ആലപ്പുഴ: കളർകോട് അപകടത്തിൽ മരണം ആറായി. ചികിത്സയിലുണ്ടായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വിദഗ്ധ ചികിത്സക്കായി ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് നാടിനെ നടുത്തിയ അതിദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Read MoreCategory: Top News
10ലക്ഷം നൽകിയത്പോരാഞ്ഞ് കൂടുതൽ സ്ത്രീധനം ചോദിച്ച് ക്രൂരമർദനം; ബിപിന്‍ പരസ്ത്രീ ബന്ധനം; സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ ബാബുവിനെതിരേ ഭാര്യയുടെ പീഡന പരാതി
കായംകുളം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി. ബാബുവിനെതിരേ ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ പോലീസ് കേസെടുത്തു. ഭാര്യ മിനിസ ജബ്ബാറിന്റെ പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്. പത്തുലക്ഷം രൂപ സ്ത്രീധനം വാങ്ങിയെന്നും കൂടുതൽ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദിച്ചു തുടങ്ങിയ പരാതികളിലാണ് കേസെടുത്തത്. മഹിളാ അസോസിയേഷൻ ജില്ലാനേതാവും ഡിവൈഎഫ്ഐ അംഗവുമാണ് മിനിസ. ഇരുവരും പിരിഞ്ഞു കഴിയുകയാണ്. ബിപിന്റെ അമ്മയും സിപി എം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്നകുമാരി കേസിൽ രണ്ടാം പ്രതിയാണ്. ബിപിനെതിരേ മിനിസ നേരത്തെ പാർട്ടിയിൽ പരാതി നൽകിയിരുന്നു. ബിപിൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെ മിനിസയും സിപിഎം പ്രവർത്തകരും ചേർന്ന് പോയിതന്നതിന് നന്ദി എന്നെഴുതിയ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.കഴിഞ്ഞദിവസമാണ് ബിപിൻ ബിജെപിയിൽ ചേർന്നത്. ബിപിൻ സി. ബാബു തന്റെ പിതാവിൽ…
Read Moreപച്ചക്കറി വില ഉയരങ്ങളിലേക്ക്; മുരിങ്ങയ്ക്ക വില സര്‍വകാല റിക്കാര്‍ഡില്‍; മുങ്ങിത്തപ്പിയാലും സാമ്പാറിൽ ഇനി കാണില്ല; ഇത്തിരിക്കുഞ്ഞൻ കാന്താരി വിലയും ഉയരങ്ങളിലേക്ക്
കോട്ടയം: സാമ്പാര്‍, അവിയല്‍ തുടങ്ങി മലയാളികളുടെ ഇഷ്ടപ്പെട്ട കറികളില്‍നിന്നു മുരിങ്ങയ്ക്ക പുറത്തായി.കാരണം മറ്റൊന്നുമല്ല മുരിങ്ങയ്ക്ക വില കിലോഗ്രാമിനു 500 രൂപയിലെത്തി. മറ്റു പച്ചക്കറികളായ സവാള, ബിറ്റുറൂട്ട്, വെളുത്തുള്ളി, ഇഞ്ചി, കാരറ്റ്, പച്ച ഏത്തക്കായ എന്നിവയ്ക്കും ഏത്തപ്പഴത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളിലാണ് മുരിങ്ങയ്ക്കയുടെ വില റോക്കറ്റ് പോലെ കുതിച്ചു കയറിയത്. കഴിഞ്ഞമാസം 20 വരെ കിലോഗ്രാമിന് 120 രൂപ വരെയായിരുന്ന വില കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് 500 രൂപയില്‍ തൊട്ടത്. ഇതോടെ അടുക്കളയില്‍നിന്നും ഹോട്ടലുകളില്‍നിന്നും മുരങ്ങയ്ക്ക പുറത്തായി. ശബരിമല സീസണ് ആരംഭിച്ചതും തമിഴ്നാട്ടില്‍നിന്നുള്ള മുരിങ്ങക്കയുടെ വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം. അരമീറ്ററോളം നീളം വരുന്ന മുരിങ്ങയ്ക്കായാണ് ഇപ്പോള്‍ പ്രധാനമായും വിപണിയില്‍ എത്തുന്നത്. നാടന്‍ മുരിങ്ങയ്ക്ക വിപണിയിലെത്തിയാല്‍ വില കുറയുമെന്നും വ്യാപാരികള്‍ പറയുന്നു. കാന്താരി മുളകിന്റെ വിലയും കിലോഗ്രാമിനു 500 രൂപയിലെത്തി. ആഴ്ചകള്‍ക്കു മുമ്പു വരെ 300…
