ന്യൂഡൽഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽനിന്നാണു പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ സാധിക്കുന്നതാണ് ഹൈപ്പർസോണിക് മിസൈലുകൾ. ഇതോടെ ഇത്തരം സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. പുതിയ കണ്ടുപിടിത്തം രാജ്യത്തിന്റെ പ്രതിരോധമേഖലയിൽ സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികളും ഡിആർഡിഒയുടെ മറ്റു ലാബുകളും ചേർന്ന് തദ്ദേശീയമായാണു മിസൈൽ വികസിപ്പിച്ചത്. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർസോണിക് മിസൈലുകൾ. ഉയർന്ന പ്രദേശങ്ങളിൽനിന്നടക്കം ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി എത്താൻ അതിനൂതന സങ്കേതികവിദ്യയാണു…
Read MoreCategory: Today’S Special
സൂക്ഷിച്ചില്ലങ്കിൽ ഇനി പണി വീഴും മക്കളേ… ‘റീൽസ്’എടുത്താൽ കുടുങ്ങും; കേസെടുക്കാൻ അടിയന്തര നിർദേശവുമായി റെയിൽവേ
കൊല്ലം: റെയിൽ ട്രാക്കുകളിലും പ്ലാറ്റ്ഫോമുകളിലും ഓടുന്ന ട്രെയിനുകളിലും ‘റീൽസ് ’ചിത്രീകരിക്കുന്നവർക്ക് ഇനി മുതൽ പിടിവീഴും. അനധികൃതമായി മൊബൈൽ ഫോണുകളിൽ ഇത്തരത്തിൽ വീഡിയോ രംഗങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരേ കർശന നടപടികൾ എടുക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം എല്ലാ സോണുകൾക്കും അടിയന്തര നിർദേശം നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനാണ് റെയിൽവേ സംരഷണ സേനയ്ക്കും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസിനും (ജിആർപി) നിർദേശം ലഭിച്ചിട്ടുള്ളത്. ഇത്തരം റീൽസ് ചിത്രീകരണങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഇവർ റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. വേഗത്തിൽ ഓടുന്ന ട്രെയിനുകളിൽ അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങൾ നടത്തി ഇവർ നൂറു കണക്കായ യാത്രക്കാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. ട്രെയിനുകൾക്ക് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടയിൽ ആളുകൾ മരിക്കുന്ന സംഭവങ്ങളും അനുദിനം വർധിച്ചു വരുന്നു. എസ്.ആർ. സുധീർ കുമാർ
Read Moreരണ്ട് ധ്രുവങ്ങളിലും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞ: അന്റാർട്ടിക്കൻ പര്യവേക്ഷണത്തിന് ഡോ. ഫെമി അന്ന തോമസും
ആലുവ: ഇന്ത്യയുടെ അഭിമാന പര്യവേക്ഷണത്തിൽ പങ്കാളിയാകാൻ ആലുവ യുസി കോളജ് സുവോളജി വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. ഫെമി അന്ന തോമസ് അന്റാർട്ടിക്കയിലേക്ക്. ‘അണ്ടർസ്റ്റാൻഡിംഗ് മൈക്രോ പ്ലാസ്റ്റിക് പൊലൂഷൻ ആൻഡ് പ്ലാസ്റ്റിസ്ഫിയർ കമ്യൂണിറ്റി ഡൈനാമിക്സ് ഇൻ അന്റാർട്ടിക്ക എൻവയോൺമെന്റ്: ഇംപ്ലിക്കേഷൻസ് ഫോർ കൺസർവേഷൻ ആൻഡ് മാനേജ്മെന്റ്’ എന്ന വിഷയത്തിലാണു ഗവേഷണം. ഡിസംബർ മുതൽ 2025 മാർച്ച് വരെയാണു കാലാവധി. നാഷണൽ കമ്മിറ്റി ഓൺ പോളാർ പ്രോഗ്രാമിന്റെ (എൻസിസിപി) അംഗീകാരത്തോടെയാണു ഡോ. ഫെമിയുടെ റിസർച്ച് പ്രൊപ്പോസൽ അംഗീകരിച്ചത്. ദൗത്യത്തിന്റെ ഭാഗമായി സമുദ്ര സാമ്പിളുകൾ ശേഖരിക്കുകയും ഇന്ത്യൻ അന്റാർട്ടിക് സ്റ്റേഷനുകളായ ഭാരതി, മൈത്രി എന്നിവയുടെ അടുത്തുള്ള തടാകങ്ങളിൽ ഗവേഷണം നടത്തുകയും ചെയ്യും. 2017, 2018 വർഷങ്ങളിൽ ഇന്ത്യൻ ആർട്ടിക് ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള ഫെമിക്ക് ദക്ഷിണ ധ്രുവത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകളെയും മൈക്രോബുകളെയും കുറിച്ചുള്ള പഠനത്തിന് പുതിയ അവസരമാണു ലഭിച്ചിരിക്കുന്നത്. ആർട്ടിക് ദൗത്യത്തിലും…
