കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യമെന്ന് പ്രതി അബ്ദുള്‍ സനൂഫ്. മാസങ്ങൾക്ക് മുൻപ് ഫസീല യുവാവിനെതിരേ ബലാത്സംഗ പരാതി നൽകിയിരുന്നു. കേസില്‍ അബ്ദുള്‍ സനൂഫ് 83 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു. പരാതി പിൻവലിക്കണമെന്ന് യുവാവ് ഒരുപാട് തവണ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ അവർ അതിനു തയാറായില്ല. ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് ഫസീലയേയും കൂട്ടി പ്രതി എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഇക്കാര്യം ചൊല്ലി ഇരുവരും വാക്ക് തർക്കം ഉണ്ടായി. പരാതി പിൻവലിക്കില്ല എന്ന് ഉറച്ച നിലപാടിലായിരുന്നു യുവതി. ഒത്തു തീര്‍പ്പിന് ഫസീല വഴങ്ങിയില്ല. അതോടെ വായപൊട്ടി കഴുത്ത് അമര്‍ത്തി കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിന് മൊഴി നൽകി. അബ്ദുള്‍ സനൂഫിനെ കൊലപാതം നടന്ന ലോഡ്ജിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Read MoreCategory: Top News
എല്‍ഡി ക്ലര്‍ക്കുമാര്‍ ഇനിമുതൽ കംപ്യൂട്ടര്‍ അറിഞ്ഞിരിക്കണം; ടൈപ്പിംഗ് ആപ്ലിക്കേഷന്‍ ഏതായാലും പ്രശ്മില്ല; ആപ്ലിക്കേഷന്‍ ഏതായാലും ഒരു മിനിറ്റില്‍ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും ടൈപ്പ് ചെയ്യണം
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്‍ഡി ക്ലര്‍ക്കുമാര്‍ ഇനി മുതല്‍ കംപ്യൂട്ടര്‍ അറിഞ്ഞിരിക്കണം. മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാന്‍ ഏത് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാലും പ്രശ്നമില്ല അക്ഷരങ്ങള്‍ വേഗത്തില്‍ ടൈപ്പ് ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. വേര്‍ഡ് പ്രോസസിംഗ് സോഫ്ട്വെയർ നിര്‍ബന്ധമില്ലെന്നും തിരുത്തിയ സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു. കംപ്യൂട്ടര്‍ വേര്‍ഡ് ആപ്ലിക്കേഷനോ തത്തുല്യമായ ആപ്ലിക്കേഷനോ എല്‍ഡി ക്ലര്‍ക്കുമാര്‍ക്ക് നിര്‍ബന്ധം എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 2022 മുതല്‍ ജോലിയില്‍ പ്രവേശിച്ചവര്ക്കായിരുന്നു ഈ ഉത്തരവ് ബാധകമായിരുന്നത്. പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കണമെങ്കിലും വേര്‍ഡ് ആപ്ലിക്കേഷന്‍ പരിജ്ഞാനം നിര്‍ബന്ധമായിരുന്നു. ഇതിനെതിരേ ജീവനക്കാര്‍ തന്നെ പരാതി നല്കി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ ഏതായാലും മതിയെന്ന തീരുമാനത്തിലെത്തിയത്. ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ആപ്ലിക്കേഷന്‍ ഏതായാലും ഒരു മിനിറ്റില്‍ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും ടൈപ്പ് ചെയ്യാന്‍ കഴിയണം. അങ്ങനെയുള്ളവരെ…
Read Moreപത്ത് പൈസയുടെ മുടക്കില്ല… മഞ്ഞുമ്മല്‍ ബോയ്സിനായി നിര്‍മാതാക്കള്‍ പണം മുടക്കിയിട്ടില്ല; വഞ്ചനാ കേസിൽ പോലീസിന്റെ കണ്ടെത്തൽ ഗുരുതരം
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കായി നിര്‍മാതാക്കള്‍ സ്വന്തം കൈയില്‍ നിന്ന് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന് സൗബിന് ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ നിര്‍മാണത്തിന്റെ ജിഎസ്ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.