Read Moreഈ കൈകൾ ശുദ്ധമാണ് സാർ… ശിശുക്ഷേമ സമിതിയിലെ ക്രൂരത; ആയമാർ ചോദ്യം ചെയ്യലിന് ഹാജരായത് കൈകളിലെ നഖങ്ങൾ വെട്ടിയശേഷം; ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ്
തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റം തെളിയാതിരിക്കുന്നതിന് ആയമാര്‍ തെളിവു നശിപ്പിക്കാനും ശ്രമം നടത്തി. ചോദ്യംചെയ്യലിനു വിളിച്ചപ്പോള്‍ നഖം വെട്ടിയാണ് പ്രതികള്‍ ഹാജരായത്. മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പു നടത്തുമെന്നു പോലീസ് അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച വിവരം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയോളം ആയമാര്‍ മറച്ചു വച്ചതായും കണ്ടെത്തി. അറസ്റ്റിലായ ആയമാര്‍ മുന്‍പും പലതവണ കുട്ടികളോടു ക്രൂരമായി പെരുമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കിടക്കയില്‍ പതിവായി മൂത്രമൊഴിക്കുന്ന കുട്ടിയെ ഉപദ്രവിച്ച വിവരം പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞിരുന്നു. കുട്ടിയെ ഉപദ്രവിച്ചെന്നു വ്യക്തമായിട്ടും ഇതു തടയാനോ അധികാരികളെ വിവരം അറിയിക്കാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവച്ചു. ഇതിനിടെ, കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നതിനാല് സംഭവം പുറത്ത് ആരും അറിഞ്ഞതുമില്ല.…
Read Moreഎക്സൈസ് കള്ളൻ ഒടുവിൽ കുടുങ്ങി…വാറ്റ് കേസ് പ്രതിയുടെ വീട്ടിലെ മോഷണം; മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച എക്സൈസ് ഉദ്യോഗസ്ഥൻ കുടുങ്ങി
കൊല്ലം: വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും സ്വർണവും മോഷണം പോയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജാഭവനിൽ ഷൈജു (36) ആണ് ചിതറ പോലീസിന്റെ പിടിയിലായത്. ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരിയുടെ വീട്ടിൽ നടന്ന മോഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഏകദേശം ഒരു വർഷത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥന് കുരുക്കായത്. അൻസാരിയുടെ വീട്ടിൽ വാറ്റ് കണ്ടെത്താനാണ് ഷൈജു ഉൾപ്പെടെ ആറംഗ എക്സൈസ് സംഘം കഴിഞ്ഞ ഡിസംബറിൽ എത്തിയത്. വാറ്റ് ഉപകരണങ്ങളടക്കം കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയായിരുന്നു മോഷണം.
