ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ഫുട്ബോളിൽ കരുത്തർ ആരെന്ന് ഇന്നറിയാം. 78-ാമത് സന്തോഷ് ട്രോഫിക്കായുള്ള കലാശപോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോളിലെ ശക്തി കേന്ദ്രങ്ങളായ കേരളവും പശ്ചിമ ബംഗാളും ഇന്ന് ഏറ്റുമുട്ടും. ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ പോരാട്ടത്തിന്റെ കിക്കോഫ്. സന്തോഷ് ട്രോഫി ചരിത്രത്തിലെതന്നെ കേരളത്തിന്റെ ഏറ്റവും വലിയ വൈരികളാണ് പശ്ചിമ ബംഗാൾ. ദേശീയ ചാന്പ്യൻഷിപ്പിന്റെ പോരാട്ടത്തിൽ ഇരു സംസ്ഥാനങ്ങളും പുതുമുഖങ്ങളുമല്ല. ബംഗാളിന്റെ 47-ാമത്തെ ഫൈനലാണ്. കേരളത്തിന്റെ 16-ാമത്തെയും. ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളാണ് കേരളവും ബംഗാളും. പത്ത് കളിയിൽ ഒന്പത് മത്സരം വീതം ജയിച്ചപ്പോൾ ഒരു സമനില വീതവും നേടി. സന്തോഷ് ട്രോഫിയിലെ മുടിചൂടാമന്നന്മാരായ ബംഗാൾ 32 തവണ ജേതാക്കളായപ്പോൾ കേരളം ഏഴു തവണയും കിരീടമുയർത്തി.
Read MoreCategory: Sports
ബ്ലാസ്റ്റേഴ്സിന് എട്ടാം തോൽവി; 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്ത്
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എട്ടാം തോൽവി. എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 0-1നു ജംഷഡ്പുർ എഫ്സിയോടു പരാജയപ്പെട്ടു. പാട്രിക് ചൗധരിയായിരുന്നു (61’) ജംഷഡ്പുരിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്. 21 പോയിന്റുമായി ജംഷഡ്പുർ നാലാം സ്ഥാനത്തേക്കുയർന്നു.
Read Moreഹാപ്പി ഫൈനൽ ; സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ നേരിടും
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. സെമിയിൽ മണിപ്പുരിനെ ഏകപക്ഷീയമായി തകർത്താണ് കേരളം 78-ാമത് സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിനു ടിക്കറ്റെടുത്തത്. 5-1നായിരുന്നു മണിപ്പുരിനെ കേരളം സെമിയിൽ തകർത്തത്. കേരളത്തിനുവേണ്ടി പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മുഹമ്മദ് റോഷൽ (73’, 88’, 90+5’) ഹാട്രിക് സ്വന്തമാക്കി. നസീബ് റഹ്മാൻ (22’), മുഹമ്മദ് അജ്സൽ (45+1’) എന്നിവരും കേരളത്തിനുവേണ്ടി ഗോൾ നേടി. 2021-22 സീസണിൽ ചാന്പ്യന്മാരായശേഷം ആദ്യമായാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിക്കുന്നത്. നിലവിലെ ചാന്പ്യന്മാരായ സർവീസസിനെ 2-4നു സെമിയിൽ തകർത്ത വെസ്റ്റ് ബംഗാളാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. നാളെ രാത്രി 7.30നാണ് ബംഗാൾ x കേരളം ഫൈനൽ പോരാട്ടം. സന്തോഷ് ട്രോഫി ഏറ്റവും കൂടുതൽ തവണ (32) സ്വന്തമാക്കിയ ടീമാണ് ബംഗാൾ. കേരളം ഇതുവരെ ഏഴു തവണ കപ്പിൽ ചുംബിച്ചിട്ടുണ്ട്.
