പാരീസ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ വമ്പന്മാരായ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍, ഇന്റര്‍ മിലാന് ടീമുകള്‍ക്കു ജയം. സൂപ്പര്‍ ക്ലാഷ് എന്നു വിശേഷിപ്പിച്ച പിഎസ്ജി x ലിവര്‍പൂള്‍ പോരാട്ടത്തില്‍ 1-0നായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 87-ാം മിനിറ്റില്‍ ഹാര്‍വി എലിയട്ട് നേടിയ ഗോളിലായിരുന്നു ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഷോട്ടുകളുടെ എണ്ണത്തില്‍ പിഎസ്ജിയേക്കാള്‍ വളരെ പിന്നിലായിരുന്നു ലിവര്‍പൂള്‍. 27 ഷോട്ടാണ് പിഎസ്ജി തൊടുത്തത്, ലിവര്‍പൂള്‍ വെറും രണ്ടും. ഈ സീസണില്‍ ലിവര്‍പൂള്‍ ഗോള്‍ വഴങ്ങാതിരിക്കുന്ന ആറാം മത്സരമാണ്. സൂപ്പർമാൻ ആലിസൺ പിഎസ്ജിയുടെ ഗോളെന്നുറച്ച ഒന്‍പത് ഷോട്ടുകളാണ് ആലിസൺ ബെക്കർ എന്ന ഗോൾ കീപ്പർ തട്ടിത്തെറിപ്പിച്ചത്. ആലിസണിന്റെ ഉജ്വല സേവുകൾ ലിവർപൂളിന്റെ വലയിൽ പന്ത് എത്താൻ അനുവദിച്ചില്ല. ഒടുവിൽ എലിയട്ടിന്റെ ഗോളിൽ ലിവർപൂൾ…
Read MoreCategory: Sports
സ്വീറ്റ് ഹോം… സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം ഇന്ന്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് 2024-25 സീസണിലെ അവസാന ഹോം മത്സരം. ഇന്നു രാത്രി 7.30നു മുംബൈ സിറ്റി എഫ്സിയാണ് സീസണിലെ അവസാന ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ഇതിനോടകം പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ കേരള ബ്ലാസ്റ്റേഴ്സ്, സ്വന്തം തട്ടകത്തില്‍ ജയത്തോടെ സീസണ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മോശം സീസണ് ഇവാന് വുകോമനോവിച്ചിന്റെ ശിക്ഷണത്തിനു കീഴില്‍ തുടര്‍ച്ചയായി മൂന്നു സീസണില്‍ പ്ലേ ഓഫ് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ, ഏറ്റവും മോശം സീസണുകളില്‍ ഒന്നാണ് 2024-25. മുംബൈ സിറ്റിക്ക് എതിരായത് ഉള്‍പ്പെടെ രണ്ടു മത്സരങ്ങളാണ് കൊച്ചി ക്ലബ്ബിന് ഈ സീസണില്‍ ശേഷിക്കുന്നത്. 22 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു ജയവും നാലു സമനിലയും നല്കിയ 25 പോയിന്റാണ് സമ്പാദ്യം. ലീഗ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്.…
Read Moreബ്ലാക് സ്റ്റോറി: ഐസിസി നോക്കൗട്ട് പോരാട്ട ചരിത്രത്തിൽ ഇന്ത്യക്കുമേൽ ന്യൂസിലൻഡിന് ആധിപത്യം
ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തില്‍ ന്യൂസിലന്‍ഡ് എന്നും ഇന്ത്യക്കു വേദന സമ്മാനിച്ച ടീമുകളില്‍ ഒന്നാണ്. ബ്ലാക് ക്യാപ്സ് എന്നറിയപ്പെടുന്ന ന്യൂസിലന്‍ഡാണ് 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഞായറാഴ്ച ദുബായിലാണ് ഫൈനല്‍. ഗ്രൂപ്പ് എയില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ 44 റണ്‍സ് ജയം നേടിയിരുന്നു. എന്നാല്‍, ഐസിസി ടൂര്‍ണമെന്റില്‍ കിവീസ് ഇന്ത്യക്കുമേല്‍ ആധിപത്യമുള്ള ടീമാണെന്നതാണ് ഫൈനലില്‍ ആരാധകരുടെ ചങ്കിടിപ്പു വര്‍ധിപ്പിക്കുന്നത്. 25 വര്‍ഷം മുമ്പ് കണ്ണീര് ന്യൂസിലന്‍ഡിനെ ഫൈനലില്‍ നേരിടുമ്പോള്‍ 25 വര്‍ഷം പഴക്കമുള്ള ഒരു കടംവീട്ടാന്‍ ഇന്ത്യക്കുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയുടെ 2000 എഡിഷനില്‍ ഇന്ത്യയെ ഫൈനലില്‍ കീഴടക്കിയായിരുന്നു ന്യൂസിലന്‍ഡ് ട്രോഫിയില്‍ ചുംബിച്ചത്. നാലു വിക്കറ്റിനായിരുന്നു ബ്ലാക് ക്യാപ്സിന്റെ ജയം. അതിനുശേഷം ഇന്ത്യ രണ്ടു തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തംവച്ചു, 2002ലും 2013ലും. മൂന്നാം ചാമ്പ്യന്‍സ് ട്രോഫിയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള…
