പുറംമോടി കണ്ട് ആരെയും വിലയിരുത്തരുതെന്ന് പറയാറില്ലേ. അതുപോലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. arrickpaartalu എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗാരാമിൽ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വീടിന്റെ അകത്തെ കാഴ്ചകളാണ് ഇത്. പുറമേ നിന്ന് നോക്കിയാൽ ഒരു തീപ്പെട്ടിക്കൂടെന്ന് തോന്നിക്കും അകത്തേക്ക് കയറിയപ്പോഴാണ് കണ്ണും മനസും നിറയുന്ന കാഴ്ച കണ്ടത്. ഷീറ്റിട്ട വീടാണ്. വാതിൽ പോലുമില്ല. പകരം കർട്ടൻ ഇട്ടിരിക്കയാണ്. കളർഫുള്ളായ ഒരു കർട്ടൻ തന്നെയാണ് ഇട്ടിരിക്കുന്നത്. ഒരു ബെഡ്റൂമാണ് പിന്നെ കാണുന്നത്. കർട്ടൻ മാറ്റുന്പോൾതന്നെ ഒരു ബുദ്ധന്റെ വലിയ ചിത്രമാണ് ചുമരിൽ കാണുന്നത്. ഒരു വലിയ കട്ടിലും ഫ്രിഡ്ജും അലമാരയും ഒക്കെ മുറിയിലുണ്ട്. മനോഹരമായ നിറങ്ങളാൽ തീർത്തിരിക്കുകയാമ് മുറിയുടെ ചുമരുകൾ. ഒരു ടിവിയും അക്വേറിയവും മുറിയിൽ കാണാം. ചുമരിൽ ഭാര്യയുടേയും ഭർത്താവിന്റേയും ചിത്രവും വച്ചിട്ടുണ്ട്. ആര് കണ്ടാലും അത്ഭുതത്തോടെ നോക്കിപ്പോകുന്ന മുറി തന്നെയാണ് ഇത്. വീഡിയോ…
Read MoreCategory: Today’S Special
ഇനി ചില്ലറക്കളികളില്ല : ജയില് ചപ്പാത്തിക്ക് നാളെ മുതല് വില കൂടും
കോഴിക്കോട്: ജയിലുകളില് നിര്മിക്കുന്ന ചപ്പാത്തിക്കു വില കൂട്ടുന്നു. നാളെ മുതല് വിലവര്ധന നിലവില് വരും. ഒരു രൂപയാണു കൂട്ടുന്നത്. നിലവില് ഒരു ചപ്പാത്തിക്ക് രണ്ടു രൂപയാണ്. ഇതു മൂന്നായി ഉയരും. പത്തെണ്ണത്തിന്റെ പാക്കറ്റിന്റെ വില ഇരുപതു രൂപയില് നിന്ന് മുപ്പതായി വര്ധിക്കും. തിരുവനന്തപുരം, കണ്ണൂര്, വിയ്യൂര് സെന്ട്രല് പ്രിസണ് ആന്ഡ് കറക്ഷന് ഹോമുകള്, ചീമേനി തുറന്ന ജയില്, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലാ ജയിലുകള് എന്നിവിടങ്ങളിലാണ് ചപ്പാത്തി നിര്മാണ യൂണിറ്റുകള് ഉള്ളത്. 2011ല് ആണ് ജയിലുകളില് ചപ്പാത്തി നിര്മാണം തുടങ്ങിയത്. അന്നുമുതല് രണ്ടു രൂപയായിരുന്നു വില. ഗോതമ്പുപൊടിയുയെും മറ്റും വില വര്ധിച്ച സാഹചര്യത്തിലാണ് ചപ്പാത്തിവില കൂട്ടാന് സര്ക്കാര് തീരുമാനിച്ചത്. ജയില് ചപ്പാത്തിക്കും കറിക്കും നല്ല ഡിമാന്റാണുള്ളത്. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില് പ്രത്യേക വാഹനത്തില് ജയില്ചപ്പാത്തി വില്ക്കുന്നുണ്ട്. ജയിലിലും ഇവ കിട്ടും. പൊതു വിപണിയെ അപേക്ഷിച്ച് വില കുറവായതിനാല്…
Read More‘ആഴ്ചയിൽ 84 മണിക്കൂർ ജോലി’; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ ഇന്ത്യൻ വംശജനായ സിഇഒയ്ക്ക് വധഭീഷണി
