ന്യൂഡൽഹി: വീട്ടിലേക്ക് കയറിവന്ന ഭർത്താവ് കണ്ടത് ഭാര്യയുടെ ഒപ്പം ഇരിക്കുന്ന കാമുകനെ. ഭാര്യയുടെ കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. റിതിക് വർമ (21) ആണ് കൊല്ലപ്പെട്ടത്. ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. വീട്ടിൽ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട ഭർത്താവ് ഇരുവരേയും ക്രൂരമായി മർദിക്കുകയായിരുന്നു. അടിപിടിക്കിടെ അവശനായി വീണ കാമുകന്റെ നഖങ്ങൾ പിഴുതെടുക്കുകയും വീണ്ടും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Read MoreCategory: Top News
സാന്ദ്രാ തോമസിന് ആശ്വാസം; നിര്മാതാക്കളുടെ സംഘടനയില് നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ
കൊച്ചി: ചലച്ചിത്ര നിര്മാതാക്കളുടെ സംഘടനയില് നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. അന്തിമ ഉത്തരവ് വരുംവരേ സംഘടനയിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. സാന്ദ്ര തോമസ് നല്കിയ ഉപഹര്ജിയിലാണ് ഉത്തരവ്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരേയും അതിലെ ഭാരവാഹികൾക്കെതിരേയും നേരത്തേ സാന്ദ്രാ തോമസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ ഇവരെ സംഘടനയിൽനിന്ന് പുറത്താക്കുകയായിരുന്നു. നിർമാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് ഉണ്ടെന്ന് സാന്ദ്ര പറഞ്ഞിരുന്നു. സംഘടനയിലെ ചിലർ തന്നെ മോശം രീതിയിൽ ചിത്രീകരിച്ചു എന്നും ഇവർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇവരെ സംഘടനയിൽനിന്ന് പുറത്താക്കിയത്.
Read Moreബംഗ്ലാദേശിലേക്ക് വ്യാപക കള്ളക്കടത്ത്; പഴയ അഞ്ചുരൂപ നാണയങ്ങൾ റിസർവ് ബാങ്ക് പിൻവലിച്ചേക്കും; നാണയങ്ങൾ കടത്തുന്നത് ഉരുക്കി റേസർ ബ്ലേഡുകളാക്കാൻ; പുതിയ നാണയങ്ങൾ തുടരും
കൊല്ലം: ലോഹ നിർമിതമായ പഴയ അഞ്ച് രൂപ നാണയങ്ങൾ പ്രചാരത്തിൽനിന്ന് പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചന. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കയാണ് ബാങ്ക് അധികൃതർ എന്നാണു റിപ്പോർട്ട്. ഈ നാണയങ്ങൾ വ്യാപകമായി ബംഗ്ലാദേശിലേക്ക് കള്ളക്കടത്ത് നടത്തുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതെന്നും അറിയുന്നു. ബംഗ്ലാദേശിൽ എത്തിക്കുന്ന നാണയങ്ങൾ ഉരുക്കി റേസർ ബ്ലേഡുകളായി രൂപമാറ്റം വരുത്തുകയാണ്. ഒറ്റ നാണയംകൊണ്ട് ഇത്തരത്തിൽ ആറ് ബ്ലേഡുകൾ വരെ നിർമിക്കുന്നു.ഒരു ബ്ലേഡ് രണ്ട് രൂപയ്ക്ക് വിറ്റാൽ പോലും 12 രൂപ ലഭിക്കും. അഞ്ച് രൂപയുടെ നാണയം കൊണ്ട് ഇരട്ടിയിൽ കൂടുതൽ ലാഭം ഇതുവഴി ലഭിക്കുന്നു. നാണയ കള്ളക്കടത്ത് വ്യാപകമായി നടക്കുന്നതിനാൽ ഇവയുടെ ലഭ്യതയും രാജ്യത്ത് ഗണ്യമായി കുറഞ്ഞു. അഞ്ച് രൂപയുടെ രണ്ട് നാണയങ്ങളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഒന്ന് പിച്ചള കൊണ്ട് നിർമിച്ചതും രണ്ടാമത്തേത് കട്ടിയുള്ള ലോഹം കൊണ്ട്…
Read Moreവണ്ടാനം മെഡിക്കൽ കോളജിൽ മെഡിസിന് ഐസിയുവിന്റെ പ്രവര്ത്തനം നിലച്ചിട്ട് ഒരു വർഷം; സര്ജറി ഐസിയുവും തകരാറിൽ; വർഷാവർഷം പണിതുയർത്തുന്നത് കോടികളുടെ കെട്ടിടമെന്ന് ആക്ഷേപം
അമ്പലപ്പുഴ: മെഡിക്കല് കോളജ് ആശുപത്രിയില് കോടികള് ചെലവഴിച്ചു നിര്മിച്ച ഐസിയുകളുടെ പ്രവര്ത്തനം നിലച്ചു. മെഡിസിന് ഐസിയുവിന്റെ പ്രവര്ത്തനം ഒരുവര്ഷം മുന്പ് നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസി തകരാറിലായതോടെ സര്ജറി ഐസിയുവും പ്രവര്ത്തനരഹിതമായത്. എസി തകരാറിലായതോടെയാണ് 18 കിടക്കകളുള്ള മെഡിസിന് ഐസിയു പ്രവര്ത്തനരഹിതമായത്. ഇതോടെ അത്യാസന്ന നിലയിലായ രോഗികളെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയാണ്. ഒരുവര്ഷം പിന്നിട്ടിട്ടും മെഡിസിന് ഐസിയു പ്രവര്ത്തനക്ഷമമാക്കാന് സര്ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോള് എസി തകരാറിലായതോടെ സര്ജറി ഐസിയുവിന്റെ പ്രവര്ത്തനവും നിലച്ചിരിക്കുകയാണ്. 