പുതിയതായി നമ്മൾ വീടോ ഫ്ലാറ്റോ ഒക്കെ വാങ്ങുന്പോൾ പലതരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത്രയേറെ രൂപ മുടക്കി നമ്മൾ വാങ്ങുന്പോൾ യാതൊരു തരത്തിലും പറ്റിക്കപ്പെടരുതല്ലോ. ഫ്ലാറ്റ് വാങ്ങി വെട്ടിലായ മി സുക് എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒന്നും രണ്ടുമല്ല 16 കോടി മുടക്കി വാങ്ങിയ ഫ്ലാറ്റിൽ ബാത്ത് ഡബ് ഇല്ലന്ന് അറിഞ്ഞാൽ എന്താകും അവസ്ഥ? അത്തരത്തിലൊരു അവസ്ഥയാണ് ഇവർക്കുണ്ടായത്. രണ്ടു മുറികളിലെയും ബാത്ത് റൂമുകളിൽ ഒന്നിൽ ബാത്ത് ടബ്ബ് ഇല്ലെന്നും മറ്റേ ബെഡ്റൂമിനൊപ്പം കുളിമുറിപോലുമില്ല. ഫാഷന്‍ കമ്പനിയായ വെർസാസുമായി ചേര്‍ന്നായിരുന്നു ഫ്ലാറ്റ് നിര്‍മ്മാണ കമ്പനി ഇന്റീരിയര്‍ ചെയ്തത്. 2019 -ലാണ് 4 കോടി അഡ്വാൻസ് കൊടുത്ത് മി സുക് ഫ്ലാറ്റ് ബുക്ക് ചെയ്തത്. അന്ന് പറഞ്ഞിരുന്ന കാര്യങ്ങളൊന്നും തന്നെ ഇവർ താമസം മാറിയശേഷം ഫ്ലാറ്റിലില്ല. അതോടെ താൻ വഞ്ചിക്കപ്പെട്ടന്ന് മനസിലായി. തനിക്ക് നഷ്ടപരിഹാരം വേണമെന്നും…
Read MoreCategory: Today’S Special
ഭൂമി കുലുക്കത്തിനിടെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ച ഗര്‍ഭിണിക്ക് പാര്‍ക്കില്‍ സുഖപ്രസവം: വൈറലായി വീഡിയോ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ
മ്യാൻമറിൽ ഉണ്ടായ ഭൂമി കുലുക്കത്തിന്റെ വേദന എത്രത്തോളമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ആ വേദനകളിൽ നിന്നൊരു ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. ഭൂമി കുലുക്കത്തെ തുടര്‍ന്ന് ആശുപത്രിയിൽ നിന്ന് പുറത്തെക്കെത്തിച്ച ഒരു ഗര്‍ഭിണി, സമീപത്തെ പാര്‍ക്കില്‍ വച്ച് ഒരു കുഞ്ഞിന് ജന്മം നല്കി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രോഗികളെ ബാങ്കോക്കിലെ ബിഎന്‍എച്ച് ആശുപത്രിയില്‍ നിന്നും കിംഗ് ചുലലോങ്കോൺ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും തൊട്ടടുത്ത പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. ചില രോഗികളെ സ്ട്രെക്ചറിലും മറ്റു ചില രോഗികളെ വീല്‍ച്ചെയറിലുമാണ് ആശുപത്രിക്ക് പുറത്തെത്തിച്ചത്. ഇങ്ങനെ ഒഴിപ്പിക്കപ്പെട്ടവരില്‍ ഒരു പൂർണഗര്‍ഭിണിയും ഉണ്ടായിരുന്നു. പുറത്തേക്ക് എത്തിച്ചതോടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അതോടെ പ്രസവം നടത്താനുള്ള എല്ലാ സന്നാഹങ്ങളും ആശുപത്രി അധികൃതർ എടുത്തു. നീണ്ട പരിശ്രമത്തിനു ശേഷം യുവതി കുഞ്ഞിന് ജൻമം നൽകി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…
