ഹൈദരാബാദ്: തെലുങ്കാനയിൽ ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിനു പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു. തെലുങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. യുവതിയെ ആക്രമിച്ചശേഷം സഹോദരൻ പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചിരുന്നു. നാഗമണിയെ വാഹനം ഉപയോഗിച്ചു ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പരമേശിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. അന്യ ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Read MoreCategory: Top News
ശബരിമല പാതകളിൽ സേവന നിരതരായി ഹരിതകർമസേന; ഇതുവരെ സമാഹരിച്ചത് 162 കിലോയോളം അജൈവ മാലിന്യങ്ങളും 190 കിലോയോളം ബോട്ടിലുകളും
എരുമേലി: ശബരിമല തീർഥാടന കാലം ആരംഭിച്ച ശേഷം ഹരിതകർമസേന അംഗങ്ങൾ സമാഹരിച്ചത് 162 കിലോയോളം അജൈവ മാലിന്യങ്ങളും 190 കിലോയോളം ബോട്ടിലുകളും. വാർഡിലെ ഡ്യൂട്ടിക്കിടെയാണ് ഓരോ ഹരിതകർമസേന അംഗവും ഊഴം അനുസരിച്ചു ശബരിമല പാതകളിൽ സേവന നിരതരാകുന്നത്. എരുമേലി മുതൽ കണമല, കാളകെട്ടി വരെയുള്ള ശബരിമല പാതയിൽ 12 ഇടങ്ങളിലെ ഹരിത ചെക്ക് പോസ്റ്റുകളിൽ കാത്തു നിൽക്കുകയാണ് ഹരിതകർമസേന അംഗങ്ങളായ ഒരുപറ്റം വീട്ടമ്മമാർ. ഹരിതകർമസേനയോട് പലർക്കും അവഗണനയും പുച്ഛവുമൊക്കെയാണ്. എന്നാൽ ഇവർ ഇല്ലെങ്കിൽ റോഡ് വക്കിലും തോട്ടിലും ഒക്കെ അടിഞ്ഞ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലങ്ങളോളം കിടക്കേണ്ടി വരുമെന്ന് പലരും ചിന്തിക്കാറില്ല. കോടിയിലേറെ തീർഥാടകർ കടന്നുപോകുന്ന ശബരിമല പാതയിൽ ഒരാൾ ഒരു പ്ലാസ്റ്റിക് സാധനം എന്ന നിലയിൽ ഉപേക്ഷിച്ചാൽ എരുമേലി പഞ്ചായത്തിൽ പലയിടത്തുമായി കോടിയിലേറെ പ്ലാസ്റ്റിക് ആണ് എത്തുക. അതേസമയം ഇവയെല്ലാം കൃത്യമായി ശേഖരിക്കാനായാൽ കോടിയോളം പ്ലാസ്റ്റിക് ആണ്…
Read Moreപിന്നിൽ നിന്ന് പലകകൊണ്ട് അടിച്ചു വീഴ്ത്തി, വാക്കത്തിക്കൊണ്ട് വെട്ടിക്കൊന്നു; ശശിധരൻ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയും
തൊടുപുഴ: കൊലക്കേസ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മേമുട്ടം അറക്കപ്പടിക്കൽ ശശിധര (42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി മേമുട്ടം അനി നിവാസിൽ അനീഷ് എന്നു വിളിക്കുന്ന അനിയെ (32)യാണ് തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. സീത ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2020 ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പ്രതിയുടെ വീട്ടിലിരുന്ന് ടിവിയിൽ മകരവിളക്ക് തത്സമയ സംപ്രേഷണം കണ്ടുകൊണ്ടിരുന്ന ശശിധരനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ പലക ഉപയോഗിച്ച് അടിച്ചും വാക്കത്തികൊണ്ട് വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് അരകിലോമീറ്റർ ദൂരെ ഈറ്റക്കാട്ടിൽ ഒളിപ്പിക്കുകയും ചെയ്തു. പ്രതിയുടെ ഭാര്യ സൗമ്യയെ രണ്ടാം പ്രതിയായും സോമൻ എന്നയാളെ മൂന്നാം പ്രതിയുമാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കാഞ്ഞാർ പോലീസ് സബ് ഇൻസ്പെക്ടർ…
