കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിരുണ്ടെന്നാണ് തലശേരി ചൊക്ലി ബാല കമലത്തിൽ ഇരുപതുകാരനായ യദുകൃഷ്ണൻ പറയുന്നത്. കഴുതയുടെ കാൽ മാത്രമല്ല, കഴുതയെ കൂട്ടത്തോടെ അങ്ങ് വാങ്ങി ഒരു ഫാം നടത്തി വിജയത്തേരിലാണ് യദുകൃഷ്ണൻ ഇന്ന്. രണ്ട് ഡസൻ കഴുതകൾ സ്വന്തമായുള്ള ഫാമിന്റെ ഉടമയാണ് ഇന്ന് യദു. പശുഫാമിനെ ലാഭത്തിലാക്കാൻ കഴുത ഫാം നഷ്ടത്തിലായ അച്ഛന്റെ പശുഫാമിനെ ലാഭത്തിലാക്കാനുള്ള വഴി തേടി നടന്ന യദുകൃഷ്ണൻ ഒടുവിൽ എത്തിയത് കഴുതപ്പാലിലാണ്. കഴുതപ്പാൽ ആരോഗ്യത്തിന് നല്ലതാണെന്ന പണ്ടെങ്ങോ കേട്ടറിവ് സത്യമാണെന്ന് ഗൂഗിളിലൂടെ നടത്തിയ തെരച്ചിലിൽ ഊട്ടിയുറപ്പിച്ചു. പിന്നീട് കഴുതകളെക്കുറിച്ചുള്ള പഠനമായിരുന്നു. എത്രയിനം കഴുതകളുണ്ട്, അവയുടെ പരിപാലനം എങ്ങനെ… എന്ത് തീറ്റ നൽകും തുടങ്ങി കഴുത പരിപാലനത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തി. യൂട്യൂബിന്റെ സഹായത്തോടെയായിരുന്നു കൂടുതൽ വിവരങ്ങളും ലഭിച്ചത്. പിന്നീട് കഴുതകളെ എവിടെ ലഭിക്കും എന്ന…
Read MoreCategory: RD Special
വോട്ടിന് ഇനി പത്തുനാള്‍; പ്രചാരണ വേദികളില്‍ താരമായി പേപ്പര്‍ വര്‍ണവിസ്മയം; പാർട്ടിക്കാരുടെ കൊടിയുടെ കളർ അനുസരിച്ചാണ് പേപ്പർ വിസ്മയം
കോട്ടയം: മാലപ്പടക്കവും വാദ്യമേളങ്ങളും പൂത്തിരിയും കലാരൂപങ്ങള്‍ക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് പേപ്പര്‍ വര്‍ണവിസ്മയം. സ്ഥാനാര്‍ഥികളുടെ റോഡ് ഷോകള്‍ക്കും വാഹന പര്യടനത്തിനുമൊപ്പം ഇപ്പോള്‍ പേപ്പര്‍ വര്‍ണ വിസ്മയം ഒഴിച്ചു കൂടാനാവാത്ത ആഘോഷമാണ്. ഒരാള്‍പൊക്കമുള്ള സിലിണ്ടറില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡിന്റെ ശക്തിയില്‍ ജംബോ മെഷീനിലൂടെ വര്‍ണ പേപ്പറുകള്‍ പുറത്തേക്ക് ചിതറിച്ച് വിസ്മയം തീര്‍ക്കുന്നതാണ് പേപ്പര്‍ വര്‍ണവിസ്മയം. അടുത്തനാളിലാണ് ഈ മെഷീനും പേപ്പര്‍ വര്‍ണ വിസ്മയവും ഹിറ്റായത്. ഇപ്പോള്‍ ഉത്സവങ്ങള്‍, പെരുനാളുകള്‍, വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ക്കും പേപ്പര്‍ വര്ണവിസ്മയമുണ്ട്. സ്ഥാനാര്‍ഥി പര്യടനത്തില്‍ സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തില്‍ എത്തുമ്പോഴാണ് വര്‍ണവിസ്മയം നടത്തുന്നത്. അഞ്ചു മുതല്‍ 25 വരെയുള്ള ഷോട്ടുകളാണുള്ളത്. മിനിമം ഷോട്ടിനു 12000 രൂപ നല്‍കണം. പിന്നെയുള്ള ഷോട്ടുകള്ക്കനുസരിച്ചാണ് പണം. കനം കുറഞ്ഞ വര്ണപേപ്പറുകളാണ് മെഷീനുകളില്‍ ഉപയോഗിക്കുന്നത്. ഒരു ഷോട്ടിനു രണ്ടു കിലോ പേപ്പറുകള്‍ വേണം. ആകാശത്ത്…
