നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല, പക്ഷേ എന്നെ കേൾക്കാൻ കഴിയും. നിങ്ങൾക്ക് എന്നെ തൊടാൻ കഴിയില്ല, പക്ഷേ എന്നെ അനുഭവിക്കാൻ കഴിയും. ഞാൻ വിശ്വപൗരനല്ല എന്നിരുന്നാലും ഞാൻ സ്വതന്ത്രമായി ആരും തടയാതെ വീസയും പാസ്പോർട്ടും ഇല്ലാതെ ലോകമെമ്പാടും സഞ്ചരിക്കുന്നു. മനുഷ്യനിർമിത രാജ്യാതിർത്തികൾ എനിക്കു ബാധകമല്ല. ഞാൻ ആരാണ്, എന്റെ പേര് എന്താണ് എന്നു നിങ്ങൾക്ക് ഇതിനകം മനസിലായി എന്നെനിക്കറിയാം. ഞാൻ മേഘദൂതനാണ്, ആകാശത്തുനിന്നുള്ള സന്ദേശവാഹകനാണ്. ‘മേഘങ്ങൾക്ക് മുകളിലുള്ള ശബ്ദം’എന്നു ഞാൻ എന്നെത്തന്നെ വിളിക്കും. സാധാരണഭാഷയിൽ ജനങ്ങൾ എന്നെ അഭിസംബോധന ചെയ്യുന്നത് ‘ആകാശവാണി’ എന്നാണ്. ഇന്ന് ലോക റേഡിയോ ദിനം. ഐക്യരാഷ്ട്ര സഭ 2011 മുതൽ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. നമ്മുടെ ഭാരതത്തിൽ ഈ വർഷത്തെ റേഡിയോ ദിനത്തിന് പതിവിൽ കവിഞ്ഞ പ്രാമുഖ്യമുണ്ട് . റേഡിയോ നമ്മുടെ നാടിന്റെ ശബ്ദമായി ശുഭയാത്ര ആരംഭിച്ചിട്ട് ഒരു…
Read MoreCategory: RD Special
പാമ്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലമാണ് ഈ മാസം തുറക്കുന്നത്. ഇതോടെ മറ്റൊരു ചരിത്രം കൂടി എഴുതി ചേർക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെനിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നൊരു ഐതീഹ്യമുണ്ട്. രാമായണത്തിൽ ഈ കഥയെ സേതുബന്ധനം എന്ന രീതിയിൽ പരാമർശിക്കുന്നു. പാലം പണിതെന്നു കരുതുന്ന ഈ ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പാലത്തിന്റെ നിർമാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്ക്കോടി. ഇന്ത്യയിലെ എന്ജിനിയറിംഗ് മികവിന്റെ വിസ്മയങ്ങളില് ഒന്നാണ് രാമേശ്വരത്തെ പാമ്പന് പാലം. പാക് കടലിടുക്കിന് കുറുകേ രണ്ട് കിലോമീറ്ററിലധികം നീളത്തിലുള്ള പാമ്പന് പാലം ഇപ്പോഴും സഞ്ചാരികള്ക്ക് കൗതുകക്കാഴ്ചയാണ്. പഴയ റെയില്വേ പാലത്തിന് ബദലായി നൂതന…
Read Moreഒരു മിനിറ്റ് ദാ കാരിക്കേച്ചർ റെഡി; ഒരു മിനിറ്റിനുള്ളില് കാരിക്കേച്ചറുകള് വരച്ച് ഇന്സ്പെക്ടർ എം.എസ്. ഫൈസല്
