ജോലി സ്ഥലത്തെ ക്രൂരതകൾ പലപ്പോഴും വാർത്തകളിൽ ഇടം തേടാറുണ്ട്. സ്ത്രീകൾ മാത്രമല്ല. പുരുഷന്മാരും ജോലി സ്ഥലങ്ങളിൽ പീഡനത്തിന് ഇരകൾ ആകേണ്ടി വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗുരുഗ്രാമിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ആണ് താൻ നേരിട്ട കൊടും ക്രൂരതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. 2024 ജനുവരിയിലാണ് കമ്പനിയിൽ മറ്റ് ചില സഹപ്രവർത്തകർക്കൊപ്പം താനും ജോയിൻ ചെയ്തത്. തങ്ങൾക്ക് ആർക്കും തന്നെ കൃത്യമായ ട്രെയിനിംഗ് പോലും തരാതെയാണ് ജോലിയെടുപ്പിച്ചത്. പണിചെയ്യാൻ അറിയാതെ ജോലിക്ക് കയറിയിട്ട് എന്താണ് കാര്യം. കൃത്യമായ ട്രയിനിംഗ് തന്നെങ്കിൽ മാത്രേ തങ്ങൾക്ക് വ്യക്തതയോടെ ജോലി ചെയ്യാൻ സാധിക്കു എന്ന് പറഞ്ഞ് ഞങ്ങൾ കൂട്ടമായി പ്രതിഷേധിച്ചപ്പോഴാണ് ട്രെയിനിംഗ് പോലും തന്നത്. ദിവസേന 17 മണിക്കൂർ പോലും ജോലി ചെയ്യേണ്ടി വരുന്നു. അമ്മയ്ക്ക് ആക്സിഡന്റ് പറ്റിയിട്ടും…
Read MoreCategory: Today’S Special
‘ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’; വിമർശനവുമായി യുവാവ്
ഇന്ത്യക്കാരെ രൂക്ഷമായി വിമർശിച്ച് വീഡിയോ പങ്കുവച്ച് കാനഡക്കാരൻ. പ്രസവിക്കാനായി മാത്രം ഇന്ത്യയിലെ സ്ത്രീകൾ കാനഡയിലേക്ക് വരുന്നുവെന്നാണ് ഇയാളുടെ വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുട്ടിക്ക് കാനഡയിലെ പൗരത്വം കിട്ടുന്നതിന് വേണ്ടിയാണ് ഇന്ത്യക്കാരായ സ്ത്രീകൾ കാനഡയിലെത്തി പ്രസവിക്കുന്നതെന്നും ചാഡ് ഇറോസ് വീഡിയോയിൽ പറയുന്നു. കാനഡയിലെ ഹെൽത്ത് കെയർ സംവിധാനം ഉപയോഗിച്ച ശേഷം അവർ പ്രസവിച്ച ഉടനെ തിരികെ ഇന്ത്യയിലേക്ക് പോകുന്നു എന്നും ഇയാൾ ആരോപിച്ചു. തന്റെ സഹോദരിയുടെ മകൾക്ക് കുഞ്ഞ് ജനിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നഴ്സ് പറഞ്ഞത്, കുഞ്ഞുങ്ങൾക്ക് പൗരത്വം കിട്ടാനായി കാനഡയിലെത്തി പ്രസവിക്കുന്ന ഇന്ത്യൻ സ്ത്രീകളെ കൊണ്ട് പ്രസവ വാർഡ് നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് തനിക്ക് അതിന്റെ വസ്തുത മനസിലായതെന്നും യുവാവ് ആരോപിച്ചു.
