നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും നേട്ടം മലയാളിക്കുതന്നെ. ഇന്നലെ രാത്രി നടന്ന നറുക്കെടുപ്പിൽ മലയാളിയായ മനു മോഹനനാണ് മൂന്നു കോടി ദിർഹം (70 കോടിയിലേറെ ഇന്ത്യൻ രൂപ) ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 26ന് എടുത്ത 535948 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇദ്ദേഹത്തെ കോടിപതിയാക്കിയത്. ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന മനു നഴ്സായി ജോലി ചെയ്യുകയാണ്. പതിനാറോളം സുഹൃത്തുക്കളുമായി ചേർന്നാണ് മനു ടിക്കറ്റ് എടുത്തിരുന്നത്. കഴിഞ്ഞ മാസവും ഗ്രാന്റ് പ്രൈസ് മലയാളിക്കുതന്നെയായിരുന്നു. അന്ന് വിജയിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ഇത്തവണത്തെ ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.
Read MoreCategory: Today’S Special
ബോറടിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യാമോ..?ഇന്‍ഫ്ലുവന്‍ ചെയ്തത് കേട്ട് മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ
യുഎസ്: അമേരിക്കയിലെ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ആണ് ഹൂ വിക്കി എന്നറിയപ്പെടുന്ന വിക്ടോറിയ റോസ്. അടുത്തിടെ നൈജീരിയയിൽ യാത്ര പോയ ഇവരെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയയ്ക്കാൻ ഒരു മില്ല്യൺ ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും വാർത്ത പരന്നു. ഇതേത്തുടർന്ന് ഇവരുടെ ഫോളോവേഴ്സ് അടക്കമുള്ളവർ ആശങ്ക പ്രടിപ്പിച്ച് രംഗത്തെത്തി. തട്ടിക്കൊണ്ടുപോയെന്ന പോസ്റ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും വിക്ടോറിയ റോസിനെ റാഞ്ചിക്കൊണ്ടുപോയെന്നാണ് ഏറെപ്പേരും കരുതിയത്. എന്നാൽ, തന്നെ ആരും തട്ടിക്കൊണ്ടുപോയിരുന്നില്ലെന്നും ബോറടിച്ചിരുന്നപ്പോൾ ഒരു രസത്തിനുവേണ്ടി താൻ തന്നെ മെനഞ്ഞുണ്ടാക്കിയ കഥയാണിതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വിക്ടോറിയ. തന്റെ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു അവരുടെ വെളിപ്പെടുത്തൽ. ‘തനിക്ക് കുഴപ്പങ്ങളൊന്നും ഇല്ല. ബോറടിച്ചപ്പോൾ ചിരിക്കാൻ വേണ്ടി ചെയ്തതാണ്. തന്റെ സഹോദരനോടൊപ്പമാണ് ഇത് ചെയ്തത്. തന്നോട് ക്ഷമിക്കൂ’ എന്നും വിക്ടോറിയ പറഞ്ഞു. ഇതോടെ ഇവർക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉയർന്നു. അറസ്റ്റ് ചെയ്യണമെന്നുവരെ ഫോളോവേഴ്സ് അടക്കം ആവശ്യപ്പെട്ടു. w
Read Moreഅമ്പമ്പോ… യുഎസ് പ്രഥമവനിതയ്ക്ക് മോദി നൽകിയത് കേട്ടാൽ ഞെട്ടും
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും കഴിഞ്ഞവർഷം ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും വില കൂടിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വജ്രം. 20,000 യുഎസ് ഡോളർ (17.15 ലക്ഷം രൂപ) വിലയുള്ള 7.5 കാരറ്റ് വജ്രമാണു മോദി പ്രഥമ വനിത ജിൽ ബൈഡന് സമ്മാനിച്ചത്. വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിൽ നിലവിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് ഈ വജ്രം. യുഎസിലെ യുക്രൈൻ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ രണ്ടാമത്. വസ്ത്രത്തിൽ ഉപയോഗിക്കുന്ന വജ്രത്തിന്റെ പിന്നാണ് യുക്രൈൻ അംബാസഡർ നൽകിയത്. ഇതിന് 14,063 ഡോളര്‍ വില വരും. ഈജിപ്ത് പ്രസിഡന്റ് നല്കിയ 4,510 ഡോളർ വിലമതിക്കുന്ന ബ്രേസ്ലെറ്റ്, ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് സുക് യോൾ യൂണിന്റെ 7,100 ഡോളർ വില വരുന്ന ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രിയുടെ 3,495 ഡോളർ…
Read Moreനൂറ്റിപതിനേഴ് പവന്റെ സ്വർണക്കപ്പിന്റെ നിർമാണം: കലോത്സവത്തിലേക്ക് കപ്പിന്റെ ശില്പിക്ക് ക്ഷണം
തിരുവനന്തപുരം: കലോത്സവ സ്വർണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട്, കലോത്സവ വേദിയിലേക്ക് ക്ഷണിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജേതാക്കൾക്ക് സ്വർണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ ക്ഷണിച്ചത്. ശില്പിയെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986 ൽ കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് കപ്പ് നിർമിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപതിനേഴ് പവന്റെ സ്വർണക്കപ്പിന്റെ നിർമാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി.