Read Moreവണ്ടർ ബും…ജസ്പ്രീത് ബുംറയ്ക്കു റിക്കാർഡ് നേട്ടം
മെൽബണ്: ഓസ്ട്രേലിയയ്ക്ക് എതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്റെ നാലാംദിനത്തിലെ ഹൈലൈറ്റ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ റിക്കാർഡ് വിക്കറ്റ് നേട്ടമായിരുന്നു. ഓസീസ് കൗമാര ഓപ്പണർ സാം കോണ്സ്റ്റാസിന്റെ വിക്കറ്റ് തെറിപ്പിച്ച ബുംറയുടെ വണ്ടർ ബോളും ബൗളേഴ്സ് എൻഡിലേക്കുള്ള ഡയറക്ട് ത്രോയിലൂടെ മിച്ചൽ സ്റ്റാർക്കിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കിയതും നഥാൻ ലിയോണിന്റെ പ്രതിരോധക്കോട്ടയുമായിരുന്നു നാലാംദിനത്തിലെ മറ്റു പ്രത്യേകതകൾ. ഒന്നാം ഇന്നിംഗ്സിൽ സ്കൂപ്പ് ഷോട്ടിലൂടെ തന്നെ തുടരെ ബൗണ്ടറി കടത്തിയ പത്തൊന്പതുകാരൻ കോണ്സ്റ്റാസിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെ കടന്നുപോയ പന്തായിരുന്നു വിക്കറ്റ് ഇളക്കിയത്. ആ വിക്കറ്റ് നേട്ടം ഇരുകൈയും ഉയർത്തി ഗാലറിയിലേക്ക് ആവേശത്തോടെ വീശിയായിരുന്നു ബുംറ ആഘോഷിച്ചത്. പതിവിനു വിപരീതമായിരുന്നു ആ ആഘോഷമെന്നതും വാസ്തവം. സോഷ്യൽ മീഡിയയിലും ബുംറയുടെ ഈ ആഘോഷം തരംഗമായി. അതിവേഗം ബുംറ 200ൽ ടെസ്റ്റിൽ ഏറ്റവും കുറവ് റണ്സ് വഴങ്ങി 200 വിക്കറ്റ് സ്വന്തമാക്കുന്ന…
Read Moreറാപ്പിഡ് ക്വീൻ; കൊനേരു ഹംപിക്ക് വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം
ന്യൂയോർക്ക്: ലോക ചെസ് ചാന്പ്യൻഷിപ്പുകളിൽ ഇന്ത്യൻ താരങ്ങളുടെ പടയോട്ടം തുടരുന്നു. 2024 ഫിഡെ ലോക ചാന്പ്യൻപട്ടം ഡി. ഗുകേഷ് സ്വന്തമാക്കിയതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുന്പ് മറ്റൊരു ലോക കിരീടം ഇന്ത്യയിലേക്ക്. 2024 ഫിഡെ ലോക റാപ്പിഡ് ചെസ് വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയാണ് ഇന്ത്യയിലേക്ക് ഈ വർഷത്തെ മറ്റൊരു കിരീടം എത്തിച്ചത്. ഇതോടെ 2024ൽ ഇന്ത്യക്ക് ചെസ് ഒളിന്പ്യാഡ് സ്വർണം അടക്കം മൂന്നു ലോക കിരീടങ്ങളായി. 11 റൗണ്ട് പോരാട്ടത്തിൽ 8.5 പോയിന്റ് നേടിയാണ് ആന്ധ്രപ്രദേശുകാരിയായ കൊനേരു ഹംപി ലോക റാപ്പിഡ് ചാന്പ്യൻഷിപ്പിൽ ജേതാവായത്. മുപ്പത്തേഴുകാരിയായ കൊനേരു ഹംപി ഇതു രണ്ടാം തവണയാണ് ലോക റാപ്പിഡ് ചെസ് ചാന്പ്യൻഷിപ്പിൽ ജേതാവാകുന്നതെന്നതും ശ്രദ്ധേയം. 2019ലാണ് ആദ്യമായി ഹംപി റാപ്പിഡ് ചെസിന്റെ ലോക ക്വീൻ പട്ടത്തിൽ ആദ്യമായെത്തിയത്. 2023ലെ നഷ്ടം നികത്തി 2023 ഫിഡെ ലോക റാപ്പിഡ് വനിതാ കിരീടം…
Read Moreമന്മോഹന് സിംഗിന് ആദരവുമായി ഇന്ത്യന് ക്രിക്കറ്റ് ടീം: മെല്ബണില് കറുത്ത ആം ബാന്ഡ് ധരിച്ച് താരങ്ങള്
ന്യൂഡല്ഹി: അന്തരിച്ച മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരവുമായി ഇന്ത്യന് ടീം. മെല്ബണ് ക്രിക്കറ്റ് ഗ്രൗണ്ടില് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന് താരങ്ങള് കളിക്കളത്തിലിറങ്ങിയത് കറുത്ത് ആം ബാന്ഡ് ധരിച്ചാണ്. ‘അന്തരിച്ച മുന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ആദരമര്പ്പിച്ച് ഇന്ത്യന് ടീം കറുത്ത ആം ബാന്ഡ് ധരിച്ചിരിക്കുന്നു,’ ബിസിസിഐ പ്രസ്താവനയില് പറഞ്ഞു. മന്മോഹന്സിംഗ് വ്യാഴാഴ്ചയാണ് രാത്രിയാണ് വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ അന്തരിച്ചത്.
