ആലപ്പുഴ: 64-ാമത് ഇന്റർപോളി സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ് മത്സരങ്ങൾ എസ്ഡിവി ടേബിൾ അക്കാദമിയിൽ നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. എസ്എസ്എം പോളിടെക്നിക് കോളജ് തിരൂരിനെ (3-1 ) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം ഗവൺമെന്റ് പോളിംഗ് കോളജ് കൊരട്ടി കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. വുമൺസ് പോളിടെക്നിക് കോളജ് കോഴിക്കോടിനെ (3 -0) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം വുമൺ പോളിടെക്നിക് കോളജ് കായംകുളം കരസ്ഥമാക്കി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. സ്റ്റേറ്റ് ഗെയിംസ് കൺവീനർ ജെയ്ക്ക് ജോസഫ് അധ്യക്ഷത വഹിച്ചു. മത്സരങ്ങൾ കെപിഎസിയുടെ സ്റ്റേറ്റ് സെക്രട്ടറി ഡോ. രാജേഷ് കുമാർ, എസ്ഡിവി ടേബിൾ ടെന്നീസ് അക്കാദമി…
Read MoreCategory: Sports
ഇന്റർനാഷണൽ കിക്ക് ബോക്സിംഗിൽ സ്വർണം കരസ്ഥമാക്കി നിദാ ഫാത്തിമ
കാഞ്ഞിരപ്പള്ളി: എതിരാളികളെ ഇടിച്ചുവീഴ്ത്തി കിക്ക് ബോക്സിംഗ് ടൂർണമെന്റിൽ സ്വർണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിംഗ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിംഗ് ടൂർണമെന്റിലാണ് നിദാ ഫാത്തിമ സ്വർണ മെഡൽ കരസ്ഥമാക്കിയത്. 44 കിലോയിൽ താഴെയുള്ള ജൂണിയർ കാറ്റഗറി ഫുൾ കോണ്ടാക്ട് വിഭാഗത്തിൽ വിദേശ രാജ്യങ്ങളിലെ താരങ്ങളെ പരാജയപ്പെടുത്തിയാണ് നിദാ സുവർണനേട്ടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെ ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിലായിരുന്നു 20 രാജ്യങ്ങളിലെ താരങ്ങൾ മാറ്റുരച്ചത്. 2024ൽ കോഴിക്കോട്ടു നടന്ന 46 കിലോയിൽ താഴെയുള്ള ഓർഡർ കേഡറ്റ്സ് വിഭാഗത്തിൽ ലൈറ്റ് കോണാക്ട് വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ ചാന്പ്യൻഷിപ്പിൽ സ്വർണ മെഡലും കരസ്ഥമാക്കിയിരുന്നു. എ.എസ്. വിവേക്, ആർ. രാഹുൽ, റെയിസ് എം. സജി, എസ്. ആദർശ്, എം.എസ്.…
Read Moreയൂത്ത് സ്റ്റേറ്റ് ബാസ്കറ്റ് ബോള്; ആലപ്പുഴയെ അക്ഷയും ഗംഗയും നയിക്കും
ആലപ്പുഴ: തൃശൂര് കുന്നംകുളം ഗവണ്മെന്റ് മോഡല് ഹയര് സെക്കൻഡറി സ്കൂളില് 2025 ഫെബ്രുവരി ഏഴു മുതല് ഒൻപതുവരെ നടത്തുന്ന സ്റ്റേറ്റ് ബാസ്കറ്റ് ബോള് ചാമ്പ്യന്ഷിപ്പില് പങ്കെടുക്കാനുള്ള ആലപ്പുഴ ജില്ലാ പുരുഷ, വനിതാ ടീമുകളെ തെരഞ്ഞെടുത്തു. അംഗങ്ങള്ക്കുള്ള ജേഴ്സി വിതരണം ബാബു ജെ. പുന്നൂരാന് സ്റ്റേഡിയത്തില് ആലപ്പുഴ ഡിസ്ട്രിക്ട് ബാസ്കറ്റ് ബോള് അസോസിയേഷന് പ്രസിഡന്റ് ജേക്കബ് ജോസഫ് നിര്വഹിച്ചു. സെക്രട്ടറി ബി. സുഭാഷ്, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, ജോസ് സേവ്യര് എന്നിവര് പ്രസംഗിച്ചു. എന്.സി. ജോണ് ഫൗണ്ടേഷനാണ് ടീമുകളെ സ്പോണ്സര് ചെയ്യുന്നത്.പുരുഷ ടീം: അക്ഷയ് – ക്യാപ്റ്റന്, ഷുഹൈബ് ഷാജഹാന്, അശ്വന്, അദ്വൈത്, അനുജിത്ത്, ആല്ബിന്, ബിജിന്, മഷ്ഹുഡ്, ഡ്രൂപ്ത്, ഇവാന്, അലാപ്, ഹരികൃഷ്ണന്, നറേഷ്- കോച്ച്, ഷഹബാസ് – അസി. കോച്ച്, റോണി മാത്യു – മാനേജര്. വനിതാ ടീം: ഗംഗാ രാജഗോപാല് –…
Read Moreസംസ്ഥാന പുരുഷ, വനിതാ ഗുസ്തി ചാന്പ്യൻഷിപ്പ് തിരുവല്ലയിൽ