Read Moreറേഡിയോളജി സ്പെഷാലിറ്റി കേഡറില്‍ വന്നിട്ട് മൂന്നു വര്‍ഷം; വിജ്ഞാപനം കടലാസിലൊതുങ്ങി; റേഡിയോ ഡയഗ്നോസിസ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികയില്‍ ആളില്ല
കൊച്ചി: ആരോഗ്യവകുപ്പില്‍ റേഡിയോളജി സ്പെഷാലിറ്റി കേഡറില്‍ വന്നിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും വിജ്ഞാപനം ഇന്നും കടലാസിലൊതുങ്ങുന്നു. 2010 ല്‍ സ്പെഷാലിറ്റി കേഡർ നിലവില്‍ വന്നിട്ടും റേഡിയോളജി എന്ന വിഭാഗത്തില്‍ പരസ്പരം ബന്ധമില്ലാത്ത റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു വിഭാഗങ്ങളേയും ഒരുമിച്ചാണ് കണക്കാക്കിയിരുന്നത്. എംആര്‍ഐ സ്കാന്‍, സിടി സ്കാന്‍, യുഎസ്എസ് സ്കാന്‍ തുടങ്ങിയവ ചെയ്യുന്ന റേഡിയോ ഡയഗ്നോസിസ് വിഭാഗവും അര്‍ബുദ ചികിത്സയില്‍ റേഡിയേഷന്, കീമോതെറാപ്പി എന്നിവ നല്‍കുന്നതിനായി പരിശീലനം സിദ്ധിച്ചവരുടെ വിഭാഗമായ റേഡിയോ തെറാപ്പി വിഭാഗവും ഒരൊറ്റ സ്പെഷാലിറ്റി ആയാണ് കണക്കാക്കിയിരുന്നത്. ഇതു മൂലം രോഗികളായിരുന്നു കൂടുതല്‍ വിഷമിച്ചിരുന്നത്. കാരണം സിടി സ്കാന്‍ ചെയ്യുന്ന ഡോക്ടര്‍ സ്ഥലം മാറി അടുത്ത ആശുപത്രിയിലെത്തുമ്പോള്‍ അവിടെ സിടി സ്കാന്‍ ഉപകരണത്തിനു പകരം അര്‍ബുദ ചികിത്സക്ക് റേഡിയേഷന് നല്കുന്ന ഉപകരണങ്ങളാകും ഉണ്ടാകുക. തുടര്‍ന്ന് റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി ബൈഫര്‍ക്കേഷന്‍ നടപ്പാക്കാന്‍…
Read Moreഅമ്മയെയും മകളെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയെ അഞ്ചുവർഷത്തിന് ശേഷം വെറുതെ വിട്ടു; സാഹചര്യത്തെളിവുകള്‍ പരസ്പരം ബന്ധപ്പെടുത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കോടതി
കോട്ടയം: അമ്മയെയും മകളെയും തലയ്ക്കടിച്ചു കൊലപ്പെടുത്തി ആഭരണം അപഹരിച്ചുവെന്നാരോപിച്ചു മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ഏന്തയാര്‍ പ്ലാപ്പള്ളി മൂത്തശേരിയില് എം.പി. സജിമോനെ (41) കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (അഞ്ച്) ജഡ്ജി മോഹന്‍ കൃഷ്ണന് വെറുതെവിട്ട് ഉത്തരവായി. കൂട്ടിക്കല്‍ പ്ലാപ്പള്ളി ചിലമ്പിക്കുന്നേല്‍ തങ്കമ്മ (80), മകള്‍ സിനി (40) എന്നിവരെ 2019 മാര്‍ച്ച് 29നു വൈകുന്നേരം ആറിനു വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ചുറ്റിക ഉപയോഗിച്ചു കൊല ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.കൊല്ലപ്പെട്ട സിനിയും സജിമോനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിനിടയാക്കിയതെന്നുമാണ് പോലീസ് കണ്ടെത്തിയത്. സിനി വിവാഹമോചിതയായിരുന്നു. നാല് ദിവസം അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃത്യം നടന്ന സമയത്ത് പ്രതി അവിടെ ചെന്നിട്ടില്ല എന്നായിരുന്നു പ്രതിഭാഗം വാദം. പ്രോസിക്യൂഷനുവേണ്ടി 64 സാക്ഷികളില്‍ 44 പേരെ വിസ്തരിച്ചു. സാഹചര്യത്തെളിവുകള്‍ പരസ്പരം…
Read Moreകാറിന് 14 വര്‍ഷം പഴക്കം, എബിഎസും എയര്ബാഗുമില്ല; ഉടമയ്ക്കെതിരേ നടപടി; വാഹനം നൽകിയത് വാടകയ്ക്കല്ല; ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്ന് ഷാമിൽ ഖാൻ
