പാലക്കാട്: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കേ കെ. മുരളീധരനും സന്ദീപും ഒരേ വേദിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണസംഘത്തിന്റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. മുരളീധരൻ ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയിൽ ഇരുന്നതും ഒരുമിച്ച്. പരസ്പരം വാനോളം പുകഴ്ത്തിയായിരുന്നു ഇരുവരുടെയും പ്രസംഗം. ആന, കടൽ, മോഹൻലാൽ, മുരളീധരൻ എന്നിവ കേരളത്തിനൊരിക്കലും മടുക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസംഗം. സന്ദീപ് വാര്യരെ ചേർത്തുപിടിച്ചാണ് മുരളീധരൻ മാധ്യമങ്ങളോടു സംസാരിച്ചതും.
Read MoreCategory: Top News
ദൃശ്യം മോഡൽ കൊലപാതകം അമ്പലപ്പുഴയിലും പെൺസുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതിയുടെ ഫോൺ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു; കൊല്ലംകാരി വിജയലക്ഷ്മിക്ക് സംഭവിച്ചത്…
കൊല്ലം: അമ്പലപ്പുഴയിൽ യുവതിയെ കൊന്നു കുഴിച്ചുമൂടി. നിർമാണം നടക്കുന്ന വീടിനുള്ളിൽ മറവ് ചെയ്തത ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മി(48)യാണ് കൊല്ലപ്പെട്ടതായി കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ജയചന്ദ്രനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ആറുമുതലാണ് വിജയലക്ഷ്മിയെ കാണാതായത്. 13ന് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്താകുന്നത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്. ഇയാളും വിജയലക്ഷ്മിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ജയചന്ദ്രന് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ നിര്‍മാണം നടക്കുന്ന വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ടതായി സംശയിക്കുന്നു. പോലീസിനെ തെറ്റിധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു.…
Read Moreസർക്കാർ ഫയലുകളിൽ കൃത്രിമം കാണിക്കുന്നത് അനുവദിയ്ക്കാനാവില്ല: സസ്പെൻഷനിൽ യാതൊരു വേദനയും ഇല്ല; തനിക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് എൻ. പ്രശാന്ത്
തിരുവനന്തപുരം: ഉന്നതി ഫയൽ കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരായ റിപ്പോർട്ട് വ്യാജമെന്ന് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. തനിക്കെതിരേ അന്യായ റിപ്പോർട്ടുണ്ടാക്കിയെന്ന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞു. അതേസമയം സസ്പെൻഷനിൽ തനിക്ക് വേദനയില്ലെന്നും എൻ. പ്രശാന്ത് കൂട്ടിച്ചേർത്തു. എ. ജയതിലകുമായി വ്യക്തി വിരോധമില്ല. ഫയലുകളെ കുറിച്ച് വ്യാജ റിപ്പോർട്ട് നൽകിയതിനാലാണ് താൻ ഇടപെട്ടത്. ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ താൻ കൈമാറിയതിന് തെളിവുണ്ടെന്നും പ്രശാന്ത് പറഞ്ഞു. സർക്കാർ ഫയലുകളിൽ കൃത്രിമം കാണിക്കുന്നത് അനുവദിയ്ക്കാനാവില്ല.കീഴുദ്യോഗസ്ഥരുടെ മേലെ കുതിര കയറുന്ന ഒരു പാട് ഉദ്യോഗസ്ഥരുണ്ട്. താൻ ആ വിഭാഗത്തിൽ ഉൾപ്പെടില്ല. കൃത്യമായി ജോലിയെടുത്താണ് മുന്നോട്ടുപോകുന്നത്. അതേസമയം സാമൂഹിക മാധ്യമത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയ്ക്കെതിരായ കമന്റ് വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും എൻ. പ്രശാന്ത് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരേ…
Read Moreമുനമ്പത്ത് റീസർവെ ചിലരുടെ ഭാവനാസൃഷ്ടിയാണ്: അഞ്ച് മിനിറ്റിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്; പി. രാജീവ്
കൊച്ചി: മുനമ്പത്ത് റീസർവെ നടത്തും എന്നത് ചിലരുടെ ഭാവനാസൃഷ്ടിയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയത്തെ കുറിച്ച് വ്യക്തമായി അറിയില്ല. ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചർച്ചക്ക് ശേഷം മാത്രമേ ഇതിന്റെ പരിഹാരത്തിലേക്ക് പോകാൻ സാധിക്കു എന്ന് മന്ത്രി അറിയിച്ചു. മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ല. വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ട്. മുനമ്പത്ത് താത്കാലിക രാഷ്ട്രീയ നേട്ടമല്ല വേണ്ടത് എന്ന് അദ്ദേഹം എറണാകുളത്ത് മാധ്യമപ്രവടത്തകരോട് പറഞ്ഞു.
