വയനാട്: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. കടുവയെ പിടികൂടുന്ന ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജയസൂര്യയുടെ കയ്യിൽ കടുവ മാന്തുകയായിരുന്നു. തറാട്ട് ഭാഗത്ത് കടുവാ തിരച്ചിലിനു ഇറങ്ങിയ സംഘാംഗമാണ് ജയസൂര്യ. സ്ഥലത്ത് കടുവയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടേക്ക് എത്തിയത്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അംഗത്തിന് നേരെയും കടുവ ആക്രമിച്ചത്. 20 അംഗ ആർആർടിയും 8 പേരടങ്ങുന്ന എട്ട് സംഘങ്ങളായാണ് ഇന്ന് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read MoreCategory: Top News
ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്താണെ: മാധ്യമങ്ങളോട് സംസാരിക്കവേ ഡിഎഫ്ഒയെ തടഞ്ഞ് പോലീസ്
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്ഒയെ തടഞ്ഞ് പോലീസ്. ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടയിൽ ഡിഎഫ്ഒയുടെ പ്രതികരണം പോലീസ് തടഞ്ഞത്. ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിന് അദ്ദേഹത്തെ തടസപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്താണെന്നായിരുന്നു ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞുകൊണ്ട് എസ്എച്ച്ഒയുടെ പ്രതികരണം. പിന്നാലെ ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പോലീസ് ആവശ്യപ്പെട്ടു. ഇന്ന് കടുവ ഉണ്ടാകാൻ സാധ്യതയുള്ള മേഖല മാർക്ക് ചെയ്ത് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞിരുന്നു. കടുവ എവിടെയാണെന്ന് കണ്ടെത്തുകയെന്നതിനാണ് പ്രഥമ പരിഗണന നൽകുക. ഡ്രോൺ പരിശോധനയും തെർമൽ കാമറ സംവിധാനം ഉപയോഗിച്ചും തെരച്ചിലും നടത്തുമെന്ന് ഡിഎഫ്ഒ പറഞ്ഞു. കുംകിയാനകളെ ആവശ്യത്തിനനുസരിച്ച് ഇവിടേക്ക് എത്തിക്കും. അടിക്കാടുകൾ വെട്ടി സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായി…
Read Moreഹിറ്റ്മേക്കർ ഷാഫി; രാമൻകുട്ടിയെയും പ്യാരിയെയും ദശമൂലം ദാമൂനേം സ്രാക്കിനേം മണവാളനെയും കൊണ്ട് മലയാളികളെ ചിരിപ്പിച്ച മഹാന് വിട
ഭവാനി ഒന്നു മനസുവെച്ചാൽ ഈ കലവറ നമുക്കൊരു മണിയറാക്കാം…,ഈ എല്ലൊക്കെ കൂടെ ഞാൻ എവിടെക്കൊണ്ടു വെയ്ക്കും തുടങ്ങി മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകൻ ഷാഫി ഓർമകളിലേയ്ക്ക് മൺമറഞ്ഞു. അര്‍ബുദബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. കടുത്ത തലവേദനയെത്തുടർന്ന് ജനുവരി 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികരക്തശ്രാവത്തെ തുടർന്ന് നില അതീവഗുരുതരമായി തുടരുകയായിരുന്നു. വർഷങ്ങൾ പലവുര കഴിഞ്ഞിട്ടും മറക്കാനാകാത്ത ചില സിനിമരംഗങ്ങളാണ് ഇതൊക്കെ. ഓർത്തോർത്ത് ചിരിക്കാനും ആർത്തുവിളിക്കാനും പാകത്തിന് രാമൻകുട്ടിയെയും പ്യാരിയെയും മിസ്റ്റർ പോഞ്ഞിക്കരയെയും മലയാളിക്ക് സമ്മാനിച്ച ഷാഫി. ഷാഫിയുടെ ചിത്രങ്ങളെല്ലാം സാധരാണക്കാരുടെ ചിത്രങ്ങളായിരുന്നു. ചിരിക്കാനും ചിന്തിക്കാനും മലയാളികളെ പഠിപ്പിച്ചയാൾ. കല രക്തത്തിൽ അലിഞ്ഞുചേർന്നവർ എന്നു പറയില്ലേ അങ്ങനൊരു ജനുസ് ആയിരുന്നു ഷാഫിയുടേത്. ചേട്ടനും അനിയനും സിനിമയ്ക്ക്…
