പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തെ വിമർശിച്ച് മന്ത്രി എം. ബി. രാജേഷ്. വര്‍ഗീയതയുടെ കാളകൂടവിഷത്തെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് രാജേഷ് ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്ര ഹീനമായ വംശഹത്യ ആഹ്വാനം നടത്തിയ ഒരാളില്ല. കോണ്‍ഗ്രസിന് ആ കാളകൂടവിഷത്തെ സ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ അന്ത്യത്തിന്റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവ്. അന്തക വിത്താണ് സന്ദീപ് എന്നും മന്ത്രി പറഞ്ഞു. ഞങ്ങളുടെ പാർട്ടിയിലേക്ക് എടുക്കാൻ പറ്റുന്നതല്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. വിഷം ചീറ്റിയെ ആളെ ഞങ്ങൾ എടുക്കുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ധാരാളം ആർഎസ്എസ് ഏജന്റുമാർ കോൺഗ്രസിലുണ്ട്. ഇപ്പോൾ പുതിയ ഏജന്റ് വന്നു എന്നേയുള്ളുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Top News
മച്ചാൻ സീനാണ്: എംഡിഎംഎയും കഞ്ചാവുമായി പരീക്കുട്ടിയും സുഹൃത്തും പിടിയിൽ
മൂലമറ്റം: നടൻ പരീക്കുട്ടിയും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ. മിനി സ്ക്രീൻ, ചലച്ചിത്ര നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) എന്നിവരാണ് മൂലമറ്റം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വാഗമൺ റൂട്ടിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാറിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. ജിസ്മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽനിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. എക്സൈസ് റേഞ്ച് ഓഫിസർ കെ.അഭിലാഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ. രാജേഷ്, പി.ആർ..അനുരാജ, എ.എൽ.സുബൈർ, സിവിൽ എക്സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.ടി. ബിന്ദു എന്നിവരാണ് പ്രതികളെ…
Read More‘സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണമാകും: സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നത് :കെ. സുധാകരൻ
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. താൻ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് സന്ദീപിന്റെ വരവ്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് സന്ദീപിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നു. അദ്ദേഹം സ്നേഹത്തിന്റെ കടയിൽ നിന്നും വെറുപ്പിന്റെ കടയിലേക്ക് തിരിച്ച് പോകുമെന്ന് തോന്നുന്നില്ലന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ ഇന്ന് രാവിലെ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പി. കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന…
Read Moreപാണക്കാട് സന്ദർശനം; സ്വീകരിച്ച് മുസ്ലിംലീഗ് നേതാക്കൾ; മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമെന്ന് സന്ദീപ് വാര്യർ
പാലക്കാട് : ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്താൻ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പിസിസി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്- മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്. മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജ്യം അംഗീകരിച്ച കാര്യമാണിത്. മാനവസൗഹാർദമാണ് ഏറ്റവും വലുത് എന്ന സന്ദേശം നൽകിയ തറവാടാണിതെന്നും സന്ദീപ് കൂട്ടിച്ചേർത്തു. കെപിസിസിയുടെ നിർദേശ പ്രകാരമാണ് പാണക്കാട്ടേക്കുള്ള യാത്ര. തന്റെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണ്. വ്യക്തി…
Read Moreകൈയിൽ രാഖി ബന്ധനങ്ങളില്ലാതെ സന്ദീപെത്തി….ബിജെപി വിട്ട് കോൺഗ്രസിന് കൈ കൊടുത്ത് സന്ദീപ് വാര്യർ; സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് സതീശൻ
പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ. പാലക്കാട്ട് കെപിസിസി വിളിച്ച വാർത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോൺഗ്രസ് നേതാക്കൾ ചേർന്നു സ്വീകരിച്ചു. സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദീപിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സന്ദീപ് വാര്യർ ഒരു കാലഘട്ടത്തിൽ ബിജപിയുടെ മുഖമായിരുന്നുവെന്ന് സതീശൻ പറഞ്ഞു. സന്ദീപ് വർഗീയതയുടെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് കടന്നു വരികയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. രണ്ടാഴ്ചയോളം നീണ്ടുനിന്ന ചര്‍ച്ചകൾക്ക് ഒടുവിലാണ് സന്ദീപ് കോൺഗ്രസിലെത്തുന്നത്. എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. ഉപതെരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ ബിജെപിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം ബിജെപിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ…
Read Moreമുഖംമൂടി ധരിച്ച് ബലപ്രയോഗത്തിലൂടെ വയോധികയിൽ നിന്ന് കവർന്നത് 8 പവൻ; തേങ്ങായിടാൻ വരുന്ന അനിയാണോയെന്ന് സംശയം പ്രകടിപ്പിച്ച് സാറാമ്മ; പോലീസ് വിരിച്ച വലയിൽ കുടുങ്ങി പ്രതി അനി
