കുറവിലങ്ങാട്: കാടുവിട്ട് കുരങ്ങനും കുറുക്കനും നാട്ടിലിറങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഇലയ്ക്കാട് മേഖലയില്‍ കണ്ട കുരങ്ങന്മാര് കുറവിലങ്ങാട് പ്രദേശത്ത് തമ്പടിച്ചുതുടങ്ങി. വീടുകളിലെത്തുന്ന കുരങ്ങന്മാര് വലിയ ശല്യവും സൃഷ്ടിക്കുന്നുണ്ട്. വാനരസംഘം നാശനഷ്ടങ്ങള്‍ നടത്തുന്നതോടെ ജനം വലിയ ബുദ്ധിമുട്ടിലാണ്. കുരങ്ങന്മാരെ തുരത്താന്‍ വിദ്യകള്‍ പലതും നടത്തിയെങ്കിലും വിജയിക്കാത്തതില്‍ ആശങ്കയും ഉടലെടുത്തിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ നാശം വരുത്തുന്നതാണ് പ്രധാനപ്രശ്നം. വാഴക്കുലകള്‍ ഒടിച്ച് നശിപ്പിക്കുന്ന വാനരന്മാര് വീട്ടുപകരണങ്ങളും തകര്‍ക്കുകയാണ്. വീടിന് വെളിയിലെ പ്ലാസ്റ്റിക്ക് ടാപ്പുകള്‍ കൂട്ടത്തോടെ ഒടിച്ചാണ് ഒരുവീട്ടില്‍ വാനരപ്പട കലിപ്പ് തീര്‍ത്തത്. കുട്ടികളടക്കമുള്ളവരെ ഉപദ്രവിക്കുമോ എന്ന പേടിയും ഗ്രാമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പലയിടത്തും രാത്രിയായാല്‍ പിന്നെ കുറുക്കന്മാരുടെ വിളയാട്ടമാണ്. കുറുക്കന്മാര് കൂട്ടത്തോടെ ഓരിയിട്ട് വിലസാന്‍ തുടങ്ങിയാല്‍ നാട്ടിലാകെയുള്ള നായ്ക്കളും ബഹളം തുടങ്ങും. ഇതോടെ രാത്രിയില്‍ ഏറെനേരം ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കുറുക്കന്മാര് സംഘമായി എത്തുന്നതിനാല്‍ നായ്ക്കളും ഭയന്നുമാറുകയാണ്. ഏറെ നേരം വലിയബഹളം സൃഷ്ടിക്കപ്പെടുന്നത് കുട്ടികള്‍ക്കടക്കം…
Read MoreCategory: Top News
മതവിദ്വേഷ പരാമർശം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ പരാതി; ഡിജിപിക്ക് പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ
കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഡിജിപിക്ക് പരാതി നൽകി. മതത്തിന്റെ പേരിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.
