കോട്ടയം: തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുദ്യോഗസ്ഥൻ മരിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ്(44) ആണ് ആണ് മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ്(27) ആണ് അക്രമം നടത്തിയത്.ഇന്ന് പുലർച്ചെ ഒന്നോടെ ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വീഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സിഐ കെ.എസ്. ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പോലീസ്…
Read MoreCategory: Top News
നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു: പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു; സുരേഷ് ഗോപി
ന്യൂഡൽഹി: ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നു എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം വളച്ചൊടിച്ചു. വാക്കുകൾ വന്നത് ഹൃദയത്തിൽ നിന്നാണ്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർട്ടിയാണ് ഗോത്രവിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ കാര്യം വളച്ചൊടിക്കുകയായിരുന്നു. വേര്‍തിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകും. ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ എന്ന സുരേഷ് ഗോപിയുടെ പരാമർശമാണ് വിവാദമായത്. ഡൽഹി മയൂർവിഹാറിൽ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്പോഴായിരുന്നു പരാമർശം.
Read More‘ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണം, എങ്കിലേ അവര്‍ക്ക് പുരോഗതിയുണ്ടാകൂ’: ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ; സുരേഷ് ഗോപി
ന്യൂഡൽഹി: വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗോത്രകാര്യ വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യട്ടെയെന്ന് സുരേഷ് ഗോപി. ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമര്‍ശം. ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്ര വിഭാഗങ്ങളുടെ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഈ വകുപ്പ് തനിക്ക് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തായിൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്. കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണം. ബിഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും. ശനിയാഴ്ച അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണ്. ചില…
Read Moreസൗന്ദര്യമില്ലന്ന് പറഞ്ഞ് നിരന്തരം കളിയാക്കി, സ്ത്രീധനം കുറവെന്ന പേരില്‍ ഉപദ്രവിച്ചു: മലപ്പുറം എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് കുടുംബം
മലപ്പുറം: എളങ്കൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബം. 2023 മേയിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതിനെല്ലാം ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിൽ മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read Moreമുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ; നടിയുടെ പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ചു
ആലുവ: നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം ജൂഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് പല സ്ഥലങ്ങളിൽവച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ മരട് പോലീസ് കേസെടുക്കുകയായിരുന്നു.
Read Moreഹണി റോസ് നിരന്തരം വ്യാജപരാതി നല്കുന്ന സാഹചര്യം; പത്തു കോടി ആവശ്യപ്പെട്ട് ഹണി റോസിനെതിരേ രാഹുല്‍ ഈശ്വര്‍ നിയമയുദ്ധത്തിന്
കോഴിക്കോട്: തനിക്കെതിരേ നടി ഹണി റോസ് നിരന്തരം വ്യാജപരാതി നല്കുന്ന സാഹചര്യത്തില്‍ പത്തു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്ന് രാഹുല്‍ ഈശ്വര്‍. നീതികിട്ടാനായി കോടതിയെയും പോലീസ് സ്റ്റേഷനെയും സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടിത കുറ്റകൃത്യമെന്ന ഹണിയുടെ പരാമര്‍ശം തികച്ചും അപകീര്‍ത്തികരമാണ്. ഹൈക്കോടതിയില്‍ എല്ലാ കാര്യങ്ങളും തീര്പ്പായശേഷമാണ് പുതിയ പരാതിയുമായി ഹണി റോസ് എത്തിയത്. പോലീസ് കഴമ്പില്ലെന്നു പറഞ്ഞ വിഷയത്തിലാണ് വീണ്ടും പരാതി. ഐടി ആക്ട് പ്രകാരമാണ് തനിക്കെതിരേ കേസെടുത്തത്. നിയമം കണ്മുമ്പില് ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് ഇവിടെ. പരാതി നല്കിയാല് പോലീസും മാധ്യമങ്ങളും ഇതു കൈകാര്യം ചെയ്യുമെന്ന് കരുതി സുഖമായി ഇരിക്കാമെന്ന് കരുതേണ്ട. ഹണി റോസിനെതിരേ നിയമവഴിയില്‍ ഏതറ്റം വരെയും പോകും. താന്‍ ഒറ്റയ്ക്ക് കോടതിയില്‍ കേസ് വാദിക്കും. വ്യാജ പരാതി നല്കിയാലുള്ള ബുദ്ധിമുട്ട് എന്താണെന്നു ഹണി റോസിനു മനസിലാക്കുന്ന അവസ്ഥയുണ്ടാകും. സംഘടിത…
Read Moreനവവധുവിനെ കബളിപ്പിച്ച് മധുവിധു തീരുംമുമ്പ് സ്വർണവുമായി വരൻ മുങ്ങി; പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ; വിദേശത്തേക്ക് കടന്നതായി സൂചന
കോട്ടയം: മധുവിധു തീരുംമുമ്പ് നവവധുവിനെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നു കളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.
