“എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില് എനിക്ക് അറപ്പു തോന്നാറില്ല. ഒരു പക്ഷേ, ദൈവം തന്ന അനുഗ്രഹമാകാം. ആരോരുമില്ലാതെ തെരുവോരങ്ങളില് അന്തിയുറങ്ങുന്ന പ്രായമായവരെ കാണുമ്പോള് എനിക്ക് അച്ഛമ്മയുടെയും അമ്മൂമ്മയുടെയും അച്ഛന്റെയുമൊക്കെ മുഖം മനസില് മിന്നിമറയും. അവരെ സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് മനസ് പറയും. പിന്നെ ഒന്നും നോക്കില്ല. എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല’ പാലക്കാട് ഡിസിആര്ബിയിലെ അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് റീന ജീവന്റെ വാക്കുകളാണിത്. ഇതിനകം തന്നെ റീനയുടെ കാരുണ്യത്തിന്റെ സാന്ത്വന സ്പര്ശം അറിഞ്ഞത് മുന്നൂറിലധികം പേരാണ്. തെരുവോരത്തുനിന്നും മറ്റും റീന കണ്ടെത്തി സ്വന്തം കൈയില്നിന്ന് പണം മുടക്കി ഭക്ഷണം നല്കിയവര്ക്കും അഭയകേന്ദ്രങ്ങളിലെത്തിച്ചവര്ക്കും അവരിന്ന് കാരുണ്യത്തിന്റെ മാലാഖയാണ്. പോലീസ് ഉദ്യോഗസ്ഥ എന്ന പദവിക്കൊപ്പം സാമൂഹ്യപ്രവര്ത്തക എന്ന സ്ഥാനം കൂടി ഭംഗിയായി നിറവേറ്റുന്ന റീനയുടെ കാരുണ്യസ്പര്ശത്തെക്കുറിച്ച് വായിക്കാം… നൊമ്പരമായി അച്ഛന്റെ…
Read MoreCategory: RD Special
ഇവിടിങ്ങനാണ് ഭായ്… വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന്
വടക്കഞ്ചേരി: ആഗോളതലത്തിൽ വംശനാശം നേരിടുന്ന ജീവജാലങ്ങളുടെ ദിനം ഇന്ന് ആചരിക്കപ്പെടുന്പോൾ ഓരോ നാടും മുക്കും മൂലയുമെല്ലാം ഓരോ സൂചകങ്ങളാണ്. ഇവിടത്തെ സൂചനകൾ മറ്റൊരു നാടിനു മുന്നറിയിപ്പാകുന്പോഴാണ് ദിനാചരണത്തിന്റെ പ്രസക്തിയും വർധിക്കുന്നത്. വടക്കഞ്ചേരി എന്ന ചെറിയ പ്രദേശത്തെ സൂചനകൾ ഒരുപക്ഷേ വിചിത്രവും പലരും തള്ളിക്കളയുന്നതുമാണ്. പ്രകൃതിയുടെ ചില സ്പന്ദനങ്ങൾ നിലച്ചുതുടങ്ങിയോ എന്നു സംശയിക്കപ്പെടേണ്ട അവസ്ഥ ഇവിടെയുണ്ട്. ചെറുജീവികളുടെ ചില അവസ്ഥകൾ. ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ്… കാക്കകളില്ലാത്ത പാലക്കുഴിജൈവഗ്രാമമായ പാലക്കുഴിയിൽ കാക്കകളില്ല. കാക്കയെ കാണാൻ പാലക്കുഴിക്കാർക്കു മലയിൽനിന്നും താഴെ ഇറങ്ങണം. പാലക്കുഴിയിലെ കുട്ടികൾ കാക്കകളെ കാണുന്നത് 18 കിലോമീറ്റർ യാത്രചെയ്ത് വടക്കഞ്ചേരിയിൽ വരുമ്പോഴാണ്. കാക്കകൾ മനുഷ്യരുടെ വളരെ അടുത്തുവരുന്നതൊക്കെ പാലക്കുഴിക്കാർക്കു കൗതുകക്കാഴ്ചയാണ്. ഇതെല്ലാം വീൺവാക്കുകളാണെന്നു പറയാൻ വരട്ടെ. പാലക്കുഴിയിൽ കാക്കകളില്ലെന്നു സമർഥിച്ചതു വനംവകുപ്പിന്റെ പഴയ പഠനങ്ങളാണ്. കാക്കയ്ക്കു പകരം മയിൽപാലക്കുഴിയിൽ മാത്രമല്ല, നാട്ടിലെന്പാടും കാക്കകളുടെ കുറവു ശ്രദ്ധേയമാവുകയാണ്. മുമ്പത്തേതുപോലെ കാക്കകളെ…