Read Moreഡ്രൈവറില്ലാതെ വരുന്ന കാർ; പോലീസ് സംഘം കാർ തടഞ്ഞപ്പോൾ കണ്ടത് കുട്ടിഡ്രൈവറെ; തിരക്കുള്ള റോഡിലൂടെയുള്ള വരവ് നാലുവയസുള്ള കുട്ടിയേയും കൂട്ടി; മാതാപിതാക്കൾക്കെതിരേ കേസെടുത്ത് പോലീസ്
കേളകം: നാലു വയസുള്ള കുട്ടിയെയും കൂട്ടി 14 വയസുകാരൻ രാത്രി തിരക്കുള്ള ടൗണിലൂടെ വാഹനമോടിച്ചതിനു മാതാപിതാക്കൾക്കെതിരേ കേസെടുത്തു. വ്യാഴാഴ്ച രാത്രി 8.30 ന് കേളകം ടൗണിൽനിന്ന് കേളകം എസ്ഐ വി.വി. ശ്രീജേഷും സംഘവുമാണു കുട്ടിഡ്രൈവറെയും കുട്ടിയെയും പിടികൂടിയത്. വളരെ ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടിയാണു ഡ്രൈവ് ചെയ്യുന്നതെന്നു വ്യക്തമായത്. കേളകം ടൗണിലെ ഏറ്റവും തിരക്കുള്ള അടയ്ക്കാത്തോട് റോഡ് ജംഗ്ഷനിൽനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ആരാണ് കാർ ഓടിക്കാൻ തന്നതെന്ന് പോലീസ് ചോദിച്ചപ്പോൾ അമ്മയാണെന്നായിരുന്നു കുട്ടിയുടെ മൊഴി. തുടർന്ന് മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ പൊയ്യമല സ്വദേശിനി ക്ലാരമ്മ, വാഹനത്തിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ ഇ.കെ. ബേബി എന്നിവർക്കെതിരേ കേസെടുത്തു. വാഹനം ഓടിച്ചയാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്നും കുട്ടിയുടെ പ്രായവും സുരക്ഷിതത്വവും കണക്കിലെടുക്കാതെയും മറ്റ് വഴിയാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും ജീവന് അപകടം വരത്തക്കവിധം ഓടിക്കാൻ…
Read Moreപെൻഷനിൽ കൈയിട്ടുവാരാൻ ബിഎംഡബ്ല്യു കാറുടമകളും! അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നിൽ അഴിമതിയും ഗൂഡാലോചനയും
മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്‍ഷനില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. നഗരസഭയിലെ ഏഴാം വാർഡിലെ 42 സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അർഹത ധനകാര്യ പരിശോധന വിഭാഗം പരിശോധിച്ചപ്പോൾ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാൾ മരണമടഞ്ഞു. ബിഎംഡബ്ല്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിലുണ്ടെന്നാണ് കണ്ടെത്തിയത്. 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, ഓരോ മുറിയിലും എസി ഘടിപ്പിച്ചവർ തുടങ്ങിയവരും പട്ടികയിലുണ്ട്. ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തി. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നിൽ അഴിമതിയും ഗൂഡാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തത്. കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ ഗുണഭോക്താക്കളുടെയും അർഹത പരിശോധിക്കും. മുഴുവൻ അനർഹരെയും പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നു ധനവകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ…
Read Moreഅധ്യാപകന്റെ കൊടുംക്രൂരത; മദ്രസ ക്ലാസിനെത്തിയ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; നാലുമാസം നേരിട്ടത് നിരന്തര പീഡനം; പോക്സോ കേസില്‍ അധ്യാപകന് 70 വര്‍ഷം കഠിന തടവും പിഴയും
കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 70 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീനെ(27)യാണ് പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. മദ്രസയിലും മദ്രസയുടെ ടെറസിന്റെ മുകളില്‍ വച്ചും അധ്യാപകന് നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. 2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി നടന്ന സംഭവം പറയുന്നത്. പിന്നീട് അധ്യാപിക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 2022 ഫെബ്രുവരി 24ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. അഞ്ചുവകുപ്പുകളിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതവും രണ്ടുവകുപ്പുകളില്‍ അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. പ്രതിയെ…
Read Moreനൂറ് ശതമാനം യോജിക്കുന്നു; ചില മലയാളസീരിയലുകൾ എൻഡോസൾഫാനല്ല,ആറ്റംബോംബുകൾ: കുടുംബ ജീവിതം തകർക്കാനുള്ള പ്രേരകശക്തിയായി മാറുന്നെന്ന് ജീഷ്യൻ സാമ്രാജ്
കായംകുളം: മലയാളം സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുകയാണന്ന് മജീഷ്യൻ സാമ്രാജ്. മലയാളം സീരിയലുകളിൽ പലതും ഇപ്പോൾ കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാൻ ശേഷിയുള്ള ആറ്റം ബോംബായി മാറിയിരിക്കുകയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യം മനസിലാക്കി നല്ല സന്ദേശങ്ങൾ പകർന്നുനൽകുന്നതിനുപകരം പ്രേക്ഷകരെ പിടിച്ചുനിർത്താനായി എന്തും ആവിഷ്കരിക്കാം എന്ന നിലയിലേക്ക് സീരിയലുകൾ സൃഷ്ടിക്കുന്നതും അത് സംപ്രേഷണം ചെയ്യുന്നതും അപകടകരമാണ്. ജനങ്ങളിൽ തെറ്റായ സന്ദേശം പകർന്ന് അവരുടെ കുടുംബ ജീവിതം തകർക്കാനുള്ള പ്രേരകശക്തിയായി മാറുന്ന സീരിയലുകളെ നിയന്ത്രിക്കണം. കൂടാതെ സിനിമയുടേതുപോലെതന്നെ സീരിയലുകളുടെയും പ്രമേയങ്ങൾ പരിശോധിച്ച് സെൻസറിംഗിന് വിധേയമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണന്നും മജീഷ്യൻ സാമ്രാജ് പറഞ്ഞു.