Read Moreപട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; ബഹളം വച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണി; പുതുപ്പള്ളിക്കാരൻ മനോഹരൻ പിടിയിൽ
കായംകുളം: പട്ടാപ്പകൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വടക്ക് മനേഷ് ഭവനത്തിൽ മനോഹരൻ (65) അറസ്റ്റിലായത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read Moreപമ്പാവാലിയില്‍ അധ്വാനം കര്ഷകന്; വിളവ് വന്യമൃഗങ്ങള്‍ക്ക്; ചക്ക മൂപ്പെത്താന്‍ തുടങ്ങിയതോടെ കുരങ്ങുകൾ പ്ലാവിന്റെ മുകളിലും കാട്ടാനകൾ ചുവട്ടിലും; ആശങ്കയിൽ കർഷകർ
കോട്ടയം: പമ്പാവാലിയുടെ മണ്ണില്‍ അധ്വാനിക്കുന്നത് കര്‍ഷകര്‍. പട്ടയഭൂമിയില്‍ വിളവെടുക്കുന്നതാവട്ടെ വനജീവികള്‍. ഇക്കൊല്ലം കപ്പയും കാച്ചിലും ചേനയും ചേമ്പും നാളികേരവും വാഴക്കുലയും ഒരാള്‍ക്കും വിളവെടുക്കാനാകുന്നില്ല. ചക്ക മൂപ്പെത്താന്‍ തുടങ്ങിയതോടെ കുരങ്ങുകൾ പ്ലാവിന്റെ മുകളിലും കാട്ടാനകൾ ചുവട്ടിലും ഇടം പിടിച്ചിരിക്കുന്നു. ആനയും കാട്ടുപന്നിയും കുരങ്ങും കേഴയും മലയണ്ണാനും നടീല്കൃഷി തിന്നുതീര്‍ത്തു. കണമല, മൂക്കന്‍പെട്ടി, തുമരംപാറ, ഇരുമ്പൂന്നിക്കര, കിസുമം, തുലാപ്പള്ളി, ഏഞ്ചല്‍വാലി പ്രദേശവാസികള്‍ക്ക് ഇക്കൊല്ലം പറയാനുള്ളതു നഷ്ടക്കണക്കുകൾ മാത്രം ബാക്കി. പലരും കൃഷി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തിലാണ്. ടാപ്പിംഗ് നടത്തുന്ന റബര്‍വരെ കാട്ടുപന്നി കുത്തിമറിച്ചു. ടാപ്പിംഗ് പട്ടയുടെ തൊലി തിന്നാന്‍ കേഴയും മ്ലാവും തോട്ടത്തിലുണ്ട്. പട്ടാപ്പകല്‍ കാട്ടുപന്നി കൃഷിയിടങ്ങളിലൂടെ മേയുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ജീവിതം. പന്നി ഒറ്റയാനാണെങ്കില്‍ തേറ്റകൊണ്ട് കുത്ത് ഉറപ്പാണ്. നട്ടുവളര്‍ത്തിയ ഒരു തെങ്ങില്‍നിന്നും തേങ്ങ കിട്ടാനില്ല. കരിക്ക് മലയണ്ണാന് തുരന്നെടുക്കും.കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞതോടെ പ്രദേശവാസികള്‍ അടുത്തയിടെ കാന്താരി കൃഷി തുടങ്ങിയിരുന്നു.…
Read Moreഎസ്എഫ്ഐ അക്രമം അഴിച്ചുവിട്ടപ്പോൾ എന്റെ കുട്ടികൾ പ്രതിരോധിച്ചത് ക്ഷമയുടെ എല്ലാ സീമകളും ലംഘിച്ചപ്പോൾ; “കമ്മ്യൂണിസ്റ്റ് പിശാചുക്കളോട്’ ഒരിക്കലും സന്ധിയില്ലെന്ന് സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളെ കശാപ്പുശാലകൾ ആക്കിയിട്ടുള്ള എസ്എഫ്ഐയുടെ ആക്രമണങ്ങൾ ഇനിയും പ്രതിരോധിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കേരളത്തെ സിപിഎമ്മിന്റെയും എസ്എഫ്ഐയുടേയും ഒക്കെ ഗുണ്ടായിസത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ജനങ്ങൾ കോൺഗ്രസിലും യുഡിഎഫിലും ഒക്കെ അർപ്പിച്ചിട്ടുള്ള ദൗത്യമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് ഒരിക്കലും സന്ധിയില്ലെന്നും സുധാകരൻ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള ഫെയ്ബുക്ക് കുറിപ്പിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. “യൂണിവേഴ്സിറ്റി യൂണിയൻ കിട്ടാത്തതിന്റെ പേരിൽ കലോത്സവങ്ങളിൽ കലാപം ഉണ്ടാക്കുന്ന സമീപനമാണ് എസ്എഫ്ഐ ക്രിമിനലുകൾ സ്വീകരിച്ചത്. പോലീസിന്റെ സഹായത്തോടുകൂടിയാണ് കലോത്സവവേദികളിൽ എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. ക്ഷമയുടെ എല്ലാ സീമകളും ലംഘിച്ചപ്പോഴാണ് എന്റെ കുട്ടികൾ തിരിഞ്ഞു നിന്നതും പ്രതിരോധിച്ചതും.’-സുധാകരൻ കുറിച്ചു. “ഇരുട്ടിന്റെ മറവിൽ ക്വട്ടേഷൻ ഗുണ്ടകളുമായി വന്ന് ഒറ്റയ്ക്ക് നിൽക്കുന്ന രാഷ്ട്രീയ എതിരാളികളെ മർദ്ദിക്കുന്ന സിപിഎം രീതി അല്ല അവിടെ കണ്ടത്. എസ്എഫ്ഐയുടെ…
Read More