Read More‘റോസ് ഭാജിയ’… കാപ്പിക്കു ചെറുകടിയായി പുതിയ വിഭവം: വൈറലായി വീഡിയോ
വൈകുന്നേരത്തെ കാപ്പിക്ക് ഇന്ത്യാക്കാർ കഴിക്കുന്ന പലഹാരങ്ങൾ പലതുണ്ട്. ബജി, ബോണ്ട, പഴംപൊരി, പരിപ്പുവട, സവാളവട തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഈ പട്ടികയിലേക്ക് പുതിയൊരു വിഭവം കൂടി വരുന്നു. പേര് “റോസ് ഭാജിയ’. പേര് പോലെതന്നെ വിചിത്രമായ പലഹാരം. റോസാപ്പൂക്കൾ കൂടി ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. വളരെ എളുപ്പത്തിൽ ഇതുണ്ടാക്കാം. കഴുകിവൃത്തിയാക്കിയ റോസാപ്പൂക്കൾ വിവിധ ചേരുവകൾ ചേർത്തു കുഴച്ച കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്നു. പുത്തൻവിഭവം പരിചയ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ‘റോസ് ഭാജിയ’ സ്വാദിഷ്ടമാണെന്നു കഴിച്ചവർ പറയുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഫുഡിജംഗ്ഷൻ എന്ന ഫുഡ് വ്ളോഗിംഗിന്റെ പാചകദൃശ്യങ്ങൾക്കു വ്യാപകമായ പ്രതികരണങ്ങളാണു ലഭിച്ചത്. എന്നാൽ, ചിലർ വിയോജിക്കുകയും ചിലർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ മാസമാദ്യം, ഡെയ്സി പൂക്കളിൽനിന്ന് പക്കോഡ തയാറാക്കുന്ന വീഡിയോ പങ്കിട്ടും ഇവർ ഭക്ഷണപ്രിയരെ അമ്പരപ്പിച്ചിരുന്നു വീഡിയോ കാണാം…
Read Moreഇതെന്താ വവ്വാലോ.. മദ്യലഹരിയിൽ യുവാവ് കിടന്നത് വൈദ്യുതി കമ്പിക്കു മുകളില്‍!
