കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ 15കാരന് മിഹിര്‍ അഹമ്മദ് ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ കുട്ടി ക്രൂരമായ റാഗിംഗിന് ഇരയായെന്ന് കുടുംബം. സീനിയര്‍ വിദ്യാര്‍ഥികള്‍ മിഹിറിനെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം. മകന്റെ മരണശേഷം സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് കുട്ടി നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും ക്ലോസറ്റ് നക്കിപ്പിക്കുകയും ചെയ്തു. ഇനി ഒരു വിദ്യാര്‍ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയര്‍ വിദ്യാര്‍ഥികള്‍ മിഹിറിനെ കളിയാക്കിയെന്നും അമ്മാവന് മുഹമ്മദ് ഷെരീഫ് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. മിഹിര്‍ നേരിട്ടത് അതിക്രൂരമായ മാനസിക ശാരീരിക പീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ കടുത്ത ശിക്ഷ വിധിച്ചു. ആഴ്ചകളോളം സ്കൂളില്‍ ഒറ്റപ്പെടുത്തി. ഇത്…
Read MoreCategory: Top News
കാരണവർ വധം: ഷെറിന്റെ മോചനത്തിന് മന്ത്രി ഇടപെട്ടതായി കാരണവരുടെ ബന്ധു; 20 വർഷമായി ജയിലിൽ കഴിയുന്ന സ്ത്രീകളുണ്ട്; ഗവർണർക്ക് പരാതി നൽകുമെന്ന് ബന്ധു
ചെങ്ങന്നൂര്‍: ചെറിയനാട് ഭാസ്കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെ ജയില്മോചിതയാക്കുന്നതിനു പിന്നില്‍ ഉന്നത സ്വാധീനം സംശയിക്കുന്നതായി കാരണവരുടെ ബന്ധുവും കേസിലെ ഒന്നാംസാക്ഷിയുമായ അനില്‍ ഓണമ്പള്ളി. ഒരു മന്ത്രിയുടെ പങ്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതെന്തു സന്ദേശമാണു നല്‍കുന്നത്? സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ? -അനില്‍ ചോദിക്കുന്നു.ഇക്കാര്യത്തിലെ തുടര്‍ നടപടി കാരണവരുടെ അമേരിക്കയിലുള്ള മൂത്തമകനുമായും മറ്റും ആലോചിച്ചു തീരുമാനിക്കും. ഗവര്‍ണര്‍ക്കു പരാതി നല്‍കാനും ആലോചനയുണ്ട്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ.എം. രാജഗോപാലപിള്ളയുടെ അഭിപ്രായവും തേടുമെന്നും അനില്‍ പറഞ്ഞു.പത്തനാപുരം സ്വദേശിനിയായ ഷെറിനെ വിട്ടയയ്ക്കാന് കഴിഞ്ഞ മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്. 2009ല്‍ ചെങ്ങന്നൂര്‍ ചെറിയനാട്ടു നടന്ന കൊലപാതകത്തില്‍ കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനെയും കാമുകനെയും മറ്റു രണ്ടു പേരെയുമാണു ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തമായിരുന്നു ഷെറിനുള്ള ശിക്ഷ. ഇതില്‍ 14 വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കി. ഇതും സ്ത്രീയും അമ്മയുമെന്നും പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍…
Read Moreഅമ്മമനം തേങ്ങും… മകൻ മരിച്ചത് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണെന്ന് തെറ്റിധരിച്ച് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു; പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ കാരണം പുറത്ത്…
പൂമാല (തൊടുപുഴ): നവജാത ശിശു മരിച്ചത് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണെന്ന് തെറ്റിധരിച്ച അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. പൂച്ചപ്ര തെങ്ങുംതോട്ടത്തിൽ അനൂപ്-സ്വപ്ന ദന്പതികളുടെ 33 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്. വീട്ടിൽവച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസം തികയാതെ ജനിച്ച കുഞ്ഞിന് ജനനസമയത്ത് തൂക്കവും വലിപ്പവും കുറവായിരുന്നു. പ്രസവ ശേഷം അമ്മയും കുഞ്ഞും കൂവക്കണ്ടത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നു കരുതി അമ്മ കൈ ഞരന്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മ അപകടനില തരണം ചെയ്തു. അതേ സമയം കുട്ടിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പാൽ തൊണ്ടയിൽകുടുങ്ങിയല്ല കുട്ടി മരിച്ചതെന്നും ജനനസമയത്തുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
Read Moreഏഴുവയസുകാരിയെ പീഡിപ്പിച്ച അമ്പതുകാരന് 52 വർഷം കഠിനതടവ്; മകളോട് കാണിച്ച സ്നേഹം മക്കളില്ലാത്തയാളുടേതെന്ന് തെറ്റിദ്ധരിച്ചു; വിധിയിൽ ആശ്വാസിച്ച് കുടുംബം