Read Moreനൃത്തത്തിന് റിട്ടയർമെന്റില്ല
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന് കഴിയുന്നത് മഹാഭാഗ്യംതന്നെയല്ലേ…’ തുടക്കക്കാരായ ശിഷ്യകള്ക്ക് ഭരതനാട്യത്തിലെ പ്രാഥമിക പാഠങ്ങളായ നമസ്കാരവും തട്ടടവുമൊക്കെ കാണിച്ചുകൊടുക്കുകയാണ് 72കാരിയായ ജി. മഹിളാമണി എന്ന നൃത്താധ്യാപിക. ആലപ്പുഴ പഴവീടില് വീടിനോട് ചേര്ന്നുള്ള ശ്രീകലാനിലയം എന്ന നൃത്തവിദ്യാലയത്തില് ഇരുപതോളം ശിഷ്യകള്ക്ക് തന്നിലെ കഴിവ് പകര്ന്നു നല്കുമ്പോഴും പ്രായാധിക്യത്തിന്റെ വിഷമതകള് ഈ നര്ത്തകിയെ ബാധിച്ചിട്ടില്ല. ഇന്നും പാട്ടിന്റെ താളത്തിനൊപ്പമുള്ള ചുവടും മുഖത്ത് മിന്നിമായുന്ന വ്യത്യസ്ഥ ഭാവങ്ങളും മഹിളാമണിയെന്ന നൃത്ത അധ്യാപികയുടെ വിഷമതകളില് തളരാതെ പൊരുതി നേടിയ ജീവിത വിജയത്തിന്റെ കഥ കൂടിയാണ് പറയുന്നത്. അഞ്ചാം വയസിലെ നൃത്ത പഠനം ആലപ്പുഴ സ്വദേശികളായ ശ്രീധരന് നായര് – ഗൗരിക്കുട്ടിയമ്മ ദമ്പതികള്ക്ക് കലാപരമായി അത്ര കഴിവൊന്നും ഇല്ല. ഗൗരിക്കുട്ടിയമ്മ തിരുവാതിരപ്പാട്ടുകള് പാടുമായിരുന്നു. ഇവരുടെ മകളായ മഹിളാമണിക്ക് ചെറുപ്പം മുതല് നൃത്തത്തോടായിരുന്നു കമ്പം.…
Read Moreരാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒമ്പതാം വയസിലാണ് തളിപ്പറമ്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ചിത്രശലഭങ്ങളെ കണ്ട് സ്നേഹിച്ചും അവയെ പിന്തുടർന്നുമായിരുന്നു അന്നു കാട്ടിലേക്കുള്ള ആദ്യയാത്ര. പിന്നീട് ഘോരവനങ്ങളിലൂടെ പ്രകൃതിയെയും മൃഗങ്ങളെയും അറിഞ്ഞുള്ള തീർഥാടനമായി വിജയ്യുടെ ജീവിതം മാറുകയായിരുന്നു. ഇന്ന് പാമ്പുകളുടെ ഉറ്റ സ്നേഹിതനായി മാറി വിജയ്. പഠന വിഷയവും പാമ്പ് തന്നെ. കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭീതിയോടെ പേടിച്ചകലുന്ന പാമ്പുകളുടെ രാജാവായ രാജവെമ്പാലകളാണ് വിജയ് നീലകണ്ഠന്റെ പഠനവിഷയം. രാജവെമ്പാലകളടക്കമുള്ളവയുടെ മനോഹരമായ നിരവധി ഫോട്ടോകളാണ് നല്ലൊരു വൈൽഡ് ഫോട്ടോഗ്രാഫർ കൂടിയായ വിജയ്യുടെ കാമറ കണ്ണിലൂടെ പുറത്തെത്തിയിട്ടുള്ളത്. രാജവെമ്പാലകളെ തേടി അവരുടെ സൗഖ്യം അന്വേഷിച്ചു ദിവസങ്ങളോളമാണ് വിജയ് ഉൾവനങ്ങളിൽ സഞ്ചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപകനുമായ വിജയ് നീലകണ്ഠനിൽ നിന്ന് നമുക്ക് പാമ്പുകളിലെ രാജാവായ രാജവെമ്പാലയെ കുറിച്ച് അറിയാം. ഇന്ത്യയിലെ 544 വന്യജീവി…