Read Moreതത്തയാണെന്ന് പറഞ്ഞ് പച്ച നിറമടിച്ച കോഴി വിൽപനയ്ക്ക്: വില കേട്ടാൽ ഞെട്ടും, 6500 രൂപ; തത്തക്കോഴിയെന്ന് സോഷ്യൽ മീഡിയ
പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളും ഇപ്പോൾ നടക്കുന്നുണ്ട്. അറിഞ്ഞുകൊണ്ടല്ലങ്കിലും നമ്മളിൽ ചിലരെങ്കിലുമൊക്കെ അത്തരം തട്ടിപ്പുകളിൽ അകപ്പെടാറുമുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു തട്ടിപ്പ് വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെഡിറ്റിൽ പങ്കുവച്ച ഒരു ചിത്രമാണ് ആളുകളുടെ ശ്രദ്ധ നേടുന്നത്. 6500 രൂപയ്ക്ക് ഓൺലൈനിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഒരു കോഴിയുടെ ചിത്രമാണ് അത്. എന്നാൽ കോഴിയുടെ നിറമാണ് ആളുകളെ അതിശയിപ്പിച്ചത്. സാധാരണ കറുപ്പും തവിട്ടും വെളുപ്പും ചുവപ്പുമൊക്കെ നിറങ്ങളിൽ കോഴികളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ പങ്കുവച്ച ചിത്രത്തിലെ കോഴിയുടെ നിറം പച്ചയാണ്. തത്തകൾക്കാണ് പച്ച നിറമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. പക്ഷേ ഈ കോഴിക്ക് എങ്ങനെ പച്ച നിറം വന്നു എന്നാകും ചിത്രം കണ്ട എല്ലാവരും ചിന്തിക്കുന്നത്. അല്ലാ ഇതിനി കോഴി തന്നെയാണോ അതോ തത്തയാണോ എന്നും ആളുകൾ ആലോചിക്കും. ഇത് കോഴിതന്നെയാണ്, പക്ഷേ കളറടിച്ച കോഴിയാണെന്ന് മാത്രം. അതൊന്നുമല്ല…
Read Moreഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ… വീണ്ടുമൊരു ഇഡലി ദിനം കൂടി
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന്ഡേഴ്സണ് എന്ന വിദേശി നമ്മുടെ ഇഡലിയെകുറിച്ച് അഭിപ്രായപ്പെട്ടത്. ഇഡലി മോശം ഭക്ഷണമാണെന്ന പറഞ്ഞ സായിപ്പിനെ അങ്ങിനെ വെറുതെ വിടാതെ കിടിലന്‍ മറുപടി ട്വിറ്ററില്‍ കുറിച്ച് ശശി തരൂര്‍ എംപി ഇഡലിക്കു വേണ്ടി വാദിച്ച് രംഗത്തെത്തി. തരൂരിന് പിന്നാലെ ഉലകമെങ്ങുമുള്ള ഇഡലി ഫാന്‍സുകാരും അണിനിരന്നു. വാദങ്ങളും പ്രതിവാദങ്ങളുമായി ട്വീറ്റുകളും സന്ദേശങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. സായിപ്പ് മോശമെന്ന് പറഞ്ഞാല്‍ മോശമാകുന്ന ഭക്ഷണവിഭവമൊന്നുമല്ല നമ്മുടെ ഇഡലി. ഇഡലിയെ അധിക്ഷേപിച്ച ആ സായിപ്പിനോട് ദി കിംഗ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് പറയും പോലെ ഒന്നു പറഞ്ഞുനോക്കിയാല്‍. ഐഎഎസ് ഇന്ത്യന്‍ ഇഡലി സാമ്പാര്‍. അതെന്താണെന്നറിയണമെങ്കില്‍ ആദ്യം ഇഡലി എന്താണെന്ന് നീയറിയണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഏതൊക്കെയോ രാജ്യക്കാരുടെ തീന്മേശയിലെ പ്ലേറ്റുകളില്‍ മറ്റുപല പേരുകളുമായി ഇഡലി ഉണ്ടായിരുന്നുവെന്നാണ് ഇഡലിയുടെ ഭൂതകാല വേരുകള്‍ തേടിപോകുമ്പോള്‍…