Read Moreപാക്ക് ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി; ട്വന്റി 20 ടീമിൽനിന്നു ക്യാപ്റ്റനും ബാബർ അസവും പുറത്ത്
ഇസ്ലാമാബാദ്: ഐസിസി ടൂർണമെന്റായ ചാന്പ്യൻസ് ട്രോഫിയിൽനിന്ന് സെമിപോലും കാണാതെ പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻഅഴിച്ചുപണി. ന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ, മുൻ ക്യാപ്റ്റൻ ബാബർ അസം എന്നിവർ ഉൾപ്പെടെ ട്വന്റി 20 ടീമിൽനിന്നു പുറത്തായി. പേസ് ബോളർമാരായ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ബാറ്റർമാരായ സൗദ് ഷക്കീർ, കമ്രാൻ ഗുലം തുടങ്ങിയവർക്ക് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി. റിസ്വാനെ ഏകദിന ടീമിന്റെ നായകനായി നിലനിർത്തിയപ്പോൾ, ബാബറിനും ടീമിൽ ഇടം നൽകി. ചാന്പ്യൻസ് ട്രോഫിയിൽ കളിച്ച ടീമിലെ മിക്ക താരങ്ങളെയും നിലനിർത്തുകയും ചെയ്തു. മാർച്ച് 16ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. യുവതാരം സൽമാൻ അലി ആഗ നയിക്കുന്ന ട്വന്റി 20 ടീമിൽ, ഷദാബ് ഖാനാണ് ഉപനായകൻ.
Read Moreചാന്പ്യൻസ് ട്രോഫി; ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം; ഫൈനൽ ഞായറാഴ്ച
ലാഹോർ: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഉച്ചകഴിഞ്ഞ് 2.30ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ് രണ്ടാം സ്ഥാനക്കാരായും ഗ്രൂപ്പ് ബിയിൽ പ്രോട്ടീസ് ഒന്നാം സ്ഥാനക്കാരുമായാണു സെമിയിലെത്തിയത്. ഇന്നലെ നടന്ന ആദ്യസെമിയിൽ ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയയെ നാലു വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ കിരീടപോരാട്ടത്തിനു ടിക്കറ്റെടുത്തത്. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 264. ഇന്ത്യ 48.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 267. സൂപ്പർ താരം വിരാട് കോഹ്ലി 98 പന്തിൽ 84 റൺസ് നേടി ഇന്ത്യയുടെ വിജയശിൽപ്പിയായി. ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത്. മാർച്ച് ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30 മുൽ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണു ഫൈനൽ.
Read Moreചാമ്പ്യന്‍സ് ട്രോഫി സെമി ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം ഉച്ചകഴിഞ്ഞ് 2.30 മുതൽ
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മത്സരം തുടങ്ങും. വേദി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍ സ്പോര്‍ട്സിലും കളി കാണാം. 2023ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് കണക്കു തീര്‍ക്കാനുള്ള അവസരമാണ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസ് ക്യാപ്റ്റന്‍. ലോകകപ്പ് ഫൈനലിനുശേഷം ഏകദിനത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. രണ്ടാം സെമിയിൽ നാളെ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.
