കൊച്ചി: ആന എഴുന്നള്ളിപ്പിനെ നിര്‍ബന്ധിത മതാചാരമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതെങ്കിലും മതവിശ്വാസം തകരുമെന്ന അവസ്ഥയുണ്ടെങ്കില്‍ മാത്രമേ മതാചാരമായി കണക്കാക്കാന്‍ സാധിക്കൂവെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. എഴുന്നള്ളിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും കോടതി ആവര്‍ത്തിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വംകൂടി പരിഗണിക്കണം. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമൊയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളിപ്പിനുവേണ്ടി ഉന്നയിക്കുന്നത്. ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവര്‍ഗമാണ് ആനകള്‍. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകും. ചങ്ങലയില്‍ കാലുകള്‍ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആനപ്രേമികള്‍ ആസ്വദിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 15 ആനകളെ എഴുന്നള്ളിപ്പിക്കണമെന്നാണ് ആവശ്യം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകും. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കേണ്ട എന്നല്ല കോടതി പറയുന്നത്, നിശ്ചിത അകലപരിധി നിശ്ചയിച്ച്…
Read MoreCategory: Top News
ചെറിയ തുകയ്ക്കുള്ള നോട്ടുകളും ഇനി എടിഎമ്മുകളിൽ ലഭ്യമാകും; ബാങ്കുകളുടെ പ്രവർത്തി ദിനങ്ങൾ മാറിയേക്കും; ആഴ്ചയിൽ അഞ്ച് ദിവസം മാത്രമായി ബാങ്കുകളുടെ പ്രവർത്തനം നിജപ്പെടുത്തിയേക്കും
കൊല്ലം: ചെറിയ തുകയ്ക്കുള്ള നോട്ടുകൾ കൂടി എടിഎമ്മുകൾ വഴി വിതരണം ചെയ്യാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. എടിഎമ്മുകൾ വഴി പണം പിൻവലിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ നിർദേശം. എസ്ബിഐ അടക്കമുള്ള രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഭൂരിപക്ഷത്തിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി 500 രൂപയുടെ നോട്ടുകൾ മാത്രമാണ് എടിഎമ്മുകൾ വഴി വിതരണം ചെയ്തിരുന്നത്. ഇതിന് മാറ്റം വരുത്തി 200, 100 രൂപയുടെ നോട്ടുകൾ കൂടി ഉൾപ്പെടുത്തി വിതരണം ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശത്തിൽ പറയുന്നത്. ദേശസാത്കൃത മേഖലയിലെ നല്ലൊരു പങ്ക് ബാങ്കുകളുടെയും എടിഎമ്മുകളിൽ നിന്ന് ഏറ്റവും കുറഞ്ഞത് 500 രൂപ മാത്രമേ നിലവിൽ പിൻവലിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇത് ഇടപാടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ…
Read Moreഅമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവ്; സ്വൈര്യജീവിതത്തിനു തടസമാകുന്നുവെന്ന് പറഞ്ഞ് അമ്മയെ വയറ്റിൽ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു
ചേർത്തല: അമ്മയെ ചവിട്ടിയും തൊഴിച്ചും കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് നിവർത്തിൽ സുകുമാരന്റെ ഭാര്യ കല്യാണി(75)യാണ് മകൻ സന്തോഷിന്റെ മർദനത്തിൽ കൊല്ലപ്പ ട്ടത്. 2019 മാർച്ച് 31 നായിരുന്നു സംഭവം. സന്തോഷിന്റെയും ഭാര്യയുടെയും സ്വൈര്യജീവിതത്തിനു തടസം നിൽക്കുന്നുവെന്ന് കാട്ടി കല്യാണി തനിച്ചായിരുന്ന ദിവസം സന്തോഷ് മർദിക്കുകയായിരുന്നു. കഴുത്തിനുപിടിച്ചും വയറിൽ ചവിട്ടുകയും ചെയ്തതോടെ അവശനിലയിലായ കല്യാണിയെ സന്തോഷ് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദ്യം സ്വാഭാവിക മരണമാണെന്നാണ് സന്തോഷ് പ്രചരിപ്പിച്ചത്. പോസ്റ്റ്മോമോർട്ടം റിപ്പോർട്ടിലാണ് കല്യാണിയുടെ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി രക്തസ്രാവം ഉണ്ടായി മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഇതേത്തുടർന്നാണ് പട്ടണക്കാട് പോലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ അന്വഷണം നടത്തി സന്തോഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രധാന സാക്ഷികളായ കല്യാണിയുടെ മകളും സന്തോഷിന്റെ സഹോദരിയുമായ സുധർമയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തും…