Read Moreഎന്റെ മകനെ കൊന്നതാ; ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ്; കള്ളക്കടത്തു സംഘത്തെ സംരക്ഷിക്കുന്നത് ക്രൈം ബ്രാഞ്ചും സിബിഐയും
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ചു പിതാവ് ഉണ്ണി. കള്ളക്കടത്തു സംഘത്തെ സംരക്ഷിക്കുന്നത് ക്രൈം ബ്രാഞ്ചും സിബിഐയും ആണെന്ന് അദ്ദേഹം ആരോപിച്ചു. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കഴിഞ്ഞ ദിവസം കള്ളക്കടത്തു കേസിൽ പിടിലായത് സത്യം പുറത്ത് വരാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലഭാസ്കറിനന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും തങ്ങളുടെ വാദം ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത്. എന്നാൽ സിബിഐ അന്വേഷണം ആ ദിശയിൽ ഉണ്ടായില്ല. അർജുനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും ഉണ്ണി ആരോപിച്ചു.മകന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ നീതി ലഭിച്ചില്ലെന്നും സിബിഐ സ്വാധീനത്തിന് വഴങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ഡ്രൈവർ അർജുൻ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതി ആയിരുന്നു. കേസ് പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു. സത്യം തെളിയിക്കാൻ…
Read Moreഗുണാകേവിൽ വീണ് സൗബിൻ… മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം പെരുപ്പിച്ച് കാണിച്ച് തട്ടിയത് 60 കോടി; കള്ളക്കണക്കുകൾ കണ്ടെത്തി ആദായനികുതി വകുപ്പ്
കൊച്ചി: പറവ ഫിലിംസിലെ ആദായനികുതി റെയ്ഡിൽ 60 കോടിയുടെ വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി അധികൃതർ അറിയിച്ചു. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. എന്നാൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിന്റെ വിശദീകരണം. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്.
Read Moreകലോത്സവത്തിൽ അരളിപ്പൂവ് ചൂടിയ കുച്ചിപ്പുടി മത്സരാർഥികൾക്കെല്ലാം തോൽവി; നന്നായി കളിച്ചാലുംതലയിൽ അരളിപ്പൂവ് ഇരിക്കുകല്ലേയെന്ന് വിധികർത്താക്കൾ; പ്രതിഷേധ ചുവട് വച്ച് കുട്ടികൾ
തലയോലപ്പറമ്പ്: അരളി തലയില്‍ ചൂടിയ ടീമിന് മാര്‍ക്ക് നല്‍കാനാവില്ലെന്ന വിധികര്‍ത്താക്കള്‍. ഇതുകേട്ട് അരളി ചൂടിയ കുച്ചിപ്പുടിക്കാര് തലയില്‍ കൈവച്ചു. പ്രതിഷേധ നൃത്തത്തിന് വേദിക്കു മുന്നില്‍ മത്സാര്‍ഥികള്‍ എത്തിയതോടെ കുച്ചിപ്പുടി വേദിയില്‍ സംഘര്‍ഷം. ഒടുവില്‍ പോലീസെത്തി. നന്നായി കളിച്ചിട്ടും ഒന്നാം സ്ഥാനം നല്‍കിയില്ലെന്നാരോപിച്ച് മത്സരാര്ഥികളും അധ്യാപകരും രക്ഷിതാക്കളും ശക്തമായി പ്രതിഷേധിച്ചു. തങ്ങളുടെ റിമാര്‍ക്സ് എന്താണന്ന് പറയണമെന്നായിരുന്നു പരാജയപ്പെട്ടവരുടെ ആവശ്യം. പോരായ്മകള്‍ പരസ്യമാക്കാനാവില്ലെന്ന് വേദിയുടെ ചുമതലക്കാരായ സംഘാടകരും പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ വിധികര്‍ത്താക്കള്‍ കുറ്റം അരളിപ്പൂവിനുമേല് ചാരി. ഇതോടെ മത്സാര്‍ഥികള്‍ ജഡ്ജിമാരുടെ മുമ്പില്‍ പ്രതിഷേധ നൃത്തം ചവിട്ടാനൊരുങ്ങി. ഡിഇഒ എ.സി. സീന ഇടപെട്ടിട്ടും പിന്മാറാതെ വന്നോതോടെയാണ് പോലീസെത്തി പരാതികള്‍ നല്കാന് അവസരമുണ്ടെന്ന് പറഞ്ഞ് ഇവരെ പിന്തിരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് യുപി വിഭാഗം മത്സരം വൈകിയാണ് ആരംഭിച്ചത്. മത്സരത്തിനിടെ വിധി കര്‍ത്താക്കള്‍ പരസ്പരം സംസാരിച്ചെന്നും ഫോണ്‍ ഉപയോഗിച്ചെന്നും ആരോപിച്ച് തുടക്കത്തില്‍ ബഹളമുണ്ടാകുകയും വിധികര്‍ത്താക്കളുടെ…
Read More