Read Moreകടലിനെ അടുത്തറിയാന്; കോസ്റ്റല് പോലീസിന് നേവിയുടെ പരിശീലനം
കൊച്ചി: കടലിനെ അടുത്തറിയാന് കോസ്റ്റല് പോലീസിന് നേവിയുടെ പരിശീലന ക്ലാസ്. ഈ മാസം 24, 25 തീയതികളില് കൊച്ചിയിലെ നേവല് ആസ്ഥാനത്താണ് കോസ്റ്റല് പോലീസ് ഉദ്യോഗസ്ഥര്ക്കായി ആദ്യഘട്ട ക്ലാസ് നടക്കുന്നത്. ആദ്യ ബാച്ചില് അഞ്ച് വനിതാ ഉദ്യോഗസ്ഥര് ഉള്പ്പെടെ 30 പേര് പങ്കെടുക്കും. തുടര്ന്ന് ഓരോ മാസവും പരിശീലന ക്ലാസ് നടക്കും. തിരുവനന്തപുരം മുതല് കാസര്ഗോഡ് വരെ തീരസുരക്ഷയുടെ ഭാഗമായി 18 കോസ്റ്റല് പോലീസ് സ്റ്റേഷനുകളാണുള്ളത്. ഇവിടെയുള്ള 580 കോസ്റ്റല് പോലീസ് ഉദ്യോഗസ്ഥര്ക്കും നേവി ക്ലാസ് നല്കും. കോസ്റ്റല് പോലീസിന്റെ ചരിത്രത്തില് ആദ്യമായിട്ടാണ് നേവി ഉദ്യോഗസ്ഥര് പോലീസുകാര്ക്ക് ക്ലാസ് എടുക്കുന്നത്. കോസ്റ്റല് പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്ത്തനമികവ് മെച്ചപ്പെടുത്തുന്നതിനായാണ് നേവി പരിശീലന ക്ലാസ് ഒരുക്കിയിരിക്കുന്നതെന്ന് കോസ്റ്റല് പോലീസ് അഡീഷണല് ഇന്സ്പെക്ടര് ജനറല് ജി. പൂങ്കുഴലി പറഞ്ഞു. കടലിലെ കാലാവസ്ഥ മനസിലാക്കല്, കള്ളക്കടല് പോലുള്ള വെല്ലുവിളികളെയും കടലിലെ അപകടങ്ങളെയും ഒഴിവാക്കി…
Read Moreകാർ വിപണിയിൽ കടുത്ത പോരാട്ടം
കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്ഥിതി വ്യത്യസ്തമല്ല. എതിരാളികൾക്കൊന്നും അടുത്തെത്താനാവാത്ത തരത്തിലാണ് മാരുതിയുടെ വില്പന. എന്നാൽ ഏപ്രിലിൽ അവർ ഉദ്ദേശിച്ച വിൽപ്ന ലക്ഷ്യം നേടാനായില്ല എന്നതാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാകുന്നത്. ഇതേത്തുടർന്ന് മാരുതിയുടെ ഷെയറിന് വിപണിയിൽ രണ്ടു ശതമാനത്തോളം ഇടിവുമുണ്ടായി. വിപണിയിൽ നിരവധി നിർമാതാക്കളുണ്ടെങ്കിലും വിപണി യുടെ 40 ശതമാനവും ഇപ്പോഴും കൈയാളുന്നത് മാരുതിതന്നെയാണ്. രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും ടാറ്റായും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എങ്കിലും ഇത്തവണ ഹ്യുണ്ടായ്ക്കുതന്നെയാണ് രണ്ടാം സ്ഥാനം. മാരുതി സുസൂക്കി ഏപ്രിലിൽ 1,68,069 കാറുകളാണ് ആകെ വിറ്റഴിച്ചത്. ഇതിൽ കയറ്റുമതിയും പെടും. 2024 മാർച്ചിൽ മാരുതി കയറ്റുമതി ഉൾപ്പെടെ 1,87,196 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ 1,37,952 കാറുകളാണ് മാരുതി ഏപ്രിലിൽ വിറ്റത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അവർ 1,37,320 കാറുകൾ വിറ്റഴിച്ചിരുന്നു. ഇതുമായി താരതമ്യം…
Read Moreഇന്ന് അന്താരാഷ്ട്ര നൃത്തദിനം; സൂംബ നൃത്തച്ചുവടുകളിൽ ആരോഗ്യസുരക്ഷയുമായി അഞ്ജു
