പതിനെട്ടു മാസം മുന്പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! അവരെ കൊലപ്പെടുത്തിയ കേസിൽ നാലുപേർ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത മടങ്ങിവരവ്. മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലയിലാണു സംഭവം. ലളിത ബായ് ആണ് പോലീസ് സ്റ്റേഷനിലെത്തി താൻ ജീവിച്ചിരിക്കുന്നതായി പറഞ്ഞത്. കാണാതായ ലളിതയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പോലീസുകാർ പറഞ്ഞത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കൈയിലെ ടാറ്റു, കാലിൽ കെട്ടിയ കറുത്ത നൂൽ ഉൾപ്പെടെയുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ലളിതയാണു മരിച്ചതെന്നു കുടുംബാംഗങ്ങൾ ഉറപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുകയും ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു. ലളിത ബായ് മടങ്ങിവന്നതോടെ കൊലക്കേസ് അന്വേഷിച്ച പോലീസുകാരും ഞെട്ടലിലാണ്. മധ്യപ്രദേശ് പോലീസിനുനേരേ രൂക്ഷവിമർശനവും ഉയർന്നു. പോലീസിന്റെ കടുത്ത അനാസ്ഥയാണ് ഈ സംഭവം കാണിക്കുന്നതെന്നു പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read MoreCategory: Today’S Special
ജോലി ദൂരെ ആയതിനാൽ എന്നും വീട്ടിൽ വരാൻ സാധിക്കുന്നില്ല: ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം; തന്നേക്കാളേറെ കാമുകനെ സ്നേഹിക്കുന്നു; ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്ത് ഭർത്താവ്!
സന്ത് കബീർ നഗർ (യുപി): തന്റെ ഭാര്യക്കു കാമുകനുണ്ടെന്ന് അറിഞ്ഞ യുവാവ് ഇരുവരുടെയും വിവാഹം മുന്നിൽനിന്നു നടത്തിക്കൊടുത്തു. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണു സംഭവം. ബബ്ലു എന്ന യുവാവാണു തന്റെ ഭാര്യ രാധികയെ കാമുകനു കെട്ടിച്ചുകൊടുത്തത്. ബബ്ലു പൂർണമനസാലെ നടത്തിയ വിവാഹത്തിൽ നാട്ടുകാരടക്കം നിരവധിപ്പേർ പങ്കെടുത്തു. 2017 ലാണ് ബബ്ലുവും രാധികയും തമ്മിൽ വിവാഹിതരായത്. ഇവർക്ക് ഒന്പതും ഏഴും വയസുള്ള രണ്ടു കുട്ടികളുമുണ്ട്. വീട്ടിൽനിന്നു ദൂരെയായിരുന്നു ബബ്ലുവിനു മിക്കപ്പോഴും ജോലി. ഭർത്താവ് സ്ഥലത്തില്ലാത്ത സമയത്ത് രാധിക ഗ്രാമത്തിലെ മറ്റൊരു യുവാവിനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. അവരുടെ ബന്ധമറിഞ്ഞ ബബ്ലു കാമുകനെ വിവാഹം കഴിച്ചുകൊള്ളാൻ ഭാര്യയോടു പറഞ്ഞു. കുട്ടികളെ തനിക്കൊപ്പം നിർത്തണമെന്ന ഡിമാൻഡ് മാത്രമാണു ബബ്ലുവിന് ഉണ്ടായിരുന്നത്. ഭാര്യ ഇത് അംഗീകരിച്ചതോടെ നാട്ടുകാരെ വിവരമറിയിച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങളും ബബ്ലു നടത്തി. കോടതിയിൽ പോയി വിവാഹമോചനം നേടിയശേഷം ഭാര്യയുടെയും കാമുകന്റെയും…