Read Moreആനകളില്ലാതെ അമ്പാരിയില്ലാതെ… ഉത്സവങ്ങള്‍ക്കിടെ ഈ വർഷം ആനകൾ ഇടഞ്ഞത് 836 തവണ
കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കിടെ ഈ വര്‍ഷം ഇതുവരെ ആനകൾ ഇടഞ്ഞത് 836 തവണ. എഴുന്നള്ളിപ്പിനിടെ ഉണ്ടായ ആനയുടെ ആക്രമണത്തില്‍ രണ്ടു പാപ്പന്മാര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇന്നലെ വൈക്കം ടി.വി. പുരത്ത് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആന രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദിനെ (25) തള്ളിയിട്ട ശേഷം ചവിട്ടി കൊന്നതാണ് ഒടുവിലത്തെ സംഭവം. തിടമ്പ് ഏറ്റുന്നതിനിടെ അരവിന്ദിനെ തട്ടിയിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. കുഞ്ഞുലക്ഷ്മി എന്ന പിടിയാന നാലു വര്‍ഷം മുമ്പ് മൂന്നാറിലെ റിസോര്‍ട്ടില്‍ വച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. നെന്മാറ മേനാര്കോട്ട് ഉത്സവത്തിനെത്തിച്ച കല്‍പ്പാത്തി ബാബുവെന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ആനയുടെ ആക്രമണത്തില്‍ 32 പാപ്പന്മാര്ക്കാണ് ഇതുവരെ പരിക്കേറ്റ് ചികിത്സയിലുള്ളത്. 172 ആനകളാണ് ഉത്സവങ്ങള്‍ക്കിടെ ഓടിയത്. തൃശൂര്‍ കണ്ണന്‍കുളങ്ങരയില്‍ കഴിഞ്ഞ 25ന് ഇടഞ്ഞ കൊണാര്‍ക്ക് കണ്ണന് എന്ന…
Read Moreബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകൾ മനഃപാഠം; ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ മൂന്നരവയസുകാരി എഡ്രിയേൽ
തൃശൂർ: ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരു പറഞ്ഞു മൂന്നര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്. യുഎഇയിൽ നഴ്സായ തൃശൂർ പുറനാട്ടുകര സ്വദേശി റിഷിന്റെയും ജെനിറ്റയുടെയും മകൾ എഡ്രിയേൽ ആൻ റിഷിനാണ് അപൂർവ നേട്ടം. യുഎഇയിൽ സ്ഥിരതാമസമാക്കിയ കുടുംബം എഡ്രിയേലിനു മൂന്നു വയസുള്ളപ്പോൾ തലോർ ജെറുസലെം ധ്യാനകേന്ദ്രത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ള ബൈബിൾ ഗ്രാമം പരിപാടിയിൽ ഓണ്‍ലൈനായി പങ്കെടുപ്പിച്ചിരുന്നു. ഓരോ ദിവസവും ചെറിയ ബൈബിൾ വചനങ്ങൾ പഠിക്കാൻ തുടങ്ങി. ആഴ്ചകൾ പിന്നിട്ടപ്പോൾ നാൽപതിലേറെ ബൈബിൾ വചനങ്ങൾ ഹൃദിസ്ഥമാക്കി. മകളുടെ മികവു തിരിച്ചറിഞ്ഞാണു ഈ രംഗത്തെ വിവിധ റിക്കാഡുകളെക്കുറിച്ച് സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞത്. അങ്ങനെയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഒരു കൈ നോക്കിയത്. ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകൾ ഒരു മിനിറ്റ് 27 സെക്കൻഡുകൊണ്ടു പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റിക്കാർഡാണു എഡ്രിയേൽ ആൻ റിഷിൻ കരസ്ഥമാക്കിയത്. അമ്മ…