Read More‘ഭർത്താവിന്റെ നല്ല ജീനുകൾ പാഴാക്കരുത്’; 12 രാശിയിലും കുട്ടികൾ വേണമെന്ന ആഗ്രഹവുമായി 9 കുട്ടികളുടെ അമ്മ
കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത ആളുകൾ ആരുംതന്നെയില്ല. 9 കുട്ടികളുടെ അമ്മയായ ചൈനീസ് യുവതി ടിയാൻ ഡോങ്സിയയുടെ വാർത്തയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. തന്റെ ഭർത്താവിന്റെ നല്ല ജീനുകൾ നഷ്ടമായിപ്പോകാതിരിക്കാൻ 12 ചൈനീസ് രാശികളിലും ഇവർക്ക് കുട്ടികൾ വേണമെന്നാണ് ആഗ്രഹം. 2018 -ലാണ് 33 -കാരിയായ ടിയാനും ഭർത്താവ് ഷാവോ വാൻലോംഗും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് രണ്ടുവർഷത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായി. 2010 -ൽ, ഇവർക്ക് ആദ്യത്തെ കുഞ്ഞ് ഉണ്ടായി. ടൈഗർ രാശിയിൽ ആയിരുന്നു കുട്ടിയുടെ ജനനം. തൊട്ടടുത്ത വർഷം ഡ്രാഗൺ രാശിയിൽ ദമ്പതികൾക്ക് രണ്ട് ഇരട്ട കുട്ടികൾ ജനിച്ചു. പിന്നീട് ഓരോ രാശിയിലും കുഞ്ഞുങ്ങൾ ജനിക്കാൻ തുടങ്ങി. ഇപ്പോൾ ഇവർക്ക് 9 കുട്ടികളാണ് ഉള്ളത്. ഓക്സ്, റാബിറ്റ്, സ്നേക്ക്, ഹോഴ്സ്, ഷീപ്പ് എന്നീ രാശിചിഹ്നങ്ങളിൽ ഇപ്പോഴും കുട്ടികളില്ല. അതിനാൽ ഇവർക്ക് 12 രാശിയിലും മക്കൾ ഉണ്ടാകണണെന്ന് ആഗ്രഹിക്കുന്നത്. ടിയാൻ…
Read Moreഎന്ത് വിധി ഇത്, വല്ലാത്ത ചതിയിത്… എലികളെ കൊണ്ട് പൊറുതിമുട്ടി, സഹായിക്കണം; സഹായാഭ്യർഥനയുമായി മൃഗസംരക്ഷണകേന്ദ്രം
കഴിഞ്ഞ ദിവസം ന്യൂ ഹാംഷെയറിലെ ഒരു പ്രദേശിക മൃഗസംരക്ഷണകേന്ദ്രം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. മൃഗസ്നേഹിയായ ഒരാൾ താൻ വീട്ടിൽ വളർത്തിയ 450 എലികളെ മൃഗസംരക്ഷണകേന്ദ്രത്തിന് ഏൽപ്പിച്ചു. അതോടെ പുലിവാല് പിടിച്ച് നെട്ടോട്ടമോടുകയാണ് ജീവനക്കാർ. അയാൾ എത്തിച്ചിട്ട് പോയ 450 എലികളിൽ മിക്കതും പെറ്റുപെരുകാൻ തുടങ്ങി. അതോടെ അവിടെമാകെ എലികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. “ഞങ്ങൾക്ക് അവയെ ലഭിച്ചിട്ട് വളരെ കുറച്ച് നാളുകളേ ആയുള്ളൂ. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ എലികളിൽ പലതും പ്രസവിച്ചു എന്ന്” മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനു വേണ്ടിയുള്ള ന്യൂ ഹാംഷെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഡെന്നിസൺ പറഞ്ഞു. 450 എലികളെയാണ് ആദ്യം ഇയാൾ ഇവിടേക്ക് എത്തിച്ചത്. അടുത്ത 500 എലികളെ ഉടനെ തന്നെ എത്തിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. എന്നാൽ എലികൾ പ്രസവിക്കാൻ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി. നിക്കക്കള്ളി ഇല്ലാതെ വന്നപ്പോൾ മൃഗസംരക്ഷണകേന്ദ്രം…