മദ്യപിച്ച് ഉന്മാദാവസ്ഥയിലായ ഒരു യുവാവ് ചെയ്ത പ്രവൃത്തി കണ്ട് അന്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. സംഭവം നടന്നത് ആന്ധ്രാപ്രദേശിൽ മന്യം ജില്ലയിലെ എം.സിംഗിപുരം എന്ന ഗ്രാമത്തിൽ. ലഹരി തലയ്ക്കു പിടിച്ച യുവാവ് വൈദ്യുതി പോസ്റ്റിൽ വലിഞ്ഞു കയറുകയായിരുന്നു. മുകളിലെത്തിയ ഇഷ്ടൻ ഇലക്ട്രിക് കമ്പികളിൽ പിടിച്ച് ചില കായികാഭ്യാസങ്ങളൊക്കെ കാട്ടി. കുറച്ചുകഴിഞ്ഞപ്പോൾ കന്പികൾക്കു മുകളില്‍ വിസ്തരിച്ചു കിടപ്പായി. പട്ടാപ്പകൽ നടന്ന സംഭവത്തിന് ഒരുപാടു പേർ സാക്ഷികളായുണ്ടായിരുന്നു. യുവാവ് വൈദ്യുതി തൂണിൽ കയറുന്നതു കണ്ട ഉടൻ ചിലർ ട്രാൻസ്ഫോർമർ ഓഫ് ചെയ്തതിനാൽ ആൾ കരിഞ്ഞുപോയില്ല. ഒടുവിൽ എല്ലാവരും കൂടി നിർബന്ധിച്ചു താഴെയിറക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളിൽ രണ്ടു ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേര് വീഡിയോ കണ്ട് മദ്യപാനത്തെക്കുറിച്ചും മദ്യപാനികൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളെക്കുറിച്ചും എഴുതി. യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം… പ്രസവിക്കുന്ന ജീവികളുടെ കൂട്ടത്തിൽ കുട്ടികൾ ടീച്ചറുടെ പേരും എഴുതി
പരീക്ഷ പേപ്പർ നോക്കുന്ന അധ്യാപകർക്ക് പലപ്പോഴും ചിരിക്കാനുള്ള വക ഉത്തരക്കടലാസിനുള്ളിലുണ്ടാകും. അത്തരത്തിലൊരു ഉത്തര കടലാസ് ആണ് ഇപ്പോൾ വൈറലാകുന്നത്. തൈക്കാട് ഗവൺമെന്റ് ആൻഡ് നഴ്സറി സ്കൂളിലെ അധ്യാപിക സുനിതാ ജി. എസ് തന്റെ ക്ലാസിലെ കുട്ടികളോട് താൻ തരുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടു. ടീച്ചർ പറഞ്ഞപ്രകാരം കുഞ്ഞുങ്ങൾ ഉത്തരവും എഴുതി. പ്രസവിക്കുന്നതും മുട്ട ഇടുന്നതുമായ ജീവികളുടെ പേര് എഴുതാനാണ് ടീച്ചർ ആവശ്യപ്പെട്ടത്. ഉത്തരം കേട്ട് ടീച്ചർ ഞെട്ടിപ്പോയി. കാര്യം മറ്റൊന്നുമല്ല. പ്രസവിക്കുന്ന ജീവികളുടെ പേരിന്റെ കൂട്ടത്തിൽ കുഞ്ഞുങ്ങൾ ടീച്ചറുടെ പേരും എഴുതി. ഉത്തരം വായിച്ച ടീച്ചർ എന്തായാലും ഞെട്ടിപ്പോയി. കുഞ്ഞുങ്ങളുടെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ടീച്ചറുടെ പോസ്റ്റ് വൈറലായി. കുട്ടികൾക്ക് നിരീക്ഷണ പാടവം കൂടുതലാണെന്നാണ് പോസ്റ്റ് വായിച്ച മിക്കവരും കമന്റ് ചെയ്തത്.
Read Moreമെഡി. കോളജിൽ അത്യാധുനിക സിടി സ്കാൻ മെഷീൻ: ദിവസേന എത്തുന്നത് നൂറ് കണക്കിന് രോഗികൾ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാധുനിക സി.ടി. സ്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. കാൻസർ വിഭാഗത്തോട് ചേർന്നാണ് പുതിയ സംവിധാനം തയാറാകുന്നത്. നിലവിൽ ആശുപത്രിയുടേതായി അത്യാഹിത വിഭാഗത്തിൽ മാത്രമാണു സ്കാനിംഗ് ഉള്ളത്. രണ്ടാമതായി സീമെൻസ് കമ്പനിയുടെ 32 സ്ലൈസിന്റെ അത്യാധുനിക സി.