ചാവക്കാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്പതുകാരന് 52 വർഷം കഠിന തടവും 2,30,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം 23 മാസം കൂടി അധികതടവ് അനുഭവിക്കണം. ഒരുമനയൂർ പൊലിയേടത്ത് സുരേഷിനെയാണ് ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. കുട്ടിക്കു ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്കു നൽകണമെന്നും കോടതി വിധിച്ചു.2023 ഓഗസ്റ്റ് 27നു പ്രതിയുടെ വീട്ടിൽ ടിവി കാണുന്നതിനായി എത്തിയ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിക്കു മക്കളില്ലാത്തതിനാലാണ് കുട്ടിയോടു സ്നേഹം കാണിക്കുന്നതെന്നാണ് മാതാപിതാക്കൾ കരുതിയിരുന്നത്. പിന്നീട് കുട്ടിക്കു പനിയും മറ്റും തുടർച്ചയായി വന്നതിനാൽ അടുത്ത ബന്ധുവായ സ്ത്രീ ചോദിച്ചപ്പോൾ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നു ചൈൽഡ് ലൈനിൽ അറിയിച്ചു. അവർ ചാവക്കാട് പോലീസ് സ്റ്റേഷനിലും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വനിതാ സിപിഒ…
Read Moreഒരുമിച്ച് കഴിയാൻ സഹതടവുകാർക്ക് മടി; ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി; മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് റിമാന്റ് റിപ്പോർട്ട്
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ്ജയിലിൽ നിന്നു വിയൂർ സെൻട്രൽ ജയലിലേക്കു മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്. കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ കോടതിയിൽ അപേക്ഷ നൽകിയത്. ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു. 2019ലെ സജിത കൊലപാതകത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യംനേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Read Moreബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ദേവേന്ദുവിനെ കിണറ്റിലേക്ക് എറിഞ്ഞത് ജീവനോടെ; മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെയാണ് കിണറ്റിലേക്ക് ഇട്ടതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും കിണറ്റിലെറിഞ്ഞാണ് കൊന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലായിരുന്നു. ഇതോടെ ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്കാണു പോലീസ് എത്തുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം ബാലരാമപുരത്തെ കുടുംബ വീട്ടില്‍ സംസ്കരിച്ചു. അതേസമയം സംഭവത്തിൽ അമ്മ ശ്രീതുവിനെയും പോലീസ് പ്രതി ചേർത്തുവെന്ന് സൂചനയുണ്ട്. ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreകൊല്ലത്ത് 72കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തിയഞ്ചുകാരൻ പോലീസ് പിടിയിൽ; ക്ഷേത്രത്തിലേക്ക് പോയ വൃദ്ധയെ ആളൊഴിഞ്ഞ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു
കൊട്ടിയം: അമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സമൂഹസദ്യയിൽ പങ്കെടുക്കാനെത്തിയ 72 വയസുകാരിയെ സമീപത്തെ ഒഴിഞ്ഞുകിടന്ന വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടി കൂടി പോലീസിൽ ഏല്പിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് പൂച്ചമാന്തിക്കര സ്വദേശി സുരേഷ് (35 ) ആണ് പിടിയിലായത്. തഴുത്തലയിലെ ഒരു ക്ഷേത്രത്തിലേയ്ക്ക് പോയ വയോധികയെ മറ്റൊരു വഴിയിലൂടെ പോയാൽ വേഗം ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സുരേഷ് കൂട്ടികൊണ്ടു പോയി. ഒഴിഞ്ഞു കിടന്ന വീടിന്റെ പടിയിലേക്ക് തള്ളി കയറ്റിയ ശേഷം കൈയിലുണ്ടായിരുന്ന തോർത്ത് വയോധികയുടെ വായിൽ കുത്തിതിരുകി ഉപദ്രവിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ ഇയാളെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിച്ചു. കണ്ണനല്ലൂർ പോലീസ് ഉടനെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു വയോധികയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണനല്ലൂർ എസ് ഐ മാരായ ജിബിൻ, ഹരി സോമൻ, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന്…
Read Moreമകളുടെ മരണത്തിലെ ദുരൂഹത കണ്ടെത്താൻ പിതാവ് പരാതി നൽകി; ഒരു കോടിയുടെ ഇൻഷ്വറൻസ് തുക തട്ടാൻ യുവതിയെ കൊന്ന് അപകടമാക്കിയത് സഹോദരൻ; നടുക്കുന്ന വിവരമിങ്ങനെ…
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ സഹോദരിയെ കൊലപ്പെടുത്തിയശേഷം അപകടമാക്കി ചിത്രീകരിച്ച് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടാൻ ശ്രമിച്ച റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ അറസ്റ്റിൽ. പ്രകാശം ജില്ലയിലെ ഓംഗോളിലാണ് സംഭവം. മാലാപതി അശോക് കുമാർ റെഡ്ഡി ആണ് അറസ്റ്റിലായത്. ഇയാൾ സ്വന്തം സഹോദരിയായ മലാപതി സന്ധ്യയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ടായ അപകടത്തിലാണ് 24കാരിയായ സന്ധ്യ മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് പോകുന്ന വഴിയിൽ വാഹനാപകടത്തിൽ 24കാരി മരിച്ചുവെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ മകളുടെ മരണത്തിന് പിന്നാലെ അച്ഛൻ പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ വാഹനാപകടമല്ല മരണകാരണമെന്നും നടന്നത് കൊലപാതകമാണെന്നും വ്യക്തമാവുകയായിരുന്നു.