കോട്ടയം: നൃത്തത്തിന്റെ ചടുലതയും പാട്ടിന്റെ താളവും ഒത്തുചേരുന്ന നൃത്തവ്യായാമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ചുവടുകൾ പഠിപ്പിക്കുകയാണു അഞ്ജു വി. തോമസ്. കോട്ടയം ഗാന്ധിനഗർ സ്വദേശിയായ അഞ്ജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് കൂടിയാണ്. നൃത്തം സമന്വയിപ്പിച്ചു വ്യായാമം ചെയ്യാൻ കഴിയുന്ന സൂംബ നാട്ടിൽ സജീവമായതോടെയാണ് അഞ്ജുവും സൂംബ രംഗത്തേക്കു കടന്നുവരുന്നത്.ജില്ലയിലെ വിവിധ സൂംബ സെന്ററുകളിൽ ഏഴു വർഷമായി പരിശീലനം നേടിയതിനുശേഷം അന്തരാഷ്ട്ര സൂംബ ലൈസൻസ് സ്വന്തമാക്കിയ അഞ്ജു രണ്ടുവർഷമായി പരിശീലന രംഗത്ത് സജീവമാണ്. സൂംബ വിത്ത് സിൻ അഞ്ജു എന്ന പേരിൽ സ്വന്തമായി ഫിറ്റ്നസ് സെന്റർ നടത്തുന്നതോടൊപ്പം മെഡിക്കൽ കോളജിലെ ജീവനക്കാർക്കും ക്ലാസെടുക്കുന്നുണ്ട്.ജീവിതശൈലീ രോഗങ്ങൾ, കടുത്ത മാനസിക സംഘർഷം തുടങ്ങിയവ കുറയ്ക്കുന്നതിനു സൂംബ ഏറെ സഹായകമായതിനാലാണ് അഞ്ജു ഫാർമസിസ്റ്റ് ജോലിയോടൊപ്പം സൂംബ പരിശീലക വേഷമണിയുന്നത്. ആരോഗ്യസംരക്ഷണത്തിനായി വിവിധ തരത്തിലുള്ള വ്യായാമ രീതികൾ ഉണ്ടെങ്കിലും ജനപ്രിയമായിത്തീർന്ന സൂംബ നൃത്തത്തിലേക്ക് നിരവധി…
Read Moreഅടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ… പെറന്നാളാ… ആ.. എന്നമ്മ പെറ്റ ദെവസം. അത്.. അതെന്തുട്ടടാ ക്ടാവേ… ആയിരത്തി ഒരുന്നൂറ്റി ഒന്പത് എടവം ഒന്പതാം തീയതി വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക്. നിന്റെ കൈയാ പെറ്റേ!ങേ.. അതേടാ, എല്ലാ കുട്ട്യോളും മൊഖം പൊറത്തായിട്ടാ വരാ. നീ വലത്തേ കൈയുംകൊണ്ടാ വന്നേ.അമ്മേ.. അപ്പോ, ഞാൻ പിച്ചക്കാരനാമ്മേ… (അമ്മ ചിരിച്ചു) ഇതൊരു നാടകത്തിന്റെയോ സിനിമയുടെയോ സ്ക്രിപ്റ്റല്ല. ജോസ് പായമ്മലെന്ന ഇൻസ്റ്റന്റ് കോമഡി നാടകസമ്രാട്ടിന്റെ ജനനത്തെക്കുറിച്ചു ഹാസ്യരൂപേണയുള്ള സ്വയാവതരണം. ഇതിലെ ആളുകളും സന്ദർഭങ്ങളും തികച്ചും സാങ്കല്പികമല്ല. സ്വന്തം ജീവിതത്തിന്റെ കനൽപ്പാളികളിൽനിന്ന് കാലത്തിനുപോലും മായ്ക്കാനാകാത്ത വികാരവായ്പോടെ, ഈറനണിഞ്ഞ കണ്ണുകളോടെ ഒരു ഒാർത്തെടുക്കൽ. അന്ന്, പാവു അന്പട്ടത്തീന്ന് പറയണ ഒരു വയറ്റാട്ട്യാണ് നമ്മടവടീള്ളത്. അമ്മ പതിനൊന്നു പെറ്റു. പതിനൊന്നെടുത്തതും ഇൗ സ്ത്രീയായിരുന്നു. അവരു പറഞ്ഞു, ചതിച്ചൂലോ കൊച്ചുലോനപ്പാന്ന്, അപ്പനോട്. എന്തേ… കുട്ടീടെ കൈയാ വന്നേക്കണേ… അയ്യോ! ഇനീപ്പോ എന്താ…