Read Moreജീവിത സായന്തനത്തില് പ്രായം മറന്നൊരു വിനോദയാത്ര; മെട്രോ നഗരത്തിലെ കാഴ്ചകള് ആസ്വദിച്ച് വയോജന സൗഹൃദക്കൂട്ടം
ജീവിത സായന്തനത്തില് സൗഹൃദത്തിന്റെ നിറക്കൂട്ടുമായി മുത്തോലി പഞ്ചായത്ത് ഒരുക്കിയ വയോജന സൗഹൃദ യാത്ര ഹൃദ്യമായി. വിനോദത്തിന്റെ ആനന്ദം പകര്ന്നും കൂട്ടായ്മയുടെ സൗഹൃദം നുകർന്നും വയോജനങ്ങള്ക്കായി എറണാകുളത്തേക്കു സംഘടിപ്പിച്ച വിനോദയാത്രയില് പഞ്ചായത്തിലെ മുന്നൂറിലധികം അച്ഛനമ്മമാരാണ് പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് രണ്ജിത്ത് ജി. മീനാഭവന്റെ നേതൃത്വത്തില് നടത്തിയ പകല് യാത്രയില് പഞ്ചായത്തിലെ എല്ലാ വാര്ഡ് മെമ്പര്മാരും പങ്കെടുത്തു.രാവിലെ എട്ടോടെ മുത്തോലിയില്നിന്ന് ആറു ബസുകളിലായാണ് ഇവര് യാത്ര തിരിച്ചത്. ആരോഗ്യ പ്രവര്ത്തകരും ആശ പ്രവര്ത്തകരും ഹരിത കര്മസേനാംഗങ്ങളും യാത്രികരുടെ സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളെല്ലാം ഒരു കുടുംബമായി മാറുന്ന നിമിഷങ്ങളായിരുന്നു ഉല്ലാസയാത്രയില് ഉടനീളം. മധുരനൊമ്പരങ്ങള് പങ്കിട്ടും ആടിയും പാടിയും സ്നേഹത്തിന്റെ പുതിയ അധ്യായം രചിച്ചു. തൃപ്പൂണിത്തുറ ഹില് പാലസ്. മട്ടാഞ്ചേരി, ഫോര്ട്ടുകൊച്ചി, വല്ലാര്പാടം പള്ളി എന്നിവിടങ്ങള് സന്ദര്ശിച്ചു. ബോട്ടിംഗും ക്രമീകരിച്ചിരുന്നു. 60 വയസ് മുതല് 90 വയസുവരെയുള്ള പഞ്ചായത്ത്…
Read Moreലോക സന്പന്നർ: അംബാനി ആദ്യ പത്തിൽ ഇല്ല; ഇന്ത്യയിൽ 284 ബില്യണർമാർ; റോഷ്നി നാടാർ വനിതകളുടെ പട്ടികയിൽ അഞ്ചാമത്
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ അതി സന്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഹുറുണ് ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 ആണ് വിവരങ്ങൾ പുറത്തുവിട്ടത്. കടബാധ്യത വർധിച്ചതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആസ്തി കുറഞ്ഞതിനെ തുടർന്ന് അംബാനി ലോക സന്പന്നരിൽ ആദ്യ പത്തിൽനിന്ന് പുറത്തായി. മുകേഷ് അംബാനിയുടെ സന്പത്ത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം ഇടിഞ്ഞ് 8.6 ലക്ഷം കോടി രൂപയിലെത്തി. ഇളക്കം തട്ടാതെ ഇലോൺ മസ്ക് ലോക സന്പന്നരിൽ ഒന്നാം സ്ഥാനം ടെസ്ല സിഇഒ ഇലോണ് മസ്ക് നിലനിർത്തി. മസ്കിന്റെ സന്പത്ത് 82 ശതമാനം അതായത് 189 ബില്യണ് ഡോളർ ഉയർന്ന് ആകെ 420 ബില്യണ് ഡോളറിലെത്തി. ആമസോൺ എക്സിക്യൂട്ടിവ് ചെയർമാൻ ജെഫ് ബെസോസ് രണ്ടാമതെത്തി. ബെസോസിന്റെ സന്പത്തിൽ 44 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്. മെറ്റ സിഇ മാർക് സുക്കർബർഗ്,…
Read Moreസല്യൂട്ട്… അയൽവാസി കിണറ്റിലെറിഞ്ഞ മൂന്നര വയസുകാരനെ അമ്മ കിണറ്റിൽ ചാടി രക്ഷിച്ചു
