കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മർദനം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്കിയ മൊഴി. അതേസമയം, തിങ്കളാഴ്ച രാത്രി മൊഴിയെടുക്കാൻ പോലീസ് എത്തിയപ്പോൾ പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. അച്ഛനും അമ്മയും വന്നാല്‍ സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങിപ്പോകണമെന്നും പോലീസിന് ഇവര്‍ എഴുതി നല്കി. പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും പോലീസിനോട് യുവതി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാഹുലിനെ പന്തീരാങ്കാവ് പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കളേയും പോലീസ് വിവരമറിയിച്ചു. നേരത്തെ, പെണ്‍കുട്ടി നൽകിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കിയത് ഹൈക്കോടതിയിരുന്നു. കേസ്…
Read MoreCategory: Top News
ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ രണ്ടു കുട്ടികൾ; ഡ്രൈവറും ക്ലീനറും മദ്യലഹരിയിൽ, മനഃപൂർവമായ നരഹത്യയ്ക്ക് കേസ്
നാട്ടിക: തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര് തത്ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളുമുണ്ട്. കാളിയപ്പന് (50), നാഗമ്മ (39), ബംഗാഴി (20), ജീവന് (നാല്), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗോവിന്ദപുരം സ്വദേശികളാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്നാണ് നിഗമനം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. ലോറി ഡ്രൈവർ ചാമക്കാലച്ചിറ ജോസ് (54) വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്സ് ലോറി ഓടിച്ചത്.…
Read Moreകളമശേരി അപ്പാര്‍ട്ട്മെന്റിലെ കൊലപാതകം; സുഹൃത്തായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനും യുവതിയും അറസ്റ്റിൽ; കൊല ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഡംബൽ കൊണ്ട് തലയ്ക്കടിച്ച്
കൊച്ചി: കളമശേരിയിലെ അപ്പാര്‍ട്ടുമെന്റിലെ താമസക്കാരി പെരുമ്പാവൂര്‍ കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാം (55) കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. തൃക്കാക്കര മൈത്രിപുരം റോഡ് സ്വദേശിയും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ ഗിരീഷ് ബാബു (42), എറണാകുളം തൃപ്പൂണിത്തുറ ഏരൂര്‍ കല്ലുവിള വീട്ടില്‍ ഖദീജ എന്ന പ്രബിത (42) എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ജെയ്സിയുടെ സുഹൃത്ത് കൂടിയാണ് ഗിരീഷ്. ഗിരീഷ് ബാബുവിന്റെ പെണ് സുഹൃത്താണ് ഖദീജ. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി. ജെയ്സിയുടെ വീട്ടില്‍ വച്ചാണ് ഗിരീഷ് ബാബു ഖദീജയെ പരിചയപ്പെടുന്നത്. തുടർന്ന് ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. കൊല നടത്തിയത് സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ ജെയ്സിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഏകദേശം രണ്ടു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ്…
Read Moreമറന്നുപോയെന്ന അധ്യാപികയുടെ മറുപടി ഗുരുതര പിഴവ്; അങ്കണവാടിയിലെ ജനലിനു മുകളിൽ നിന്ന് വീണകാര്യം മറച്ചുവച്ചു; മൂന്ന് വയസുകാരിയുടെ നില ഗുരുതരം; സംഭവം തലസ്ഥാനത്ത്…