Read Moreസംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ: ആലപ്പുഴയിൽ നാളെ മുതൽ
ആലപ്പുഴ: സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. ജ്യോതിനികേതൻ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആണ്കുട്ടികളിൽ 13 ജില്ലകളും പെണ്കുട്ടികളിൽ 9 ജില്ലകളും ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും. ആണ്കുട്ടികൾപൂൾ എ – കോഴിക്കോട്,തൃശൂർ, കൊല്ലം. പൂൾ ബി- ആലപ്പുഴ, കോട്ടയം, മലപ്പുറം, പൂൾ സി- എറണാകുളം, പാലക്കാട്, ഇടുക്കി. പൂൾ ഡി -തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, കാസർഗോഡ്പെണ്കുട്ടികൾപൂൾ എ -കോഴിക്കോട്, തൃശൂർ, പാലക്കാട്, പൂൾ ബി -ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, പൂൾ സി -എറണാകുളം, കോട്ടയം, കണ്ണൂർ
Read Moreകോഹ്ലിക്കു പിഴ
മെൽബണ്: ബോർഡർ ഗാവസ്കർ ട്രോഫി പരന്പരയിൽ ഓസീസ് യുവതാരം സാം കോണ്സ്റ്റാസിന്റെ തോളിൽ ഇടിച്ചതിനു വിരാട് കോഹ്ലിക്കു പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണു പിഴ ഈടാക്കിയിരിക്കുന്നത്. ഒരു ഡീമെരിറ്റ് പോയിന്റും കോഹ്ലിക്കു ലഭിച്ചു. കോഹ് ലിക്ക് ഒരു മത്സരത്തിൽ വിലക്കുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ ശിക്ഷ പിഴയിൽ ഒതുങ്ങുകയായിരുന്നു. പത്താം ഓവർ പൂർത്തിയായ ക്രീസ് മാറുന്നതിനായി നടക്കുന്നതിനിടെയാണ് കോണ്സ്റ്റാസിന്റെ തോളിൽ കോഹ്ലി തോളുകൊണ്ട് ഇടിച്ചത്. കോഹ്ലി ഇതു ശ്രദ്ധിക്കാതെ പോയെങ്കിലും, കോണ്സ്റ്റാസ് ചോദ്യം ചെയ്തു.ഇതോടെ കോഹ്ലി മടങ്ങിയെത്തി ഓസീസ് യുവതാരത്തിനു മറുപടി നൽകി. തർക്കം രൂക്ഷമായതോടെ ഓസീസ് താരം ഉസ്മാൻ ഖ്വാജയും അന്പയർ മൈക്കിൾ ഗഫും ഇടപെട്ടാണ് ഇരു താരങ്ങളെയും സമാധാനിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്രിക്കറ്റിൽ ഇതൊക്കെ സാധാരണമാണെന്നും ഇത് അത്ര കാര്യമാക്കേണ്ടതില്ലെന്നുമാണ് മത്സരശേഷം കോൺസ്റ്റാസ് പറഞ്ഞത്.