Read Moreടീമിനു വൻ സ്വീകരണം നൽകാൽ കെസിഎ
ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ കേരള ക്രിക്കറ്റ് ടീമിന് വന്‍ വരവേല്‍പ്പ് നല്കാന് കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്). നാഗ്പുരിലെ ഫൈനലിനുശേഷം കേരള ടീം തിരിച്ചുവരുന്നത് കെസിഎ ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനത്തിലാണ്. ടീം ഇന്നു രാത്രി 9.30ന് തിരുവനന്തപുരത്ത് എത്തും. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍ എന്നിവര്‍ ടീമിനെ തിരികെ ആനയിക്കാന്‍ നാഗ്പുരിലെത്തിയിരുന്നു. റണ്ണേഴ്സ് അപ്പ് ട്രോഫിയുമായി എത്തുന്ന ടീമിനെ കെസിഎ ആസ്ഥാനത്ത് പ്രത്യേകമായി ആദരിക്കും. അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകളെ രഞ്ജി ഫൈനല്‍ കാണാന്‍ കെസിഎ നാഗ്പുരില്‍ എത്തിച്ചത് ദേശീയതലത്തില്‍ പ്രശംസയ്ക്കു പാത്രമായിരുന്നു. നാളെ വൈകുന്നേരം ആറിനു നടക്കുന്ന അനുമോദനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കായികമന്ത്രി അബ്ദു റഹിമാന്‍, മന്ത്രിമാരായ കെ. രാജന്, പി. പ്രസാദ്, പി. രാജീവ് തുടങ്ങിയവര്‍…
Read Moreഎഎഫ്സിയുടെ കോച്ചിംഗ് ലൈസന്‍സുകള്‍ സ്വന്തമാക്കി ജൊനാഥന്
കൊച്ചി: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) കോച്ചിംഗ് ലൈസന്‍സുകള്‍ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്സി ബി ലൈസന്‍സുള്ള പരിശീലകനായി വി.ജെ. ജൊനാഥന് സേവ്യര്‍. എഎഫ്സിയുടെ ബി, സി, ഡി കോച്ചിംഗ് ലൈസന്‍സുകളാണ് വിദ്യാര്‍ഥിയായ ജൊനാഥന് തന്റെ 21-ാം വയസിനുള്ളില്‍ നേടിയത്. 19-ാം വയസില്‍ ഡി ലൈസന്‍സ് സ്വന്തമാക്കിയ ജൊനാഥന് 20-ാം വയസില്‍ സി ലൈസന്‍സും നേടി. 21-ാം വയസില്‍ ബി ലൈസന്‍സും സ്വന്തമാക്കി. കഴിഞ്ഞ മാസമാണ് ബി ലൈസന്‍സ് നേടിയത്. ഇതോടൊപ്പം എഎഫ്സിയുടെ ഗോള്‍ കീപ്പര്‍ സി ലൈസന്‍സും (ലെവല്‍ 1) ജൊനാഥന് നേടി. ചങ്ങനാശേരി എസ്ബി കോളജില്‍ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ ജൊനാഥന് കോളജ് ഫുട്ബോള്‍ ടീമില്‍ സജീവമാണ്. കളി തുടരാനാണു താത്പര്യമെന്നും ഉടൻ കോച്ചാകാനില്ലെന്നും ഏതെങ്കിലും ഐഎസ്എല്‍ ടീമില്‍ ഇടം പിടിക്കണമെന്നാണ് ആഗ്രഹമെന്നും ജൊനാഥന് പറഞ്ഞു. നാവികസേന മുന്‍ ഉദ്യോഗസ്ഥന് ഫോര്‍ട്ടുകൊച്ചി മുണ്ടംവേലി…
Read Moreകിരാനപ്രോയുടെ ബ്രാന്‍ഡ് അംബാസഡറായി പി.വി. സിന്ധു
കൊച്ചി: കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ കിരാനപ്രോ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചു. സീഡ് ഫണ്ടിംഗ് റൗണ്ടില്‍ പി.വി. സിന്ധു കിരാനപ്രോയില് നിക്ഷേപവും നടത്തി. ഐപിഎല്‍ 2025ന്റെ ഔദ്യോഗിക അംബാസഡര്‍ എന്ന പദവിയും കിരാനപ്രോ ഏറ്റെടുത്തു. ഇന്ത്യയിലുടനീളം പ്രവര്ത്തനക്ഷമകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു കിരാനപ്രോ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദീപക് രവീന്ദ്രന് പറഞ്ഞു.
Read Moreരഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്, പോരാട്ടവീര്യവുമായി കേരളം
നാഗ്പുർ: രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ട് വിദർഭ. കേരള-വിദർഭ ഫൈനൽ പോരാട്ടം സമനിലയിൽ അവസാനിച്ചതോടെയാണ് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിൽ വിദർഭ കിരീടം സ്വന്തമാക്കിയത്. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. അതേസമയം ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളം മികച്ച പ്രകടനം കാഴ്ചവച്ചാണ് മടങ്ങുന്നത്. ഫൈനലിൽ അവസാന ദിനമായ ഇന്ന് വിജയത്തിനായി കേരളം കിണഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന ദിവസം 143.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിംഗ് തുടർന്നതോടെയാണ് കേരളം സമനിലയ്ക്കു സമ്മതിച്ചത്. ഇതോടെ ആദ്യ ഇന്നിംഗിലെ 37 റൺസ് ലീഡിന്റെ ബലത്തിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. ഇന്ന് രാവിലെ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും അക്ഷയ് കർനെവാറും ദർശൻ നൽകഡെയും ചെറുത്തുനിന്നതോടെ കേരളത്തിന്റെ പ്രതീക്ഷകൾ മങ്ങിതുടങ്ങിയത്. കർനെവാർ 70 പന്തിൽ 30 റണ്‍സെടുത്തു. നാൽകഡെ പുറത്താകാതെ 98 പന്തിൽ 51 റണ്‍സുമായി…
Read More