തിരുവനന്തപുരം: എച്ച്എംപിവി വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നടപടികളും മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന രാഷ്ട്രദീപികയോടു പറഞ്ഞു. ഈ വൈറസ് 2023 ലും 2024 ലും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംശയമുള്ളവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. രോഗം ഇതുവരെയ്ക്കും ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. എവിടെയെങ്കിലും ക്ലസ്റ്ററിംഗ് കണ്ടാൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും ഏർപ്പെടുത്തുമെന്നും ഡയറക്ടർ വ്യക്തമാക്കി. ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന സംവിധാനം കേരളത്തിൽ സജ്ജമാണ്. ഭീതിയുടെയും ആശങ്കയുടെയും ആവശ്യമില്ലെന്നും ഡയറക്ടർ പറഞ്ഞു.
Read MoreCategory: Top News
എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവതി പോക്സോ കേസിൽ പിടിയിൽ; പുന്നപ്രയിൽ നിന്ന് മുങ്ങിയ ജ്യോതിയെ പോലീസ് പൊക്കിയത് ഇടുക്കിയിൽ നിന്ന്; കുട്ടിയെ ഇരയാക്കിയത് മൂന്നുവർഷത്തോളം
അമ്പലപ്പുഴ: എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ വീട്ടിൽ ജ്യോതിയെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിലെ വർക്കാ എന്ന സ്ഥലത്തുള്ള വീട്ടിൽ കുട്ടിയെ നോക്കാൻ ഏൽപിച്ച യുവതി 8 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2021 മുതൽ 2024 ജൂൺ മൂന്നു വരെയുളള കാലയളവിൽ പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്. പുന്നപ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ഇടുക്കിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പുന്നപ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ എസ്സിപിഒമാരായ രാജേഷ്, രതീഷ്, അബൂബക്കർ സിദ്ദിഖ്, സിപി.ഒ മാരായ കാർത്തിക, സുമിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Read Moreഗർഭിണിയെ പീഡിപ്പിച്ച കേസിലെ ദൃക്സാക്ഷിയെ വെടിവെച്ചു കൊന്നു; പൊതുസ്ഥലത്തുവെച്ച് മുഹമ്മദിന്റെ തലയ്ക്ക് അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച കേസിലെ ദൃക്സാക്ഷിയെ അജ്ഞാതർ വെടിവച്ചുകൊന്നു. വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്രീസ് അൻസാരിയെയാണ് അജ്ഞാതർ വെടിവച്ചുകൊന്നത്. താനെയിലെ മീരാറോഡിൽ ശാന്തി ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ വച്ചാണ് തബ്രീസ് അൻസാരിക്ക് വെടിയേറ്റത്. അജ്ഞാതർ അൻസാരിയുടെ അടുത്തുചെന്ന് തലയ്ക്കു വെടിവച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. മേഖലയിലെ സിസിടിവികൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്. മീരാറോഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മറ്റൊരു കടയുടമയുടെ അഞ്ച് മാസം ഗർഭിണിയായ മകളെ യൂസുഫ് എന്നയാൾ പീഡിപ്പിച്ച കേസിൽ പ്രധാന സാക്ഷിയായിരുന്നു ഇയാൾ.
Read Moreഉല്ലാസയാത്രയുടെ മടക്കം കണ്ണീരണിഞ്ഞ്; ഇടുക്കിയിൽ കെഎസ്ആർടിസിയുടെ വിനോദയാത്ര ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്
ഇടുക്കി: മാവേലിക്കരയിൽനിന്ന് തഞ്ചാവൂരിലേക്ക് കെഎസ്ആർടിസിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം. ഇടുക്കി പുല്ലുപാറയ്ക്ക് സമീപം ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 34 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 30 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് മരക്കൂട്ടത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. സമീപത്ത് ഉണ്ടായിരുന്ന ആളുകൾ ചേർന്ന് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മോട്ടോർ വാഹന വകുപ്പും പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം എന്നാണ് നിഗമനം.