Read Moreചൂട് കൂടും: മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയും ഞായറും സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. *…
Read Moreഒട്ടും കുറഞ്ഞുപോയില്ലല്ലോ അല്ലേ..! തന്റെ പാഠ പുസ്തകത്തിലെ ഹീറോ… താൻ കണ്ടു വളർന്ന നേതാവ്; മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി പി.പി. ദിവ്യ
കണ്ണൂർ: ആരോപണങ്ങൾ വരുമ്പോഴും രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും മടിയിൽ കനമില്ലെങ്കിൽ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവാണ് പിണറായി വിജയനെന്ന് പി.പി. ദിവ്യ. സമൂഹമാധ്യമത്തിലൂടെയാണ് ദിവ്യയുടെ പ്രതികരണം. തന്റെ പാഠ പുസ്തകത്തിലെ ഹീറോ. താൻ കണ്ടു വളർന്ന നേതാവാണ് പിണറായി വിജയൻ. കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി. അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം. അലക്കി തേച്ച വെള്ള വസ്ത്രവും നാല് പേപ്പറും കൈയിൽ വച്ച് നാല് മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല. കോടതിയിൽ കണ്ടിപ്പാ പാക്കലാം എന്നും ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.
Read Moreക്രൂരതയുടെ കൗമാരമുഖങ്ങൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 17കാരൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചത് പതിനേഴുകാരൻ. പിന്നാലെ സഹൃത്തുക്കളും പെൺകുട്ടിയ ക്രൂരപീഡനത്തിന് ഇരയാക്കി. സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ജനുവരി ആറിന് മുംബൈയിലെ കാന്തിവാലി ഈസ്റ്റിൽ വച്ചാണ് 17 വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം പ്രായപൂർത്തിയാകാത്ത പ്രതിയാണ് പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഈ സമയം മറ്റ് പ്രതികളായ തേജസ് മഹാദിക് (21), ഓംകാർ പാട്ടീൽ (20) എന്നിവർ സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. പ്രതികൾ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് പോലീസ് വിവരമറിഞ്ഞത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജൂവനൈൽ ഹോമിലേക്ക് മാറ്റി.
Read Moreഭർത്താക്കൻമാരുടെ അമിതമദ്യപാനം; സമാന അനുഭവം പങ്കുവച്ചപ്പോൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് യുവതികൾ; അമ്പലത്തിൽവെച്ച് താലിചാർത്തി ജീവിതം തുടങ്ങി…
ലക്നോ: ഭർത്താക്കന്മാരുടെ അമിത മദ്യപാനം മൂലം വീടുവിട്ടിറങ്ങിയ യുവതികൾ തമ്മിൽ കണ്ടുമുട്ടി, പിന്നാലെ വിവാഹിതരായി. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ഡിയോറിയയിലാണ് വ്യത്യസ്തമായ കല്യാണം അരങ്ങേറിയത്. കവിതയും ബബ്ലു എന്ന ഗുഞ്ചയുമാണ് വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രത്തിൽ, ഗുഞ്ച വരന്റെ വേഷം ധരിച്ച്, കവിതയുടെ നെറ്റിയിൽ സിന്ദൂരം പുരട്ടി. ഇരുവരും പരസ്പരം മാലകൾ അണിയിക്കുകയും അഗ്നികുണ്ഡത്തിന് ചുറ്റും ഏഴുപ്രാവശ്യം വലംവയ്ക്കുകയും ചെയ്തു. ഭർത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. ഇതേതുടർന്നാണ് സമാധാനവും സ്നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ദമ്പതികളായി ഗോരഖ്പൂരിൽ ജീവിക്കാനും ജോലി ചെയ്യാനും ഞങ്ങൾ തീരുമാനിച്ചുവെന്ന് ഗുഞ്ജ പറഞ്ഞു.
