കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും സര്വകാല റിക്കാര്ഡില്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്ധിച്ചാണ് ഇന്ന് പുതിയ റിക്കാര്ഡ് സ്ഥാപിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമായി. അന്താരാഷ്ട്ര സ്വര്ണവില ട്രോയ് ഔണ്സിന് 2,886 ഡോളര് വരെ ഉയര്ന്ന് 2,860 ല് വ്യാപാരം അവസാനിച്ചു. ഇന്ത്യന് കറന്സി 87.50 ലെവലില് ആണ്. 24 കാരറ്റ് സ്വര്ണ കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 87.3 ലക്ഷം രൂപ ആയിട്ടുണ്ട്. നിലവില് ഒരു പവന് സ്വര്ണം വാങ്ങണമെങ്കില് ഏറ്റവും കുറഞ്ഞ പണിക്കൂലിയില് 69,000 രൂപ നല്കേണ്ടിവരും. സീമ മോഹന്ലാല്
Read MoreCategory: Top News
ടോൾ പ്ലാസകളിൽ യാത്രയ്ക്ക് ആജീവനാന്ത പാസ്; ലൈഫ് ടൈം പാസിന് 30,000 രൂപ; മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്ന് സൂചന
കൊല്ലം: രാജ്യത്തെ ദേശീയ പാതകളിൽ ഉൾപ്പെടെ വാഹന യാത്രികർക്ക് ആജീവനാന്ത പാസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇതുകൂടാതെ വാർഷിക പാസും ഉണ്ടാകും. നാഷണൽ ഹൈവേ അഥോറിറ്റി ഒഫ് ഇന്ത്യ ഇത്തരം പാസുകൾ ഏർപ്പെടുത്താനുള്ള നിർദേശം അംഗീകരിച്ചു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മാർച്ച് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ. ടോൾ പ്ലാസകളിൽ നിലവിൽ സംഭവിക്കുന്ന അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുന്നതിനും യാത്രകൾ കൂടുതൽ ചെലവ് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റോഡ് മാർഗം പതിവായി സഞ്ചരിക്കുന്നവർക്ക് ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യും. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമായിരിക്കും. വാർഷിക പാസിന് 3,000 രൂപയായിരിക്കും ഈടാക്കുക. ഇത് പ്രകാരം രാജ്യത്തെ എല്ലാ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും പരിധിയില്ലാതെ ഒരു വർഷം യാത്ര…
Read Moreറബറിന് ചോദിച്ചത് തന്നില്ലെങ്കിലും മന്ത്രി കെ.എന് ബാലഗോപാലിന്റേത് ജനക്ഷേമ ബജറ്റ്; റബറിന് താങ്ങുവില കിട്ടുംവരെ ശ്രമം തുടരുമെന്ന് ജോസ് കെ. മാണി
കോട്ടയം: കേന്ദ്രസര്ക്കാര് കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനിടയിലും ജനക്ഷേമവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിടുന്ന മികച്ച ബജറ്റാണ് മന്ത്രി കെ.എന്. ബാലഗോപാല് അവതരിപ്പിച്ചതെന്ന് കേരള കോണ്ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. വികസനപ്രക്രിയയില് ജനകീയ ബദല് സൃഷ്ടിച്ച് മുന്നേറുകയെന്ന എല്ഡിഎഫിന്റെ പ്രഖ്യാപിത നിലപാടിന്റെ പ്രതിഫലനമാണ് ബജറ്റില് പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളത്രയും. സംസ്ഥാനത്തിന്റെ ധനസ്ഥിതി വളര്ച്ചയുടെ പാതയിലെത്തിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള മികച്ച നിര്ദേശങ്ങള് ബജറ്റിലുണ്ട്. റബറിന്റെ താങ്ങുവില 250 രൂപ ആക്കണമെന്ന കേരള കോണ്ഗ്രസ് എമ്മിന്റെ ആവശ്യം നേടിയെടുക്കാനുള്ള ശ്രമങ്ങള് തുടരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Read Moreഇഷ്ടപ്പെട്ട പെൺകുട്ടിയുമായി കോടതിയിലെത്തി; മുംസ്ലീം യുവാവ് ഹിന്ദു യുവതിയുമായെത്തിയത് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി; കോടതി മുറിയിൽ യുവാവ് നേരിട്ടത് ക്രൂരമർദനം
