കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷെഡ്പൂര്‍ എഫ്സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ പതിനൊന്ന് തോല്‍വി, ഏഴ് ജയം, മൂന്ന് സമനില എന്നിവയുമായി 24 പോയിന്റോടെ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനു പ്ലേ ഓഫിലേക്കുള്ള സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിലും വീഴ്ത്തി പ്ലേ ഓഫിലെ സ്ഥാനം സുരക്ഷിതമാക്കുകയാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ജംഷെഡ്പൂരിന്റെ ലക്ഷ്യം. ജംഷെഡ്പൂരില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒറ്റഗോളിന് തോറ്റിരുന്നു. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
Read MoreCategory: Sports
രഞ്ജി ട്രോഫി ഫൈനൽ: ആദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് പുറത്ത്
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ വിദർഭയുടെ 379 റൺസിനെതിരെ ബാറ്റ് ചെയ്ത കേരളം 342 റൺസിന് പുറത്ത്. ഇതോടെ വിദർഭ ആദ്യ ഇന്നിംഗ്സിൽ 37 റൺസ് ലീഡ് നേടി. 98 റൺസുമായി നായകൻ സച്ചിൻ ബേബിയും 79 റൺസുമായി ആദിത്യ സർവാതെയും പൊരുതിയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ കേരളത്തിനായില്ല. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്ശന് നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംന്പ്യന്മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോര്‍ 170ല്‍ നില്‍ക്കെ…
Read Moreഓസ്ട്രേലിയ x അഫ്ഗാനിസ്ഥാൻ
ലാഹോർ: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സെമിഫൈനലിൽ കടക്കാൻ ഓസ്ട്രേലിയയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. ഇംഗ്ലണ്ടിനെതിരേ അട്ടിമറിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാൻ ഇറങ്ങുന്നത്. ജയിക്കുന്ന ടീം സെമി ബർത്ത് ഉറപ്പിക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ 2.30നാണ് മത്സരം നടക്കുന്നത്.
Read Moreമാഞ്ചസ്റ്റർ സിറ്റി ടോപ്പ് ഫോറിൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. എർലിങ് ഹാലണ്ടാണ് മാഞ്ചസ്റ്ററിനായി വിജയ ഗോൾ നേടി. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടിയകയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് ഐസ്വിച്ചിനെ പരാജയപ്പെടുത്തി. നോട്ടിങ് ഹാം- ആർസനൽ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Read Moreഓൾറൗണ്ട് മികവ് പ്ലസ്പോയിന്റ്: കരുണ്‍ നായർ