പത്തനംതിട്ട: ആറാമത് അണ്ടർ 23 പുരുഷ, വനിതാ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പ് മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവല്ലയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇത് നാലാം തവണയാണ് പത്തനംതിട്ട ജില്ല സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിന് ആഥിത്യമരുളുന്നത്. 2018-ൽ നടന്ന സംസ്ഥാന സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിനാണ് അവസാനമായി തിരുവല്ല ആഥിത്യം അരുളിയത്. 23 വയസിൽ താഴെയുള്ള പുരുഷ, വനിത വിഭാഗത്തിൽപ്പെട്ട ഗുസ്തി താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 14 ജില്ലകളിൽ നിന്നായി നാനൂറിൽപരം ഗുസ്തി താരങ്ങൾ പങ്കെടുക്കും. ഫ്രീ സ്റ്റൈൽ, ഗ്രീക്കോ റോമൻ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 250 ഓളം പുരുഷ താരങ്ങളും 150 ഓളം വനിതാ ഗുസ്തി താരങ്ങളുമാണ് പങ്കെടുക്കുന്നത്.തിരുവല്ല ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ മറിയം മാത്തൻ മെമ്മോറിയൽ ഓഡിറ്റോറിയമാണ് മത്സരവേദി. ലോഗോ പ്രകാശനം എട്ടിനു നടക്കും. ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നതായി ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ,…
Read Moreഗെയിംസ് ഇനങ്ങൾ പൂർത്തിയാകുന്നു; കേരളം മികവിലെത്തിയോ?
38-മത് ദേശീയ ഗെയിംസിൽ അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങൾ ഒട്ടുമിക്കവയും പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ ദേശീയ ഗെയിംസിലെ മെഡൽ നേട്ടം അതേപടി ആവർത്തിക്കാനായില്ലെങ്കിലും കടുത്ത തണുപ്പിനോടും പൊരുതി മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പരിശീലകർ അടക്കം വിലയിരുത്തുന്നു. കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 21 വെങ്കലവുമായിരുന്നു ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിൽനിന്നു മാത്രം കേരളം നേടിയത്. ഇത്തവണ ഇതുവരെ ഒൻപതു സ്വർണവും ഒൻപതു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 24 മെഡലുകൾ നേടിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഉറച്ച മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളിൽ കേരളം മത്സരിക്കുന്നുണ്ട്.അക്വാട്ടിക്സിൽ സജൻ പ്രകാശിലൂടെയും ഹർഷിത ജയറാമിലൂടെയും നാലു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം നേടിയത്. ഗോവയിൽ ആറ് സ്വർണവും നാലു വെള്ളിയും മൂന്ന് വെങ്കലവും ഈ ഇനത്തിൽ കേരളം നേടിയിരുന്നു. റോവിംഗിൽ ഒരു സ്വർണവും രണ്ടു വെള്ളിയും…
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി; നിതിൻ മേനോനും ശ്രീനാഥും പാക്കിസ്ഥാനിലേക്കില്ല
മുംബൈ: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ പട്ടിക പുറത്തുവിട്ടു. ഇന്ത്യക്കാരില്ലാതെയുള്ള 12 അന്പയർമാരുടെയും മൂന്നു മാച്ച് റഫറിമാരുടെയും പട്ടികയാണു പുറത്തുവിട്ടത്. ഈ മാസം 19ന് കറാച്ചിയിൽ ടൂർണമെന്റിനു തുടക്കമാകും. മാർച്ച് ഒന്പതിനാണു ഫൈനൽ. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് പാക്കിസ്ഥാനിലെ മത്സരങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്. ഐസിസി എലൈറ്റ് മാച്ച് റഫറിമാരുടെ പട്ടികയിലുള്ള ജവഗൽ ശ്രീനാഥും ഐസിസി എലൈറ്റ് അന്പയർമാരുടെ പട്ടികയിലുള്ള നിതിൻ മേനോനും ടൂർണമെന്റിനില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേനോൻ പാക്കിസ്ഥാനിലേക്കു പോകാത്തത്. മേനോന് ദുബായിലെ മത്സരങ്ങളും നിയന്ത്രിക്കാനാവില്ല. ശ്രീനാഥ് അവധിയിലാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണു വീട്ടിൽ കഴിയാനായത്. അതിനാൽ ഞാൻ അവധി ആവശ്യപ്പെട്ടിരുന്നു- ശ്രീനാഥ് പറഞ്ഞു.