തിരുവനന്തപുരം: അങ്കണവാടിയിൽ മൂന്നരവയസുകാരിക്ക് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും സസ്പെൻഡ് ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടി അധ്യാപിക ശുഭലക്ഷ്മിയേയും ഹെൽപ്പർ ലതയേയും ആണ് സസ്പെൻഡ് ചെയ്തത്. മാറനല്ലൂർ സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. വ്യാഴാഴ്ചയാണ് അങ്കണവാടിയിൽ വൈഗ വീണത്. എന്നാൽ അധ്യാപിക ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. കുട്ടി വീട്ടിലെത്തിയശേഷം തുടർച്ചയായി ഛർദ്ദിച്ചു. വൈഗയുടെ ഇരട്ട സഹോദരനും ഇതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്. കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോൾ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന് സ്പൈനൽ കോഡിനു…
Read Moreഎല്ലാ പിന്തുണയും ഭർത്താവും വീട്ടുകാരും തന്നു; നടന്മാര്ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ മലക്കംമറിഞ്ഞ് നടി; കേസുമായി മുന്നോട്ട് പോകും
കൊച്ചി: നടന്മാര്ക്കെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാനുള്ള തീരുമാനം നടി ഉപേക്ഷിച്ചു. നടന്മാരായ എം. മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന്, അണിയറപ്രവര്‍ത്തകരായ നോബിള്‍, ബിച്ചു, കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ മുന്‍ പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരായ പീഡനപരാതിയുമായി മുന്നോട്ടുപോകുമെന്നും നടി മാധ്യമങ്ങളോടു വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരില്‍നിന്ന് പിന്തുണ കിട്ടുന്നില്ലെന്നും വ്യാജ പോക്സോ കേസില്‍ കുടുക്കിയെന്നും ആരോപിച്ചു കേസ് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന് നടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വൈകാരികമായ പശ്ചാത്തലത്തിലാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നു നടി വിശദീകരിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെന്നും അതിനാലാണ് തീരുമാനത്തില്‍നിന്നു പിന്മാറിയതെന്നും നടി പറഞ്ഞു. അതിനിടെ, നടിയുടെ തീരുമാനം എന്തുതന്നെയായാലും കേസന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.കേസ് വലിയ മനോവിഷമമുണ്ടാക്കി. പോക്സോ കേസ് എടുത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണു കേസ്…
Read Moreകാമുകനെ സ്വന്തമാക്കാൻ അഞ്ചുവയസുള്ള മകൾ തടസം; കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് മകളെകൊന്നു; പിന്നാലെ ആശുപത്രിയിലെത്തിച്ചപ്പോൾ പണിപാളി..
ന്യൂഡല്‍ഹി: കാമുകനൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാൻ അഞ്ച് വയസുള്ള മകൾ തടസ്സം. കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. അശോക് വിഹാറിലാണ് സംഭവം. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ പോലീസ് അമ്മയെ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നതാണ് അധികൃതരില്‍ സംശയമുണ്ടാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ യുവാവിനെ പരിചയപ്പെട്ടത്. വിവാഹത്തിന് കുട്ടി തടസമായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Read Moreദു:ഖ ഭാരം ചുമക്കുന്ന…തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. . എന്നാൽ, രാജിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടു. ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്നും ദേശീയ നേതൃത്വത്തോട് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. അതേസമയം ഇന്ന് ഉച്ചയ്ക്ക് 12ന് സുരേന്ദ്രന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രന് പക്ഷം വോട്ട് മറിച്ചെന്ന് സുരേന്ദ്രന് പക്ഷം ആരോപിച്ചിരുന്നു. ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്ന 18 നഗരസഭാ കൗൺസിലർമാരും ചേർന്ന് ജയസാധ്യത അട്ടിമറിച്ചെന്നും കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.…
Read Moreരാഹുലിസം: പാലക്കാടിന്റെ മണ്ണിൽ രാഹുലിന്റെ പൂഴിക്കടകൻ
