ഹൈദരാബാദ്: വായ്പയെടുത്ത 2,000 രൂപ തിരിച്ചടയ്ക്കാൻ വൈകിയതിൽ ലോൺ ആപ് യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ച സംഭവത്തിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ആന്ധ്രയിൽ വിശാഖപട്ടണത്താണു സംഭവം. നരേന്ദ്ര (21) ആണ് ലോൺ ആപിന്റെ ക്രൂരതയിൽ ജീവനൊടുക്കിയത്. വിവാഹം കഴിഞ്ഞ് 47ാം ദിവസമാണു ദാരുണസംഭവം. വ്യത്യസ്ത ജാതിയില്‍പ്പെട്ട നരേന്ദ്രയുടെയും അഖിലയുടെയും പ്രണയവിവാഹമായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ നരേന്ദ്രയ്ക്ക് ഏതാനും ദിവസം ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു നിത്യച്ചെലവിനായി 2,000 രൂപ ലോണ്‍ ആപില്‍നിന്നു കടമെടുത്തിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തുക തിരിച്ച് ആവശ്യപ്പെട്ട് ലോണ്‍ ആപ് ഏജന്റ് നരേന്ദ്രയെ വിളിക്കാന്‍ തുടങ്ങി. നിരവധി ഭീഷണി സന്ദേശങ്ങളും ഏജന്റ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്രയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ ഏജന്റ് പ്രചരിപ്പിച്ചത്. മുഴുവന്‍ തുകയും തിരിച്ചു നല്കാന് ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍, ഏജന്റ് ഭീഷണി തുടരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലോണ്‍ ആപുകളുടെ ഭീഷണിയെത്തുടര്‍ന്ന്…
Read MoreCategory: Top News
നനഞ്ഞ യൂണിഫോമും പുസ്തകവുമായെത്തിയ വിദ്യാർഥി; വീട്ടിലെ ദുരിതം പ്രിൻസിപ്പൽ ചോദിച്ചറിഞ്ഞു; സഹപാഠികളും പൂർവവിദ്യാർഥികളും കൈകോർത്തപ്പോൾ ഇമ്മാനുവലിന് വീടൊരുങ്ങി
അന്പലപ്പുഴ: സഹപാഠികളും പൂർവവിദ്യാർഥികളും കൈകോർത്തപ്പോൾ ഇമ്മാനുവലിന് വീടൊരുങ്ങി. ഏഴു ലക്ഷം രൂപ ചെലവിലാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാർഡ് വൈക്കത്തുപറമ്പ് ഇമാനുവലിന് വീടൊരുക്കിയത്. അറവുകാട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവൽ പുന്നപ്രയിലെ യുകെ ഡി സെന്ററിലായിരുന്നു ട്യൂഷൻ പഠിച്ചിരുന്നത്. മൂന്നുമാസം മുമ്പ് ക്ലാസിലെത്തിയ ഇമ്മാനുവലിന്റെ വസ് ത്രങ്ങളും പുസ്തകങ്ങളും നനഞ്ഞു കുതിർന്നത് കണ്ട് പ്രധാനാധ്യാപകൻ ഉണ്ണികൃഷ് ണൻ വിവരം അന്വേഷിച്ചപ്പോഴാണ് തകർന്നു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിലാണ് കഴിയുന്നതെന്ന വിവരം ഇമ്മാനുവൽ പറയുന്നത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ സുനിലും സൂസിയും ഇമ്മാനുവേലിന്റെ ഇളയ സഹോദരങ്ങളുടെയും ജീവിതദുരിതം ഉണ്ണികൃഷ്ണൻ മറ്റു വിദ്യാർഥികളുമായും പൂർവവിദ്യാർഥികളുമായും പങ്കുവച്ചു. ഇതോടെ ഇവർക്കായി രണ്ടു കിടപ്പുമുറികളുമായി വാർക്ക വീട് മൂന്നുമാസം കൊണ്ട് പൂർത്തിയാക്കി. അലമാരയും മേശയും കട്ടിലും കിടക്കയുമുൾപ്പെടെയുള്ള വീട്ടുപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തു. വീടിന്റെ താക്കോൽ എച്ച്. സലാം എംഎൽഎ കൈമാറി. പ്രിൻസിപ്പൽ ഉണ്ണികൃഷ്…
Read More“തിരിച്ചുതല്ലാത്തതിനാലാണ് ഗാന്ധിജിയെ വെടിവച്ചുകൊന്നത്’; അടിച്ചാൽ കേസെക്കെ വരും, നല്ല വക്കീലിനെ വച്ച് വാദിക്കണം; പാർട്ടിയെ വളർത്തിയതിങ്ങനെയെന്ന് എം.എം.മണി
നെടുങ്കണ്ടം: വിവാദ പ്രസംഗം ആവർത്തിച്ച് എം.എം. മണി എംഎൽഎ. തല്ലുകൊണ്ടിട്ട് വീട്ടിൽ പോകുകയല്ല വേണ്ടത്. അടിച്ചാൽ തിരിച്ചടിക്കണം, അതാണ് നമ്മുടെ നിലപാട്. ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് അദ്ദേഹത്തെ വെടിവച്ചുകൊന്നതെന്നും എം.എം. മണി പറഞ്ഞു. തൂക്കുപാലത്ത് നടക്കുന്ന സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചാൽ കേസൊക്കെ വരും. അതിന് നല്ല വക്കീലിനെ വച്ച് വാദിക്കണം, ഇതൊക്കെ ചെയ്താണ് താനിവിടെ വരെ എത്തിയതെന്നും പാർട്ടി വളർത്തിയതെന്നും മണി പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്, ഇതൊക്കെ കൊടുത്ത് മാധ്യമങ്ങൾ എന്നെ കുഴപ്പത്തിലാക്കരുതെന്നും മണി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ശാന്തൻപാറ ഏരിയാ സമ്മേളനത്തിൽ എം.എം. മണി നടത്തിയ അടിച്ചാൽ തിരിച്ചടിക്കണമെന്ന പ്രസ്താവന വിവാദമായിരുന്നു.