Read Moreജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തിൽ സന്ദീപ് വാര്യർക്കെതിരെ കൊലവിളി; ‘പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’; തന്റെ തീരുമാനം ശരിയായിരുന്നെന്ന് സന്ദീപ് വാര്യർ
കണ്ണൂർ: സന്ദീപ് വാര്യര്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് യുവമോര്‍ച്ചയുടെ ഭീഷണി. “ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്ന് പലതവണ പ്രകോപന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചെന്നും പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവനാണെന്നും മുദ്രാവാക്യത്തില്‍ ഉയര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താന്‍ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. യഥാര്‍ഥ ഒറ്റുകാരുള്ളത് ബിജെപി ഓഫീസിനുള്ളിലാണെന്നാണ് തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ കോണ്‍ഗ്രസിനോട് ചേര്‍ന്ന് മുന്നോട്ടുപോകുമെന്നും സന്ദീപ് പറഞ്ഞു.
Read Moreമിടുക്കനായ പോലീസ് നായ… അരിവ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്നത് അയൽവാസി; പ്രതി ലിജീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്
കണ്ണൂർ: വളപട്ടണത്തെ വീട്ടിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്റഫിന്റെ അയൽവാസി ലിജീഷാണ് അറസ്റ്റിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. നവംബർ 20 നായിരുന്നു അരിവ്യാപാരിയായ അഷ്റഫിന്റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Read Moreഅതിതീവ്ര മഴയ്ക്കു സാധ്യത: ആറ് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട്; രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം
തിരുവനന്തപുരം: തമിഴ്നാട്ടില്‍ ദുരിതം വിതച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറിയെങ്കിലും ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്തമഴയെത്തുടർന്ന് കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലെ അംഗൻവാടി, പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രയും…
Read Moreഎയ്ഡഡ് സ്കൂൾ നിയമനം നിരോധിക്കാൻ സർക്കാർ നീക്കം:സ്ഥിരം നിയമനങ്ങൾ റദ്ദ് ചെയ്തു ദിവസ വേതന അടിസ്ഥാനത്തിൽ നൽകണമെന്ന് പുതിയ നിർദേശം
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് സ്കൂളുകളിലെ 2021 മുതലുള്ള സ്ഥിരനിയമനങ്ങൾ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി പരാതി. സ്ഥിരം ഒഴിവുകളിലേക്ക് 2021 മുതൽ മാനേജർമാർ നൽകിയ സ്ഥിരം നിയമനങ്ങൾ എല്ലാം റദ്ദ് ചെയ്തു ദിവസ വേതന അടിസ്ഥാനത്തിൽ നൽകണമെന്നതാണ് പുതിയ നിർദേശം. 2018 മുതൽ 2021 വരെ നിയമനം ലഭിച്ചവർക്ക് താത്കാലിക അടിസ്ഥാനത്തിലും 2021 മുതൽ സ്ഥിരം നിയമനം ലഭിച്ചവർക്ക് ദിവസവേതന അടിസ്ഥാനത്തിലും അംഗീകാരം നൽകണമെന്നും ഭിന്നശേഷി സംവരണം പാലിച്ചു കഴിയുന്പോൾ അവരെ ശന്പള സ്കെയിലിൽ സ്ഥിരപ്പെടുത്തണം എന്നുമായിരുന്നു ഇതുവരെയുള്ള ഉത്തരവ്. മുൻകാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരമായി നിയമിതരായവരുടെ നിയമനങ്ങൾ 2021 പ്രാബല്യത്തിൽ റദ്ദ് ചെയ്ത് ദിവസവേതന അടിസ്ഥാനത്തിൽ പുതിയ നിയമനം നൽകാനുള്ള ഉത്തരവ് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ദിവസ വേതന അടിസ്ഥാനത്തിൽ നിയമിതരാവുകയും അംഗീകാരം നേടുകയും ചെയ്യുന്നവർക്ക് പിന്നീട് സ്ഥിരനിയമനം ലഭിക്കാനിടയില്ല. 2021 മുതൽ…