Read Moreവഞ്ചിതരാകരുതേ നിങ്ങൾ… ക്യുആര്‍ കോഡുകൾ സ്കാന്‍ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഇന്ന് എന്തിനും ഏതിനും ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്നവരാണ് നമ്മള്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യും മുമ്പ് ഒന്നു ശ്രദ്ധിക്കണേയെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതല്‍ കരുതലോടെ ഇവയെ സമീപിക്കാന്‍ സഹായിക്കുമെന്നാണ് മുന്നറിയിപ്പിലുള്ളത്. ഇതു ശ്രദ്ധിക്കാംക്യു ആര് കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍ യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കണം. ഇ-മെയിലിലെയും എസ്എംഎസിലെയും സംശയകരമായ ലിങ്കുകള്‍ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യുആര്‍ കോഡുകള്‍ നയിക്കുന്ന യുആര്‍എലുകള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും. ക്യുആര്‍ കോഡ് സ്കാനര്‍ ആപ്പ് സെറ്റിംഗ്സില് ‘open URLs automatically’ എന്ന ഓപ്ഷന് നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന്…
Read More‘പോർഷെ’ കാര്‍ ഉടമ ആയിട്ടെന്താ? കാശ് കൊടുക്കണ്ടേ..! പെട്രോൾ അടിച്ചിട്ട് ഒരൊറ്റ മുങ്ങൽ
ആഡംബര കാറുകളിൽ മുൻനിരയിലാണു ‘പോർഷെ’ കാറുകളുടെ സ്ഥാനം. കോടീശ്വരന്മാരുടെ അഭിമാനച്ചിഹ്നം കൂടിയായ ഈ കാറിന് രണ്ടു കോടിയോളം രൂപയാണു വില. എന്നാൽ, പോർഷെ കാർ ഉടമകളെയാകെ നാണംകെടുത്തിയ സംഭവം അടുത്തിടെ ചൈനയിൽ ഉണ്ടായി. പെട്രോൾ പമ്പിലെത്തി ആറായിരം രൂപയ്ക്ക് പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ പോര്‍ഷെ ഉടമ കടന്നുകളയുകയായിരുന്നു. ഒടുവില്‍ ചൈനീസ് പോലീസ് ഇയാളെ പിടികൂടി. തിരക്കുള്ള സമയത്താണ് പോര്‍ഷെ കാര്‍ പെട്രോൾ അടിക്കാനായി പന്പിൽ എത്തിയത്. പെട്രോൾ അടിച്ചശേഷം പന്പ് ജീവനക്കാരനായ സോങ് പണം വാങ്ങാൻ ശ്രമിക്കുന്നതിനിടെ കാറുമായി ഉടമ സ്ഥലംവിടുകയായിരുന്നു. കൈയിൽനിന്നു പണം പന്പിലേക്ക് അടയ്ക്കേണ്ടിവന്ന സോങ്, പോര്‍ഷെ ഉടമയെ വെറുതെവിടാന്‍ തയാറായില്ല. സിസിടിവിയിൽനിന്നു കാറിന്റെ ദൃശ്യങ്ങളെടുത്തു ചൈനീസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. പെട്രോൾ അടിക്കുന്നതും പണം നൽകാതെ പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. വീഡിയോ കണ്ടവർ പോർഷെ ഉടമയെ ട്രോളി കൊല്ലാക്കൊലചെയ്തതിനു പുറമെ പോലീസ് കേസെടുത്ത്…