ടി. സ്കാൻ സംവിധാനമാണ് ഏർപ്പെടുത്തുന്നത്. സ്കാനിംഗ് മെഷീൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു. ഇനി നെറ്റ് കണഷൻ, കംപ്യൂട്ടർ തുടങ്ങിയ വിവിധ ഭാഗങ്ങൾകൂടി തയാറാക്കാനുണ്ട്. സജ്ജീകരണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞാൽ മുംബൈയിലെ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമെ ഈ വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങാൻ സാധിക്കൂ. ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നത്. നൂറുകണക്കിന് രോഗികൾക്കാണ് ദിവസേന സ്കാനിംഗ് ആവശ്യമായി വരുന്നത്. അത്യാഹിതത്തിൽ പ്രവർത്തിക്കുന്ന സിടി സ്കാൻ വിഭാഗത്തിൽ കൂടുതലും അത്യാഹിതത്തിലെത്തുന്ന ഗുരുതരരോഗികളെയാണ് സ്കാൻ ചെയ്യുന്നത്. വാർഡിൽ…
Read Moreചേച്ചിപ്പെണ്ണ് കലിപ്പിലാണ്… മദ്യപിച്ച യുവതി വനിതാ പോലീസ് ഉദ്യോഗസ്ഥരെ തൊഴിച്ചു; വൈറലായി വീഡിയോ
മദ്യപിച്ച് റോഡിൽ പ്രശ്നമുണ്ടാക്കിയ യുവതിയെ പിടിച്ച് മാറ്റാൻ പോലീസെത്തിയപ്പോൾ യുവതി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്യപിച്ച് സ്വബോധം പോയ പെണ്‍കുട്ടി മാതാപിതാക്കളെ തല്ലിച്ചതച്ചു. അതിനുശേഷം റോഡിലേക്കിറങ്ങി പ്രശ്നമുണ്ടാക്കി. ഇതോടെ മാതാപിതാക്കൾ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസെത്തി അവളെ പിടിച്ച് മാറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥയെ യുവതി തൊഴിക്കുന്നതോടെ പോലീസുകാര്‍ അവളെ കൂട്ടം ചേര്‍ന്ന് തല്ലി. ഒടുവില്‍ അവളുടെ കാലില്‍ കൈവിലങ്ങ് ഘടിപ്പിച്ചു. മംഗലാപുരത്ത് നിന്നുള്ള ദൃശ്യങ്ങളാണിവയെന്ന് കുറിച്ചുകൊണ്ടാണ് ആസ്ട്രോ കൌണ്‍സില്‍ ഐകെകെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Read Moreബസ് യാത്രക്കിടെ ക്ഷീണം കാരണം ഒന്നുറങ്ങി: എന്തോ കാലിൽ കടിച്ചപ്പോൾ ചാടി എഴുന്നേറ്റു; നോക്കിയപ്പോഴതാ മൂട്ട; യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി
ബസിൽ യാത്ര ചെയ്യുന്ന സമയത്ത് നേരിടുന്ന ദുരനുഭവങ്ങൾ പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളതാണ്. വീണ്ടുമൊരു ബസ് യാത്രയാണ് ചർച്ചയാകുന്നത്. ബസിൽ യാത്ര ചെയ്ത സമയത്ത് യുവതിയെ മൂട്ട കടിച്ചതാണ് സംഭവം. ദക്ഷിണ കന്നഡ പാവൂർ സ്വദേശിനിയായ ദീപിക സുവർണയെയാണ് മൂട്ട കടിച്ചത്. കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയിൽ പങ്കെടുക്കാനായി മംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് സ്വകാര്യബസിൽ ടിക്കറ്റ് ബുക്ക് ചെയ്തത് യാത്ര ചെയ്യുകയായിരുന്നു ദീപികയും ഭർത്താവ് ശോഭരാജും. അതിനിടയിലാണ് ദീപികയെ മൂട്ട കടിച്ചത്. ഇതോടെ അവർക്ക് അലർജി അടക്കം അസ്വസ്ഥതകൾ ഉണ്ടായി. ദേഹാസ്വസ്തതകൾ കാരണം റിയാലിറ്റി ഷോയിൽ ദീപികയ്ക്ക് നന്നായി പ്രകടനം നടത്താൻ സാധിച്ചില്ല. അത് ഷോയുടെ പ്രതിഫലം കുറയാൻ കാരണമായി എന്നും കാണിച്ച് ദന്പതികൾ പരാതി നൽകി. ഉറങ്ങുന്നതിനിടെയാണ് തന്നെ മൂട്ട കടിച്ചത്. ഈ കാര്യം ബസിലെ ജീവനക്കാരനോട് പറഞ്ഞിരുന്നു. എന്നാൽ അവർ ഇതിനെതിരേ നടപടി…
Read More