Read Moreവാചാലമാകും വിരലുകൾ…ആംഗ്യഭാഷയില് സംസാരിക്കുന്നവര്ക്കായി ‘സൈന് ലാംഗ്വേജ് ട്രാൻസലേറ്റര് എഐ പവേര്ഡ്’
ആലപ്പുഴ: ആംഗ്യഭാഷയില് സംസാരിക്കുന്നവര്ക്കായി ശാസ്ത്രമേളയില് കുട്ടികള് അവതരിപ്പിച്ച ഉപകരണം കണ്ട് ഇതേ വേദന അനുഭവിക്കുന്ന യുവാവിന്റെ സന്തോഷത്തില് കണ്ടുനിന്നവരും പങ്കുചേന്നു. ഇന്നലെ രാവിലെയാണ് ശാസ്ത്രമേളയില് വികാരനിര്ഭരമായനിമിഷങ്ങള് അരങ്ങേറിയത്. എറണാകുളം കളമശേരി രാജഗിരി ഹൈസ്കൂളിലെ ഋഗ്വേദ് മാനസ്, ജൊഹാന് ബൈജു എന്നിവരാണ് ആംഗ്യഭാഷയില് സംസാരിക്കുന്നവര്ക്കായി സൈന് ലാംഗ്വേജ് ട്രാ്ന്സലേറ്റര് എഐ പവേര്ഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം പ്രദര്ശിപ്പിച്ചത്. ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നവരുടെ ഇരു കൈപ്പത്തികളുടെയും ചലനങ്ങള് മനസിലാക്കി അത് സ്പീക്കറിലൂടെ കേള്പ്പിക്കുകയാണ് ചെയ്യുന്നത്. ആംഗ്യഭാഷയില് അവര് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാന് മറ്റുള്ളവര്ക്ക് കഴിയുമെന്നതാണ് ഉപകരണത്തിന്റെ പ്രധാന നേട്ടം. ഇത് പ്രദര്ശിപ്പിക്കുമ്പോള് അതുവഴി കടന്നുപോയ ജന്മനാ കേള്വികുറവുള്ള യുവാവിന്റെ ശ്രദ്ധയില്പെടുകയായിരുന്നു. പത്തനംതിട്ട തിരുവല്ല പുറമമറ്റം ജിവിഎച്ച്എസ്എസിലെ ലാബ് അസിസ്റ്റന്റ് എസ്.ജോണ്ബോസ്കോ ആണ് കുട്ടികളുടെ കണ്ടുപിടുത്തം കണ്ട് സന്തോഷത്തോടെ കൈയടിച്ചത്. യുവാവ് കുട്ടികളോട് പലരീതിയില് ആംഗ്യഭാഷയിലൂടെ സംശയങ്ങള് ചോദിച്ചു. അതിനെല്ലാം കൃത്യമായ മറുപടി…
Read Moreമാട്രിമോണി സൈറ്റുകളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ; തട്ടിപ്പിന് ഇരയായത് എട്ടോളം സ്ത്രീകൾ
ബംഗളുരു: മാട്രിമോണി സൈറ്റുകളിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിച്ചശേഷം ലക്ഷങ്ങൾ തട്ടുന്ന യുവാവ് പിടിയിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശി മധു ആണ് പിടിയിലായത്. എട്ടു സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഇവരിൽനിന്ന് 62.83 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇയാൾക്കെതിരേ പരാതികളുമായി കൂടുതൽ സ്ത്രീകൾ രംഗത്തുവരുമെന്നാണ് റിപ്പോർട്ട്. മാട്രിമോണി സൈറ്റുകൾ വഴി വിവാഹ ആലോചനകൾക്കായി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇവരുമായി പരിചയം സ്ഥാപിക്കുകയും ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് വിവിധ കാര്യങ്ങൾക്കായി സ്ത്രീകളിൽനിന്നു പണം വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. 2019 ൽ ഇയാൾക്കെതിരേ പരാതി ലഭിച്ചിരുന്നെങ്കിലും ഇയാൾ ഒളിവിൽപ്പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More“ചിന്ന ചിന്ന ആശൈ’ ലഭിച്ചത് 1080 സമ്മാനങ്ങൾ; ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികളുടെ ചുണ്ടുകളിൽ ചിരിവിരിയിക്കാൻ സാധിച്ചതിൽ സന്തേഷമെന്ന് കളക്ടർ വിഗ്നേശ്വരി