15 കിടക്കകളാണ് സര്ജറി ഐസിയുവിലുള്ളത്. ഇവയില് പലതിലും എസി പ്രവര്ത്തിക്കാത്തതിനാല് സര്ജറി ഐസിയു അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. കോടിക്കണക്കിന് രൂപയുടെ ബഹുനില മന്ദിരങ്ങള് ഓരോ വര്ഷവും ഇവിടെ നിര്മിക്കുന്നുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമായ ഐസിയുകളുടെ പ്രവര്ത്തനം നിലച്ചതോടെ രോഗികളെല്ലാം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വാഹനാപകടങ്ങളില്പ്പെട്ട് എത്തുന്ന എല്ലാവരെയും മറ്റ്…
Read Moreഷാൽബിന് ചാട്ടം പിഴച്ചു; പൊതു ശല്യക്കാരനെതിരെ പരാതി നൽകി അമ്പലക്കമറ്റിക്കാർ; പോലീസ് സ്റ്റേഷന്റെ മതിലിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഇപ്പോൾ മെഡിക്കൽ കോളജിൽ
ചെറുതോണി: പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പ്രതി സ്റ്റേഷന്റെ സംരക്ഷണ ഭിത്തിയിൽനിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മുരിക്കാശേരി മൂങ്ങാപ്പാറ കളപ്പുരയ്ക്കൽ ഷാജിയുടെ മകൻ ഷാൽബിൻ (21) ആണ് മുരിക്കാശേരി പോലീസ് സ്റ്റേഷന്റെ മുറ്റത്തുനിന്നു 30 അടിയോളം താഴ്ചയിലുള്ള റോഡിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം. മൂങ്ങാപ്പാറ ക്ഷേത്രത്തിന് സമീപം ഷാൽബിൽ ഉൾപ്പെടെയുള്ള യുവാക്കൾ ശല്യമുണ്ടാക്കിയതിനെതിരേ മൂങ്ങാപ്പാറ ക്ഷേത്രം ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. പരാതി പ്രകാരം നാല് യുവാക്കളെ മുരിക്കാശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഷാൽബിൻ പെട്ടെന്ന് പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്ക് ഓടിയിറങ്ങി സംരക്ഷണ ഭിത്തിയുടെ മുകളിൽ കയറി താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷാൽബിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ പോലീസ്…
Read Moreമൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല; ഓട്ടോയുടെ പിന്നിലിരുന്നവരുടെ മടിയിൽ കിടത്തി മൃതദേഹം ശ്മശാനത്തിലേക്ക്; ചുണ്ടമ്മയുടെ കാലുകൾ പുറത്തേക്ക് തള്ളിനിന്ന കാഴ്ച ദയനീയം
കൽപ്പറ്റ: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോയിൽ. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ആംബുലൻസ് ലഭിക്കാത്തതിനാൽ ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് ആവശ്യപ്പെട്ടത്. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അറിയിച്ചിട്ടും ആംബുലൻസ് ലഭ്യമല്ലെന്ന് പറഞ്ഞ് ട്രൈബൽ പ്രമോട്ടർ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ചടങ്ങുകൾക്ക് ശേഷം മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പായിൽ കെട്ടിയശേഷം ഓട്ടോയിൽ കയറിയവരുടെ മടിയിൽ കിടത്തി. മൃതദേഹത്തിന്റെ കാലുകൾ വാഹനത്തിന് പുറത്തേക്ക് നീണ്ടുനിന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
Read Moreഎന്ത് വിധിയിത്… അച്ഛനാകാൻ കോഴിക്കുഞ്ഞിനെ ജീവനോടെ വീഴുങ്ങി; യുവാവിന് ദാരുണാന്ത്യം; വയറിനുള്ളിൽ നിന്ന് കോഴിക്കുഞ്ഞിനെ ജീവനോടെയെടുത്തു
റായ്പൂര്: ഛത്തീസ്ഗഡില് കോഴിക്കുഞ്ഞിനെ ജീവനോട് വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. അംബികാപൂരിലാണ് സംഭവം. യാദവ് എന്ന യുവാവാണ് മരിച്ചത്. അച്ഛനാകാനുള്ള പ്രാര്ഥനയുടെ ഭാഗമായാണ് കോഴിക്കുഞ്ഞിനെ യുവാവ് ജീവനോടെ ഭക്ഷിച്ചത്. വിഴുങ്ങിയതിനു പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും ഇയാൾ മരണപ്പെടുകയുമായിരുന്നു. പോസ്റ്റുമോര്ട്ടത്തിനിടെ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി.