നാഗ്പുർ: ഏതെങ്കിലും ഒരു താരത്തെ ആശ്രയിക്കുന്നതല്ല, ഓൾറൗണ്ട് മികവു പുലർത്തുന്നതാണ് വിദർഭയെ വ്യത്യസ്തമാക്കുന്നതെന്ന് മലയാളിയായ വിദർഭ താരം കരുണ്‍ നായർ. ഓരോ മത്സരത്തിലും ഏതെങ്കിലുമൊരാൾ മത്സരം നിയന്ത്രിക്കാൻ മുന്നോട്ടുവരും. കഴിഞ്ഞ രണ്ട് ആഭ്യന്തര സീസണുകളിലും തുടർന്ന സമീപനമാണ് ഇത്തവണയും തുണയായതെന്നും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്ന അറിയപ്പെടുന്ന കരുണ്‍ പറഞ്ഞു. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 48.53 ശരാശരിയിൽ 728 റണ്‍സ് അടിച്ചുകൂട്ടിയ കരുണ്‍ കേരളത്തിനെതിരേ ആദ്യദിനം പത്ത് റണ്‍സ് പൂർത്തിയാക്കിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ 8000 റണ്‍സ് തികയ്ക്കുകയും ചെയ്തു. 114-ാം മത്സരത്തിലാണ് മധ്യനിര ബാറ്ററായ കരുണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ ഇന്നിംഗ്സാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഓരോ മത്സരത്തിനുമുന്‍പും സ്വയം പറയും. വിദർഭ ടീമിന്റെ ഭാഗമായതും ഭാഗ്യമാണ്. ഒട്ടേറെ ഓർമകൾ ടീമിനൊപ്പമുണ്ട്. സാധ്യമായ രീതിയിലെല്ലാം ടീമിനെ സഹായിക്കാനാണ് ശ്രമം. കേരളത്തിനെതിരേ മാലേവാറുമൊത്തു വലിയൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ…
Read Moreഒടുവിൽ ബ്രേക്ക്ത്രൂ സമ്മാനിച്ച് ബേസിൽ; മലെവാർ പുറത്ത്, വിദർഭയ്ക്ക് അഞ്ചുവിക്കറ്റ് നഷ്ടം
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഡാനിഷ് മലെവാർ ആണ് രണ്ടാംദിനം ആദ്യ സെഷനിൽ പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 290 റൺസെന്ന നിലയിലാണ് വിദർഭ. 24 റൺസുമായി യഷ് താക്കൂറും രണ്ടു റൺസുമായി യഷ് റാത്തോഡുമാണ് ക്രീസിൽ. നാഗ്പുരിലെ ജാംത വിസിഎ സ്റ്റേഡിയത്തില്‍ രണ്ടാംദിനം നാലിന് 239 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വിദർഭയെ മലെവാർ- യഷ് താക്കൂർ സഖ്യം അതിവേഗം 250 കടത്തി. ഇരുവരും ചേർന്ന് 51 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ മലെവാർ 150 പിന്നിട്ടു. ഒടുവിൽ വിക്കറ്റിനു വേണ്ടി കിണഞ്ഞു ശ്രമിച്ച കേരളത്തിന് ആശ്വാസം പകർന്ന് എൻ.പി. ബേസിൽ എത്തി. ഇരട്ടസെഞ്ചുറി ലക്ഷ്യമാക്കി കുതിച്ച മലെവാറിനെ ബേസിൽ ബൗൾഡാക്കിയതോടെ വിദർഭ അഞ്ചിന് 290 റൺസെന്ന നിലയിലായി. 285 പന്തിൽ 15 ബൗണ്ടറികളും…
Read Moreമുംബൈ മിന്നിച്ചു
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു മിന്നും ജയം. യുപി വാരിയേഴ്സിനെ എട്ടു വിക്കറ്റിന് മുംബൈ ഇന്ത്യൻസ് കീഴടക്കി. സ്കോർ: യുപി 20 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 142. മുംബൈ ഇന്ത്യൻസ് 17 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 143. ഹെയ്ലി മാത്യൂസ് (50 പന്തിൽ 59), നാറ്റ് സ്കൈവർ ബ്രണ്ട് (44 പന്തിൽ 75 നോട്ടൗട്ട്) എന്നിവരാണ് മുംബൈയെ ജയത്തിലെത്തിച്ചത്. ഗ്രേസ് ഹാരിസ് (26 പന്തിൽ 45) ആണ് യുപി ഇന്നിംഗ്സിലെ ടോപ് സ്കോറർ.