Read Moreമഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാഭ്യാസ രംഗത്തും ശാസ്ത്രരംഗത്തും വിലപ്പെട്ട സമ്മാനങ്ങൾ നൽകിയ സ്വാതി തിരുനാൾ രാജാവിന്റെ താൽപ്പര്യപ്രകാരം നിർമിച്ച വാനനിരീക്ഷണ നിലയം. തിരുവനന്തപുരത്ത് വാനനിരീക്ഷണനിലയം സ്ഥാപിച്ച രാജാവ് ആലപ്പുഴനിന്നും കാൽഡിക്കാട്ട് എന്ന സായിപ്പിനെ അതിന്റെ മേധാവിയാക്കി. 1837 ൽ ജൂലൈയിൽ അങ്ങനെ തിരുവനന്തപുരം ഒബ്സർവേറ്ററി പ്രവർത്തനം തുടങ്ങി. കാൽഡിക്കാട്ടിനുശേഷം വന്ന വാനനിരീക്ഷകനാണ് ജോൺ അലൻ ബ്രൗൺ. സ്വാതിതിരുനാൾ രാജാവിന്റെ പ്രത്യേക നിർദ്ദേശാനുസരണമാണ് സ്ക്കോട്ട് ലാൻഡിലെ മേക്കർസ്റ്റൂൺ ഒബ്സർവേറ്ററിയുടെ മോധാവിയായിരുന്ന ജോൺ അലൻ ബ്രൗൺ തിരുവിതാംകൂറിൽ എത്തുന്നത്. രാജാവിന്റെ നിശ്ചയദാർഡ്യത്തിന്റെയും ജോൺ അലൻ ബ്രൗണിന്റെ 17 വർഷക്കാലത്തെ സേവനത്തിന്റെയും പ്രതീകമാണ് അഗസ്ത്യ ഒബ്സർവേറ്റി. പല ഉയരങ്ങളിലും അക്ഷാംശങ്ങളിലും നിരീക്ഷണസൗകര്യങ്ങൾ വേണമെന്ന ചിന്താഗതിക്കാരനായ അലൻബ്രൗണിനുമുന്നിൽ ശ്രദ്ധയിൽപ്പെട്ടത് കരിങ്കോട്ടപോലെ കിടക്കുന്ന പശ്ചിമഘട്ടത്തിലെ അഗസ്ത്യമല. അഗസ്ത്യകൂടത്തിന്റെ നെറുകയിൽനിന്ന് 164 വർഷം മുൻപ് താൻ കണ്ട ദൃശ്യത്തെ…
Read Moreപാമ്പുകളുടെ രക്ഷക
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് “എവിടെനിന്നാണ്, പാമ്പിനെ കണ്ടിട്ടാണോ വിളിക്കുന്നത്’ എന്നാണ്. പാതിരാത്രിയാണെങ്കിലും ഒരു പാമ്പിനെ കണ്ടു, സഹായിക്കണം എന്ന അഭ്യര്‍ഥനയുമായി എത്തുന്ന ഫോണ്‍ കോളില്‍ വിദ്യ രാജു ഇറങ്ങിപ്പുറപ്പെടും. എത്ര നേരം കാത്തിരുന്നിട്ടാണെങ്കിലും ആ പാമ്പിനെ പിടികൂടി കോടനാട്ടെ വനംവകുപ്പിന് കൈമാറും. കഴിഞ്ഞ 20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ 64കാരി ഇതിനകം 1000 ലധികം പാമ്പുകളെയാണ് പിടികൂടി വനം വകുപ്പിന് കൈമാറിയത്. രാജവെമ്പാലയും പെരുമ്പാമ്പും അണലിയും ഉള്‍പ്പെടെ വിഷപ്പാമ്പുകളും ഇതില്‍ ഉള്‍പ്പെടും. പാമ്പു പിടിക്കുന്നതിനായി വനംവകുപ്പിന്റെ ലൈസന്‍സ് ലഭിച്ച വ്യക്തിയാണ് ഇവര്‍. ആരില്‍നിന്നും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സേവനം ചെയ്യുന്നത്. ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിനിയായ വിദ്യയുടെ ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. കൊച്ചിയെ സ്വന്തം നാടാക്കിയ വിദ്യ ഇപ്പോള്‍ കുടുംബത്തോടൊപ്പം പനമ്പിള്ളി നഗറിലാണ്…
