കോട്ടയം: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ തുടരണമോ എന്നതില്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസ് വൈകാതെ തീരുമാനമെടുക്കും. തുഷാര്‍ പങ്കെടുത്ത കോട്ടയം ജില്ലാ ക്യാംപില്‍ മുന്നണിമാറ്റ പ്രമേയം ഏകകണ്ഠമായി അവതരിപ്പിച്ചതിനു പിന്നാലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യുട്ടീവ് ചേരുകയാണ്. മറ്റു മുന്നണികളില്‍ ലഭിക്കാവുന്ന അവസരവും സാധ്യതയും സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണു കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.ചേര്‍ത്തയിലെ നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളോടും ജില്ലാ പ്രസിഡന്റുമാരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒന്‍പതു വര്‍ഷം എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടും അവഗണനയല്ലാതെ മറ്റൊരു നേട്ടവുമുണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിച്ചപ്പോള്‍ ബിജെപിയില്‍നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും ഈഴവ വോട്ടുകള്‍ മാത്രമാണ് ഏകീകരിച്ചതെന്നും ബൂത്തുതല പോളിംഗ് കണക്കുകള്‍ വിലയിരുത്തി പാര്‍ട്ടി ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. മാത്രവമല്ല ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ജെപി നഡ്ഡ പങ്കെടുത്ത റോഡ് ഷോയിലും ബിജെപി സംസ്ഥാന നേതാക്കളുടെ പങ്കാളിത്തമുണ്ടായില്ല. തുഷാറിന്…
Read MoreCategory: Top News
കോട്ടയം ചുട്ടുപൊള്ളുന്നു, വരുന്നത് കൊടുംവരള്‍ച്ചയോ? ഒരാഴ്ചയായി രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ് താപനില; രാത്രി ശൈത്യം ഫെബ്രുവരി ആദ്യവാരം പിന്‍വാങ്ങിയേക്കും
കോട്ടയം: രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഒരാഴ്ചയായി കോട്ടയത്തെ താപനില. ഇന്നലെ ഉച്ചയ്ക്ക് 36.8 ഡിഗ്രിയിലെത്തിയ ചൂട് ഫെബ്രുവരിയില്‍ 37 ഡിഗ്രിയിലേക്ക് ഉയര്‍ന്നേക്കും. 2024 ജനുവരിയേക്കാള്‍ ഒരു ഡിഗ്രി കൂടുതലാണ് വടവാതൂരില്‍ രേഖപ്പെടുത്തിയത്. 2010ല്‍ ജില്ലയില്‍ ശരാശരി 33.5 ഡിഗ്രി മാത്രമായിരുന്നു ജനുവരിയിലെ താപം. അതായത് 15 വര്‍ഷത്തിനുള്ളില്‍ മൂന്നു ഡിഗ്രിയുടെ വര്‍ധന. മാര്‍ച്ചില്‍ അസഹനീയമായ നിലയിലേക്ക് ചൂട് കൂടുമെന്നാണ് സൂചന. ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നു നില്ക്കുന്നതില് ഉഷ്ണവും വര്‍ധിക്കും. 2024 ഫെബ്രുവരി 27ന് 38.5, മാര്‍ച്ച് 12ന് 39.0, ഏപ്രില്‍ 28ന് 38.5 ഡിഗ്രി സെല്‍ഷസ് വരെ കോട്ടയത്ത് ചൂട് ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ വേനലില്‍ രണ്ടു ദിവസം വടവാതൂരില്‍ താപനില 40 ഡിഗ്രിയിലെത്തിയതായാ ണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. മലയോരങ്ങളില്‍ വറവുകാറ്റ് വീശുന്നതിനാല്‍ കടുത്ത വേനലിനാണ് സാധ്യത. രാത്രി ശൈത്യം ഫെബ്രുവരി ആദ്യവാരം പിന്‍വാങ്ങും.…
Read Moreഅന്വേഷണവുമായി സഹകരിക്കണം; പോക്സോ കേസിൽ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; കഴിഞ്ഞ ഏഴുമാസമായി ജയചന്ദ്രൻ ഒളിവിലാണ്
ന്യൂഡൽഹി: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകും വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണ് ഈ കേസെന്നായിരുന്നു ജയചന്ദ്രന്റെ വാദം. ഫെബ്രുവരി 28ന് കേസ് വീണ്ടും പരിഗണിക്കും. നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. കഴിഞ്ഞ ഏഴ് മാസമായി ഇയാൾ ഒളിവിലാണ്.