Read Moreപിആർ ഏജൻസികൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടയ്ക്കിടെ പുറത്തേക്ക് വരുന്നു: രാഹുൽ മാങ്കൂട്ടത്തിൽ
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ വിമർശിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല മറിച്ച്, പിആർ ഏജൻസികൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടയ്ക്കിടെ പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ പറഞ്ഞു. ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞത്. സുരേന്ദ്രന് സംസാരിക്കാൻ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുൽ പരിഹസിച്ചു. തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം തെരഞ്ഞെടുപ്പിൽ പോസിറ്റീവ് ആയി ഗുണം ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം, സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി പാലക്കാട്ട് പറഞ്ഞത്.
Read Moreകോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട്തങ്ങളെ കാണണം: എന്ത്കൊണ്ട് അവർ മറ്റ് സമുദായനേതാക്കളെ കാണുന്നില്ല; കെ. സുരേന്ദ്രന്
പാലക്കാട്: കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസിൽ ചേരുന്നവർ എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല. ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ കാണുന്നില്ല. വെള്ളാപ്പള്ളി, സുകുമാരൻ നായർ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ല എന്നും സുരേന്ദ്രൻ ചോദിച്ചു. ഇതിന് മുൻപ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു പാലക്കാട്ടെ കോൺഗ്രസ്. എന്നാൽ ഇന്ന് ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടി. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങേണ്ടി വരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് വിനാശകരമായ കൂട്ടുകെട്ട് ഉണ്ടാക്കി. യുഡിഎഫ് എൽഡിഎഫ് വർഗീയ രാഷ്ട്രീയത്തിന് തിരിച്ചടി ഏൽക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreവര്‍ഗീയതയുടെ കാളകൂടവിഷത്തെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്:കേരളത്തിന്റെ ചരിത്രത്തില്‍ ഇത്ര ഹീനമായ വംശഹത്യ ആഹ്വാനം നടത്തിയ ഒരാളില്ല; സന്ദീപ് വാര്യരെ വിമർശിച്ച് എം.ബി രാജേഷ്
പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തെ വിമർശിച്ച് മന്ത്രി എം. ബി. രാജേഷ്. വര്‍ഗീയതയുടെ കാളകൂടവിഷത്തെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് രാജേഷ് ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്ര ഹീനമായ വംശഹത്യ ആഹ്വാനം നടത്തിയ ഒരാളില്ല. കോണ്‍ഗ്രസിന് ആ കാളകൂടവിഷത്തെ സ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ അന്ത്യത്തിന്റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവ്. അന്തക വിത്താണ് സന്ദീപ് എന്നും മന്ത്രി പറഞ്ഞു. ഞങ്ങളുടെ പാർട്ടിയിലേക്ക് എടുക്കാൻ പറ്റുന്നതല്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. വിഷം ചീറ്റിയെ ആളെ ഞങ്ങൾ എടുക്കുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ധാരാളം ആർഎസ്എസ് ഏജന്റുമാർ കോൺഗ്രസിലുണ്ട്. ഇപ്പോൾ പുതിയ ഏജന്റ് വന്നു എന്നേയുള്ളുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
Read Moreമച്ചാൻ സീനാണ്: എംഡിഎംഎയും കഞ്ചാവുമായി പരീക്കുട്ടിയും സുഹൃത്തും പിടിയിൽ
മൂലമറ്റം: നടൻ പരീക്കുട്ടിയും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ. മിനി സ്ക്രീൻ, ചലച്ചിത്ര നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) എന്നിവരാണ് മൂലമറ്റം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വാഗമൺ റൂട്ടിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാറിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. ജിസ്മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽനിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. എക്സൈസ് റേഞ്ച് ഓഫിസർ കെ.അഭിലാഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ. രാജേഷ്, പി.ആർ..അനുരാജ, എ.എൽ.സുബൈർ, സിവിൽ എക്സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.ടി. ബിന്ദു എന്നിവരാണ് പ്രതികളെ…
Read More‘സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമാകും: സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നത് :കെ. സുധാകരൻ
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. താൻ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് സന്ദീപിന്റെ വരവ്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് സന്ദീപിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നു. അദ്ദേഹം സ്നേഹത്തിന്റെ കടയിൽ നിന്നും വെറുപ്പിന്റെ കടയിലേക്ക് തിരിച്ച് പോകുമെന്ന് തോന്നുന്നില്ലന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ ഇന്ന് രാവിലെ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പി. കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന…
Read Moreപാണക്കാട് സന്ദർശനം; സ്വീകരിച്ച് മുസ്ലിംലീഗ് നേതാക്കൾ; മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമെന്ന് സന്ദീപ് വാര്യർ
പാലക്കാട് : ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്താൻ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പിസിസി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്- മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്. മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജ്യം അംഗീകരിച്ച കാര്യമാണിത്. മാനവസൗഹാർദമാണ് ഏറ്റവും വലുത് എന്ന സന്ദേശം നൽകിയ തറവാടാണിതെന്നും സന്ദീപ് കൂട്ടിച്ചേർത്തു. കെപിസിസിയുടെ നിർദേശ പ്രകാരമാണ് പാണക്കാട്ടേക്കുള്ള യാത്ര. തന്റെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണ്. വ്യക്തി…
Read More