കൊച്ചി: ദിവസങ്ങള്ക്കു മുമ്പ് എറണാകുളം ടൗണ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്ക്കം സംബന്ധിച്ച പരാതിയുമായി ഒരമ്മ കുഞ്ഞിനൊപ്പമെത്തി. ഇന്സ്പെക്ടര് എം.എസ്. ഫൈസലിനോട് ആ യുവതി പരാതി പറയുന്നതിനിടെ അവരുടെ മടിയിലിരിക്കുന്ന നാലുവയസുകാരി അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പരാതി കേള്ക്കുന്നതിനൊപ്പം തൊട്ടു മുന്നിലുളള പേപ്പറില് ഇന്സ്പെക്ടര് ഫൈസല് പെന്സില് കൊണ്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. അവരുടെ പരാതികേട്ട് പ്രശ്നപരിഹാരം നടത്താമെന്ന് ഉറപ്പു നല്കി അയയ്ക്കുമ്പോള് അദ്ദേഹം ആ കുഞ്ഞിന്റെ മനോഹരമായ ഒരു കാരിക്കേച്ചര് കൂടി സമ്മാനിച്ചാണ് അയച്ചത്. കാഞ്ഞിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ ഇന്സ്പെക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ എം.എസ്. ഫൈസല് ഒരു മിനിറ്റിനുള്ളില് കാരിക്കേച്ചറുകള് വരച്ച് ഏവരുടെയും മനം കവരുകയാണ്. ചിത്രരചന പഠിക്കാതെ കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ എം.എസ്. ഫൈസലിന് കുട്ടിക്കാലം മുതല് കാര്ട്ടൂണ് രചനയോട് താല്പര്യം ഉണ്ടായിരുന്നു. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സ്കൂള് പഠനകാലത്ത് അദ്ദേഹം കൂട്ടുകാരുടെയും അധ്യാപകരുടെയും…
Read Moreഅഭിനയ ജീവിതത്തിന്റെ 22 വർഷം; സിനിമയിൽ എത്താനായതിൽ വലിയ സന്തോഷം; ജീവിതത്തിലെ തീരാസങ്കടം കലാഭവന് മണിയുടെ വിയോഗം; മനസ് തുറന്ന് ജാഫർ ഇടുക്കി
2002ല് ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര് ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില് ഒരാളായി മാറിയിരിക്കുന്നു. അഭിനയജീവിതം 22 വര്ഷം പിന്നിടുമ്പോള് ഇരുന്നൂറോളം സിനിമകളില് അഭിനയിച്ചുകഴിഞ്ഞു. ജാഫര് പ്രധാന വേഷത്തിലെത്തിയ, വിഷ്ണു രവി സംവിധാനം ചെയ്ത മാംഗോ മുറി ഈ മാസമാണ് തിയറ്ററുകളിലെത്തിയത്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ പാളയം പിസിയിലും ശ്രദ്ധേയ വേഷം ചെയ്തു. മിമിക്രി വേദികളില്നിന്നു ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ ജാഫർ സ്വഭാവ വേഷങ്ങളാണിപ്പോൾ കൂടുതലായും ചെയ്യുന്നത്. കൈയൊപ്പ് എന്ന സിനിമയാണ് ജാഫറിന്റെ കരിയറില് വഴിത്തിരിവായതെന്നു പറയാം. പിന്നീടു കെട്ട്യോളാണെന്റെ മാലാഖ, ഇഷ്ക്, ജെല്ലിക്കെട്ട്, അഞ്ചാം പാതിര, ചുരുളി, കേശു ഈ വീടിന്റെ നാഥന്, മലയൻകുഞ്ഞ് തുടങ്ങി ഒരുപിടി സിനിമകളിലെ മികച്ച പ്രകടനം ജാഫറിനെ കൂടുതല് ഉയരങ്ങളിലേക്കെത്തിച്ചു. ജാഫര് ഇടുക്കി രാഷ്ട്രദീപികയോട്. ‘മാംഗോ മുറി’യിലെ കഥാപാത്രംഈ സിനിമ ഞാന് ഇതുവരെ…
