ലക്നോ: ഭർത്താക്കന്മാരുടെ അമിത മദ്യപാനം മൂലം വീടുവിട്ടിറങ്ങിയ യുവതികൾ തമ്മിൽ കണ്ടുമുട്ടി, പിന്നാലെ വിവാഹിതരായി. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ഡിയോറിയയിലാണ് വ്യത്യസ്തമായ കല്യാണം അരങ്ങേറിയത്. കവിതയും ബബ്ലു എന്ന ഗുഞ്ചയുമാണ് വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ശിവക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രത്തിൽ, ഗുഞ്ച വരന്റെ വേഷം ധരിച്ച്, കവിതയുടെ നെറ്റിയിൽ സിന്ദൂരം പുരട്ടി. ഇരുവരും പരസ്പരം മാലകൾ അണിയിക്കുകയും അഗ്നികുണ്ഡത്തിന് ചുറ്റും ഏഴുപ്രാവശ്യം വലംവയ്ക്കുകയും ചെയ്തു. ഭർത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. ഇതേതുടർന്നാണ് സമാധാനവും സ്നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ദമ്പതികളായി ഗോരഖ്പൂരിൽ ജീവിക്കാനും ജോലി ചെയ്യാനും ഞങ്ങൾ തീരുമാനിച്ചുവെന്ന് ഗുഞ്ജ പറഞ്ഞു.
Read MoreCategory: Top News
സ്വത്തുക്കളെല്ലാം സ്വന്തമാക്കാൻ രക്തബന്ധം മറന്ന് സഹോദരൻ; യുവാവിനെ ക്രൂരമായി മർദിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചു; സഹോദരന്റെ ഭാര്യ അറസ്റ്റിൽ
പാറ്റ്ന: സ്വത്ത് തർക്കത്തിന്റെ പേരിൽ യുവാവിനെ സഹോദരനും ഭാര്യയും ചേർന്ന് ജീവനോടെ കത്തിച്ചു. മാനസികവൈകല്യമുള്ള സുധീർ കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നടുക്കുന്ന സംഭവം ബിഹാറിലെ മുസാഫർപൂരിൽ . ഇരുവരും ചേർന്ന് സുധീർ കുമാറിനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം സുധീർ കുമാർ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് സഹോദരനും ഭാര്യയും ചേർന്ന് സുധീർ കുമാറിനെ വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സംഭവം കണ്ട ഒരു വാച്ച്മാൻ ആണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസാണ് പാതി കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭർത്താവിനെ പിടികൂടാൻ പോലീസ് തിരച്ചിൽ നടത്തുകയാണ്.
Read Moreകെപിസിസി പ്രസിഡന്റ് സുധാകരനൊഴിഞ്ഞാൽ അടൂർ പ്രകാശ്? സുധാകരനെ മാറ്റിയാൽ സതീശനെയും മാറ്റണമെന്ന് സുധാകരണ അനുകൂലികൾ; അതൃപ്തി അറിയിച്ച് സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ നിലവിലുള്ള പ്രസിഡന്റ് കെ. സുധാകരൻ കടുത്തനീരസത്തിൽ. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നടത്തുന്ന അനൗപാരിക ചർച്ചകൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിലുള്ള തന്റെ അതൃപ്തി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഫോണിൽ വിളിച്ച് കെ. സുധാകരൻ അറിയിച്ചതായാണു വിവരം. ഇതുതന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന വികാരമാണ് സുധാകരനുള്ളത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാൻ താനില്ലെന്ന് വ്യക്തമാക്കിയ സുധാകരന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വാർത്ത പരക്കുന്നതിലും അതൃപ്തി പ്രകടിപ്പിച്ചു. അതേസയം, പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരുന്നതിലുള്ള നീരസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു സുധാകരൻ മാറാൻ നിർബന്ധിതനായാൽ അടൂർ പ്രകാശ് എംപിയെ കെപിസിസി പ്രസിഡന്റാക്കുന്നതിനുള്ള ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നതെന്നു…
Read Moreനൊന്പരക്കാഴ്ചയിൽ തേങ്ങി ഒരു നാട്… ഞങ്ങൾ ആത്മഹത്യ ചെയ്യുകയല്ല, മകന്റെ അടുത്ത് പോകുകയാണ്; മകന്റെ ഒന്നാം ചരമ വാർഷികത്തിൽ നെയ്യാറിൽ ചാടി ആത്മഹത്യ ചെയ്ത് ദമ്പതികൾ
നെയ്യാറ്റിന്‍കര: നദിയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കവേ ഒപ്പം ഒരു പുരുഷന്റെ ചേതനയറ്റ ശരീരവും കണ്ടെത്തുകയായിരുന്നു. പുരുഷന്റെ വലതു കൈയും സ്ത്രീയും ഇടതു കൈയും തമ്മില്‍ കറുത്ത ഷാള്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലും. പിന്നീട് അവരുടെ കാറില്‍ നിന്നും കണ്ടെടുക്കുന്ന ആത്മഹത്യാക്കുറിപ്പ്. തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതല്ലെന്നും മകന്റെ അടുത്തേയ്ക്ക് പോവുകയാണെന്നുമുള്ള നോവുണര്‍ത്തുന്ന വരികൾ. എന്തായാലും അരുവിപ്പുറം വലിയവിളാകം നിവാസികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാനാവാത്ത നൊന്പരക്കാഴ്ചകളുടെ അനുഭവം. തലസ്ഥാനപത്രികയുടെ പത്രാധിപര്‍ മുട്ടട അറപ്പുര ലെയ്നില്‍ ഹൗസ് നന്പര് 53 എ യില്‍ പരുത്തിപ്പാറ സ്നേഹദേവി (61) നേയും പത്നി ശ്രീകല (56) യേയുമാണ് അരുവിപ്പുറം നെയ്യാറില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ രാവിലെ ഒന്‍പതോടെ അരുവിപ്പുറം മഠത്തിനു സമീപത്തു…
Read Moreകാപ്പി പറിക്കാൻ പോകുന്നതിനിടെ ആക്രമണം; വയനാട്ടിൽ യുവതിയെ കടുവ കടിച്ചു കീറി കൊന്നുതിന്നു; ഒരു മാസത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറുപേർ
വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് ആക്രമണമെന്നാണ് വിവരം. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍. അല്പസമയം മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് രാധ. മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്.