ഭോപ്പാൽ: ഇഷ്ടപ്പെട്ട ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ച മുസ്ലീം യുവാവിന് കോടതി മുറിയിൽ ക്രൂരമർദനം. മധ്യപ്രദേശിലെ ഭോപ്പാലിലെ ജില്ലാ കോടതിയിലാണ് സംഭവം. നർസിംഗ്പുർ സ്വദേശിക്കാണ് മർദനമേറ്റത്. പിപാരിയയിൽ നിന്നുള്ള ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാണ് ഇയാൾ കോടതിയെ സമീപിച്ചത്. യുവതിക്കൊപ്പമാണ് ഇയാൾ കോടതിയിലെത്തിയത്. പരിക്കേറ്റയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി പറഞ്ഞു. ആക്രമണം നടത്തിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreട്രെയിനിൽ ഗർഭിണിക്കു നേരേ പീഡന ശ്രമം; എതിർത്ത യുവതിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു; ലേഡീസ് കംപാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയായിരുന്നു പീഡനശ്രം; പ്രതി പിടിയിൽ
വെല്ലൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരേ പീഡന ശ്രമം. എതിർത്ത പെൺകുട്ടിയെ ട്രെയിനിൽനിന്നും തള്ളിയിട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36 കാരിയാണ് ആക്രമണത്തിനിരയായത്. പീഡനശ്രമം ചെറുത്തതോടെ യുവതിയെ പ്രതി ട്രെയിനിൽനിന്ന് പുറത്തേക്ക് എറിഞ്ഞതായാണ് വിവരം. സംഭവത്തിൽ കെവി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ജോളാർപേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽകയറിയ പ്രതി ലേഡീസ് കമ്പാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയതോടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി യുവതിയെ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റ യുവതിയെ സമീപത്തുകൂടി പോയവരാണ് ആശുപത്രിയിൽ എത്തിച്ചത്.
Read More47 സീറ്റിന്റെ ലീഡുമായി കുതിച്ചുപാഞ്ഞ് ബിജെപി; കിതച്ച് എഎപി; കോണ്ഗ്രസിന് ഒരു സീറ്റില് ലീഡ്; അരവിന്ദ് കേജരിവാൾ പിന്നിൽ
ന്യൂഡല്ഹി: ഡല്ഹിയില് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 47 സീറ്റിന്റെ ലീഡുമായി ബിജെപി ബഹുദൂരം മുന്നില്. പിന്നാലെ 24 സീറ്റുകളില് എഎപി. ഒരു സീറ്റില് മാത്രമാണ് കോണ്ഗ്രസിന് ലീഡ് നേടാനായത്. ആദ്യഫലസൂചനകൾ പുറത്തുവരുന്പോൾ ആംആദ്മി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. ഡൽഹിയിൽ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്.
Read Moreപാതിവില തട്ടിപ്പ് കേസ്; എവിടെപ്പോയി കോടികൾ? സുപ്രധാന ചോദ്യങ്ങള്ക്ക് ഉത്തരം നല്കാതെ പ്രതി അനന്തു; ജീവനക്കാരില് പലരും ഒളിവില്; കേസ് ഇഡി ഏറ്റെടുത്തേക്കും
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇയാളെ ഇന്ന് രാവിലെ കളമശേരി ഡിഐജി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതായാണ് ലഭ്യമാകുന്ന വിവരം.മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്. പ്രതി പോലീസിന്റെ സുപ്രധാന ചോദ്യങ്ങള്ക്ക് കൃത്യമായ ഉത്തരം നല്കിയിട്ടില്ലെന്നാണ് അറിയുന്നത്. ഇയാളുടെ മൊഴികളിലെ വൈരുധ്യവും പോലീസിനെ കുഴക്കുകയാണ്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുന് നിര്ത്തിയായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. എന്നാല് ഈ ബന്ധങ്ങളെ കുറിച്ച് കൃത്യമായ മറുപടി അനന്തുവിനില്ല. ഫണ്ട് ചെലവഴിച്ച വഴികളെക്കുറിച്ചും അവ്യക്തത നിലനില്ക്കുകയാണ്. നിരവധി പേരില്നിന്ന് പണം പിരിച്ചെന്നും സിഎസ്ആര് ഫണ്ട് കൃത്യമായി കിട്ടിയില്ലെന്നും അനന്തു മൊഴി നല്കിയിട്ടുണ്ട്. ഇതില് വ്യക്തത വരുത്താന് കൂടുതല് തെളിവുകള് സമാഹരിക്കാനാണ് പോലീസിന്റെ നീക്കം. അനന്തുവിന്റെ കുറ്റസമ്മത മൊഴി മൂവാറ്റുപുഴ പോലീസ് രേഖപ്പെടുത്തി. പ്രതിയെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റിലുമെത്തിച്ച്…