Read Moreനാട്ടാരേ… രഞ്ജി ഫൈനലുണ്ടേ: കളികാണാന്‍ എത്തുന്നവർ വളരേ തുശ്ചം
നാഗ്പുര്‍: നാല്‍പ്പത്തി അയ്യായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പടുകൂറ്റന്‍ സ്റ്റേഡിയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാണികളുള്ള കായികവിനോദമായ ക്രിക്കറ്റിന്റെ ഏറ്റവും സുപ്രധാന മത്സരവും. എന്നിട്ടും ഗുജറാത്തിലെ ജാംതയിലുള്ള സ്റ്റേഡിയത്തില്‍ കളികാണാന്‍ ഇന്നലെ നാനൂറ്റിയമ്പതുപേര് തികച്ചെത്തിയിട്ടില്ല. രാജ്യാന്തര മത്സരങ്ങള്‍ നടത്തി കോടികള്‍ കീശയിലാക്കുന്ന ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ ആഭ്യന്തര മത്സരങ്ങള്‍ക്കു വില കല്‍പ്പിക്കുന്നില്ലെന്ന് ജാംത സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകള്‍ വിളിച്ചുപറയുകയാണ്. രഞ്ജി ട്രോഫി ഫൈനലുമായി ബന്ധപ്പെട്ട പ്രചാരണങ്ങളൊന്നും നാഗ്പൂരില്‍ കാണാനില്ല. നാഗ്പുരില്‍നിന്ന് 18 കിലോമീറ്ററോളം ഉള്ളില്‍ വരണ്ടുണങ്ങിയ ഒരു പ്രദേശത്താണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം. സമീപവാസികളാരും സ്റ്റേഡിയത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. രഞ്ജി ക്രിക്കറ്റ് ഫൈനൽ മത്സരം നടക്കുന്നുണ്ടെന്നത് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും അജ്ഞാതം. മഹാരാഷ്ട്രയുടെ പാതിഭാഗമായ വിദര്‍ഭ മത്സരിക്കുന്നതുകൊണ്ടാകാം ആതിഥേയരെ പ്രോത്സാഹിപ്പിക്കാനും ആളുകള്‍ കുറവ്. കളിക്കാരുടെ ഉറ്റബന്ധുക്കളില്‍ ചിലര്‍ സ്റ്റേഡിയത്തിന്റെ ഒരു കോണിലിരുന്ന് അലറി വിളിക്കുന്നുണ്ടെങ്കിലും…
Read Moreസ്റ്റാര്‍ സദ്രാന്; ഇംഗ്ലണ്ട് ഔട്ട്
ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന് താരം ഇബ്രാഹിം സദ്രാന്. ഇംഗ്ലണ്ടിന് എതിരായ ഗ്രൂപ്പ് ബി മത്സരത്തിലാണ് അഫ്ഗാനിസ്ഥാനുവേണ്ടി സദ്രാന് സ്റ്റാര്‍ ആയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനുവേണ്ടി സദ്രാന് 146 പന്തില്‍ 177 റണ്‍സ് അടിച്ചുകൂട്ടി. അസ്മത്തുള്ള ഒമര്‍സായി (67 പന്തില്‍ 41), ഹഷ്മത്തുള്ള ഷാഹിദി (31 പന്തില്‍ 40), മുഹമ്മദ് നബി (24 പന്തില്‍ 40) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്കു സംഭാവന ചെയ്തപ്പോള്‍ അഫ്ഗാനിസ്ഥാന്റെ സ്കോര്‍ 50 ഓവറില്‍ ചെന്നെത്തിയത് 325/7. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 49.5 ഓവറിൽ 317 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അതോടെ അഫ്ഗാനിസ്ഥാൻ എട്ടു റൺസിന്റെ ജയം സ്വന്തമാക്കി. ഫലത്തിൽ ഗ്രൂപ്പ് ബിയിൽനിന്ന് സെമി ഫൈനൽ കാണാതെ ഇംഗ്ലണ്ട് പുറത്ത്. കളിച്ച രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് ഇംഗ്ലണ്ട്…
Read Moreവനിത പ്രീമിയർ ലീഗ്: ഡൽഹിക്ക് ജയം
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് പത്താം മത്സരത്തിൽ ഡൽഹിക്ക് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ 29 പന്തുകൾ ശേഷിക്കേ ആറ് വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ മെഗ് ലാന്നിംഗ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 127 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ഡൽഹി 15.1 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: ഗുജറാത്ത് ജയന്റ്സ്: 20 ഓവറിൽ 127/9. 15.1 ഓവറിൽ 131/4.ഭാരതി ഫുൾമാലി (29 പന്തിൽ 40 റണ്‍സ്), ഡീൻഡ്ര ഡോട്ടിൻ (26), തനുജ കൻവാർ (16) എന്നിവരാണ് ഗുജറാത്തിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹി ഓപ്പണർ ഷഫാലി വർമയുടെ വെടിക്കെട്ടോടെ തുടങ്ങി. 27 പന്തിൽ താരം 44 റണ്‍സ്…
Read More