Read Moreഇന്ത്യ-ഇംഗ്ലാണ്ട് ട്വന്റി 20; ഇന്ത്യക്കു നാലു വിക്കറ്റ് ജയം
നാഗ്പുർ: ഐസിസി ചാന്പ്യൻസ് ട്രോഫി മുന്നൊരുക്കത്തിനുള്ള അവസാനഘട്ട പരന്പരയിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു നാലു വിക്കറ്റ് ജയം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലെത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 47.4 ഓവറിൽ 248 റണ്സ് എടുക്കുന്നതിനിടെ ഇംഗ്ലീഷ് ബാറ്റിംഗ് നിര പവലിയനിൽ കയറി. ശുഭ്മാൻ ഗിൽ (87), ശ്രേയസ് അയ്യർ (59), അക്സർ പട്ടേൽ (52) എന്നിവരുടെ അർധ സെഞ്ചുറി മികവിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 38.4 ഓവറിൽ 251 റണ്സിലെത്തി. മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിന്റെ മധ്യനിരയും വാലറ്റവും പോരാടാൻ മറന്നു. 8.5 ഓവറിൽ 75 റണ്സിലാണ് ആദ്യ വിക്കറ്റ് വീണത്. ഫിൽ സാൾട്ട് (26 പന്തിൽ 43 റണ്സ്) കൂറ്റനടിയുമായി കളം നിറഞ്ഞപ്പോൾ റണ്ണൊഴുകി. ഷമിയുടെയും ഹർഷിത് റാണയുടെയും ഓരോ ഓവറുകൾ മെയ്ഡനാക്കിയ ശേഷമായിരുന്നു…
Read Moreവനിതാ ടെന്നീസ് താരം ഹാലെപ്പ് വിരമിച്ചു
(റൊമാനിയ): വനിതാ ടെന്നീസ് സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പറായിരുന്ന റൊമാനിയയുടെ ഷിമോണ ഹാലെപ്പ് വിരമിച്ചു. മുപ്പത്തിമൂന്നുകാരിയായ ഹാലെപ്പ് 2018ൽ ഫ്രഞ്ച് ഓപ്പണും 2019ൽ വിംബിൾഡണും സ്വന്തമാക്കിയിട്ടുണ്ട്.
Read Moreഇന്ത്യ- ഇംഗ്ലണ്ട് ഏകദിനം; കാര്ത്തിക് വര്മ നിരീക്ഷകന്
കോട്ടയം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില് ബിസിസിഐ നിരീക്ഷകനായി മലയാളിയായ ആര്. കാര്ത്തിക് വര്മ നിയമിതനായി. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയാണ് ഇദ്ദേഹം. ഈ മാസം ഒന്പതിന് കട്ടക്കിലാണ് രണ്ടാം ഏകദിനം.
Read Moreദേശീയ ഗെയിംസ്; മെഡല് നിറയ്ക്കാന് അത്ലറ്റിക് ടീം വരുന്നു
ഡെറാഡൂൺ: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആവനാഴിയില് മെഡൽ എണ്ണം കൂട്ടാന് അത്ലറ്റിക്സ് ടീം ഇന്നു ഡെറാഡൂണിൽ പറന്നിറങ്ങും. നെടുമ്പാശേരിയില് രാവിലെ 6.10നുള്ള വിമാനത്തില് 20 പേരടങ്ങുന്ന സംഘമാണ് ആദ്യം പുറപ്പെടുക. പിന്നാലെ രണ്ട് വിമാനങ്ങളിലായി മറ്റ് ടീം അംഗങ്ങളും പുറപ്പെടും. എട്ട് മുതലാണ് അത്ലറ്റിക്സ് മത്സരങ്ങള് ആരംഭിക്കുന്നത്.പകുതി ഇനങ്ങളിലും കേരളം പങ്കെടുക്കുന്നില്ലെങ്കിലും മെഡല് പ്രതീക്ഷയില് ഒട്ടും പിന്നിലല്ല. ആകെ 24 മത്സര ഇനങ്ങളാണ് അത്ലറ്റിക്സ് വിഭാഗത്തിലുള്ളത്. ഇതില് 12 ഇനങ്ങളില് മാത്രമേ കേരളം പങ്കെടുക്കുന്നുള്ളൂ. ഓഫ് സീസണ് ആയതിനാല് മികച്ച താരങ്ങള് പലരും പിന്മാറിയതാണ് ഇതിന്റെ കാരണം. 52 താരങ്ങളും ആറു പരിശീലകരും ഏഴു മാനേജര്മാരും അടക്കം 65 അംഗങ്ങളാണ് കേരളത്തിന്റെ അത്ലറ്റിക്സ് സംഘത്തിലുള്ളത്. തിരുവനന്തപുരം കാര്യവട്ടത്ത് 14 ദിവസ ക്യാമ്പിനുശേഷമാണ് താരങ്ങൾ ഡെറാഡൂണിൽ എത്തിയത്. പലരും കരിയറിലെ മികച്ച സമയവും ദൂരവുമാണ് കുറിച്ചിട്ടുള്ളത്. പുരുഷന്മാരുടെ…
Read More