Read Moreചോദ്യപേപ്പര് ചോര്ച്ച: പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന വിധത്തിൽ സ്ഥാപനം പ്രവർത്തിച്ചു; എംഎസ് സൊല്യൂഷൻസ് പരിധികൾ ലംഘിച്ചു; വി. ശിവൻകുട്ടി
തിരുവനന്തപുരം: ചോദ്യപേപ്പര് ചോര്ച്ചയില് അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകി. എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി അധ്യാപകരുടെ സ്വകാര്യ ട്യൂഷനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. എംഎസ് സൊല്യൂഷൻസ് പരിധികളെല്ലാം ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. സ്ഥാപനം മര്യാദയുടെ പരിധികൾ ലംഘിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന വിധത്തിൽ സ്ഥാപനം പ്രവർത്തിച്ചുവെന്നും മന്ത്രി വിമർശിച്ചു. ചോദ്യപേപ്പർ അച്ചടിച്ചത് സി ആപ്റ്റിലാണെന്നും ബിആർസികൾ വഴിയാണ് ചോദ്യപ്പേപ്പർ വിതരം ചെയ്തതെന്നും മന്ത്രി പറഞ്ഞു. അർധവാർഷിക പരീക്ഷാ ചോദ്യപ്പേപ്പറുകൾ വളരെ നേരത്തേ സ്കൂളുകളിൽ എത്താറുണ്ട്. ഇത്തരം സംഭവം മേലിൽ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഐ ലവ് യു ഡിസംബർ… മഞ്ഞിൽ കുളിച്ച് മൂന്നാറും വാഗമണ്ണും; മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു; ക്രിസ്മസ്, പുതുവത്സരത്തിനായി ഒരുങ്ങി റിസോട്ടുകൾ
തൊടുപുഴ: ജില്ലയിൽ മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറി. ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണ്ലൈൻ ബുക്കിംഗും തകൃതിയായി. മഞ്ഞു പുതച്ചുനിൽക്കുന്ന വാഗമണ്, മൂന്നാർ, രാമക്കൽമേട്, മറയൂർ എന്നിവിടങ്ങളിൽ ഇപ്പോൾത്തന്നെ തണുപ്പും കുളിരുമുള്ള കാലാവസ്ഥ ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. ബുക്കിംഗ് വർധിച്ചു ടൂറിസം സീസണ് കണക്കിലെടുത്ത് മൂന്നാർ, തേക്കടി, വാഗമണ് എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ബുക്കിംഗ് പുരോഗമിക്കുകയാണ്. പല റിസോർട്ടുകളിലും മുറികൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളും സംസ്ഥാനത്തിനകത്തുനിന്നുള്ളവരും വിദേശസഞ്ചാരികളും ഇത്തവണ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിൽ ഇടുക്കി, വയനാട് പോലെയുള്ള ജില്ലകളിലാണ് അന്യ സംസ്ഥാനങ്ങളിൽനിന്നു വിദേശ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത്.എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവിടേക്കുള്ള സന്ദർശകരുടെ വരവ് കുറഞ്ഞിരുന്നു. അതിനാൽ ഈ സീസണിൽ ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ…
Read Moreആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; അരയ്ക്കും കൈകാലുകൾക്കും സാരമായ പരിക്ക്; മാനന്തവാടിയില് ഓടുന്ന കാറിലിരുന്ന് യുവാക്കൾ വലിച്ചിഴച്ചത് അരകിലോമീറ്ററോളം ദൂരം
കൽപ്പറ്റ: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊടുംക്രൂരത. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്. മാനന്തവാടി പുൽപള്ളി റോഡിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാറിലുള്ളവരെ പിടികൂടാനായില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.
Read More