Read Moreവേദികളില് ദ്വയാര്ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ഹണി റോസിന്റെ ഫേസ്ബുക്ക് കുറിപ്പ്; സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കൊച്ചിക്കാരൻ അറസ്റ്റിൽ
കൊച്ചി: ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില് ഒരാൾ അറസ്റ്റിൽ. കൊച്ചി കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം. ഒരു വ്യക്തി തുടര്ച്ചയായി തന്നെ വേദികളില് ദ്വയാര്ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ഞായറാഴ്ച ഹണി റോസ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിലാണ് ചിലര് സ്ത്രീവിരുദ്ധ കമന്റുകളുമായെത്തിയത്. ഇതിനു പിന്നാലെ ഹണി റോസ് നേരിട്ടെത്തി സെന്ട്രല് എസിപി സി. ജയകുമാറിന് പരാതി നല്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു ഹണി റോസിന്റെ പരാതി. ഇത് പ്രകാരം 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. അശ്ലീല കമന്റുകളിട്ടവരെ രാത്രി തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്ന് ഇവരുടെ…
Read Moreഎഎപി ഭരണം ഡല്ഹിയുടെ വളര്ച്ച മുരടിപ്പിച്ചു: ഡൽഹിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രമാണ്; നരേന്ദ്ര മോദി
ന്യൂഡല്ഹി: നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ഇത്തവണ ദില്ലിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകണമെന്ന് മോദി അഭ്യര്ഥിച്ചു. പരിവര്ത്തന് യാത്രയ്ക്കിടെ ആം ആദ്മി പാര്ട്ടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എഎപി ഭരണം ഡല്ഹിയുടെ വളര്ച്ച മുരടിപ്പിച്ചെന്നും വികസന പ്രവര്ത്തനങ്ങള് നടത്തിയത് കേന്ദ്രസര്ക്കാരാണെന്നും മോദി പറഞ്ഞു. വികസിതഭാരതം എന്ന സ്വപ്നത്തിലേക്ക് ഡൽഹിയുടെ പിന്തുണ വേണം. ഡൽഹിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രമാണ്. ചേരി പ്രദേശത്തുള്ള ആളുകൾക്ക് വീടുകൾ നൽകുന്നത് കേന്ദ്രമാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ബിജെപി പ്രവർത്തകരോട് മോദി ആഹ്വാനം ചെയ്തു. കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി അധികാരത്തിൽ എത്തണം. ബിജെപിക്ക് മാത്രമേ ഡൽഹിയിൽ വികസനം കൊണ്ടുവരാൻ സാധിക്കു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read Moreകാക്കനാട് വൻ തീപിടുത്തം; തീപിടിച്ചത് ആക്രി കടയ്ക്ക്; പ്രദേശ വാസികളെ ഒഴിപ്പിച്ചു
കൊച്ചി: കാക്കനാട് ആക്രി കടയിൽ വൻ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിക്കുകയായിരുന്നു. മേരി മാതാ സ്കൂളിന് സമീപത്ത് വലിയ ജനവാസ മേഖലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഞായറാഴ്ച സ്കൂള് ഉള്പ്പെടെ പ്രവര്ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. വെൽഡിംഗിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡിന്റെ ഒരു ഭാഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്.
Read Moreഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ… ഡേറ്റിംഗ് ആപ്പുകളിലൂടെ 700 യുവതികളെ കബളിപ്പിച്ചു: യുവാവ് ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: യുഎസിൽ നിന്നുള്ള മോഡലാണെന്ന വ്യാജേനെ ഡേറ്റിംഗ് ആപ്പുകളിലൂടെ എഴുനൂറിലധികം സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ യുവാവ് ഡൽഹിയിൽ പിടിയിലായി. ബംബിളിൽ അഞ്ഞൂറോളം പേരും സ്നാപ്ചാറ്റിലും വാട്സ്ആപ്പിലുമായി ഇരുനൂറിലേറെപ്പേരുമാണു യുവാവിന്റെ ചതിയിൽ വീണത്. യുഎസിൽ താമസമാക്കിയ മോഡലെന്നു പരിചയപ്പെടുത്തിയാണ് തുഷാർ ബിഷ്ട് എന്ന 23 കാരൻ 18 മുതൽ 30 വരെ പ്രായമുള്ള സ്ത്രീകളെ വലയിൽ വീഴ്ത്തിയത്. ബ്രസീലിൽനിന്നുള്ള ഒരു മോഡലിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു ആപ്പുകളിലെ ഇയാളുടെ അക്കൗണ്ട് തയാറാക്കിയത്. കിഴക്കൻ ഡൽഹിയിലെ ഷകർപുരിലെ ഒരു ഇടത്തരം കുടുംബത്തിൽനിന്നുള്ള തുഷാറിന് ചെറിയ ജോലിയുണ്ട്. കൂടുതൽ പണം തേടിയാണ് ഇയാൾ സൈബർ കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഡേറ്റിംഗ് ആപ്പുകളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തിയശേഷം ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ ഡാർക്ക് വെബ്ബിന് വിൽക്കുമെന്നുവരെ ഭീഷണിപ്പെടുത്തിയിരുന്നു.…
Read Moreഅഞ്ചൽ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ: യുവതിയെയും 17 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നത് രണ്ടാംപ്രതി രാജേഷ്; 18 വര്ഷത്തിനുശേഷം പ്രതികള് പിടിയില്
അഞ്ചല്: നാടിനെ നടുക്കിയ അഞ്ചല് കൂട്ടക്കൊലപാതകക്കേസില് പ്രതികള് പിടിയില്. അഞ്ചല് അലയമണ് രജനി വിലാസത്തില് രഞ്ജിനി (24), രഞ്ജിനിയുടെ പതിനേഴ് ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികള് എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് അലയമണ് സ്വദേശി ദിവില് കുമാര്, കണ്ണൂര് സ്വദേശി രാജേഷ് എന്നിവരെ സിബിഐ ചെന്നൈ യൂണിറ്റ് പോണ്ടിച്ചേരിയില്നിന്നു പിടികൂടിയത്. ഇരുവരും മുന് സൈനികരാണ്. 2006 ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്. ഒന്നാം പ്രതി ദിവില്കുമാര് കൊല്ലപ്പെട്ട രഞ്ജിനിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ രഞ്ജിനി ഗര്ഭിണിയായി. എന്നാല് പിതൃത്വം ഏറ്റെടുക്കാന് ദിവില് കുമാര് തയാറായിരുന്നില്ല. ഇതോടെ രഞ്ജിനിയും കുടുംബവും നിയമനടപടി ആരംഭിച്ചു. വനിതാ കമ്മീഷനു നല്കിയ പരാതിയില് ഡിഎന്എ പരിശോധന ഉള്പ്പടെ നടത്താന് ഉത്തരവിട്ടു. ഇതോടെ രഞ്ജിനിയെ ഇല്ലാതാക്കാന് ദിവില് കുമാര് ആലോചിക്കുകയായിരുന്നു. സുഹൃത്തും സൈനികനുമായ രണ്ടാം പ്രതി രാജേഷിനെ ഇതിനായി ചുമതലപ്പെടുത്തി. പ്രസവത്തിനായി രഞ്ജിനി തിരുവനന്തപുരം എസ്എടി ആശുപത്രിയില്…
Read Moreകോവിഡ് വ്യാപനത്തിന്റെ അഞ്ചു വര്ഷം കഴിയുമ്പോൾ മറ്റൊരു വൈറസ് ആശങ്ക: ചൈനയിലെ പുതിയ വൈറസ്; ആശങ്ക വേണ്ടെന്നു കേന്ദ്രം
ന്യൂഡൽഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഹ്യൂമൻ മെമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനം ഇന്ത്യ നിരീക്ഷിക്കുകയാണെന്നും ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ അതുൽ ഗോയൽ വ്യക്തമാക്കി. രാജ്യത്ത് ശ്വാസകോശസംബന്ധമായ അണുബാധയിൽ 2024 ഡിസംബറിൽ വര്ധനയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ വര്ധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില് ആശുപത്രികളില് അവശ്യ സജ്ജീകരണങ്ങളും ഒരുക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾ ബാധിക്കാതിരിക്കാന് സാധാരണ മുന്കരുതലുകള് പാലിക്കണമെന്നും ഗോയൽ നിർദേശിച്ചു. കോവിഡ് വ്യാപനത്തിന്റെ അഞ്ചു വര്ഷം കഴിയുമ്പോഴാണ് മറ്റൊരു വൈറസ് വ്യാപനത്തിന്റെ ആശങ്ക ചൈനയില്നിന്ന് ഉയരുന്നത്. നിരവധിപ്പേർക്കു രോഗം ബാധിച്ചതായും വൈറസ് അതിവേഗം പടര്ന്നുപിടിക്കുന്നതായും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്. രോഗം മൂര്ച്ഛിക്കുമ്പോള് കടുത്ത ശ്വാസതടസവും അനുഭവപ്പെടാം. ന്യുമോണിയ, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്ക്കും ഈ അണുബാധ കാരണമാകാം.…
Read More