പാലക്കാട്: വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മികച്ച ഓപ്പണിംഗ് ആണ് പാലക്കാട് ബിജെപിക്കു ലഭിച്ചത്. എന്നാൽ മുന്നേറ്റം കാണിച്ച അതേ വേഗത്തിൽ ബിജെപിയുടെ പിൻവാങ്ങലാണ് പിന്നെ കണ്ടത്. ഇടയ്ക്ക് പിന്നെയും മുന്നിൽ വന്നെങ്കിലും പിന്നോട്ടുതന്നെ പോയി. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഗ്ലാമർ പോരാട്ടത്തിനൊടുവിൽ കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ 18669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വോട്ടെണ്ണൽ തുടങ്ങിയ ആദ്യമണിക്കൂറുകളിൽ ബിജെപിയുടെ സി. കൃഷ്ണകുമാർ മൂന്നക്കം കടന്ന ഭൂരിപക്ഷവുമായി പാലക്കാട് കാവിക്കൊടി വീശിയെങ്കിലും ബിജെപിക്ക് മേൽക്കോയ്മയുള്ള ബൂത്തുകളാണ് അപ്പോൾ എണ്ണിയിരുന്നത്. മറ്റു ബൂത്തുകളിലേക്കു നീങ്ങിയതോടെ ലീഡ് കുറഞ്ഞ് ബിജെപി പിന്നിലേക്ക് മാറിത്തുടങ്ങി. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറി ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിന്റെ മുന്നേറ്റക്കാഴ്ച ഒരു ഘട്ടത്തിലും കണ്ടതേയില്ല. മൂന്നാം റൗണ്ടിലാണ് രാഹുൽ തന്റെ വ്യക്തമായ മുന്നേറ്റം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സകലഘട്ടങ്ങളിലും ട്വിസ്റ്റുകളും അപ്രതീക്ഷിത…
Read Moreപ്രിയങ്കരീ… വയനാട്ടിൽ കുതിച്ചുകയറി പ്രിയങ്ക… ഭൂരിപക്ഷം നാല് ലക്ഷം കടന്നു
കോഴിക്കോട്: പാലക്കാട്, ചേലക്കര, വയനാട്… ഇതില്‍ ആദ്യരണ്ട് മണ്ഡലങ്ങളിലും ആരു ജയിക്കുമെന്ന ആകാംക്ഷയായിരുന്നു എല്ലാവര്ക്കും. പക്ഷെ വോട്ടെണ്ണിയ നിമിഷം മുതല്‍ വയനാട്ടില്‍ അതുണ്ടായില്ല. തുടക്കം മുതല്‍ അക്ഷരാര്‍ഥത്തില്‍ കുതിച്ചുകയറുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ തുടങ്ങിയ കുതിപ്പ് അവസാന റൗണ്ട് വരെ നിലനിര്‍ത്താന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു. സഹോദരന് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് സൂചനകള്‍ പ്രകാരം പ്രിയങ്കയുടെ കുതിപ്പ്. 2019ല്‍ 4,31,770, 2024ല്‍ 3,64,422 എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. നിലവില്‍ ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2,90,256 ലക്ഷം വോട്ടുകള്‍ക്കാണ് പ്രിയങ്ക ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മോകേരി 64,500 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി 34,200 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ ദേശീയ നിര്‍വാഹക…
Read Moreകള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ വിജയമാണ് ചേലക്കരയിൽ; കെ. രാധാകൃഷ്ണൻ
തൃശൂർ: ചേലക്കരയിൽ യു.ആർ. പ്രദീപ് വിജയത്തിലേക്ക് നീങ്ങുന്നത് സർക്കാരിനെതിരെയുള്ള കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണെന്ന് കെ. രാധാകൃഷ്ണൻ എംപി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ വിജയമാണ് ചേലക്കരയിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും മികച്ച വിജയംതന്നെ പ്രദീപ് നേടും. എല്ലായിടത്തും നല്ല ലീഡാണ്. അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ വേണ്ടി യുഡിഎഫ് ജീവൻമരണ പോരാട്ടപ്രചാരണമാണ് ചേലക്കരയിൽ നടത്തിയത്. എല്ലാത്തരം കള്ളപ്രചാരണവേലയും അവർ പുറത്തെടുത്തു. അതെല്ലാം ജനം അട്ടിമറിച്ചു. അടുത്ത തവണയും കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നതിന്റെ വ്യക്തമായ സൂചനയാണിപ്പോൾ ലഭിക്കുന്നത്. പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഒരു ഭരണവിരുദ്ധവികാരവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാധാകൃഷ്ണൻ പ്രതികരിച്ചു.
Read More