Read Moreഓൺലൈൻ കുരുപ്പുകൾക്ക് കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ….പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പഠനാവശ്യത്തിനായി മാതാപിതാക്കൾ എല്ലാകുട്ടികൾക്കും ഓരോ ഫോണും വാങ്ങി നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഫോണിലൂടെ ഓൺലൈൻ ക്ലാസിൽ നിന്ന് സ്കൂട്ടായി അല്ലെങ്കിൽ ക്ലാസുകൾ മ്യൂട്ട് ചെയ്ത് വച്ച് ഗെയിം കളിക്കുകയും വീഡിയോ കാണുകയും ചെയ്യുന്നവരാണ് കുട്ടികളിൽ ഏറെയും. കുട്ടികൾ പഠിക്കുകയല്ലേയെന്ന ആശ്വാസത്തിൽ മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കാനും പോകുകയില്ല. എന്നാൽ, ഒരു ദിവസം മൊബൈൽഫോൺ കിട്ടാതാകുമ്പോഴേക്കും അക്രമാസക്തരാകുകയും സംസാരം കുറഞ്ഞുവരുന്നതും മൊബൈൽ ഫോണിൽ അല്ലാതെ അവർ സന്തോഷവാന്മാരല്ലെന്നും കണ്ടെത്തുമ്പോഴായിരിക്കും മാതാപിതാക്കൾ കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മനസിലാക്കിയിട്ടുണ്ടാകുക. ഇന്ന് രണ്ടരവയസുള്ള കുഞ്ഞുങ്ങൾമുതൽ മൊബൈൽ ഫോണിന് അടിമകളാണ്. അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം ക്രമേണ കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ വിഷാദ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ട്. കൂടാതെ കുട്ടികൾ അക്രമാസക്തരാകുകയും ആത്മഹത്യയിലേക്ക് തിരിഞ്ഞ…
Read Moreസ്വർണച്ചിറകുള്ള പാദങ്ങൾ…
നിശ്ചയദാര്ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില് ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉദാഹരണമാണ് ജിലുമോള് മരിയറ്റ് തോമസ് എന്ന പെണ്കുട്ടി. ആറു വര്ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില് നേടിയെടുത്ത ഡ്രൈവിംഗ് ലൈസന്സ് പാലക്കാട് നടന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയനില്നിന്ന് ഏറ്റുവാങ്ങിയപ്പോള് കൈകള് ഇല്ലാതെ കാലുകൊണ്ട് കാര് ഓടിച്ച് ലൈസന്സ് എടുത്തുവെന്ന ചരിത്ര നേട്ടം കൂടിയായിരുന്നു അത്. ചരിത്ര നേട്ടം ഡ്രൈവിംഗ് ലൈസന്സ് നേടിയെടുക്കുക എന്നത് ജിലുമോളുടെ വലിയ മോഹങ്ങളിലൊന്നായിരുന്നു. ജന്മനാതന്നെ ഇരുകൈകളുമില്ലാത്ത അവളുടെ അപേക്ഷ വെഹിക്കിള് ഇന്സ്പെക്ടറും ആര്ടിഒ ഓഫീസും നിരസിച്ചതോടെ നിയമപോരാട്ടത്തിനിറങ്ങി. ഹൈക്കോടതി ഇടപ്പെട്ടതോടെ എംവിഡി ഉദ്യോഗസ്ഥര്ക്ക് മുന്നില് തന്റെ പരിഷ്കരിച്ച കാര് ഓടിക്കാന് ജിലുമോള്ക്ക് കഴിഞ്ഞു. എന്നാല് ലൈസന്സ് നല്കാന് ഉദ്യോഗസ്ഥര് തയാറായില്ല. തുടര്ന്ന് വികലാംഗര്ക്കായുള്ള സംസ്ഥാന കമ്മീഷനെ ജിലുമോള് സമീപിച്ചു. ഇരുകൈകളുമില്ലാത്ത ഡ്രൈവിംഗ് ലൈസന്സ് സ്വന്തമാക്കിയ ആദ്യ ഏഷ്യാക്കാരിയായ ഇന്ഡോറില് നിന്നുള്ള വിക്രം അഗ്നിഹോത്രിയുടെ ഉദാഹരണമാണ്…