Read Moreപുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ… വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുമ്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊട്ടുപിന്നിലുള്ള മൂന്ന് എതിരാളികളെയും ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണു മാരുതി. തങ്ങളുടെതന്നെ വിൽപ്പന റിക്കാർഡുകൾ തിരുത്തിക്കുറിച്ചാണ് ഈ കുതിപ്പ്. രാജ്യത്തെ കാർ വിൽപ്പനയിൽ വില കൂടിയ കാറുകൾക്കാണു നിലവിൽ ഡിമാന്‍ഡ്. പത്തുലക്ഷത്തിനു താഴെ വിലയുള്ള കാറുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം വൻതോതിൽ ഇടിയുകയാണ്. അതേസമയം, യൂട്ടിലിറ്റി വെഹിക്കിളുകളുടെ വിൽപ്പനയിൽ വൻ കുതിപ്പും കാണുന്നു. അതായത് പത്തു ലക്ഷത്തിനും നാൽപ്പതു ലക്ഷത്തിനും ഇടയിൽ ഓൺറോഡ് വില വരുന്ന കാറുകൾ വാങ്ങുന്നതിനാണ് രാജ്യത്തെ ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ താത്പര്യം കാട്ടുന്നത്. 2024 ഫെബ്രുവരിയിൽ മാരുതി ആകെ 1,97,471 യൂണിറ്റുകൾ വിറ്റഴിച്ചാണ് പുതിയ റിക്കാർഡ് നേട്ടം കൈവരിച്ചത്. 2023 ഫെബ്രുവരിയിൽ വിറ്റ 1,72,321 വാഹനങ്ങളെ അപേക്ഷിച്ച് 15 ശതമാനം വളർച്ച. കമ്പനിയുടെ ഈ മാസത്തെ ആഭ്യന്തര വിൽപ്പന 1,68,544 ആണ്.…
Read Moreഅറുപത്തിയൊന്നിലും ചിലങ്കയണിഞ്ഞ്…
നടനവേദിയില് ദൃശ്യവിരുന്നൊരുക്കുകയാണ് പ്രഫ. ഗായത്രി വിജയലക്ഷ്മി എന്ന 61കാരി. 32 വര്‍ഷത്തെ സേവനത്തിനുശേഷം അധ്യാപനജീവിതത്തില്‍നിന്ന് വിരമിച്ച് ക്ലാസിക്കല്‍ നൃത്തരംഗത്ത് സജീവമായിരിക്കുകയാണ് ഇവര്‍. തിരുവനന്തപുരം സ്വദേശിയായ ഗായത്രി ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിച്ച ആദ്യ വനിത കൂടിയാണ്. നൃത്തത്തെ പ്രണയിച്ച് ഒന്‍പതാം വയസില്‍ നൃത്തം പഠിച്ചു തുടങ്ങിയ ഗായത്രി 14ാം വയസില്‍ ഭരതനാട്യവും അഭ്യസിക്കാന്‍ തുടങ്ങി. ഭരതനാട്യം ഗായത്രിയുടെ അഭിനിവേശമായിരുന്നു. 1986ല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റി ല്‍ ലക്ചററായി ജോലിക്ക് ചേര്‍ന്നു. എന്നാല്‍ അധ്യാപനത്തോടുള്ള ഇഷ്ടം മൂലം നൃത്തത്തെ തല്കാലം പാതിവഴിയില്‍ ഉപേക്ഷിച്ചു. നിരവധി ശിഷ്യ സമ്പത്തിനെ ഉണ്ടാക്കിയപ്പോഴും തന്നിലെ നര്‍ത്തകിയെ അവര്‍ കൈവിട്ടില്ല. 32 വര്‍ഷത്തെ സേവനത്തിനുശേഷം 2018ല്‍ പ്രഫസറും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായി ജോലിയില്‍ നിന്നും വിരമിച്ചു. 26 വര്‍ഷത്തിനുശേഷം ചിലങ്കയണിഞ്ഞ് 52-ാം വയസില്‍ 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവര്‍ വീണ്ടും…
Read Moreസ്വരയൗവനം; വാണി ജയറാം വിട പറഞ്ഞിട്ട് ഒരു വർഷം