Read Moreപാലക്കാട് ഉപതെരഞ്ഞെടുപ്പ്: 13.3 ശതമാനം പോളിംഗ്; പി.സരിനും സി. കൃഷ്ണകുമാറും രാവിലെ വോട്ട് രേഖപ്പെടുത്തി; കന്നിവോട്ട് രേഖപ്പെടുത്താൻ 2445 പേർ
പാലക്കാട്: നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് രാവിലെ 7ന് ആരംഭിച്ചു. വിധിയെഴുതാൻ എത്തുന്നത് 1,94,706 വോട്ടർമാർ. ഇതുവരെ13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്ഥാനാർഥികളായ സരിനും കൃഷ്ണകുമാറും രാവിലെതന്നെയെത്തി വോട്ട് രേഖ്പപെടുത്തി. വോട്ട് രേഖപ്പെടുത്തുന്നവരിൽ 1,00,290 പേര് സ്ത്രീകളാണ്. 2306 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിംഗ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിംഗ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിംഗ് ബൂത്തുകളും ഉണ്ട്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിംഗ് നടത്തുന്നുണ്ട്.…
Read Moreനാടു മുഴുവന്‍ ഒലിച്ചുപോയിട്ടില്ല; ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകൾ മാത്രമാണ് തകര്‍ന്നത്; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരന്
കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന് പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാടിനുള്ള കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് നാട് മുഴുവന്‍ ഒലിച്ചുപോയി എന്നൊന്നും പറയരുതെന്ന് മുരളീധരന് പറഞ്ഞത്. 214 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. 788 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കൈയിലിരിക്കുകയാണ്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കൈയില്‍ വച്ചോണ്ടിരിക്കുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
Read Moreപാലക്കാട്ട് ആരു കോട്ടകെട്ടും; 1,94,706 വോട്ടര്‍മാർ നാളെ വിധിയെഴുതും; നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സ്; ട്വിസ്റ്റുകൾ നിറഞ്ഞ പ്രചാരണ കാലവും തെരഞ്ഞെടുപ്പും പാലക്കാടിന് ഇതാദ്യം
പാലക്കാട്: ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ മണ്ണിൽ പുതുചരിത്രം കുറിക്കാൻ നാളെ രണ്ടു ലക്ഷത്തിനടുത്ത് വരുന്ന വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്. പാലക്കാടിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുപോലൊരു ട്വിസ്റ്റുകൾ നിറഞ്ഞ പ്രചാരണ കാലവും തെരഞ്ഞെടുപ്പും സ്വപ്നങ്ങളിൽ മാത്രം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ ട്വിസ്റ്റുകളുടെ ഞെട്ടിപ്പിക്കലായിരുന്നു പാലക്കാട് മണ്ണിൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഫലം കൊണ്ട് കേരള രാഷ്ട്രീയത്തിൽ ഒരു ഭരണ മാറ്റവും സംഭവിക്കില്ലെങ്കിലും കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുള്ള വിധിയെഴുത്താണ് നാളെ നടക്കാൻ പോകുന്നത്. ഷാഫി പറമ്പിലിലൂടെ കോൺഗ്രസ് നേടിയ പാലക്കാട് നിയമസഭാമണ്ഡലം ഷാഫി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപി ആയതോടെ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയായിരുന്നു. ഷാഫിയിൽ നിന്ന് പാലക്കാടിന്റെ ചെങ്കോലുംകിരീടവും രാഹുൽ മാങ്കൂട്ടത്തിലിനെ ഏൽപ്പിക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് പാലക്കാട് പ്രവർത്തിച്ചത്.പിണക്കങ്ങളെല്ലാം മറന്ന് കെ. മുരളീധരൻ കൂടി പാലക്കാട് എത്തിയതോടെ കോൺഗ്രസ്…
Read Moreഇതൊന്നും അത്ര പത്തരമാറ്റല്ല..! തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നു; സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി
കൊച്ചി: സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും അവര്‍ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളില്‍ പോലീസ് പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. മുറികളിലുണ്ടായിരുന്ന വനിതാ നേതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി പറഞ്ഞു.
Read Moreസന്ദീപിനെ ചേർത്തുനിർത്തി മുരളീധരൻ; കടലും മുരളീധരനും ഒക്കെ ഒരിക്കലും കണ്ടാൽ മുടുക്കില്ലെന്ന് സന്ദീപ് വാര്യർ; പരസ്പരം വാനോളം പുകഴ്ത്തി ഇരുവരും ഒരേവേദിയിൽ
പാലക്കാട്: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കേ കെ. മുരളീധരനും സന്ദീപും ഒരേ വേദിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണസംഘത്തിന്റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. മുരളീധരൻ ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയിൽ ഇരുന്നതും ഒരുമിച്ച്. പരസ്പരം വാനോളം പുകഴ്ത്തിയായിരുന്നു ഇരുവരുടെയും പ്രസംഗം. ആന, കടൽ, മോഹൻലാൽ, മുരളീധരൻ എന്നിവ കേരളത്തിനൊരിക്കലും മടുക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസംഗം. സന്ദീപ് വാര്യരെ ചേർത്തുപിടിച്ചാണ് മുരളീധരൻ മാധ്യമങ്ങളോടു സംസാരിച്ചതും.