ഹരിപ്പാട്: തനിച്ചുതാമസിച്ചിരുന്ന വയോധികയുടെ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. വീയപുരം കല്ലേലിപ്പത്ത് കോളനിയിൽ അനി (53) ആണ് വിയപുരം പോലീസിന്റെ പിടിയിലായത്. വീയപുരം പായിപ്പാട് ആറ്റുമാലിൽ സാറാമ്മ(76) യുടെ സ്വർണമാണ് മോഷണം പോയത്.ഒരു മാലയും നാലു വളയും ഉൾപ്പെടെ എട്ടുപവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ബലപ്രയോഗത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായ സാറാമ്മ പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതി അനി തന്നെയാണോ എന്ന് സംശയം ഇവർ പ്രകടിപ്പിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അനി വീട്ടിൽ തേങ്ങ ഇടാനും മറ്റുമായി വരുന്ന പതിവുണ്ടായിരുന്നു. മോഷ്ടിച്ച സ്വർണം 3.15 ലക്ഷം രൂപയ്ക്ക് അനി പണയം വച്ചു. ഈ തുകയിൽ ഭൂരിഭാഗവും കടം വീട്ടാനായി വിനിയോഗിച്ചു. ബാക്കി തുക പോലീസ് കണ്ടെടുത്തത്. പണയം വച്ച് സ്വർണം ഇന്ന് വീണ്ടെടുക്കും. എസ്ഐ പ്രദീപ്, ജിഎസ്ഐമാരായ ഹരി, രാജീവ്,…
Read Moreപതിനെട്ട് തികയാത്ത പെൺകുട്ടി ഭാര്യയായാലും സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗ കുറ്റം; പെൺകുട്ടിയുടെ പരാതിയിൽ ഇരുപത്തിനാലുകാരന് 10 വർഷം തടവ്
മുംബൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്താലും ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാൽസംഗത്തിനു തുല്യമാണെന്നു ബോംബെ ഹൈക്കോടതി. സമാനരീതിയിലുള്ള കുറ്റകൃത്യത്തിനു പത്തു വർഷം തടവിന് വിധിക്കപ്പെട്ട 24കാരന്റെ ശിക്ഷാവിധി ശരിവച്ചു കൊണ്ടാണു പരാമർശം. 2021ൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്തു കൊണ്ടു യുവാവ് സമർപ്പിച്ച അപ്പീൽ കോടതി തള്ളി.യുവതി തന്റെ ഭാര്യയായതിനാൽ ഇത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. തന്റെ സമ്മതമില്ലാതെ തന്നെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തു എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തന്നെ ഗർഭഛിദ്രത്തിനു നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു
Read Moreകൂട്ടംകൂടി നിന്ന വിദ്യാർഥികളെ ബസ് സ്റ്റാൻഡിൽ നിന്നും പറഞ്ഞുവിട്ടെന്ന കാരണം; എഎസ്ഐക്കൊണ്ട് എസ്എഫ് ഐ നേതാവ് മാപ്പുപറയിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: വനിതാ എഎസ്ഐയെക്കൊണ്ട് എസ്എഫ്ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ എഎസ്ഐ ആവശ്യപ്പെട്ടിരുന്നു. പിങ്ക് പോലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർഥികൾ പിന്നീട് എസ്എഫ്ഐ പ്രാദേശിക നേതാവുമായി മടങ്ങി വന്ന് വനിതാ എഎസ്ഐയെക്കൊണ്ട് നിർബന്ധിച്ച് മാപ്പ് പറയിക്കുകയായിരുന്നു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ ഇടപെട്ടതെന്ന് എസ്എഫ്ഐ നേതാവ് പറഞ്ഞു. ചെറിയ കുട്ടികൾ ആയതിനാൽ തനിക്ക് പരാതി ഇല്ലെന്ന് എഎസ്ഐയും വ്യക്തമാക്കി.
Read Moreഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പാപത്തിന് പ്രായശ്ചിത്തമായി തല മൊട്ടയടിച്ചു; യുവാവ് പിടിയിൽ
ബംഗളൂരു: കർണാടകയിൽ അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുകയും പ്രായശ്ചിത്തമായി തല മൊട്ടയടിക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ബംഗളൂരു ഗംഗോഡനഹള്ളിയിലെ ശാന്തിനഗർ സ്വദേശിയായ സിദ്ധരാമണ്ണയാണ് ഭാര്യ കോകിലയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഗാർമെന്റ് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു കോകില. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സിദ്ധരാമണ്ണ ദിവസവും വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം രാത്രി സിദ്ധരാമണ്ണ ഭാര്യയുമായി വഴക്കിടുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട് ധർമസ്ഥല സന്ദർശിക്കുകയും പാപത്തിനു പ്രായശ്ചിത്തമായി തല മൊട്ടയടിക്കുകയും ചെയ്തു. കോകിലയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ മദനായകനഹള്ളി പോലീസാണ് സിദ്ധരാമണ്ണയെ അറസ്റ്റ് ചെയ്തത്.
Read Moreപി.വി. അൻവറിനെതിരേ പി. ശശി കോടതിയിൽ; ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും മറുപടിയില്ല; തലശേരിയിലും കണ്ണൂരിലും കേസ്
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ പി.വി. അൻവർ എംഎൽഎക്കെതിരേ കണ്ണൂരിലെ രണ്ട് കോടതികളിൽ പി. ശശി പരാതി നൽകി. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കെ. വിശ്വൻ മുഖാന്തിരം പി. ശശി പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് പ്രകാരം അൻവറിനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് കോടതികളിലും പി. ശശി ഇന്ന് പരാതി നൽകിയത്. പി.വി. അൻവർ ഫേസ് ബുക്കിലൂടെയും പാലക്കാട്ട് പത്രസമ്മേളനത്തിലൂടെയും ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്ക് അടിസ്ഥാനം. ഫേസ് ബുക്കിലൂടെ നടത്തിയ അധിക്ഷേപത്തിന് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പത്രസമ്മേളനത്തിലൂടെ ഉയർത്തിയ ആരോപണങ്ങൾക്ക് കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read More