Read Moreപാടശേഖരങ്ങളിലെ കീടനാശിനികളുടെ അമിതോപയോഗം; കോട്ടയത്തെ പടിഞ്ഞാറന്‍പ്രദേശങ്ങളിൽ കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്
കോട്ടയം: പടിഞ്ഞാറന്‍പ്രദേശത്തെ പാടശേഖരവാസികളിലും നെല്കര്ഷകരിലും കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഉദയനാപുരം പഞ്ചായത്ത് നടത്തിയ പഠനത്തിലാണു താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരിലും കൃഷിക്കാരിലും രോഗം പടരുന്നതായി കണ്ടെത്തിത്. ഉദയനാപുരം പഞ്ചായത്തിലെ അഞ്ച് മുതല്‍ 10 വരെയുള്ള വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണു രോഗികളെ കണ്ടെത്താനായത്. വൈക്കപ്രയാര്‍, പടിഞ്ഞാറേനട, മാനാപ്പള്ളി, വാഴമന, കണുത്താലി എന്നിവിടങ്ങൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. കുടുംബാരോഗ്യകേന്ദ്രം മുഖേന പാടശേഖരങ്ങളുടെ സമീപവാസികളായ സ്ത്രീകളില്‍ നടത്തിയ മാമോഗ്രാം സ്ക്രീനിംഗ് പരിശോധനയിലാണു ബ്രെസ്റ്റ് കാന്‍സര്‍ തിരിച്ചറിയാനായത്. 197 സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചതായി തെളിഞ്ഞു. ഇവര്‍ക്ക് ഉടന്‍ തന്നെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനായതായും എല്‍സിഡി ക്ലിനിക്കുകള്‍ മുഖേന നടത്തുന്ന പരിശോധന കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചതായും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.കായലിനെക്കാള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലാണ് രോഗം സ്ഥിരീകരിച്ചത്. നെല്പാടങ്ങളില് തൊഴിലെടുക്കുന്നവരും ശുദ്ധമായ…
Read Moreസ്ത്രീയും പുരുഷനും തുല്യരാണെന്നു പറയുന്നവര്‍ ആദ്യം സ്വന്തം വീട്ടില്‍ നടപ്പാക്കട്ടെ; ആണും പെണ്ണും തുല്യരല്ല, വേണ്ടത് സാമൂഹികനീതിയെന്ന് പി.എം.എ. സലാം
എടക്കര: ലിംഗസമത്വമല്ല മറിച്ച്, ആണിനും പെണ്ണിനും തുല്യ സാമൂഹിക നീതിയാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എടക്കരയില്‍ മെക് സെവന് വ്യായാമ കൂട്ടായ്മയിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണിനും പെണ്ണിനും വിവേചനമില്ലാതെ നീതി നടപ്പാക്കാന്‍ കഴിയണമെന്നാണ് അഭിപ്രായം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യരാണെന്നു പറയാനാകുമോ? ലോകം അംഗീകരിച്ചിട്ടുണ്ടോ? എന്തിനാണ് ഒളിമ്പിക്സിലാക്കെ വെവ്വേറെ മത്സരം. രണ്ടും വ്യത്യസ്തരായതുകൊണ്ടല്ലേ? രണ്ടും തുല്യമാണെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലല്ലേ? സ്ത്രീകള്‍ക്കു ബസില്‍ വേറെ സീറ്റ് എന്നു എഴുതിവയ്ക്കുന്നുണ്ടല്ലോ? അവിടെ, എന്തിനാണു എഴുതിവയ്ക്കുന്നത്? മൂത്രപ്പുര വേറെയല്ലേ? സ്കൂളില്‍പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ? രണ്ടും തുല്യരാണെന്നു പറയുന്നവര്‍തന്നെ തുല്യത ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും പി.എം.എ. സലാം പറഞ്ഞു. പ്രയോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ സമൂഹത്തില്‍ കൈയടി കിട്ടാന്‍ എന്തിനാണ് കൊണ്ടുവരുന്നത്?…
Read More