ദിവസവും എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആർക്കും സാധിക്കില്ല. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ജോലി എന്നാണ് മിക്ക കന്പനികളും പറയാറുള്ളത്. ഇപ്പോഴിതാ ആഴ്ചയിൽ 84മണിക്കൂർ ജോലി ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് AI സ്റ്റാർട്ടപ്പ് ഗ്രെപ്റ്റൈലിന്റെ ഇന്ത്യൻ വംശജനായ സിഇഒ ദക്ഷ് ഗുപ്ത. പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയത്. അതോടെ മറ്റൊരു പോസ്റ്റുമായി ഇയാൾ വീണ്ടും വന്നു. നിരവധിയാളുകളിൽ നിന്ന് തനിക്ക് ഇ-മെയിലിൽ വധഭീഷണി സന്ദേശങ്ങൾ ലഭിച്ചു എന്നാണ് ഇപ്പോൾ ദക്ഷ് ഗുപ്തയുടെ മറ്റൊരു പോസ്റ്റ്. ഇമെയിലിൽ ലഭിച്ച സന്ദേശങ്ങളിൽ 20 ശതമാനം തനിക്ക് വധഭീഷണി ഉയർത്തുന്നതും 80 ശതമാനം ജോലിക്കുള്ള അപേക്ഷകളും ആയിരുന്നു എന്നാണ് ഗുപ്ത പറയുന്നത്. ഗ്രെപ്റ്റൈലിലെ ജീവനക്കാർ സാധാരണയായി രാവിലെ 9 മുതൽ രാത്രി 11 വരെയോ അതിൽ കൂടുതൽ സമയമോ ജോലി…
Read Moreനൻമയുള്ള മനുഷ്യരും ഈ ലോകത്തുണ്ട്: ഉടമ മരിച്ചു; ശവകുടീരത്തിനരികിൽ 2 വർഷം ചെലവഴിച്ച് നായയെ രക്ഷപ്പെടുത്തി യുവാവ്
മനുഷ്യരോട് എളുപ്പത്തിൽ അടുക്കുന്ന മൃഗങ്ങളാണ് നായകൾ. മനുഷ്യരുമൊത്തുള്ള നായകളുടെ പല വീഡിയോയകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചൈനയിൽ നിന്നും സമാനമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മരിച്ചുപോയ ഉടമയുടെ ശവകുടീരത്തിനടുത്ത് രണ്ടര വർഷത്തോളം ചെലവഴിച്ച ഒരു നായയുടെ വാർത്തയാണ് പുറത്ത് വരുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ ശാരീരികമായി ആരോഗ്യം ക്ഷയിച്ച നായയെ മറ്റൊരു മൃഗസ്നേഹി രക്ഷിച്ചു. ഇൻഫ്ലുവൻസറും ജിയാംഗ്സി പ്രവിശ്യയിലെ തെരുവുനായകള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഷെല്ട്ടറിന്റെ ഉടമയുമായ വ്യക്തിയാണ് നായയുടെ സംരക്ഷകനായി എത്തിയത്. തന്റെ ഉടമയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ടുപോയ നായ മറ്റെങ്ങും പോകാതെ ഉടമയെ മറവു ചെയ്തിടത്തു തന്നെ നില ഉറപ്പിക്കുകയായിരുന്നു. നിരവധി ആളുകൾ നായയെ ശവകുടീരത്തിനടുത്തു നിന്നും രക്ഷിക്കാൻ നോക്കി. എങ്കിലും നായ വീണ്ടും ഉടമയുടെ ശവകുടീരത്തിനടുത്തേക്ക് തിരിച്ചെത്തി. നായയെ രക്ഷപെടുത്തിയ വ്യക്തി ‘വിധേയത്വം ഉള്ളവൻ’ എന്നർഥം വരുന്ന ‘സോംഗ്ബാവോ’ എന്നാണ്…
Read Moreപുരുഷന്മാരേ ആഘോഷിക്കൂ… ഇതാ ഇന്ന് നിങ്ങളുടെ ദിവസമാണ്… നവംബർ 19; പുരുഷന്മാർക്കായി ഒരു ദിനം
സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുണ്ട് ദിനം. ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം. ‘പോസിറ്റീവ് മെയില് റോള് മോഡല്സ്’ എന്നതാണ് ഈവര്ഷത്തെ പുരുഷദിനത്തിന്റെ തീം. പുരുഷന്മാരുടെ മാനസിക-ശാരീരികാരോഗ്യം, ക്ഷേമം, ലിംഗസമത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള് അഭിസംബോധനചെയ്യാനും പുരുഷന്മാര് അഭിമുഖീകരിക്കുന്ന വെല്ലുവിളികള് ചര്ച്ചചെയ്യാനുമാണ് ഇത്തരമൊരു പ്രത്യേകദിവസംകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീ–പുരുഷ ബന്ധം കൂടുതൽ ഊഷ്മളമാക്കുക എന്നതാണ് ഈ വർഷത്തെ പുരുഷദിനത്തിന്റെ പ്രധാന പ്രമേയം. 1999 മുതലാണ് ‘മെൻസ് ഡേ’ ആഘോഷിക്കാൻ തുടങ്ങിയത്. ഡോ. ജെറോമി തീലൂക്സിംഗ് ആണ് ഇതിനു തുടക്കമിട്ടത്. അദ്ദേഹത്തിന്റെ അച്ഛന്റെ ജന്മദിനം ആയതിനാലാണ് നവംബർ 19 മെൻസ് ഡേ ആയി ആഘോഷിക്കാൻ തീരുമാനിച്ചത്.