Read Moreഊണിന് 20, ബീഫ് ഫ്രൈ 30 രൂപ… ജീവിതം പ്രസന്നമാക്കാൻ സുഭിക്ഷമായി ഭക്ഷണം വിളമ്പി പ്രസന്ന
സുഭിക്ഷമായി ഭക്ഷണം വിളമ്പി ജീവിതം പ്രസന്നമാക്കി പ്രസന്ന എന്ന വീട്ടമ്മ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് വലിയകുളങ്ങര വീട്ടില്‍ പ്രസന്നയാണ് വിശന്നെത്തുന്നവര്‍ക്ക് ഇഷ്ടമറിഞ്ഞ് ഭക്ഷണം വിളമ്പുന്നത്. പുന്നപ്ര പോളിടെക്നിക് ഹോസ്റ്റലിനു കിഴക്ക് സിവില്‍ സപ്ലൈസിന്റെ സുഭിക്ഷ പദ്ധതിയില്‍ ഹോട്ടല്‍ നടത്തുകയാണ് പ്രസന്ന. രണ്ട് ഒഴിച്ചുകറികളും തോരന്‍ ഉള്‍പ്പെടെ മൂന്ന് തൊടുകറിയും കൂട്ടി ഊണിന് 20 രൂപ മാത്രം. ഊണിനേക്കാള്‍ പ്രിയം ഇവിടത്തെ സ്പെഷല്‍ ഐറ്റങ്ങൾക്കാണ്. ബീഫ് ഫ്രൈ, പോട്ടി, മീന്‍കറി, മീന്‍ വറ്റിച്ചത്, മീന്‍ പൊരിച്ചത്, കക്കായിറച്ചി, ചെമ്മീന്‍ ഫ്രൈ ഇവയില്‍ ഏതു വാങ്ങിയാലും 30 രൂപ മാത്രം. ഉച്ച ഊണ് മാത്രമാണ് ഇവിടെയുള്ളത്. ഉച്ചയാകുന്പോഴേ ക്കും പ്രസന്നയുടെ ഹോട്ടലില്‍ ഉത്സവത്തിരക്കാണ്. കോളജ് വിദ്യാര്‍ഥികളും അധ്യാപകരും രുചി അറിഞ്ഞെത്തുന്ന സ്ഥിരം ഊണുകാരുമാണ് അധികവും. ഒരു ദിവസം 400 ഊണുവരെ ചെലവാകും. ഓര്‍ഡര്‍ അനുസരിച്ച് ഊണ് പൊതികളാക്കിയും…
Read Moreഒരേസമയം രണ്ടു പേരോട് പ്രണയം: ഇരുവരേയും ഒരേദിവസം ഒരേ പന്തലിൽ വിവാഹം ചെയ്ത് യുവാവ്
ഒരേസമയം രണ്ടുപേരെ പ്രണയിച്ച യുവാവ് ഇരുവരെയും ഒരേവേദിയിൽവച്ചു വിവാഹം കഴിച്ചു. ഹൈദരാബാദിലെ കൊമരം ഭീം ആസിഫാബാദിലാണു സംഭവം. ലിംഗാപുർ മണ്ഡലത്തിലെ ഗുംനുർ ഗ്രാമവാസിയായ സൂര്യദേവ്; ലാൽ ദേവി, ഝൽകാരി ദേവി എന്നിവരുമായി പ്രണയത്തിലാവുകയും അവരെ ഒറ്റച്ചടങ്ങിൽ വിവാഹം കഴിക്കുകയുമായിരുന്നു. വരൻ രണ്ട് വധുവിന്റെയും പേരുകൾ വിവാഹ ക്ഷണക്കത്തിൽ അച്ചടിക്കുകയും വലിയ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തിൽ മൂവരും ആചാരങ്ങളിൽ പങ്കെടുക്കുകയും രണ്ട് യുവതികളും യുവാവിന്റെ കൈ പിടിച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം. പ്രണയത്തിലായതിനെത്തുടർന്ന്, മൂവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ സമ്മതിക്കുകയായിരുന്നു. 2021ൽ തെലങ്കാനയിലെ അദിലാബാദിൽ ഒരു മണ്ഡപത്തിൽവച്ചു രണ്ടു സ്ത്രീകളെ യുവാവ് വിവാഹം കഴിച്ചിരുന്നു. 2022 ൽ ജാർഖണ്ഡിലെ ലോഹർദാഗയിലും യുവാവ് തന്റെ രണ്ടു കാമുകിമാരെ വിവാഹം കഴിച്ചു.