പൊതുജനങ്ങളുടെ സഹകരണം കൊണ്ട് വൻവിജയമായ ചിന്ന ചിന്ന ആശൈ പദ്ധതി തുടരുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. വയോജനങ്ങൾക്കുള്ള സഹായങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുന്നതിന് ശ്രമിക്കും. പദ്ധതി ആരംഭിച്ച് നാലു ദിവസംകൊണ്ട് 1080 കുട്ടികളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കാൻ സാധിച്ചെന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികൾക്ക് വിവിധ സമ്മാനങ്ങൾ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം തയാറാക്കിയ പദ്ധതിയാണ് ചിന്ന ചിന്ന ആശൈ പദ്ധതി. വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പരിശോധിച്ച ശേഷമാണ് ചൈൽഡ് ഹോമുകളെ തെരഞ്ഞെടുത്തത്.വസ്ത്രങ്ങൾ, വാച്ചുകൾ, സ്കൂൾബാഗുകൾ, കുട, ഷൂസ്, സ്പോർട്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ ഇരുപത്തിയേഴ് ഇനങ്ങളിലുള്ള കുട്ടികളുടെ ആഗ്രഹങ്ങളാണ് ജനങ്ങൾ സാധിച്ചുനൽകിയത്. 448 പേർ ഓണ്ലൈൻ ഇ കാർട്ടിലൂടെയും 274 പേർ ചൈൽഡ് ഹോമുകളിൽ നേരിട്ടും 189 പേർ കൊറിയർ മുഖേനെയും 169പേർ കളക്ടറേറ്റ്, താലൂക്കുകൾ…
Read Moreനൂറാംവർഷത്തിൽ നൂറുമേനി തിളക്കവുമായി മണ്ണാറശാല യുപി സ്കൂൾ; ഉപജില്ലാ കലോത്സവത്തിൽ നാല് വിഭാഗങ്ങളിലും ഓവറോൾ കിരീടം സ്വന്തമാക്കി
ഉപജില്ലാ കലോത്സവത്തിൽ ഇത്തവണയും മണ്ണാറശാല യുപി സ്കൂളിന് അഭിമാനനേട്ടം. പങ്കെടുത്ത നാല് വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് മണ്ണാറശാല യുപി സ്കൂൾ മികവിന്റെ ചരിത്രം ആവർത്തിച്ചത്. എൽപി ജനറൽ വിഭാഗത്തിൽ പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പന്ത്രണ്ടിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം നേടിയത്. ഇതിൽ മൂന്ന് ഒന്നാംസ്ഥാനവും രണ്ടു രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും ഉൾപ്പെടുന്നു. യുപി ജനറൽ വിഭാഗത്തിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ഒന്നാം സ്ഥാനങ്ങൾ കൂടാതെ രണ്ടു മൂന്നാം സ്ഥാനവുമുൾപ്പെടെ പങ്കെടുത്ത പതിനാറ് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്. യുപി സംസ്കൃതത്തിൽ പതിനെട്ട് ഇനങ്ങളിൽ മത്സരിച്ചപ്പോൾ പതിമൂന്ന് ഇനങ്ങളിൽ ഒന്നാംസ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യതനേടി. മൂന്ന് രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവുമുൾപ്പെടെ പതിനേഴ് ഇനങ്ങളിൽ എ ഗ്രേഡ് നേടി ഓവറോൾ കിരീടം സ്വന്തമാക്കി. എൽപി…