ആലപ്പുഴ: കാറുടമയ്ക്കെതി രേ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായാണ് കാർ വാടകയ്ക്ക് നൽകിയതെന്നും വാഹനത്തിന് ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരുടെ മൊഴിയെടുത്തു. ഏഴ് പേരെ ഉൾക്കൊള്ളുന്ന വാഹനത്തിൽ 11 പേരുമായി കെഎസ്ആർടിസി ബസിന് മുന്നിലേക്ക് പാഞ്ഞുകയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സിസി ടിവി ദൃശ്യമടക്കം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ വിശദമായി പരിശോധിച്ചു. 14 വർഷം പഴക്കം ഉള്ളതുകൊണ്ടുതന്നെ കാറിന് എയർ ബാഗ് ഇല്ലായിരുന്നതടക്കം കണ്ടെത്തി. ഉടമയ്ക്കെതിരേ നടപടി ആലപ്പുഴ: കളർകോട് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്കെതിരേ നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായെന്ന് കണ്ടെത്തൽ. റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിറ്റ് ഇല്ലെന്നും കണ്ടെത്തി. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. വാഹന ഉടമയോട്…
Read Moreകാറിൽ സഞ്ചരിച്ച ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്; യുവതിക്ക് ദാരുണാന്ത്യം; രണ്ടാം ഭാര്യയെ സംശത്തിന്റെ പേരിൽ കൊന്നത്ത് കൊല്ലത്തുകാരൻ പത്മനാഭൻ
കൊല്ലം: കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും സഹപ്രവർത്തകനെയും ഭർത്താവ് കാർ തടഞ്ഞു നിർത്തി തീ കൊളുത്തി. ഭാര്യ മരിച്ചു. സഹപ്രവർത്തകൻ പൊള്ളലേറ്റ പരിക്കുകളോടെ ആശുപത്രിയിൽ. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. അനിലയുടെ സഹപ്രവർത്തകൻ സോണി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. അനിലയുടെ ഭർത്താവ് പത്മരാജനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 9.30 ഓടെ ചെമ്മാംമുക്കിലാണ് സംഭവം. ഒമ്നി കാറിലെത്തിയ പദ്മരാജൻ വാഹനത്തിൽ പെട്രോൾ കരുതിയിരുന്നു. ഇയാളുടെ ഒമ്നി വാൻ കാറിന് കുറുകെയിട്ട ശേഷം വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരു വാഹനങ്ങളിൽനിന്നും തീ ആളിപ്പടർന്നു. ഇതിനിടയിൽ ഒമ്നിയിൽനിന്ന് പദ്മരാജൻ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങളിലെ തീ കെടുത്തിയത്. ഓടിക്കൂടിയ വഴിയാത്രക്കാരും പോലീസുകാരും ചേർന്ന് പൊള്ളലേറ്റ ഇരുവരെയും ആശുപതിയിലെത്തിച്ചെങ്കിലും അനില മരിച്ചിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. പത്മരാജന്റെ രണ്ടാം ഭാര്യയാണ് അനില…
Read Moreപിണങ്ങിക്കഴിഞ്ഞ ഭാര്യയെ കാണാനെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ബന്ധുക്കൾ; മകനെ ഭാര്യവീട്ടിൽ ഏൽപ്പിക്കാൻ എത്തിയപ്പോഴാണ് കൊടുംക്രൂരത; അഞ്ചുപേർ അറസ്റ്റിൽ
ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണു ആണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി ഒന്നരവർഷമായി പിണങ്ങി കഴിയുകയായിരുന്നു വിഷ്ണു. കഴിഞ്ഞ ദിവസം മകനെ ഭാര്യവീട്ടിൽ ഏൽപ്പിക്കാൻ എത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന് ക്രൂരമർദനമേറ്റു. ഹൃദ്രോഗിയായ വിഷ്ണുവിനെ കമ്പിവടികൊണ്ട് അടിച്ചെന്നാണ് ആരോപണം. അടിയേറ്റയുടൻ കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. വിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതിയിലാണ് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പേരുവിവരരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read More