Read Moreമലയാളി മങ്കയായി പ്രിയങ്ക… വയനാടിന്റെ എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു; സന്ദർശക ഗ്യാലറിയിൽ അമ്മ സോണിയാ ഗാന്ധിയും
ന്യൂഡൽഹി: ദൃഢപ്രതിജ്ഞ എടുത്ത് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. കേരള സാരിയിൽ ലോക്സഭയിലെത്തിയാണ് പ്രിയങ്ക ഗാന്ധി വയനാടിന്റെ ചുമതലയേറ്റത്. പ്രിയങ്കയ്ക്കു പിന്നാലെ മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോണ്‍ഗ്രസ് എംപി രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി പാർലമെന്റിൽ എത്തുന്നത് കോൺഗ്രസിനു കരുത്താകുമെന്നാണ് വിലയിരുത്തൽ. കുടുംബത്തോടൊപ്പമാണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിച്ചു. സന്ദർശക ഗാലറിയിൽ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ സോണിയ ഗാന്ധിക്കു പുറമേ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വർദ്ര, മക്കളായ മിറായ വാദ്ര, റൈഹാൻ വാദ്ര തുടങ്ങിയവരും കേരളത്തിൽനിന്നുള്ള ഏതാനും ചില കോൺഗ്രസ് പ്രവർത്തകരും പ്രിയങ്കയുടെ ചില സുഹൃത്തുകളും എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക…
Read Moreവികസനകാര്യത്തില്‍ രാഷ്ട്രീയമില്ല; യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്തു; തെരഞ്ഞെടുപ്പിലേതു രാഷ്ട്രീയ വിജയം തന്നെയെന്നു രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതു രാഷ്ട്രീയവിജയമാണെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിനാണു മുന്‍തൂക്കം നല്‍കുക. 2040ലെ ലോകഭൂപടത്തില്‍ പാലക്കാടിന്റെ സ്ഥാനം എങ്ങനെയാവണമെന്ന ലക്ഷ്യമാണു തന്റെ മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയകേരളം എങ്ങനെ മാറണമെന്നതിനെക്കുറിച്ചുള്ള ജനാഭിലാഷംകൂടിയായിരുന്നു തെരഞ്ഞെടുപ്പിലുണ്ടായ വിജയം. ഓരോ കേന്ദ്രത്തിലുമുണ്ടായ വോട്ടുവര്‍ധന ഇതാണ് സൂചിപ്പിക്കുന്നത്. മതേതരമായി ചിന്തിക്കുന്നവരുടെ വിജയംകൂടിയാണ് ഈ നേട്ടം. വര്‍ഗീയതയ്ക്കു ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വ്യത്യാസമില്ല. മതേതരചിന്താഗതിക്കാരാണു ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍. ഇവര്‍ നേടിത്തന്ന വോട്ടാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിലെത്തിച്ചത്. ഒന്നരവര്‍ഷംകൊണ്ട് ചെയ്യാനുള്ള പ്രവൃത്തികളെല്ലാം ചെയ്തുതീര്‍ക്കും. പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മോയന്‍സ് എച്ച്എസ്എസ്, പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ബന്ധപ്പെട്ടുപ്രവര്ത്തിക്കും. വര്‍ഗീയശക്തികളുടെ വോട്ടുകൊണ്ടല്ല തെരഞ്ഞെടുപ്പിലുണ്ടായ വിജയം. യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
Read Moreജനമൈത്രിയില്ലാത്ത പോലീസ്… മകനെ കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസ് വീട്ടമ്മയെ മർദിച്ചെന്ന് പരാതി; ചികിത്സതേടി വീട്ടമ്മ; പോലീസിന്റെ വിശദീകരണം ഇങ്ങനെ…
കൊച്ചി: മകനെ തിരഞ്ഞെത്തിയ പോലീസ് മർദിച്ചെന്ന് വീട്ടമ്മയുടെ പരാതി. രോഗബാധിതയായ വീട്ടമ്മയെ പോലീസ് പിടിച്ചു തള്ളിയെന്നാണ് ആരോപണം. മകനെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അമ്മ പ്രതിരോധിച്ചത്. വടക്കൻ പറവൂരിൽ ഞാറപ്പടി സ്വദേശിനിയായ സെൽമയും മകളും ചികിത്സ തേടി. സംഘത്തിൽ വനിതാ പോലീസ് ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. വീട്ടിൽ ലഹരി മരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എത്തിയത്. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പോലീസ് സംഘമെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ലഹരി മരുന്ന് ഒന്നും കണ്ടെത്തിയില്ല. തെളിവുണ്ടെന്നും മകനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഇടപെട്ട് തടയാൻ ശ്രമിച്ചത്. ഈ സമയത്ത് അമ്മയ്ക്ക് മർദനമേറ്റെന്നാണ് കുടുംബം പറയുന്നത്. സെൽമയുടെ മകൻ സജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മർദിച്ചിട്ടില്ലെന്ന് വടക്കൻ പറവൂർ പോലീസ് വ്യക്തമാക്കി.