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസി കിണറ്റിലെറിഞ്ഞ മൂന്നര വയസുകാരനെ അമ്മ കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. സമയപുരം ഇരുങ്കലൂർ സ്വദേശി മെർലിൻ സന്ധ്യയാണു സാഹസികമായി കുഞ്ഞിനെ രക്ഷിച്ചത്. കുട്ടിയെ കൈയിലെടുത്ത് കിണറ്റിലെ പൈപ്പിൽ പിടിച്ചുനിന്ന മെർലിന്റെ നിലവിളിച്ച കേട്ട് എത്തിയ പരിസരവാസികൾ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അയൽവാസി ജോണി മിൽട്ടണെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreചത്തുപോയ നായയ്ക്കു പകരം ‘ക്ലോണിംഗ് നായ’: ചെലവു 19 ലക്ഷം
പ്രിയപ്പെട്ട നായ ചത്തുപോയ ദുഃഖം മാറ്റാൻ ചൈനീസ് യുവതി 19 ലക്ഷം രൂപ ചെലവഴിച്ച് ക്ലോണിംഗിലൂടെ നായയെ പുനർജീവിപ്പിച്ചു. ചൈനയിലെ ഹാങ്ഷൂവിൽ സൂ എന്ന യുവതിയാണു നായസ്നേഹത്താൽ ലക്ഷങ്ങൾ പൊടിച്ചത്. 2011ൽ സ്വന്തമാക്കിയ ജോക്കർ എന്ന ഡോബർമാൻ നായ രോഗബാധിതനായി 2022ൽ ചത്തത് സൂവിനെ വല്ലാതെ തളർത്തിയിരുന്നു. സുഹൃത്തും സംരക്ഷകനുമൊക്കെയായിരുന്ന ജോക്കറിന്റെ വിയോഗം വിഷാദരോഗത്തിലേക്കും അവരെ എത്തിച്ചു. വിരഹദുഃഖം ദുസഹമായതോടെ ക്ലോണിംഗിലൂടെ അവനെ തിരികെകൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. വളർത്തുമൃഗ ക്ലോണിംഗ് ചൈനയിൽ ഏറെ പ്രചാരത്തിലുള്ള വ്യവസായമാണ്. വളർത്തുമൃഗത്തിൽനിന്നു ചെറിയ ചർമ സാമ്പിൾ ശേഖരിക്കുകയും അതിന്റെ കോശങ്ങൾ വേർതിരിച്ചെടുക്കുകയും മറ്റൊരു മൃഗത്തിൽനിന്നുള്ള അണ്ഡകോശവുമായി അത് ലയിപ്പിച്ച് ഭ്രൂണം സൃഷ്ടിക്കുകയും പിന്നീടത് ഒരു വാടക അമ്മയിൽ സ്ഥാപിക്കുകയുമാണു ചെയ്യുന്നത്. ഈ പരീക്ഷണം വിജയം കാണുകയും സൂവിനു ക്ലോണിംഗ് നായയെ ലഭിക്കുകയുംചെയ്തു. ലിറ്റിൽ ജോക്കർ എന്ന് അതിനു പേരുമിട്ടു. മൂക്കിനടുത്തുള്ള കറുത്ത പുള്ളി…
Read More45 വർഷത്തെ തടവിനുശേഷം നിരപരാധിയെന്നു തെളിഞ്ഞു: എൺപത്തിയൊന്പതുകാരന് 9 കോടി രൂപ നഷ്ടപരിഹാരം
ടോക്കിയോ: ചെയ്യാത്ത തെറ്റിന് വധശിക്ഷ വിധിക്കപ്പെടുകയും 45 വർഷം ജയിലിൽ കിടക്കുകയും ചെയ്ത എൺപത്തിയൊന്പതുകാരനായ ജപ്പാൻകാരന് നഷ്ടപരിഹാരമായി 1.4 മില്യൺ ഡോളർ (9,26,90,655 ഇന്ത്യൻ രൂപ) നൽകാൻ കോടതി വിധി. മുൻ പ്രഫഷണൽ ബോക്സർ കൂടിയായ ഇവാവോ ഹകമതയ്ക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. നീതി നടപ്പിലാക്കുന്നതിലെ പാകപ്പിഴയ്ക്ക് ജപ്പാനിൽ ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ നഷ്ടപരിഹാരമാണിത്. സെൻട്രൽ ജപ്പാനിലെ ഷിസുവോക്കയിൽ 1968ൽ തന്റെ തൊഴിലുടമയെയും അയാളുടെ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണു ഹകമതയെ ശിക്ഷിച്ചത്. പോലീസിന്റെ മർദനത്തെ തുടർന്നു ഹകമത കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് ഈ മൊഴി പിൻവലിച്ചെങ്കിലും സ്ഥലത്തെ സംസ്കരണ പ്ലാന്റിലെ ടാങ്കിൽനിന്നു പോലീസ് കണ്ടെത്തിയ രക്തക്കറ പുരണ്ട ഒരു വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളിയെന്നു കണ്ടെത്തി ഹകതമയെ വധശിക്ഷയ്ക്കു വിധിച്ചു. ശിക്ഷക്കെതിരേ ഹകമത നടത്തിയ നിയമപ്പോരാട്ടം വർഷങ്ങൾ നീണ്ടു. ഒടുവിൽ ഡിഎൻഎ പരിശോധനയിൽ വസ്ത്രത്തിൽ കണ്ട…