Read Moreപുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ; ജവാന് കൂടിയത് 10 രൂപ; വിലകൂട്ടിയത് മദ്യകമ്പനികളുടെ ന്യായമായ ആവശ്യം കേട്ടെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തു പുതുക്കിയ മദ്യവില ഇന്നുമുതൽ നിലവിൽ വരും. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ വില വർധിക്കുന്നത്. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാൻഡുകള്‍ക്ക് വില കുറയും. ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. ബെവ്കോ നിയന്ത്രണത്തില്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്ന ജവാന് റം വില 640 രൂപയില്‍നിന്ന് 650 ആയി ഉയര്‍ത്തി. ബിയറുകള്‍ക്ക് 20 രൂപവരെ വിലകൂടി. പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപവരെ കൂടിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ്…
Read Moreവല്ലാത്തൊരു കഥ… ബിസിനസ് പങ്കാളി വഞ്ചിച്ചു; പകവീട്ടാൻ അയാളുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി; ഏഴുപതുകാരനായ ഭാട്ടി ഒളിവിൽ
ജോധ്പുർ: ബിസിനസ് പങ്കാളി വഞ്ചിച്ചതിന്റെ കടുത്ത പക വീട്ടിയത് അയാളുടെ രണ്ട് മക്കളെ കൊന്ന് കെട്ടിത്തൂക്കി. നടുക്കുന്ന സംഭവം രാജസ്ഥാനിലെ ജോധ്പുരിലെ ബോറനടയിൽ. തന്നു (12), ശിവ്പാൽ (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്യാം സിംഗ് ഭാട്ടി (70) എന്നയാളാണ് കൃത്യം നടത്തിയത്. കുട്ടികളെ സ്കൂളിൽ നിന്നും സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുവന്നാണ് ഇയാൾ കൊലനടത്തിയത്. ഒമ്പത് മാസം മുമ്പ് പ്രതിയായ ശ്യാം സിംഗ് ഭാട്ടി, പ്രദീപ് ദേവസായിയുമായി ചേർന്ന് വള ഫാക്ടറി ആരംഭിച്ചതായി ഡിസിപി (വെസ്റ്റ്) രാജർഷി രാജ് വർമ പറഞ്ഞു. ഏകദേശം 20 വർഷമായി അവർ പരസ്പരം അറിയാമായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ദേവസായി ബിസിനസ് പങ്കാളിത്തം ഉപേക്ഷിച്ചു. ഇതേതുടർന്നാണ് ശ്യാം സിംഗ് ഭാട്ടിക്ക് പ്രദീപ് ദേസായിയോട് പക തോന്നിയത്. ഫാക്ടറിക്ക് സമീപമുള്ള ഭാട്ടിയുടെ വാടക വീട്ടിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഭാട്ടി ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ…
Read Moreഎന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി; യാത്രയ്ക്കിടെ യുവാവിന്റെ മോശം പെരുമാറ്റം; പിന്നീട് സംഭവിച്ചത്…
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി അദ്വൈതാണ് പിടിയിലായത്. തൃശൂർ സ്വദേശിനിയായ 25 കാരിയോടാണ് അദ്വൈത് മോശമായി പെരുമാറിയത്. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഇടയ്ക്ക് തൃശൂരിൽ എത്തി ഇയാൾ പെൺകുട്ടിയെ കാണാറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങലിൽ എത്തി. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല സന്ദർശിക്കുന്നതിനായി ഇരുവരും പദ്ധതിയിട്ടു. എന്നാൽ യാത്രക്കിടെ യുവാവിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രാത്രി 12ന് ആറ്റിങ്ങലിൽ വച്ച് കാറിൽ നിന്നും റോഡിലേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് പോലീസ് യുവാവിനെ പിടികൂടിയത്.
Read Moreപഞ്ചാരക്കൊല്ലിയിലെ കൊലകൊല്ലി കടവു ചത്തു; ഏഴ് വയസ് പ്രായം തോന്നുന്ന പെൺകടുവ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിൽ
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ. പുലര്‍ച്ചെ രണ്ടരയോടെ കടുവയെ പിലാക്കാവ് ഭാഗത്തുനിന്ന് അവശനിലയില്‍ ദൗത്യസംഘം കണ്ടെത്തിയിരുന്നു. മയക്കുവെടി വയ്ക്കാന്‍ നീക്കം നടത്തിയെങ്കിലും കടുവ ഗുരുതര പരിക്കേറ്റ് വീണ് കിടക്കുകയാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് അധികം വൈകാതെ കടുവ ചത്തു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാകാമെന്നാണ് നിഗമനം. കടുവയുടെ ജഡവുമായി വനംവകുപ്പ് സംഘം പ്രിയദർശനി എസ്റ്റേറ്റിലെ ബേസ് ക്യാമ്പിലെത്തി. കുപ്പാടിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ഏഴു വയസുവരെ പ്രായം തോന്നിക്കുന്ന പെൺകടുവയാണ് ചത്ത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയെ ആക്രമിച്ച് കൊന്ന കടുവയാണ് ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച 38 കാമറകളിലും പതിഞ്ഞത് ഇതേ കടുവയുടെ ചിത്രമാണ്. കടുവയുടെ ശരീരത്തിലെ മുറിവുകൾക്ക് പഴക്കമുണ്ടെന്ന് ഡോ.അരുൺ സഖറിയ അറിയിച്ചു. ഞായറാഴ്ച അർധരാത്രി 12:30 മുതൽ കടുവയ്ക്ക് പിറകേ വനപാലകർ ഉണ്ടായിരുന്നു. എന്നാൽ 2:30ഓടെയാണ് അവശനിലയിൽ കണ്ടെത്തിയത്
Read Moreകടുവ ആക്രമണത്തിൽ ജയസൂര്യയ്ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വയനാട്: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. കടുവയെ പിടികൂടുന്ന ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജയസൂര്യയുടെ കയ്യിൽ കടുവ മാന്തുകയായിരുന്നു. തറാട്ട് ഭാഗത്ത് കടുവാ തിരച്ചിലിനു ഇറങ്ങിയ സംഘാംഗമാണ് ജയസൂര്യ. സ്ഥലത്ത് കടുവയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടേക്ക് എത്തിയത്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അംഗത്തിന് നേരെയും കടുവ ആക്രമിച്ചത്. 20 അംഗ ആർആർടിയും 8 പേരടങ്ങുന്ന എട്ട് സംഘങ്ങളായാണ് ഇന്ന് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read Moreഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്താണെ: മാധ്യമങ്ങളോട് സംസാരിക്കവേ ഡിഎഫ്ഒയെ തടഞ്ഞ് പോലീസ്
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്ഒയെ തടഞ്ഞ് പോലീസ്. ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടയിൽ ഡിഎഫ്ഒയുടെ പ്രതികരണം പോലീസ് തടഞ്ഞത്. ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിന് അദ്ദേഹത്തെ തടസപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്താണെന്നായിരുന്നു ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞുകൊണ്ട് എസ്എച്ച്ഒയുടെ പ്രതികരണം. പിന്നാലെ ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പോലീസ് ആവശ്യപ്പെട്ടു. ഇന്ന് കടുവ ഉണ്ടാകാൻ സാധ്യതയുള്ള മേഖല മാർക്ക് ചെയ്ത് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞിരുന്നു. കടുവ എവിടെയാണെന്ന് കണ്ടെത്തുകയെന്നതിനാണ് പ്രഥമ പരിഗണന നൽകുക. ഡ്രോൺ പരിശോധനയും തെർമൽ കാമറ സംവിധാനം ഉപയോഗിച്ചും തെരച്ചിലും നടത്തുമെന്ന് ഡിഎഫ്ഒ പറഞ്ഞു. കുംകിയാനകളെ ആവശ്യത്തിനനുസരിച്ച് ഇവിടേക്ക് എത്തിക്കും. അടിക്കാടുകൾ വെട്ടി സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായി…
Read Moreഹിറ്റ്മേക്കർ ഷാഫി; രാമൻകുട്ടിയെയും പ്യാരിയെയും ദശമൂലം ദാമൂനേം സ്രാക്കിനേം മണവാളനെയും കൊണ്ട് മലയാളികളെ ചിരിപ്പിച്ച മഹാന് വിട
ഭവാനി ഒന്നു മനസുവെച്ചാൽ ഈ കലവറ നമുക്കൊരു മണിയറാക്കാം…,ഈ എല്ലൊക്കെ കൂടെ ഞാൻ എവിടെക്കൊണ്ടു വെയ്ക്കും തുടങ്ങി മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകൻ ഷാഫി ഓർമകളിലേയ്ക്ക് മൺമറഞ്ഞു. അര്‍ബുദബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. കടുത്ത തലവേദനയെത്തുടർന്ന് ജനുവരി 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികരക്തശ്രാവത്തെ തുടർന്ന് നില അതീവഗുരുതരമായി തുടരുകയായിരുന്നു. വർഷങ്ങൾ പലവുര കഴിഞ്ഞിട്ടും മറക്കാനാകാത്ത ചില സിനിമരംഗങ്ങളാണ് ഇതൊക്കെ. ഓർത്തോർത്ത് ചിരിക്കാനും ആർത്തുവിളിക്കാനും പാകത്തിന് രാമൻകുട്ടിയെയും പ്യാരിയെയും മിസ്റ്റർ പോഞ്ഞിക്കരയെയും മലയാളിക്ക് സമ്മാനിച്ച ഷാഫി. ഷാഫിയുടെ ചിത്രങ്ങളെല്ലാം സാധരാണക്കാരുടെ ചിത്രങ്ങളായിരുന്നു. ചിരിക്കാനും ചിന്തിക്കാനും മലയാളികളെ പഠിപ്പിച്ചയാൾ. കല രക്തത്തിൽ അലിഞ്ഞുചേർന്നവർ എന്നു പറയില്ലേ അങ്ങനൊരു ജനുസ് ആയിരുന്നു ഷാഫിയുടേത്. ചേട്ടനും അനിയനും സിനിമയ്ക്ക്…
Read More