പാലക്കാട്: വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മികച്ച ഓപ്പണിംഗ് ആണ് പാലക്കാട് ബിജെപിക്കു ലഭിച്ചത്. എന്നാൽ മുന്നേറ്റം കാണിച്ച അതേ വേഗത്തിൽ ബിജെപിയുടെ പിൻവാങ്ങലാണ് പിന്നെ കണ്ടത്. ഇടയ്ക്ക് പിന്നെയും മുന്നിൽ വന്നെങ്കിലും പിന്നോട്ടുതന്നെ പോയി. രാഷ്ട്രീയകേരളം ഉറ്റുനോക്കിയ പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഗ്ലാമർ പോരാട്ടത്തിനൊടുവിൽ കോൺഗ്രസിന്റെ യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ 18669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വോട്ടെണ്ണൽ തുടങ്ങിയ ആദ്യമണിക്കൂറുകളിൽ ബിജെപിയുടെ സി. കൃഷ്ണകുമാർ മൂന്നക്കം കടന്ന ഭൂരിപക്ഷവുമായി പാലക്കാട് കാവിക്കൊടി വീശിയെങ്കിലും ബിജെപിക്ക് മേൽക്കോയ്മയുള്ള ബൂത്തുകളാണ് അപ്പോൾ എണ്ണിയിരുന്നത്. മറ്റു ബൂത്തുകളിലേക്കു നീങ്ങിയതോടെ ലീഡ് കുറഞ്ഞ് ബിജെപി പിന്നിലേക്ക് മാറിത്തുടങ്ങി. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറി ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിന്റെ മുന്നേറ്റക്കാഴ്ച ഒരു ഘട്ടത്തിലും കണ്ടതേയില്ല. മൂന്നാം റൗണ്ടിലാണ് രാഹുൽ തന്റെ വ്യക്തമായ മുന്നേറ്റം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സകലഘട്ടങ്ങളിലും ട്വിസ്റ്റുകളും അപ്രതീക്ഷിത…
Read MoreCategory: Top News
പ്രിയങ്കരീ… വയനാട്ടിൽ കുതിച്ചുകയറി പ്രിയങ്ക… ഭൂരിപക്ഷം നാല് ലക്ഷം കടന്നു
കോഴിക്കോട്: പാലക്കാട്, ചേലക്കര, വയനാട്… ഇതില്‍ ആദ്യരണ്ട് മണ്ഡലങ്ങളിലും ആരു ജയിക്കുമെന്ന ആകാംക്ഷയായിരുന്നു എല്ലാവര്ക്കും. പക്ഷെ വോട്ടെണ്ണിയ നിമിഷം മുതല്‍ വയനാട്ടില്‍ അതുണ്ടായില്ല. തുടക്കം മുതല്‍ അക്ഷരാര്‍ഥത്തില്‍ കുതിച്ചുകയറുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ തുടങ്ങിയ കുതിപ്പ് അവസാന റൗണ്ട് വരെ നിലനിര്‍ത്താന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു. സഹോദരന് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് സൂചനകള്‍ പ്രകാരം പ്രിയങ്കയുടെ കുതിപ്പ്. 2019ല്‍ 4,31,770, 2024ല്‍ 3,64,422 എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. നിലവില്‍ ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2,90,256 ലക്ഷം വോട്ടുകള്‍ക്കാണ് പ്രിയങ്ക ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മോകേരി 64,500 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി 34,200 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ ദേശീയ നിര്‍വാഹക…
Read Moreകള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ വിജയമാണ് ചേലക്കരയിൽ; കെ. രാധാകൃഷ്ണൻ
തൃശൂർ: ചേലക്കരയിൽ യു.ആർ. പ്രദീപ് വിജയത്തിലേക്ക് നീങ്ങുന്നത് സർക്കാരിനെതിരെയുള്ള കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണെന്ന് കെ. രാധാകൃഷ്ണൻ എംപി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ വിജയമാണ് ചേലക്കരയിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും മികച്ച വിജയംതന്നെ പ്രദീപ് നേടും. എല്ലായിടത്തും നല്ല ലീഡാണ്. അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ വേണ്ടി യുഡിഎഫ് ജീവൻമരണ പോരാട്ടപ്രചാരണമാണ് ചേലക്കരയിൽ നടത്തിയത്. എല്ലാത്തരം കള്ളപ്രചാരണവേലയും അവർ പുറത്തെടുത്തു. അതെല്ലാം ജനം അട്ടിമറിച്ചു. അടുത്ത തവണയും കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നതിന്റെ വ്യക്തമായ സൂചനയാണിപ്പോൾ ലഭിക്കുന്നത്. പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഒരു ഭരണവിരുദ്ധവികാരവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാധാകൃഷ്ണൻ പ്രതികരിച്ചു.