Read Moreകുപ്പിയിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയുടെ കഥ സത്യമാണ് മക്കളേ: വീഡിയോ കാണാം
ദാഹിച്ച് വലഞ്ഞ് കിണറ്റിൻ കരയിലെത്തിയ കാക്കയുടെ കഥ നമുക്ക് എല്ലാവർക്കും പരിചിതമാണ്. കിണറിന്റെ കരയിലെത്തിയ കാക്ക വെള്ളം കുടിക്കാൻ തൊട്ടിയിൽ നോക്കിയപ്പോൾ അൽപം പോലും വെള്ളം അതിനുള്ളിലില്ല. ഉടൻതന്നെ കൊച്ചു കല്ലുകൾ കൊത്തി തൊട്ടിയിലേക്ക് ഇട്ടു. അപ്പോൾ വെള്ളം പൊങ്ങി വന്നു. കാക്ക അത് കുടിച്ച് ദാഹമകറ്റി പറന്നു പോയി എന്ന കഥ അറിയാത്തവർ ചുരുക്കമാണ്. എന്നാൽ ഇത് വെറുമൊരു കെട്ടുകഥയല്ല അതെന്ന് തെളിയിക്കുന്ന സന്ദർഭമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കാക്ക ഒരു കുപ്പിക്കരികിലായി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കുപ്പിയിൽ നിന്നും കാക്ക വെള്ളം കുടിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ കാക്കയ്ക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. ഉടൻതന്നെ കാക്ക പരിസരം വീക്ഷിച്ച് കുപ്പിയിലേക്ക് കല്ലെടുത്ത് ഇടുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ, വെള്ളം പൊങ്ങി വരുമ്പോൾ അത് കുടിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെ തവണ സാധിക്കുന്നില്ല. പിന്നെയും കല്ലുകൾ കൊത്തിയെടുത്ത് കുപ്പിയിലിട്ടു.…
Read Moreമൃതദേഹത്തിന്റെ കണ്ണുകൾ നഷ്ടപ്പെട്ടു; എലി കരണ്ടതാണെന്ന് അധികൃതർ
മൃതദേഹത്തിന്റെ കണ്ണുകൾ നഷ്ടപ്പെട്ടെന്നു പരാതി. പട്നയിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ചയാണു സംഭവം. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ നേത്രങ്ങളാണു കാണാതായത്. ആശുപത്രി അധികൃതർ അവയവം അനുവാദം കൂടാതെ നീക്കിയെന്നാണു കുടുംബത്തിന്റെ ആരോപണം. എന്നാൽ മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടതാകാം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അജ്ഞാതന്റെ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് വെള്ളിയാഴ്ചയാണു മരിച്ചത്.
Read Moreഉറക്കമില്ലാത്ത കാമുകിക്ക് ഡോക്ടറായ കാമുകൻ അനസ്തേഷ്യ നൽകിയത് 6 മണിക്കൂറിൽ 20 തവണ; പിന്നാലെ യുവതി മരിച്ചു
ഉറക്കമില്ലാത്ത കാമുകിക്ക് ഡോക്ടറായ കാമുകൻ അനസ്തേഷ്യ നൽകി. പിന്നാലെ കാമുകി മരണപ്പെട്ടു. ആറ് മണിക്കൂറിനുള്ളിൽ 20 തവണയിലധികം തവണയാണ് കാമുകൻ യുവതിക്ക് അനസ്തേഷ്യ നൽകിയത്. വൈദ്യപരിശോധനയിൽ യുവതിയുടെ മരണകാരണം പ്രൊപ്പോഫോളിന്റെ അമിതമായ ഉപയോഗം ആണെന്ന് കണ്ടെത്തി. യുവതിയുടെ മരണത്തോടെ കാമുകനായ ഡോക്ടർക്കെതിരേ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാംഗ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ക്യു ആണ് കൊലപാതക കുറ്റത്തിന് പിടിയിലായത്. ഇയാളുടെ കാമുകിയായ ചെൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയ വഴിയാണ് തങ്ങൾ പരിചയപ്പെടുന്നതെന്ന് ക്യൂ പറഞ്ഞു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും യുവതി തന്റെ ഉറക്കമില്ലായ്മയെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. ഉറക്കക്കുറവ് ലഘൂകരിക്കുന്നതിനായി അനസ്തേഷ്യ നൽകണമെന്നും ചെൻ തന്നോട് ആവശ്യപ്പെട്ടെന്നും കാമുകൻ പറഞ്ഞു. അങ്ങനെയാണ് അനസ്തേഷ്യ നൽകിയതെന്നും ക്യൂ കൂട്ടിച്ചേർത്തു.