Read Moreകലോത്സവം മത്സരമല്ല, ഉത്സവമാണ്; ഡോ. പത്മിനി കൃഷ്ണൻ
62ാമത് സംസ്ഥാന സ്കൂള് കലോത്സവം ദേശിംഗനാട്ടില് അരങ്ങേറിയപ്പോൾ നാടിനും നാട്ടാര്ക്കും ഇത് ഉത്സവ കാലമായിരുന്നു. അതിഥികളെ സത്കരിക്കുന്നതിനു കൊല്ലംകാരേക്കാള് പ്രസിദ്ധര് മറ്റെങ്ങുമില്ല. അത് തെളിയിക്കാന് കൊല്ലം കണ്ടവനില്ലം വേണ്ടെന്ന പഴംചൊല്ല് മാത്രം ധാരാളം. നിരവധി കലാകാരന്മാരെ സമ്മാനിച്ച നാടാണ് കൊല്ലം. കലാകാരന്മാരുടെ നാട്ടില് തന്നെ ഇത്തവണത്തെ കലാമാമാങ്കം അരങ്ങേറിയപ്പോൾ കലോത്സവ ഓര്മകള് ഓര്ത്തെടുക്കുകയാണ് നീലമന സഹോദരിമാര് എന്നറിയപ്പെടുന്ന ഡോ. ദ്രൗപതി പ്രവീണും, ഡോ. പത്മിനി കൃഷ്ണനും. കേരളത്തിനകത്തും പുറത്തും ‘നീലമന സിസ്റ്റേഴ്സ്’ എന്ന പേരില് രണ്ടുപേരും നൃത്ത രംഗത്ത് ഇന്ന് സജീവമാണ്. ഇവര് രണ്ട് പേരും ഇന്ന് ഡോക്ടര്മാരാണ്. എംബിബിഎസ് എന്ന ആഗ്രഹ സാഫല്യം നിറവേറിയിട്ടും നൃത്തത്തെ ഇവര് കൈവിട്ടില്ല. നൃത്തമെന്നത് ഇവരുടെ ജീവനാഡിയാണ്. കലോത്സവ കാലഘട്ടത്തില് കലാതിലകപട്ടം നീലമന ഇല്ലത്തേക്ക് തന്നെയാണ് ചെന്നെത്തുക. ഡോ. പത്മിനി കൃഷ്ണന് രാഷ്ട്രദീപികയോട് സംസാരിക്കുന്നു. 1.ആദ്യമായി ഏതു വര്ഷമാണ് കലോത്സവത്തിന്…
Read Moreവാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ വർഷത്തേക്കാൾ 8.3 ശതമാനം കൂടുതൽ വിൽപ്പന നേടി. 2022ൽ 37.92 ലക്ഷം കാറുകൾ രാജ്യത്ത് വിറ്റഴിഞ്ഞപ്പോൾ 2023ൽ അത് 41.08 ലക്ഷമായി കുതിച്ചുയർന്നു. ആകെ നാലരലക്ഷം കോടി രൂപയുടെ കാറുകൾ. ലോക സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം വാഹന വിണിയിലും ദൃശ്യമായി എന്നു വേണം കരുതാൻ. കഴിഞ്ഞ വർഷം വിറ്റ കാറുകളിൽ പകുതിയിലധികവും എസ്യുവികളായിരുന്നു എന്നതും ശ്രദ്ധേയമാണ്. മാരുതി സുസൂക്കി, ടാറ്റാ മോട്ടേഴ്സ്, ഹ്യൂണ്ടായ്, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം തന്നെ വലിയ വളർച്ച രേഖപ്പെടുത്തി. ഒരു വർഷം 20 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി പുതിയ റിക്കാർഡ് സ്ഥാപിച്ചു. 20,66,219 കാറുകളാണ് 23ൽ മാരുതി രാജ്യത്തു വിറ്റഴിച്ചത്. ഹ്യുണ്ടായ് മോട്ടേഴ്സ് ആദ്യമായി ആറു ലക്ഷം യൂണിറ്റുകൾ വിറ്റ് പുതിയ തലം…