Read Moreഇലയിൽ കാപ്പി കുടിച്ച് ചൈനാക്കാർ..! വൈറലായി വീഡിയോ
കപ്പിലോ ഗ്ലാസിലോ കാപ്പി കുടിച്ചാണു ലോകത്തുള്ളവർക്കെല്ലാം ശീലം. എന്നാൽ, ചൈനക്കാർ ആ ശീലം മാറ്റുകയാണ്. ഇലയിൽ കാപ്പി വിളന്പി തുടങ്ങിയിരിക്കുകയാണ് അവർ. താമരയിലയിൽ കാപ്പി തയാറാക്കി കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. കുന്പിളാക്കിയ താമരയിലയിൽ കോഫിയുടെ മിശ്രിതം ഒഴിച്ചശേഷം പാൽ ചേർത്ത് മിക്സ് ചെയ്താണു കാപ്പി ഉണ്ടാക്കുന്നത്. ആവശ്യത്തിനു മധുരവും ചേർക്കും. ഇതു പിന്നീട് ഇലയോടെ ഗ്ലാസിലേക്ക് ഇറക്കിവച്ച് “താമരക്കാപ്പി’ കുടിക്കുന്നു. സാധാരണ കാപ്പിയേക്കാൾ രുചികരമാണ് ഈ കാപ്പി എന്ന് കുടിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.
Read Moreമധ്യവേനൽ അവധിയായി… അവധിക്കാലമാണ്, വാഹനം നല്കി കുട്ടികളെ സ്നേഹിക്കല്ലേ..! മുന്നറിയിപ്പുമായി എംവിഡി
വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷതന്നെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ മരിച്ചത്. അതുകൊണ്ടുതന്നെയാണ് 2019ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ജുവനൈൽ ഡ്രൈവിംഗിന് ഏറ്റവും കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തിയത്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിന്റെ ഗൗരവം ഇനിയും മനസിലായിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും…
Read Moreനീന്തിയാൽ മാത്രം പോര, ആരോഗ്യത്തിന് നടക്കുകകൂടി വേണം…രാത്രിയിൽ കാന്പസിൽ നടക്കാനിറങ്ങിയ ആളെ കണ്ട് ഞെട്ടി വിദ്യാർഥികൾ
മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) മുംബൈ പവായ് കാമ്പസിൽ രാത്രിനടത്തത്തിനിറങ്ങിയ ജീവിയെ കണ്ടവർ ഞെട്ടി. പടുകൂറ്റൻ മുതലയാണു കാന്പസിലെ റോഡിലൂടെ അലസമായി ഇഴഞ്ഞുനീങ്ങിയത്. സമീപത്തുള്ള പത്മാവതി ക്ഷേത്രത്തിലെ തടാകത്തിൽനിന്നാണു മുതല കാന്പസിൽ കടന്നത്. കഴിഞ്ഞദിവസം രാത്രി ഏഴിനും എട്ടിനും ഇടയിലായിരുന്നു പേടിപ്പെടുത്തുന്ന കാഴ്ച. സംഭവമറിഞ്ഞ ഉടൻ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ അവിടെനിന്നു സുരക്ഷിതമായി മാറ്റി. മുതല കാന്പസിലൂടെ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതാദ്യമായിട്ടല്ല കാന്പസിനുള്ളിൽ മുതല വരുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read More