Read Moreഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന മഴ, യുറോപ്യൻ രാജ്യങ്ങളിൽ മഴയും അതി ശൈത്യവും. ലോകം വല്ലാത്തൊരു കാലാവസ്ഥ വ്യതിയാനത്തിലേക്ക് പോകുന്ന അവസ്ഥ. ഞെട്ടിക്കുന്ന വിവരം ശാസ്ത്ര വിദഗ്ദർ ഇപ്പോൾ പുറത്തുവിടുകയാണ്. അന്റാർട്ടിക്ക് മഞ്ഞുപാളികൾ ഉരുകുന്നത് തുടരുന്നതിനാൽ വരും നൂറ്റാണ്ടുകളിൽ സമുദ്രനിരപ്പ് ഒന്നിലധികം മീറ്റർ ഉയരും. സമുദ്രനിരപ്പ് ഉയരുന്നത് ലോകമെമ്പാടുമുള്ള ദ്വീപ്സമൂഹങ്ങളെ മുക്കിക്കളയുകയും വന്യജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. മാത്രമല്ല ശുദ്ധജലാശയങ്ങളിലേക്ക് കടൽ വെള്ളം കയറുന്നതിനാൽ കുടിവെള്ളം കിട്ടാക്കനിയാകും. അന്റാർട്ടിക്ക ഏറ്റവും കുറവ് വർഷപാതം രേഖപ്പെടുത്തുന്ന ഈ പ്രദേശം തണുത്തുറഞ്ഞ മേഖലയാണ്. ദക്ഷിണധ്രുവത്തിലെ ശരാശരി വാർഷിക വർഷപാതം പത്ത് സെന്റീമീറ്റർ മാത്രമാണ്. ശീതകാലത്ത് പ്രദേശത്തെ താപനില -80 സെൽഷ്യസ് സെൽഷ്യസിനും -90ഡിഗ്രി സെൽഷ്യസിനും മധ്യേയായിരിക്കും. സമുദ്രനിരപ്പിൽ നിന്നു ശരാശരി മൂന്നു കിലോമീറ്ററാണ് അന്റാർട്ടിക്കിന്റെ ഉയരം എന്നതാണൊരു കാരണം. രണ്ടാമതായി പ്രദേശത്തെ…
Read Moreഅഖിലയുടെ മംഗല്യസ്വപ്നത്തിന് നിറം പകര്ന്ന് വ്യാപാരിയുടെ കൈത്താങ്ങ്; ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിന് വേണ്ട എല്ലാ സഹായവും അബു നൽകി
കായംകുളം: മാതാപിതാക്കള് നഷ്ടപ്പെട്ട അഖിലയുടെ വിവാഹം പിതാവിന്റെ സ്ഥാനത്തുനിന്ന് നടത്തി വ്യാപാരിയുടെ കൈത്താങ്ങ്. കായംകുളം ജനത ജെംസ് സില്വര് ജൂവല്ലറി ഉടമ അബു ജനതയാണ് യുവതിയുടെ മംഗല്യസ്വപ്നങ്ങള്ക്കു നിറം പകര്ന്ന് കാരുണ്യത്തിന്റെ കൈത്താങ്ങായി തീര്ന്നത്. മാതാപിതാക്കള് മരണപ്പെട്ട അഖില അബുവിന്റെ സ്ഥാപനമായ കായംകുളം ജനത ജെംസിലെ ജീവനക്കാരിയാണ്. ആ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള് കണ്ടറിഞ്ഞ് സഹായങ്ങള് നല്കാന് കടയുടമയായ അബു ജനത മുന്നോട്ടുവരികയായിരുന്നു. അഖിലയുടെ വിവാഹത്തിന്റെ ചെലവുകളും ഭക്ഷണത്തിന്റെ ചെലവും ഏറ്റെടുത്ത് പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്താന് അബു തയാറാവുകയായിരുന്നു. ആചാര പ്രകാരം അഖിലയെ വരന് കൈപിടിച്ചു നല്കി അനുഗ്രഹിച്ചു. കായംകുളം കായലോരത്തെ എസ്എന്ഡിപി ഹാളിലായിരുന്നു വിവാഹം. തമിഴ്നാട് കായല് പട്ടണം സ്വദേശിയാണ് അബു ജനത. 60 വര്ഷങ്ങള്ക്കു മുമ്പ് കായംകുളത്ത് എത്തുകയും മാര്ക്കറ്റിലെ ചെറിയ കടയില്നിന്ന് വ്യാപാരം ആരംഭിക്കുകയുമായിരുന്നു. ഇന്ന് വ്യാപാരം വളര്ന്ന് വലിയ സംരംഭമായി സ്ഥാപനം…
Read More