Read Moreപുഴ കടക്കാൻ പാലമില്ല: ഇരുമ്പുപൈപ്പിലിരുന്ന് അക്കരെ പോകുന്ന മനുഷ്യൻ; നൊന്പരമായി വീഡിയോ
തെലങ്കനായിലെ നിര്മല് കുണ്ഡല ജില്ലയിലെ സുദ വാഗു പുഴയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്നു. അതോടെ പുഴയ്ക്ക് അക്കര കടക്കാൻ പാലമില്ലാതെ ആളുകൾ വലഞ്ഞു. അധികൃതരോട് പറഞ്ഞിട്ടും ഫലമുണ്ടാകില്ലന്ന് അറിയാവുന്നതുകൊണ്ട്തന്നെ ആളുകൾ പ്രശ്നത്തിനൊരു പോംവഴി കാണാൻ തയാറായി. എന്താണന്നല്ലേ, ഇരുമ്പ് പൈപ്പ് കൊണ്ടുവന്ന് അതിലൂടെ പുഴയ്ക്ക് അക്കരെ കടന്നു പോകാൻ ഗ്രാമവാസികൾ ശ്രമിച്ചു. ഇരുന്പ് പെപ്പ് കുറുകെവച്ച് അതുവഴി നിരങ്ങി അപ്പുറത്ത് എത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പെട്ടന്ന് വൈറലായി. വീഡിയോയിൽ ഒരാൾ ഇരുന്നുകൊണ്ട് ഇരുമ്പ് പൈപ്പിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. വീഡിയോ കണ്ടാൽ ആർക്കായാലും ഭയം തോന്നിപ്പോകും. ജീവൻ പണയം വച്ചാണ് ആളുകൾ പൈപ്പിലൂടെ നിരങ്ങിപ്പോകുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പാവപ്പെട്ടവന്റെ പ്രശ്നത്തിന് അല്ലങ്കിലും പരിഹാരമില്ലല്ലോ എന്നാണ് പലരും വിമർശിച്ചത്.
Read Moreഡെലിവറി ബോയ്സിന്റെ പണി പോകും! കടയിൽ പ്രാവിനെ വിട്ട് സാധനം വാങ്ങി യുവാവ്; വീഡിയോ വൈറൽ
ഷാജഹാന്പുർ(യുപി): പ്രാവിനെ ഉപയോഗിച്ച് കടയില്നിന്നു സാധനങ്ങള് വാങ്ങിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിശയം പടർത്തി. ഉത്തര്പ്രദേശിലെ ഷാജഹാന്പുർ സ്വദേശിയായ ഗുല്സാർ ഖാന് എന്ന യുവാവാണ് തന്റെ വളര്ത്തുപ്രാവിനെ കടയില് വിട്ട് സാധനങ്ങൾ വാങ്ങുന്നത്. ഇതിന്റെ വീഡിയോ ഗുല്സാർതന്നെ പുറത്തുവിട്ടു. പ്രാവിനോട് കടയില്നിന്നു സാധനങ്ങള് വാങ്ങിവരാന് യുവാവ് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് പ്രാവിന്റെ കഴുത്തില് സാധനങ്ങളുടെ ലിസ്റ്റും പണവുമടങ്ങിയ ഒരു പ്ലാസ്റ്റിക് കവർ ഇട്ടശേഷം പറത്തി വിടുന്നു. പ്രാവ് ഇടുങ്ങിയ വീടുകള്ക്കിടയിലൂടെ പറന്ന് കടയിലെത്തുമ്പോള് കടക്കാരി പ്രാവിനെ പിടിച്ചെടുത്ത് അതിന്റെ കഴുത്തിലെ കവറിലുള്ള ലിസ്റ്റ് വായിക്കുന്നു. അതിൽ പറഞ്ഞ സാധനങ്ങൾ കവറിലിട്ടശേഷം കവറിലുണ്ടായിരുന്ന പണമെടുത്ത് ബാക്കി തിരികെ വയ്ക്കുന്നു. അതോടൊപ്പം കവർ പ്രാവിന്റെ കഴുത്തില്തന്നെ ഇടുന്നു. പ്രാവ് വീണ്ടും പറന്ന് യുവാവിന്റെ അടുത്തെത്തുന്നതും അയാൾ കവര് പുറത്തെടുക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വളരെ പെട്ടെന്നാണു വൈറലായത്. ‘ഈ പ്രാവ്…
Read More