Read Moreലോഡ്ജിൽ യുവതി മരിച്ചനിലയില്‍: ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. യുവതിയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഫസീലയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സംസ്ഥാനം വിട്ടതായി സൂചന. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. തിരുവില്വാമല സ്വദേശി സനൂഫ് ആണ് യുവതിയോടൊപ്പം ലോഡ്ജിൽ എത്തി മുറിയെടുത്തത്. അതേസമയം, സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തി. വണ്ടിയുടെ നമ്പര്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല (35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്. സനൂഫ്…
Read Moreമകള്‍ നേരിട്ടത് ക്രൂരപീഡനം: ആംബുലൻസിൽവച്ചും ക്രൂരമായി മർദിച്ചു; രാഹുൽ എഴുതി നൽകിയ കാര്യങ്ങളാണ് യൂട്യൂബ് വീഡിയോയിൽ പറഞ്ഞതെന്ന് യുവതിയുടെ പിതാവ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടുമെന്നും യുവതിയുടെ പിതാവ് അറിയിച്ചു. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സിൽ സ്ട്രച്ചറിൽ കിടക്കുമ്പോള്‍ പോലും മകളെ അവൻ മര്‍ദിച്ചു. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും രാഹുൽ തയാറായില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്ന് പിതാവ് കൂട്ടിച്ചേർത്തു. അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം.
Read Moreകാത്തിരുന്ന നിമിഷം വന്നെത്തി: രാഹുലിന്റെയും പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ നാലിന്
തിരുവനന്തപുരം: പാലക്കാട്ട് വിജയിച്ച കോണ്‍ഗ്രസ് അംഗം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചേലക്കരയിലെ വിജയി സിപിഎമ്മിലെ യു.ആർ. പ്രദീപിന്റെയും നിയമസഭാംഗങ്ങളായുള്ള സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. ഉച്ചയ്ക്ക് 12നു നിയമസഭയിലെ മെംബേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ മുൻപാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാരാകുന്നത്. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽനിന്ന് 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്; യു.ആർ. പ്രദീപ് ചേലക്കരയിൽ നിന്ന് 12,221 വോട്ടിന്റെ ഭൂരിപക്ഷത്തിലും. രാഹുൽ കന്നി അംഗമായി എത്തുന്പോൾ, യു.ആർ. പ്രദീപ് നേരത്തെ ചേലക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ജയം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ച തീയതി മുതൽ ശന്പളത്തിന് അർഹതയുണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി മുതലാണ് മറ്റ് ആനുകൂല്യങ്ങൾ എംഎൽഎമാർക്കു ലഭിക്കുക. 70,000 രൂപയാണ് എംഎൽഎമാർക്ക് ശന്പളവും മറ്റ് അലവൻസുകളും ഇനത്തിൽ കൈയിലെത്തുക. പ്രതിമാസ ശന്പളമായി 2,000 രൂപ, മണ്ഡല അലവൻസ് 25,000, ടെലിഫോണ്‍ അലവൻസ്…
Read Moreവ്യവസായങ്ങളില്‍നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവ് ലക്ഷ്യം: പി. രാജീവ്
കൊച്ചി: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. ഇതിലൂടെ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ- ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) സംഘടിപ്പിച്ച ‘സല്യൂട്ട് കേരള 2024’ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസനകേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളൊന്നും തൊഴിലാളി പ്രശ്നങ്ങള്‍ നേരിട്ടിട്ടില്ലെന്നതു ശുഭകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ വിവിധ സംരംഭകരെ ആദരിക്കുന്നതിനാണ് ഇന്‍മെക്ക് ‘സല്യൂട്ട് കേരള 2024’ സംഘടിപ്പിച്ചത്. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക്…
Read More