ഇളംമഞ്ഞ് പൊഴിയുന്നതുപോലെ നൂറുകണക്കിന് മലയാള ഗാനങ്ങൾ പാടിയിട്ടുണ്ട് വാണി ജയറാം. ഓരോ ഗാനവും ഒന്നിനൊന്ന് മികച്ചതുമാണ്. എങ്കിലും പാതിരാസൂര്യൻ എന്ന സിനിമയിലെ ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീമിന്റെ “ഇളംമഞ്ഞിൻ നീരോട്ടം എങ്ങും കുളിരിൻ തേരോട്ടം ..’ എന്ന പാട്ടിനോട് ഒരൽപ്പം ഇഷ്ടക്കൂടുതൽ ഉണ്ടെന്ന് പറയാറുണ്ടായിരുന്നു വാണി. ദൈവം അനുഗ്രഹിച്ചു നൽകിയ നാദമായിരുന്നു വാണി ജയറാമിന്റേത്. ഒപ്പം ഗായിക തന്നെ സ്വായത്തമാക്കിയ അപാരമായ സംഗീത പാണ്ഡിത്യവും ഉണ്ടായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഴിവുകളുള്ള ഗായിക- അതായിരുന്നു വാണി ജയറാം. 1973ൽ സ്വപ്നം എന്ന സിനിമയ്ക്കുവേണ്ടി ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്ന “സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി’ പാടുന്പോൾ ഇരുപത്തെട്ട് വയസായിരുന്നു വാണി ജയറാമിന്റെ പ്രായം. എഴുപത്തിയേഴാം വയസിലും ഇതേഗാനം വാണി പാടിയിരുന്നത് “സ്വപ്ന’ത്തിൽ പാടിയ അതേ സ്വരയൗവനത്തടെയായിരുന്നു. അരനൂറ്റാണ്ടു മുന്‍പ് പാടിയ അതേ ശ്രുതിയിലും സ്കെയിലിലും പിച്ചിലും പാടാൻ കഴിയുന്ന,…
Read Moreപ്രണയത്തിന്റെയും പോരാട്ടത്തിന്റെയും 8 വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അധ്യാപക പരിശീലനത്തിനായി എത്തിയ കെ. മീനുമോള് എന്ന പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഉടക്കിയത് ചക്രക്കസേരയിലിരുന്ന് വിദ്യാര്‍ഥികളെ സംഗീതം പഠിപ്പിക്കുന്ന ഡിക്സന് സി. സേവ്യര്‍ എന്ന അധ്യാപകനിലായിരുന്നു. ജനിച്ച് പത്താം മാസം മുതല്‍ പൂര്‍ണമായും നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുന്ന മസ്കുലാര്‍ ഡിസ്ട്രോഫി ബാധിതനായി വീല്‍ ചെയറില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഡിക്സന്റെ പാട്ടുകള്‍ അതിമനോഹരമായിരുന്നു. ഒരാഴ്ചത്തെ ട്രെയിനിംഗിനിടയില്‍ അവള് പലപ്പോഴും ആ പാട്ടുകള്‍ക്കായി കാതോര്‍ത്തു. പക്ഷേ ഇതൊന്നും അദേഹം അറിഞ്ഞിരുന്നുമില്ല. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും അധ്യാപികയായി മറ്റു വിദ്യാര്‍ഥികളെ ട്രെയിനിംഗിന് എത്തിച്ചപ്പോഴും സംഗീതവുമായി ഡിക്സന് രക്ഷാ സ്കൂളിലുണ്ടായിരുന്നു. ഉള്ളിലെ ഇഷ്ടം പറഞ്ഞ് മീനു ഡിസ്കനായി നാലു വര്‍ഷം കാത്തിരുന്നു. പ്രണയത്തിന് തീയേക്കാള്‍ ചൂടുണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്. ഈ ലോകത്തോട് മുഴുവന്‍ എതിര്‍ത്ത് നിന്ന് പൊരുതാനുള്ള കരുത്തു നേടിയ…
Read More