Read Moreഅനധികൃത ഫ്ലക്സുകള്‍ നീക്കാന്‍ ആരെയും ഭയക്കേണ്ട; കോടതി ഉത്തരവ് ഉണ്ടായിട്ടും നടപടി എടുക്കാത്തത് സർക്കാരിന്റെ പരാജയമെന്ന് ഹൈക്കോടതി
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു പിഴ ഈടാക്കിയതിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിനാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയത്. അടുത്ത ബുധനാഴ്ച കണക്കുകളുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ജീവനക്കാര്‍ ഭയപ്പെടേണ്ട. തദ്ദേശ സെക്രട്ടറിമാര്‍ കോടതിക്കു പിന്നില്‍ അണിനിരക്കണം. ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ കോടതി സംരക്ഷണം നല്‍കും. കോടതിയലക്ഷ്യമടക്കം സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഇന്നലെ സെക്രട്ടറി ഓൺലൈനായി ഹാജരായി വിശദീകരണം നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ 1.75 ലക്ഷം ബോര്‍ഡുകള്‍ നീക്കിയിട്ടുണ്ടെന്നും 98 ലക്ഷം രൂപ പിഴ കണക്കാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. എന്നാല്‍ 30 ലക്ഷം രൂപ മാത്രമാണു വാങ്ങിയെടുത്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരുമെന്നും അറിയിച്ചു. എന്നാല്‍ വിശദീകരണമല്ല, നടപടിയാണ്…
Read Moreകാത്തിരിപ്പുകൾ നിലവിളിയിലേക്ക്… 150 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം; 55 മണിക്കുറിന് ശേഷം പുറത്തെടുത്തെങ്കിലും കുട്ടിമരണത്തിന് കീഴടങ്ങി
ധൗസ: രാജസ്ഥാനിലെ ധൗസയിൽ 150 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു . 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും വൈകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടെ അഞ്ചുവയസുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. ഉടൻതന്നെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഈസമയം, ഒരു പൈപ്പിലൂടെ കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജനും നല്‍കിയിരുന്നു. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read Moreജിമിക്കി കമ്മലിനും വാഴക്കുലക്കും ശേഷം കരിങ്ങാലി വെള്ളം: കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്താ ജെറോം
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ വിശദീകരണവുമായി നേതാക്കള്‍. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനമെന്ന് ചിന്ത പറഞ്ഞു. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തതെന്ന് ചിന്ത വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ചിന്തയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം…
Read Moreതൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്: ദേവസ്വം ഓഫീസറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിർദേശം. മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിലാണ് നടപടി. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ദേവസ്വം ഓഫീസർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയ ഹൈക്കോടതി പുതിയ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദേവസ്വം ഓഫീസര്‍ക്ക് സാമാന്യബുദ്ധിയില്ലെയെന്നും ചോദിച്ചു. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ച് ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.