Read Moreവോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ ഇടത് തരംഗം: വയനാടിന് പ്രിയങ്കരിയായി ‘പ്രിയങ്ക’; പാലക്കാട് ബിജെപി മുന്നിൽ
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ചങ്കിടിപ്പോടെ ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിത്തുടങ്കുന്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ പ്രാരംഭ ഘട്ടം മുതൽ മുന്നിൽത്തന്നെയാണ്. തുടക്കം മുതൽ യു. ആർ പ്രദീപും ചേലക്കരയിൽ മുന്നിലാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നേറ്റം തുടരുന്നു. ഇവിഎം വോട്ടുകൾ വയനാട്ടിൽ എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നിലതന്നെയാണ് യുഡിഎഫ് നിലനിർത്തുന്നത്.
Read Moreആദ്യ ഫലസൂചനകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം; കടുത്ത പോരാട്ടവുമായി ഇന്ത്യാ സഖ്യം
മുംബൈ: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. 38 സീറ്റുകളിൽ ലീഡ് നില പുറത്ത് വന്നപ്പോൾ എൻഡിഎ 30 സീറ്റുകളിലും ഇന്ത്യാ സഖ്യം 8 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ ലീഡ് നില പുറത്തു വന്നുതുടങ്ങുമ്പോൾ എൻഡിഎ 9 സീറ്റുകളിലും ഇന്ത്യാ സഖ്യം 3 സീറ്റുകളിലുമാണ് മുന്നിൽ. മഹാരാഷ്ട്രയിൽ എല്ലാ മുന്നണികളും ശുഭ പ്രതീക്ഷയിലാണ്.
Read Moreപാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്; സി. കൃഷ്ണകുമാർ മുന്നിൽ; ചേലക്കരയിൽ യുആർ പ്രദീപും മുന്നിൽ
പാലക്കാട്: പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ മുന്നിൽ. പോസ്റ്റൽ വോട്ടുകളിൽ 102 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിലുള്ളത്. പാലക്കാട് ബിജെപി ജില്ലാ ഓഫീസിൽ ഭാര്യയും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ മിനിയോടാപ്പമാണ് അദ്ദേഹം വോട്ടെണ്ണൽ വീക്ഷിക്കുന്നത്. അതേസമയം, ചേലക്കരയിൽ പോസ്റ്റൽ വോട്ടുകളിൽ യു. ആർ. പ്രദീപും മുന്നിലാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ 118 വോട്ടുകൾക്കാണ് പ്രദീപ് മുന്നിൽ.
Read Moreഅന്തിമ വിജയം മതേതരത്വത്തിനാണ്: ജനങ്ങൾ കാണിക്കുന്ന സഹകരണവും ചിരിയുമൊന്നും മോശമാവില്ല; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ അവസാനഘട്ടത്തിലും വിജയപ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ശുഭകരമായ റിസൽറ്റുണ്ടാവുമെന്ന് രാഹുൽ പറഞ്ഞു. ഫലമറിയാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് വിജയിക്കുമെന്ന പ്രതീക്ഷ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. ബിജെപി ഇപ്പോൾ വലിയ വിജയ പ്രതീക്ഷ വച്ചാലും അന്തിമ വിജയം മതേതരത്വത്തിനാണ്. നഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ടെന്നും രാഹുൽ പറഞ്ഞു. മതേതര മുന്നണിയുടെ വിജയമാവും നഗരസഭയിലും പഞ്ചായത്തിലുമുണ്ടാവുന്നത്. ഒഫീഷ്യലി ഇത്തവണ ഒരു പാട്ടും ഇറക്കിയിട്ടില്ല. ആവേശക്കമ്മിറ്റിക്കാർ എത്തും. ജനങ്ങൾ നമ്മോട് കാണിക്കുന്ന സഹകരണവും ചിരിയുമെല്ലാം മോശമാവില്ല. നല്ല നമ്പറുണ്ടാവുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Read Moreഅതിജീവിതയെന്ന ലേബൽ മാത്രം… പീഡനപരാതിയിൽ സര്‍ക്കാരില്‍നിന്നു പിന്തുണ കിട്ടിയില്ല; മുകേഷ് അടക്കമുള്ള നടന്മാര്ക്കെതിരായ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി
കൊച്ചി: സര്‍ക്കാരില്‍നിന്നും പിന്തുണ കിട്ടിയില്ലെന്ന് ആരോപിച്ച് നടന്മാര്ക്കെതിരേ ഉന്നയിച്ച പരാതികളില്‍നിന്ന് പിന്മാറുന്നുവെന്ന് പരാതിക്കാരിയായ നടി. നടന്മാരായ എം. മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന് തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്കിയ പരാതി പിന്‍വലിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടിയുടെ വെളിപ്പെടുത്തല്‍. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്മാറ്റം. നടന്മാര്ക്ക് പുറമെ ചലച്ചിത്ര മേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന് എന്നിവര്‍ക്കുമെതിരെയായിരുന്നു കേസ്.കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇ- മെയില്‍ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു. അതേസമയം പരാതിക്കാരി കേസ് പിന്വലിക്കുന്നുവെന്നതു…
Read Moreആരും നിയമം കൈയിലെടുക്കരുത്… രാത്രിയിൽ സഞ്ചരിക്കുന്നവരെ കുറുവാസംഘമെന്ന് പറഞ്ഞ് കൈയേറ്റം ചെയ്യുന്നു; അപരിചിതരെ കണ്ടാൽ മർദിക്കേണ്ട, സ്റ്റേഷനിൽ വിവരമറിയിച്ചാൽ മതിയെന്ന് പോലീസ്
അമ്പലപ്പുഴ: രാത്രികാലങ്ങളിൽ മനോനിലതെറ്റി അലയുന്നവരും ഇതര സംസ്ഥാന തൊഴിലാളികളും കുറുവാ സംഘമെന്ന് തെറ്റിദ്ധരിച്ച് കൈയേറ്റത്തിനും മർദനത്തിനും വിധേയമാകുന്നു. കുറുവാ മോഷണസംഘം ജനത്തെ ഭീതിയിലാഴ്ത്തിയതോടെ ഇത് മുതലാക്കി സാമൂഹ്യ വിരുദ്ധരും ലഹരിക്കടിമകളായവരും നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ നീക്കം നടത്തുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി വാടക്കൽ എൻജിനിയറിംഗ് കോളജിന് സമീപം അസമയത്ത് കണ്ടയാളെ നാട്ടുകാർ തടഞ്ഞുനിർത്തിയിരുന്നു. ചിലർ കൈയേറ്റം ചെയ്തു. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പുന്നപ്ര പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് സമനില തെറ്റി അലയുന്ന ബീഹാർ സ്വദേശിയെന്ന് മനസിലായത്. ഏകദേശം 30 വയസ് പ്രായം തോന്നിക്കും. മുടിയും താടിയും വളർന്ന് പ്രാകൃത വേഷക്കാരനായ ഇയാളെ പിന്നീട് പോലീസ് പുന്നപ്ര ശാന്തിഭവനിലെത്തിക്കുകയായിരുന്നു. ദേഹത്ത് പല ഭാഗത്തും മർദനമേറ്റ പാടുണ്ടായിരുന്നതായി ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. അതേസമയം രാത്രികാലങ്ങളിൽ അപരിചിതരെ കണ്ടാൽ മർദിക്കാതെ പോലീസിനെ…
Read Moreസപ്ലൈകോയില്‍ എലിയും അരിയും മാത്രം..! എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശൂന്യമായ ഷെൽഫുകൾ; വിതരണക്കാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത് 600 കോടി
കോട്ടയം: സപ്ലൈകോ ഔട്ട്ലറ്റുകളില് വീണ്ടും ശൂന്യത. ഷെല്ഫുകളും പെട്ടികളും ചാക്കുകളും കാലി.ഓണത്തിന് മാനക്കേടുണ്ടാകാതിരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിമിതമായ അളവില്‍ സാധനങ്ങള്‍ എത്തിച്ചതല്ലാതെ പിന്നീട് എല്ലാ ഇനങ്ങളുടെയും സ്റ്റോക്ക് വന്നിട്ടില്ല. ക്രിസ്മസ്, പുതുവത്സരത്തിന് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട. സാധനങ്ങളുടെ വിതരണക്കാര്‍ക്ക് ഇനിയും കൊടുത്തുതീര്‍ക്കാനുള്ളത് 600 കോടി രൂപയാണ്. 13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ സപ്ലൈകോയില്‍ ലഭിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരാഴ്ച പോലും എല്ലാ ഇനങ്ങളും ഒരു കടയിലും ഒരുമിച്ച് വാങ്ങാന്‍ സാധിച്ചിട്ടില്ല. ലഭ്യമായ ഇനങ്ങളില്‍ പലതും അരക്കിലോ വീതവും. നിലവില്‍ അരി മാത്രം എല്ലായിടത്തും സുലഭമാണ്. ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ മിക്ക ഔട്ട്ലറ്റുകളിലുമില്ല. പൊതുവിപണിയില്‍ ഈ സാധനങ്ങള്‍ക്ക് വില കുത്തനെ കയറുകയാണ്. വെളിച്ചെണ്ണ കിലോയ്ക്ക് 250 രൂപയിലെത്തി. കുടിശിക…
Read More