Read Moreജി. സുധാകരനെ സന്ദർശിച്ച് കെ. സി. വേണുഗോപാൽ; സൗഹൃദ സന്ദർശനമെന്ന് ഇരുവരും പ്രതികരിച്ചു
ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ. സി. വേണുഗോപാൽ. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദർശനം മാത്രമാണെന്ന് ഇരുവരും പ്രതികരിച്ചു. ആരോഗ്യ വിവരം തിരക്കാനാണ് വേണുഗോപാലിന്റെ സന്ദർശനമെന്ന് സുധാകരൻ വ്യക്തമാക്കി. പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. ഈ സാഹചര്യത്തിലാണ് സന്ദർശനം. കെ.സിയുമായി ഏറെ നാളായി വ്യക്തിബന്ധമുള്ളയാളാണ് താനെന്ന് സുധാകരൻ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാൻ കഴിയാത്തതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Moreമഴക്കെടുതിയിൽ വലഞ്ഞ് ചെന്നൈ; പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്. പുതുച്ചേരിയില്‍ റിക്കാഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴയിൽ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. 13 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കടലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമാണ് ഇപ്പോഴുള്ളത്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.
Read Moreഅമ്മേ ഓടി വാ… തീ കത്തുന്നു; മകന് നിലവിളിച്ചുകൊണ്ട് അമ്മയുടെ കൈപിച്ചു പുറത്തേക്കോടി; ആക്രി ഗോഡൗൺ തീപിടിത്തം; സമീപവാസി സരസ്വതിയുടെ വീട് പൂർണമായി കത്തിനശിച്ചു
കൊച്ചി: എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് താഴെയുള്ള ആക്രി ഗോഡൗണിൽ തീപിടുത്തം. സമീപത്തുള്ള വീട് പൂര്‍ണമായും കത്തിനശിച്ചു. സരസ്വതി ഭാസ്കരന്റെ വീടാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. വീടിനുള്ളിൽ ഉണ്ടായിരുന്ന സരസ്വതിയും മകനും തലനാരിഴയ്ക്ക് രക്ഷപെട്ടു. സംഭവത്തിന്റെ ഞെട്ടൽ മാറാതെ കുടുംബം. പുലര്‍ച്ചെ രണ്ടിന് ബാത്ത് റൂമിൽ പോകാൻ എഴുന്നേറ്റതായിരുന്നു സരസ്വതി. അപ്പോഴാണ് തീപിടിക്കുന്നത് കണ്ടതെന്ന് ഇവർ പറഞ്ഞു. ഇന്ന് ഞായറാഴ്ചയായതിനാൽ മകൻ വൈകിയാണ് ഉറങ്ങാറുള്ളത്. പുലര്‍ച്ചെ രണ്ട് ആയിക്കാണും. മകന്റെ മുറിയിലെത്തി അവനോട് ഉറങ്ങുന്നില്ലേയെന്ന് ചോദിച്ചശേഷം തിരികെ പോയി കിടന്നതായിരുന്നു. അപ്പോഴാണ് മകൻ ഓടിവാ അമ്മെ തീ കത്തുന്നുവെന്ന് വിളിച്ച് പറഞ്ഞു. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് മാറുകയായിരുന്നു എന്ന് സരസ്വതി പറഞ്ഞു. അപ്പോൾത്തന്നെ ഫയര്‍ഫോഴ്സിനെ വിളിച്ചു. തീ പടര്‍ന്ന ഉടനെ കറന്റും പോയി. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. അവരുടെ കൃത്യമായ ഇടപെടലാണ് തീ അധികം പടരാതിരിക്കാൻ കാരണം.…
Read More