Read Moreഐസിസി ചാമ്പ്യന്സ് ലീഗ്; ഇന്ത്യ x പാക് പോരാട്ടം ഫെബ്രുവരി 23ന് ദുബായില്
ദുബായ്: 2025 ഐസിസി ചാമ്പ്യന്സ് ലീഗ് ഏകദിന ക്രിക്കറ്റില് ആരാധകര് കാത്തിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഫെബ്രുവരി 23നു നടക്കുമെന്നു സൂചന. പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യന്സ് ട്രോഫിയില് ഇന്ത്യയുടെ മത്സരങ്ങള് യുഎഇയില്വച്ചു നടത്താന് തീരുമാനമായിരുന്നു. പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന ഇന്ത്യന് സര്ക്കാരിന്റെ നിലപാടിനെത്തുടര്ന്നായിരുന്നു ഈ മാറ്റം. ആതിഥേയര് എന്ന നിലയില് ഇന്ത്യയുടെ മത്സരങ്ങള് എവിടെ നടത്തണമെന്ന തീരുമാനം പാക് ക്രിക്കറ്റ് ബോര്ഡാണ് എടുത്തത്. ഗ്രൂപ്പ് എയില് ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്ഡ്, ബംഗ്ലാദേശ് ടീമുകളാണ് ഉള്ളത്. ഫെബ്രുവരി 10ന് ബംഗ്ലാദേശിനെതിരേ ആയിരിക്കും ഇന്ത്യയുടെ ആദ്യ മത്സരം എന്നാണ് വിവരം. മാര്ച്ച് രണ്ടിനായിരിക്കും ഇന്ത്യയും ന്യൂസിലന്ഡും തമ്മിലുള്ള പോരാട്ടം. മാര്ച്ച് ഒമ്പതിന് ലാഹോറിലായിരിക്കും ഫൈനല്. സെമി, ഫൈനല് മത്സരങ്ങള്ക്ക് ഇന്ത്യ യോഗ്യത നേടിയാല് വേദി ദുബായ് ആയിരിക്കും.
Read Moreകേരളം x തമിഴ്നാട് സന്തോഷ് ട്രോഫി പോരാട്ടം
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോള് ഫൈനല് റൗണ്ടിലെ ഗ്രൂപ്പ് മത്സരങ്ങള് ഇന്ന് അവസാനിക്കും. ഗ്രൂപ്പ് ബിയില് കേരളം തമിഴ്നാടിനെയും, ഒഡീഷ മേഘാലയയെയും, ഗോവ ഡല്ഹിയെയും നേരിടും. ഗ്രൂപ്പിലെ ആദ്യനാലു മത്സരങ്ങളും വിജയിച്ച കേരളം, ഇന്നും ജയം തുടരാനാണു കളത്തില് ഇറങ്ങുന്നത്. കേരളവും തമിഴ്നാടും തമ്മിലുള്ള മത്സരം ഉച്ചകഴിഞ്ഞ് 2.30നാണ്. ഗ്രൂപ്പ് ബിയില്നിന്ന് കേരളത്തിനു പിന്നാലെ മേഘാലയയും ക്വാര്ട്ടര് ഫൈനല് ഉറപ്പിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന മത്സരങ്ങളുടെ ഫലംകൂടി അറിയുന്നതോടെയാണ് ഗ്രൂപ്പിലെ മറ്റു രണ്ടു ക്വാര്ട്ടര് ഫൈനലിസ്റ്റുകളുടെ ചിത്രം വ്യക്തമാകൂ. ഡല്ഹി ഏകദേശം ക്വാര്ട്ടര് ഉറപ്പിച്ചെന്നു പറയാം. ഗ്രൂപ്പ് എ ചിത്രം ഗ്രൂപ്പ് എയില് ഇന്നലെ നടന്ന അവസാന റൗണ്ട് പോരാട്ടങ്ങളില് ജമ്മു കാഷ്മീര് 1-0നു രാജസ്ഥാനെയും മണിപ്പുര് 3-1നു തെലുങ്കാനയെയും വെസ്റ്റ് ബംഗാള് 1-0നു സര്വീസസിനെയും തോല്പ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളില്നിന്ന് 13 പോയിന്റുമായി ബംഗാള് ഗ്രൂപ്പ് ചാമ്പ്യന്മാരായി.…
Read More