Read Moreദൃശ്യം മോഡൽ കൊലപാതകം അമ്പലപ്പുഴയിലും പെൺസുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതിയുടെ ഫോൺ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു; കൊല്ലംകാരി വിജയലക്ഷ്മിക്ക് സംഭവിച്ചത്…
കൊല്ലം: അമ്പലപ്പുഴയിൽ യുവതിയെ കൊന്നു കുഴിച്ചുമൂടി. നിർമാണം നടക്കുന്ന വീടിനുള്ളിൽ മറവ് ചെയ്തത ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മി(48)യാണ് കൊല്ലപ്പെട്ടതായി കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ജയചന്ദ്രനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ആറുമുതലാണ് വിജയലക്ഷ്മിയെ കാണാതായത്. 13ന് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്താകുന്നത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്. ഇയാളും വിജയലക്ഷ്മിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ജയചന്ദ്രന് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ നിര്‍മാണം നടക്കുന്ന വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ടതായി സംശയിക്കുന്നു. പോലീസിനെ തെറ്റിധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു.…
Read Moreസർക്കാർ ഫയലുകളിൽ കൃത്രിമം കാണിക്കുന്നത് അനുവദിയ്ക്കാനാവില്ല: സസ്പെൻഷനിൽ യാതൊരു വേദനയും ഇല്ല; തനിക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് എൻ. പ്രശാന്ത്
തിരുവനന്തപുരം: ഉന്നതി ഫയൽ കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. തനിക്കെതിരേ അന്യായ റിപ്പോർട്ടുണ്ടാക്കിയെന്ന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞു. അതേസമയം സസ്പെൻഷനിൽ തനിക്ക് വേദനയില്ലെന്നും എൻ. പ്രശാന്ത് കൂട്ടിച്ചേർത്തു. എ. ജയതിലകുമായി വ്യക്തി വിരോധമില്ല. ഫയലുകളെ കുറിച്ച് വ്യാജ റിപ്പോർട്ട് നൽകിയതിനാലാണ് താൻ ഇടപെട്ടത്. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ താൻ കൈമാറിയതിന് തെളിവുണ്ടെന്നും പ്രശാന്ത് പറഞ്ഞു. സർക്കാർ ഫയലുകളിൽ കൃത്രിമം കാണിക്കുന്നത് അനുവദിയ്ക്കാനാവില്ല.കീഴുദ്യോഗസ്ഥരുടെ മേലെ കുതിര കയറുന്ന ഒരു പാട് ഉദ്യോഗസ്ഥരുണ്ട്. താൻ ആ വിഭാഗത്തിൽ ഉൾപ്പെടില്ല. കൃത്യമായി ജോലിയെടുത്താണ് മുന്നോട്ടുപോകുന്നത്. അതേസമയം സാമൂഹിക മാധ്യമത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയ്ക്കെതിരായ കമന്റ് വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും എൻ. പ്രശാന്ത് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരേ…
Read Moreമുനമ്പത്ത് റീസർവെ ചിലരുടെ ഭാവനാസൃഷ്ടിയാണ്: അഞ്ച് മിനിറ്റിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്; പി. രാജീവ്
കൊച്ചി: മുനമ്പത്ത് റീസർവെ നടത്തും എന്നത് ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയത്തെ കുറിച്ച് വ്യക്തമായി അറിയില്ല. ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ചക്ക് ശേഷം മാത്രമേ ഇതിന്റെ പരിഹാരത്തിലേക്ക് പോകാൻ സാധിക്കു എന്ന് മന്ത്രി അറിയിച്ചു. മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ല. വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ട്. മുനമ്പത്ത് താത്കാലിക രാഷ്ട്രീയ നേട്ടമല്ല വേണ്ടത് എന്ന് അദ്ദേഹം എറണാകുളത്ത് മാധ്യമപ്രവടത്തകരോട് പറഞ്ഞു.
Read More