Read More‘നിങ്ങൾ ഗർഭിണിയാണ്..!’ സന്ദേശം വായിച്ച് അവിവാഹിതകൾ ഞെട്ടി: ഉദ്യോഗസ്ഥ തലത്തിലുണ്ടായ പിഴവാണ് അവിവാഹിതരുടെ ഗർഭത്തിനു പിന്നിലെന്ന് തെളിഞ്ഞു
വാരണാസി: “നിങ്ങൾ ഗർഭിണിയാണ്’- മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശം വായിച്ച യുവതികൾ ഞെട്ടിപ്പോയി. കാരണം അവർ അവിവാഹിതരായിരുന്നു! ഒരു ഗ്രാമത്തിലെ 35ലേറെ അവിവാഹിതരായ യുവതികൾക്കാണു ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ട് മൊബൈലിൽ സന്ദേശം എത്തിയത്. സന്ദേശം വന്നതാകട്ടെ സംസ്ഥാന സർക്കാരിന്റെ വനിത-മാതൃശിശു സംരക്ഷണ വകുപ്പിൽനിന്നും. ഉത്തർപ്രദേശിലെ വാരണാസിയിലെ രമണ ഗ്രാമത്തിലായിരുന്നു സംഭവം. വിവാഹം കഴിക്കാതെ, പുരുഷനുമായി ബന്ധപ്പെടാതെ തങ്ങളെന്നെ ഗർഭിണിയായെന്ന് ആലോചിച്ച് യുവതികൾ ആശയക്കുഴപ്പത്തിലും കടുത്ത ആശങ്കയിലുമായി. സംഭവം ഗ്രാമത്തിലാകെ പരക്കുകയും പരാതി ഉയരുകയും ചെയ്തതോടെ വിശദമായ അന്വേഷണം നടന്നു. ഉദ്യോഗസ്ഥ തലത്തിലുണ്ടായ പിഴവാണ് അവിവാഹിതരുടെ ഗർഭത്തിനു പിന്നിലെന്ന് ഒടുവിൽ കണ്ടെത്തി. വ്യത്യസ്ത ആവശ്യങ്ങൾക്കായി ശേഖരിച്ച ആധാർ കാർഡുകൾ മാറിപ്പോയതാണു പിഴവിനു കാരണമെന്നു മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവർ യുവതികളോടു മാപ്പു പറയുകയും തെറ്റുപറ്റിയ രേഖകൾ നീക്കം ചെയ്യുകയും ചെയ്തു. ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreകൊള്ളാല്ലോ ഐഡിയ… വൈദ്യുതിയും വേണ്ട ഡീസലും വേണ്ട; ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; റൂട്ടും സ്പീഡും അറിയാം, ട്രയൽ റൺ ഡിസംബറിൽ
ന്യൂഡൽഹി: ഈ വരുന്ന ഡിസംബറിൽ ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തും. പ്രകൃതിക്ക് കൂടുതൽ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകൾ രാജ്യത്തെത്തുന്നത്. ഹരിയാനയിലെ ജിൻഡ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടുക. 90 കിലോമീറ്റർ ദൂരം മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ ഓടി തീർക്കും. 2030 ഓടെ കാർബണ് പുറംതള്ളൽ പൂർണമായും ഇല്ലാത്ത ഇന്ത്യൻ റെയിൽവേയെന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള ചുവടുവയ്പ്പാണിത്. തമിഴ്നാട്ടിലെ പെരന്പൂർ ഇന്റഗ്രൽ ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്. പരീക്ഷണയോട്ടം വിജയകരമായാൽ 35 എണ്ണം കൂടി നിർമിക്കാനാണ് പദ്ധതി. ഓരോ ട്രെയിനിനും 80 കോടി രൂപയാകും. ഹൈഡ്രജൻ നിർമിക്കുന്നതിനായി തീവണ്ടിയുടെ എൻജിന് മുകളിലായി 40000 ലിറ്റർ വരെ ജലം ഉൾകൊള്ളുന്ന ടാങ്ക് സ്ഥാപിക്കും. ടാങ്കിനോട് ചേർന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷവായുവിൽ നിന്നും ശേഖരിക്കുന്ന…
Read More