Read Moreസുന്ദരിമാരിൽ അതി സുന്ദരി: ഡെന്മാർക്കിൽനിന്നുള്ള വിക്ടോറിയ മിസ് യൂണിവേഴ്സ്
മെക്സിക്കോ: ഡെന്മാർക്കിൽനിന്നുള്ള വിക്ടോറിയ ക്ജെർ തെയിൽവിഗിനു മിസ് യൂണിവേഴ്സ് സൗന്ദര്യ കിരീടം. മെക്സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്സില് നടന്ന 73-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ നൈജീരിയയിൽനിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന ഒന്നാം റണ്ണർ അപ്പും മെക്സിക്കോയിൽനിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ രണ്ടാം റണ്ണർ അപ്പും തായ്ലൻഡിൽനിന്നുള്ള സുചത ചുങ്ശ്രീ മൂന്നാം റണ്ണർ അപ്പും വെനസ്വേലയിൽനിന്നുള്ള ഇലിയാന മാർക്വേസ് നാലാം റണ്ണർ അപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത റിയ സിൻഹയ്ക്ക് ആദ്യ 12ൽ എത്താനായില്ല. ഏറ്റവും കൂടുതൽ എൻട്രികൾ ലഭിച്ച മത്സരമായിരുന്നു 73-ാമത് മിസ് യൂണിവേഴ്സ് മത്സരം. 125 എൻട്രികളാണു ലഭിച്ചത്. ഡെന്മാര്ക്കില്നിന്ന് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് 21കാരിയായ വിക്ടോറിയ. ബാര്ബി ഡോളുമായുള്ള സാദൃശ്യം കാരണം ‘മനുഷ്യ ബാര്ബി’ അഥവാ ഹ്യൂമന് ബാര്ബി എന്ന വിളിപ്പേരുള്ള വിക്ടോറിയയെ വിജയകിരീടമണിയിച്ചത് ഫൈനല് റൗണ്ടില് അവസാനം നല്കിയ മറുപടിയാണ്.…
Read Moreലീവ് തരില്ല,17 മണിക്കൂർ വരെ ജോലി ചെയ്ത ദിവസങ്ങൾ: മൾട്ടി നാഷണൽ കന്പനിയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ രാജിവയ്ക്കേണ്ടി വന്നു; ദുരനുഭവം പറഞ്ഞ് യുവാവ്
ജോലി സ്ഥലത്തെ ക്രൂരതകൾ പലപ്പോഴും വാർത്തകളിൽ ഇടം തേടാറുണ്ട്. സ്ത്രീകൾ മാത്രമല്ല. പുരുഷന്മാരും ജോലി സ്ഥലങ്ങളിൽ പീഡനത്തിന് ഇരകൾ ആകേണ്ടി വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗുരുഗ്രാമിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ആണ് താൻ നേരിട്ട കൊടും ക്രൂരതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. 2024 ജനുവരിയിലാണ് കമ്പനിയിൽ മറ്റ് ചില സഹപ്രവർത്തകർക്കൊപ്പം താനും ജോയിൻ ചെയ്തത്. തങ്ങൾക്ക് ആർക്കും തന്നെ കൃത്യമായ ട്രെയിനിംഗ് പോലും തരാതെയാണ് ജോലിയെടുപ്പിച്ചത്. പണിചെയ്യാൻ അറിയാതെ ജോലിക്ക് കയറിയിട്ട് എന്താണ് കാര്യം. കൃത്യമായ ട്രയിനിംഗ് തന്നെങ്കിൽ മാത്രേ തങ്ങൾക്ക് വ്യക്തതയോടെ ജോലി ചെയ്യാൻ സാധിക്കു എന്ന് പറഞ്ഞ് ഞങ്ങൾ കൂട്ടമായി പ്രതിഷേധിച്ചപ്പോഴാണ് ട്രെയിനിംഗ് പോലും തന്നത്. ദിവസേന 17 മണിക്കൂർ പോലും ജോലി ചെയ്യേണ്ടി വരുന്നു. അമ്മയ്ക്ക് ആക്സിഡന്റ് പറ്റിയിട്ടും…
Read More‘ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’; വിമർശനവുമായി യുവാവ്
ഇന്ത്യക്കാരെ രൂക്ഷമായി വിമർശിച്ച് വീഡിയോ പങ്കുവച്ച് കാനഡക്കാരൻ. പ്രസവിക്കാനായി മാത്രം ഇന്ത്യയിലെ സ്ത്രീകൾ കാനഡയിലേക്ക് വരുന്നുവെന്നാണ് ഇയാളുടെ വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുട്ടിക്ക് കാനഡയിലെ പൗരത്വം കിട്ടുന്നതിന് വേണ്ടിയാണ് ഇന്ത്യക്കാരായ സ്ത്രീകൾ കാനഡയിലെത്തി പ്രസവിക്കുന്നതെന്നും ചാഡ് ഇറോസ് വീഡിയോയിൽ പറയുന്നു. കാനഡയിലെ ഹെൽത്ത് കെയർ സംവിധാനം ഉപയോഗിച്ച ശേഷം അവർ പ്രസവിച്ച ഉടനെ തിരികെ ഇന്ത്യയിലേക്ക് പോകുന്നു എന്നും ഇയാൾ ആരോപിച്ചു. തന്റെ സഹോദരിയുടെ മകൾക്ക് കുഞ്ഞ് ജനിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നഴ്സ് പറഞ്ഞത്, കുഞ്ഞുങ്ങൾക്ക് പൗരത്വം കിട്ടാനായി കാനഡയിലെത്തി പ്രസവിക്കുന്ന ഇന്ത്യൻ സ്ത്രീകളെ കൊണ്ട് പ്രസവ വാർഡ് നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് തനിക്ക് അതിന്റെ വസ്തുത മനസിലായതെന്നും യുവാവ് ആരോപിച്ചു.