Read Moreകൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല: കമ്യൂണിസ്റ്റ്കാരന് തോൽവിയിൽ നിരാശയും വിജയത്തിൽ അമിതാഹ്ലാദവും വേണ്ടെന്ന് എം.വി. ഗോവിന്ദൻ
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൈവശക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇവർക്ക് എല്ലാവർക്കും പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു ഗാന്ധിസ്ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടുക്കിയിലെ ഭൂ പ്രശ്നപരിഹാരത്തിന് ഭൂപതിവ് നിയമം ഭേദഗതി ചെയ്തു. ചട്ടം രൂപീകരിച്ചു വരികയാണ്. സംസ്ഥാനത്തെ എല്ലാ ഭൂ ഉടമകൾക്കും അവരുടെ ഭൂമിക്ക് കൃത്യമായ രേഖ നൽകും.ഇതിനുള്ള നടപടികളും നടന്നുവരികയാണെന്നു അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യസംസ്ഥാനമായി നവംബർ ഒന്നിന് കേരളം മാറും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഈ നേട്ടം കൈവരിക്കാനാവില്ല. കമ്യൂണിസ്റ്റ്കാരന് തോൽവിയിൽ നിരാശയും വിജയത്തിൽ അമിതാഹ്ലാദവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി സി.വി. വർഗീസ്…
Read Moreജനമനഃസാക്ഷിയെ ഞെട്ടിച്ച വിജയമ്മ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം; തന്റെ ഇഷ്ടത്തിന് വഴങ്ങാതെ എതിർത്തപ്പോൾ തലയിൽ കത്തികുത്തിയിറക്കിയായിരുന്നു ക്രൂരമായ കൊലപാതകം
തൊടുപുഴ: വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിനി വിജയമ്മയെ (50) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (33) യാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ.ബാൽ ജീവ പര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. ബലാത്സംഗത്തിന് ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. ആകെ 21 വർഷം കഠിന തടവാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു വർഷം കൂടി തടവ് അനുഭവിക്കണം. ഡൈമുക്ക് പുന്നവേലി വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) 2020 ഫെബ്രുവരി 23നാണ് കൊല്ലപ്പെട്ടത്. പീഡനശ്രമം ചെറുത്ത വിജയമ്മയെ പ്രതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പശുവിനെ അഴിക്കുന്നതിനായി തേയിലക്കാട്ടിൽ എത്തിയ വിജയമ്മയെ പക്ഷികളെ പിടിക്കുന്നതിനു മരത്തിൽ കയറിയിരുന്ന രതീഷ് കണ്ടു. ഇതോടെ തനിക്കൊപ്പമുണ്ടായിരുന്ന…
Read Moreഎന്റെ അച്ഛനെ ഒന്നും ചെയ്യരുതേ; പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഓടിയെത്തിയ 14 കാരനെ തള്ളിയിട്ട് പോലീസ്; ഇരുകൈകളും ഒടിഞ്ഞെന്ന പരാതിയുമായി കുടുംബം
തിരുവനന്തപുരം: പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തടയാൻ ചെന്ന കൗമാരക്കാരനെ പോലീസ് തള്ളിയിട്ടു. നിലത്തു വീണ കുട്ടിയുടെ കൈകൾക്ക് പൊട്ടലേറ്റു. പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം . അയിരൂരിൽ അതിർത്തി തർക്കത്തിനിടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് കണ്ട 14കാരൻ ഇത് തടയാൻ ശ്രമിച്ചു. തുടർന്ന് ദേഹത്ത് വണ്ടി കയറ്റിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആയിരൂർ പോലീസ്, കുട്ടിയെ തള്ളിയിട്ടതായും കുട്ടിയുടെ കൈകൾക്ക് പൊട്ടലുള്ളതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മർദത്താലാണ് പോലീസ് ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കുടുംബവും 14 വയസുകാരന്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
Read More