Read Moreനടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ തെളിവില്ലെന്ന് ആര്. ശ്രീലേഖ; കോടതി അലക്ഷ്യ ഹര്‍ജി നല്കി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹര്‍ജി നല്കി. കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേയാണ് അതിജീവിതയായ നടിയുടെ ഹര്‍ജി. വിചാരണ കോടതിയിലാണ് നടി ഹര്‍ജി നല്‍കിയത്. നിരവധി തെളിവുകളുള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. പോലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന് ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.അന്തിമ വാദം ഇന്ന് തുടങ്ങും അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന് വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി…
Read Moreതേക്കടി ബോട്ടപകടം: 15 വർഷത്തിന് ശേഷം കേസ് വിസ്താരം നാളെ ആരംഭിക്കും; പ്രതിപ്പട്ടികയിലുള്ളത് ആറുപേർ; 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ കയറ്റിയതായിരുന്നു അപകടം
തൊടുപുഴ: തേക്കടി ബോട്ടപകടം സംബന്ധിച്ച് കേസിന്റെ വിസ്താരം നാളെ തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. സീതയുടെ മുന്‍പാകെ ആരംഭിക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. റഹിം പത്രസമ്മേളനത്തിൽ അറിയിച്ചു. 2009 സെപ്റ്റംബർ 30നാണ് 45 പേരുടെ ജീവൻ അപഹരിച്ച ജലകന്യക ബോട്ടപകടമുണ്ടായത്. ബോട്ടിന് വലതുവശത്തേക്ക് ചെരിവുള്ളതായി അറിവുണ്ടായിരിക്കേ 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ കയറ്റി അമിതവേഗതയിൽ ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബോട്ട് ടിക്കറ്റും എൻട്രൻസ് ടിക്കറ്റും പരിശോധിച്ച് ടിക്കറ്റുള്ളവരെ മാത്രം ബോട്ട് ലാന്‍ഡിംഗിലേക്ക് കടത്തിവിടുന്നതിനു പകരം ടിക്കറ്റില്ലാത്ത 19 യാത്രക്കാരെ പണംവാങ്ങി ലാന്‍ഡിംഗിലേക്ക് കടത്തിവിടുകയായിരുന്നു. ബോട്ടുടമ യാത്രാബോട്ടിന് സ്റ്റെബിലിറ്റിസർട്ടിഫിക്കറ്റ് വാങ്ങാതെ അപകടാവസ്ഥയിലുള്ള ബോട്ട് കെടിഡിസിക്ക് 42,70,000 രൂപയ്ക്ക് കൈമമാറി വഞ്ചിക്കുകയായിരുന്നു. കെടിഡിസിക്കുവേണ്ടി ബോട്ട് ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്ന ടെക്നിക്കൽ ഓഫീസർ കരാർ വ്യവസ്ഥയിൽ പറഞ്ഞിരുന്ന സർട്ടിഫിക്കറ്റുകളില്ലാതെയാണ് ബോട്ട് ഏറ്റെടുത്തത്.തമിഴ്നാട്,…
Read Moreപ്രതിപക്ഷ നേതാവിനെതിരേയെന്ന തരത്തിൽ തന്റെ വാക്കുകളെ വളച്ചൊടിച്ചു; പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയും; പറഞ്ഞത് ഉള്ളിലെ വിഷമമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: പാലക്കാട്ട് ചുമതല നല്‍കാതിരുന്നതിലെ വിഷമം മാത്രമാണ് പറഞ്ഞത്. താന്‍ പാർട്ടിക്കെതിരെയോ പ്രതിപക്ഷ നേതാവിനെതിരെയോ സംസാരിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ പറഞ്ഞെന്ന തരത്തില്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചു. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും ചാണ്ടി കൂട്ടിച്ചേർത്തു. നേരത്തേ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നൽകാത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും ചുമതല നല്കി. എന്നാല്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന് ചാണ്ടി പ്രതികരിച്ചു. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണമെന്നും ചാണ്ടി പറഞ്ഞിരുന്നു.
Read More