Read More‘ഭർത്താവിന്റെ നല്ല ജീനുകൾ പാഴാക്കരുത്’; 12 രാശിയിലും കുട്ടികൾ വേണമെന്ന ആഗ്രഹവുമായി 9 കുട്ടികളുടെ അമ്മ
കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത ആളുകൾ ആരുംതന്നെയില്ല. 9 കുട്ടികളുടെ അമ്മയായ ചൈനീസ് യുവതി ടിയാൻ ഡോങ്സിയയുടെ വാർത്തയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. തന്റെ ഭർത്താവിന്റെ നല്ല ജീനുകൾ നഷ്ടമായിപ്പോകാതിരിക്കാൻ 12 ചൈനീസ് രാശികളിലും ഇവർക്ക് കുട്ടികൾ വേണമെന്നാണ് ആഗ്രഹം. 2018 -ലാണ് 33 -കാരിയായ ടിയാനും ഭർത്താവ് ഷാവോ വാൻലോംഗും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് രണ്ടുവർഷത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായി. 2010 -ൽ, ഇവർക്ക് ആദ്യത്തെ കുഞ്ഞ് ഉണ്ടായി. ടൈഗർ രാശിയിൽ ആയിരുന്നു കുട്ടിയുടെ ജനനം. തൊട്ടടുത്ത വർഷം ഡ്രാഗൺ രാശിയിൽ ദമ്പതികൾക്ക് രണ്ട് ഇരട്ട കുട്ടികൾ ജനിച്ചു. പിന്നീട് ഓരോ രാശിയിലും കുഞ്ഞുങ്ങൾ ജനിക്കാൻ തുടങ്ങി. ഇപ്പോൾ ഇവർക്ക് 9 കുട്ടികളാണ് ഉള്ളത്. ഓക്സ്, റാബിറ്റ്, സ്നേക്ക്, ഹോഴ്സ്, ഷീപ്പ് എന്നീ രാശിചിഹ്നങ്ങളിൽ ഇപ്പോഴും കുട്ടികളില്ല. അതിനാൽ ഇവർക്ക് 12 രാശിയിലും മക്കൾ ഉണ്ടാകണണെന്ന് ആഗ്രഹിക്കുന്നത്. ടിയാൻ…
Read Moreഎന്ത് വിധി ഇത്, വല്ലാത്ത ചതിയിത്… എലികളെ കൊണ്ട് പൊറുതിമുട്ടി, സഹായിക്കണം; സഹായാഭ്യർഥനയുമായി മൃഗസംരക്ഷണകേന്ദ്രം
കഴിഞ്ഞ ദിവസം ന്യൂ ഹാംഷെയറിലെ ഒരു പ്രദേശിക മൃഗസംരക്ഷണകേന്ദ്രം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. മൃഗസ്നേഹിയായ ഒരാൾ താൻ വീട്ടിൽ വളർത്തിയ 450 എലികളെ മൃഗസംരക്ഷണകേന്ദ്രത്തിന് ഏൽപ്പിച്ചു. അതോടെ പുലിവാല് പിടിച്ച് നെട്ടോട്ടമോടുകയാണ് ജീവനക്കാർ. അയാൾ എത്തിച്ചിട്ട് പോയ 450 എലികളിൽ മിക്കതും പെറ്റുപെരുകാൻ തുടങ്ങി. അതോടെ അവിടെമാകെ എലികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. “ഞങ്ങൾക്ക് അവയെ ലഭിച്ചിട്ട് വളരെ കുറച്ച് നാളുകളേ ആയുള്ളൂ. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ എലികളിൽ പലതും പ്രസവിച്ചു എന്ന്” മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനു വേണ്ടിയുള്ള ന്യൂ ഹാംഷെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഡെന്നിസൺ പറഞ്ഞു. 450 എലികളെയാണ് ആദ്യം ഇയാൾ ഇവിടേക്ക് എത്തിച്ചത്. അടുത്ത 500 എലികളെ ഉടനെ തന്നെ എത്തിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. എന്നാൽ എലികൾ പ്രസവിക്കാൻ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി. നിക്കക്കള്ളി ഇല്ലാതെ വന്നപ്പോൾ മൃഗസംരക്ഷണകേന്ദ്രം…