Read Moreയാത്രക്കാരേ ഇതിലേ…ഇതിലേ… വരുന്നൂ, സർക്കാർ വിലാസം സഹകാർ ടാക്സി സർവീസ്
കൊല്ലം: ഒല, ഊബർ എന്നിവയുമായി മത്സരിക്കാൻ രാജ്യത്തുടനീളം സഹകാർ ടാക്സി സേവനം ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സഹകരാണാധിഷ്ഠിതമായി ആരംഭിക്കുന്ന ഈ സേവനത്തിൽ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഫോർ വീലർ ടാക്സികൾ എന്നിവ ഉൾപ്പെടും. നിലവിലുള്ള സ്വകാര്യ കമ്പനി സേവനങ്ങളിൽനിന്ന് വ്യത്യസ്തമായി സഹകാർ ടാക്സി.സർവീസ് നടത്തുന്നതിന്റെ എല്ലാ ലാഭവും വലിയ കോർപറേഷനുകൾക്ക് പകരം ഡ്രൈവർമാർക്കു തന്നെ ലഭിക്കും എന്നതാണ് പ്രത്യേകത. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയുള്ളതായിരിക്കും സർക്കാർ നിയന്ത്രണത്തിൽ വരാൻ പോകുന്ന ഈ സംവിധാനം. ഇതുവഴി വിപണിയിൽ വലിയ വളർച്ചയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഈ മേഖലയിൽ കുത്തകയ്ക്കായി സ്വകാര്യ കമ്പനികൾ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇതിനു തടയിടാൻ തന്നെയാണ് സർക്കാർ നീക്കം. ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി ആരംഭിക്കും. വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തുടങ്ങും. ഇതോടെ സ്വകാര്യ മേഖലയിൽ നിന്നുള്ള നല്ലൊരു വിഭാഗം ഡ്രൈവർമാരും…
Read Moreഒന്നരവർഷം മുന്‍പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! കൊലക്കേസിൽ നാലുപേർ ശിക്ഷ അനുഭവിക്കവെയാണു യുവതിയുടെ മടങ്ങിവരവ്
പതിനെട്ടു മാസം മുന്‍പ് കൊല്ലപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തി! അവരെ കൊലപ്പെടുത്തിയ കേസിൽ നാലുപേർ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത മടങ്ങിവരവ്. മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലയിലാണു സംഭവം. ലളിത ബായ് ആണ് പോലീസ് സ്റ്റേഷനിലെത്തി താൻ ജീവിച്ചിരിക്കുന്നതായി പറഞ്ഞത്. കാണാതായ ലളിതയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പോലീസുകാർ പറഞ്ഞത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കൈയിലെ ടാറ്റു, കാലിൽ കെട്ടിയ കറുത്ത നൂൽ ഉൾപ്പെടെയുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ലളിതയാണു മരിച്ചതെന്നു കുടുംബാംഗങ്ങൾ ഉറപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുകയും ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു. ലളിത ബായ് മടങ്ങിവന്നതോടെ കൊലക്കേസ് അന്വേഷിച്ച പോലീസുകാരും ഞെട്ടലിലാണ്. മധ്യപ്രദേശ് പോലീസിനുനേരേ രൂക്ഷവിമർശനവും ഉയർന്നു. പോലീസിന്റെ കടുത്ത അനാസ്ഥയാണ് ഈ സംഭവം കാണിക്കുന്നതെന്നു പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More