Read Moreസ്വത്തുക്കളെല്ലാം സ്വന്തമാക്കാൻ രക്തബന്ധം മറന്ന് സഹോദരൻ; യുവാവിനെ ക്രൂരമായി മർദിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചു; സഹോദരന്റെ ഭാര്യ അറസ്റ്റിൽ
പാറ്റ്ന: സ്വത്ത് തർക്കത്തിന്റെ പേരിൽ യുവാവിനെ സഹോദരനും ഭാര്യയും ചേർന്ന് ജീവനോടെ കത്തിച്ചു. മാനസികവൈകല്യമുള്ള സുധീർ കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നടുക്കുന്ന സംഭവം ബിഹാറിലെ മുസാഫർപൂരിൽ . ഇരുവരും ചേർന്ന് സുധീർ കുമാറിനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം സുധീർ കുമാർ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് സഹോദരനും ഭാര്യയും ചേർന്ന് സുധീർ കുമാറിനെ വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സംഭവം കണ്ട ഒരു വാച്ച്മാൻ ആണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസാണ് പാതി കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭർത്താവിനെ പിടികൂടാൻ പോലീസ് തിരച്ചിൽ നടത്തുകയാണ്.
Read Moreകെപിസിസി പ്രസിഡന്റ് സുധാകരനൊഴിഞ്ഞാൽ അടൂർ പ്രകാശ്? സുധാകരനെ മാറ്റിയാൽ സതീശനെയും മാറ്റണമെന്ന് സുധാകരണ അനുകൂലികൾ; അതൃപ്തി അറിയിച്ച് സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ നിലവിലുള്ള പ്രസിഡന്റ് കെ. സുധാകരൻ കടുത്തനീരസത്തിൽ. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നടത്തുന്ന അനൗപാരിക ചർച്ചകൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിലുള്ള തന്റെ അതൃപ്തി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഫോണിൽ വിളിച്ച് കെ. സുധാകരൻ അറിയിച്ചതായാണു വിവരം. ഇതുതന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന വികാരമാണ് സുധാകരനുള്ളത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാൻ താനില്ലെന്ന് വ്യക്തമാക്കിയ സുധാകരന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വാർത്ത പരക്കുന്നതിലും അതൃപ്തി പ്രകടിപ്പിച്ചു. അതേസയം, പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരുന്നതിലുള്ള നീരസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു സുധാകരൻ മാറാൻ നിർബന്ധിതനായാൽ അടൂർ പ്രകാശ് എംപിയെ കെപിസിസി പ്രസിഡന്റാക്കുന്നതിനുള്ള ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നതെന്നു…
Read Moreനൊന്പരക്കാഴ്ചയിൽ തേങ്ങി ഒരു നാട്… ഞങ്ങൾ ആത്മഹത്യ ചെയ്യുകയല്ല, മകന്റെ അടുത്ത് പോകുകയാണ്; മകന്റെ ഒന്നാം ചരമ വാർഷികത്തിൽ നെയ്യാറിൽ ചാടി ആത്മഹത്യ ചെയ്ത് ദമ്പതികൾ
നെയ്യാറ്റിന്‍കര: നദിയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കവേ ഒപ്പം ഒരു പുരുഷന്റെ ചേതനയറ്റ ശരീരവും കണ്ടെത്തുകയായിരുന്നു. പുരുഷന്റെ വലതു കൈയും സ്ത്രീയും ഇടതു കൈയും തമ്മില്‍ കറുത്ത ഷാള്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലും. പിന്നീട് അവരുടെ കാറില്‍ നിന്നും കണ്ടെടുക്കുന്ന ആത്മഹത്യാക്കുറിപ്പ്. തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതല്ലെന്നും മകന്റെ അടുത്തേയ്ക്ക് പോവുകയാണെന്നുമുള്ള നോവുണര്‍ത്തുന്ന വരികൾ. എന്തായാലും അരുവിപ്പുറം വലിയവിളാകം നിവാസികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാനാവാത്ത നൊന്പരക്കാഴ്ചകളുടെ അനുഭവം. തലസ്ഥാനപത്രികയുടെ പത്രാധിപര്‍ മുട്ടട അറപ്പുര ലെയ്നില്‍ ഹൗസ് നന്പര് 53 എ യില്‍ പരുത്തിപ്പാറ സ്നേഹദേവി (61) നേയും പത്നി ശ്രീകല (56) യേയുമാണ് അരുവിപ്പുറം നെയ്യാറില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ രാവിലെ ഒന്‍പതോടെ അരുവിപ്പുറം മഠത്തിനു സമീപത്തു…
Read More