Read Moreവാചാലമാകും വിരലുകൾ…ആംഗ്യഭാഷയില് സംസാരിക്കുന്നവര്ക്കായി ‘സൈന് ലാംഗ്വേജ് ട്രാൻസലേറ്റര് എഐ പവേര്ഡ്’
ആലപ്പുഴ: ആംഗ്യഭാഷയില് സംസാരിക്കുന്നവര്ക്കായി ശാസ്ത്രമേളയില് കുട്ടികള് അവതരിപ്പിച്ച ഉപകരണം കണ്ട് ഇതേ വേദന അനുഭവിക്കുന്ന യുവാവിന്റെ സന്തോഷത്തില് കണ്ടുനിന്നവരും പങ്കുചേന്നു. ഇന്നലെ രാവിലെയാണ് ശാസ്ത്രമേളയില് വികാരനിര്ഭരമായനിമിഷങ്ങള് അരങ്ങേറിയത്. എറണാകുളം കളമശേരി രാജഗിരി ഹൈസ്കൂളിലെ ഋഗ്വേദ് മാനസ്, ജൊഹാന് ബൈജു എന്നിവരാണ് ആംഗ്യഭാഷയില് സംസാരിക്കുന്നവര്ക്കായി സൈന് ലാംഗ്വേജ് ട്രാ്ന്സലേറ്റര് എഐ പവേര്ഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം പ്രദര്ശിപ്പിച്ചത്. ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നവരുടെ ഇരു കൈപ്പത്തികളുടെയും ചലനങ്ങള് മനസിലാക്കി അത് സ്പീക്കറിലൂടെ കേള്പ്പിക്കുകയാണ് ചെയ്യുന്നത്. ആംഗ്യഭാഷയില് അവര് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാന് മറ്റുള്ളവര്ക്ക് കഴിയുമെന്നതാണ് ഉപകരണത്തിന്റെ പ്രധാന നേട്ടം. ഇത് പ്രദര്ശിപ്പിക്കുമ്പോള് അതുവഴി കടന്നുപോയ ജന്മനാ കേള്വികുറവുള്ള യുവാവിന്റെ ശ്രദ്ധയില്പെടുകയായിരുന്നു. പത്തനംതിട്ട തിരുവല്ല പുറമമറ്റം ജിവിഎച്ച്എസ്എസിലെ ലാബ് അസിസ്റ്റന്റ് എസ്.ജോണ്ബോസ്കോ ആണ് കുട്ടികളുടെ കണ്ടുപിടുത്തം കണ്ട് സന്തോഷത്തോടെ കൈയടിച്ചത്. യുവാവ് കുട്ടികളോട് പലരീതിയില് ആംഗ്യഭാഷയിലൂടെ സംശയങ്ങള് ചോദിച്ചു. അതിനെല്ലാം കൃത്യമായ മറുപടി…
Read Moreമാട്രിമോണി സൈറ്റുകളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ; തട്ടിപ്പിന് ഇരയായത് എട്ടോളം സ്ത്രീകൾ
ബംഗളുരു: മാട്രിമോണി സൈറ്റുകളിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിച്ചശേഷം ലക്ഷങ്ങൾ തട്ടുന്ന യുവാവ് പിടിയിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശി മധു ആണ് പിടിയിലായത്. എട്ടു സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഇവരിൽനിന്ന് 62.83 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇയാൾക്കെതിരേ പരാതികളുമായി കൂടുതൽ സ്ത്രീകൾ രംഗത്തുവരുമെന്നാണ് റിപ്പോർട്ട്. മാട്രിമോണി സൈറ്റുകൾ വഴി വിവാഹ ആലോചനകൾക്കായി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇവരുമായി പരിചയം സ്ഥാപിക്കുകയും ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് വിവിധ കാര്യങ്ങൾക്കായി സ്ത്രീകളിൽനിന്നു പണം വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. 2019 ൽ ഇയാൾക്കെതിരേ പരാതി ലഭിച്ചിരുന്നെങ്കിലും ഇയാൾ ഒളിവിൽപ്പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More