Read Moreമരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാരി ജില്ലയിലെ മരുന്നുവാഴുംമലൈ. മലയാളത്തിൽ അത് മരുത്വാമല. പശ്ചിമഘട്ടമലനിരയിലെ മരുത്വാമല. ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ അവയുടെ സംഗമസ്ഥാനമായ കന്യാകുമാരിയിൽ നിന്നും കേവലം 5 കിലോമീറ്റർ മാറിയുള്ള ഈ ഐതീഹ്യഭൂമിയിൽ ചരിത്രത്തിന്റെയും ആത്മീയതയുടേയും കാൽപ്പാടുകൾ പടർന്നുകിടപ്പുണ്ട്. ജൈവ വൈവിധ്യമേഖല സമുദ്രനിരപ്പിൽനിന്നും ഏകദേശം 800 അടിയോളം ഉയരത്തിൽ 625 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് മരുത്വാമല. മരുത്വാമല നിരവധി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമാണ്. മികച്ച ജൈവവൈവിധ്യമേഖല. ജനങ്ങളാണ് ഈ വനഭൂമിയുടെ സംരക്ഷകർ. വനംവകുപ്പ് കാര്യങ്ങൾ നോക്കുമെങ്കിലും ജനങ്ങളുടെ കൈകളിൽ ഈ മല ഭദ്രമാണ്. ആയുർവേദ മരുന്നുകളുടെ കാലവറയാണത്രെ ഈ കുന്ന്. മരുത്വാമലയിലെ ഔഷധ സസ്യങ്ങളെകുറിച്ച് ഒരുപാട് പഠനങ്ങളും നടന്നുവരുന്നു. ഐതിഹ്യപ്രകാരം ലങ്കാപുരിയിൽ നടന്ന യുദ്ധത്തിൽ നാഗാസ്ത്രമേറ്റ് ബോധരഹിതരാകുന്ന ലക്ഷ്മണന്റെയും അനുയായികളുടെയും ജീവൻ രക്ഷിക്കാനായി ജാംബവാന്റെ നിർദ്ദേശപ്രകാരം മൃതസഞ്ജീവനി തേടിപ്പോയ ഹനുമാൻ…
Read More‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്പ്പിക്കേണ്ട ഒന്നല്ല വിവാഹം മാതാപിതാക്കള് പെണ്കുഞ്ഞുങ്ങളെ അവരുടെ മൂല്യം മനസിലാക്കി വളര്ത്തിക്കൊണ്ടു വരണം. വിവാഹം അടിച്ചേല്പ്പിക്കേണ്ട ഒന്നല്ല. മക്കള്ക്ക് മാത്രം അവകാശപ്പെട്ട നമ്മളുടെ സ്വത്ത് നിബന്ധന വച്ച് ഇത്ര സ്വര്ണം, ഇത്ര പണം, ഇന്ന വണ്ടി എന്നു നിര്ബന്ധിച്ചു വാങ്ങി പെണ്കുട്ടികളെ കല്യാണം കഴിച്ചുകൊണ്ടുപോകാന് ആരെയും അനുവദിക്കരുത്. ഒരാളോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. പക്ഷേ ആ ഇഷ്ടത്തിന്റെ മൂല്യം മനസിലാകാത്തവര്ക്കു വേണ്ടി ജീവിതം നശിപ്പിച്ചു കളയാതിരിക്കാന് മാനസികമായി കുട്ടികളെ പാകപ്പെടുത്താനാണ് മാതാപിതാക്കള് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കുട്ടികള്ക്ക് ഏതെങ്കിലും തരത്തില് ഒരു തകര്ച്ച വന്നാല് താങ്ങി നിര്ത്തേണ്ടത് മാതാപിതാക്കള്തന്നെയാണ്. നമ്മുടെ സ്വത്ത് മക്കള്ക്ക് അവകാശപ്പെട്ടതാണ്. അത് എങ്ങനെ കൊടുക്കണമെന്ന് നമ്മളും എങ്ങനെ വേണമെന്ന് മക്കളും ചേര്ന്ന് തീരുമാനിക്കട്ടെ. പെണ്കുട്ടികളെ ആത്മാഭിമാനമുള്ളവരായി വളര്ത്തുക. നമ്മുടെ പെണ്കുട്ടികള് വ്യക്തിത്വവും നിലപാടുമുള്ളവരായിത്തീരട്ടെ. സ്വന്തം കഴിവും പ്രാപ്തിയും മനസിലാക്കാതെ സ്ത്രീധനത്തിന്റെ മുന്നില് ജീവിതം ഹോമിക്കുന്ന…
Read More