Read Moreഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആനപ്പോര്; മൂന്നാറിൽ പരസ്പരം കൊന്പുകോർത്ത് കൊമ്പൻമാർ; നല്ലതണ്ണി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു
മൂന്നാർ: കാട്ടാനകൾ ജനവാസ മേഖലകൾ കീഴടക്കി വരുന്നതിനു പുറമേ ആനകൾ പരസ്പരം കൊന്പുകോർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലെ മാലിന്യ നിർമാർജന പ്ലാന്റിലാണ് കാട്ടു കൊന്പൻമാർ കൊന്പു കോർത്തത്. പരസ്പരം ചിന്നം വിളിച്ച് കൊന്പുകോർത്തതോടെ പ്രദേശത്ത് ഭീകരാന്തരീക്ഷമായി. ശുചീകരണ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തായിരുന്നു ആനകളുടെ പോര്. പടയപ്പ, ഒറ്റക്കൊന്പൻ തുടങ്ങിയ കൊന്പൻമാർ ഉൾപ്പെടെയുള്ള ആനകൾ സ്ഥിരം താവളമാക്കാറുള്ള പ്ലാന്റിലെ തൊഴിലാളികൾക്ക് ആനസാന്നിധ്യം വലിയ ഭീഷണിയാണ്. ഏതാനും മാസങ്ങൾക്കു മുന്‍പ് നയമക്കാട് എസ്റ്റേറ്റിൽ പടയപ്പയും ഒറ്റക്കൊന്പനും ഏറ്റുമുട്ടിയിരുന്നു. രണ്ടു മാസം മുന്‍പ് മാലിന്യ നിർമാർജന പ്ലാന്റിൽ എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
Read Moreഅർജുന് വധു കടൽകടന്നെത്തിയ എമ്മ; മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ വെച്ച് ആദ്യം കണ്ടപ്പോൾ തന്നെ പ്രണയം മൊട്ടിട്ടു; സാക്ഷികളായി കുട്ടനാട്ടുകാർ
ആലപ്പുഴ: ഫ്രഞ്ച് യുവതിയും മലയാളി യുവാവും കുട്ടനാട്ടില്‍ വിവാഹിതരായി. മൂവാറ്റുപുഴക്കാരനായ അര്‍ജുന്റെയും ഫ്രഞ്ച് യുവതി എമ്മയുടെയും വിവാഹമാണ് ഇന്നലെ മങ്കൊമ്പില്‍ നടന്നത്. ചടങ്ങുകള്‍ക്ക് എമ്മയുടെ ഫ്രഞ്ചുകാരായ സുഹൃത്തുക്കളും ബന്ധുക്കളും അര്‍ജുന്റെ കുടുംബാംഗങ്ങളും കുട്ടനാട്ടുകാരും സാക്ഷികളായി. മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആശ്രമത്തിന്റെ മുഖ്യ ചുമതലക്കാരന് ആനന്ദ് അഘോരി മഹാരാജ് മുഖ്യകാര്‍മികത്വം വഹിച്ചു. 12 വര്‍ഷം മുന്‍പ് വൃക്കരോഗ ചികിത്സയ്ക്കായി എത്തിയ എമ്മയുടെ അമ്മ എനിക് ആണ് ആനന്ദ് അഘോരി മഹാരാജിനെ പരിചയപ്പെട്ടത്. പിന്നീട് മക്കളായ അര്‍നോഡ്, എമ്മ എന്നിവരെയും ആശ്രമത്തില്‍ കൊണ്ടുവന്ന് സ്വാമിയുടെ ശിഷ്യരാക്കി. ഫ്രാന്‍സില്‍ ആയുര്‍വേദ, യോഗ ചികിത്സാകേന്ദ്രം നടത്തുകയാണു ബിബിഎ പഠനം പൂര്‍ത്തിയാക്കിയ എമ്മ. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം ആശ്രമത്തില്‍ താമസിച്ചായിരുന്നു എമ്മയുടെ പഠനം. ഈ സമയത്തു ബന്ധുവായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് അര്ജുന് ആശ്രമത്തില്‍ എത്തിയത്. എമ്മയെ കണ്ട്…
Read Moreകാഞ്ഞിരക്കുരു ഇത്രയ്ക്ക് വിഷമോ? ക്ഷേത്രാചാരത്തിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു; തുള്ളൽ ചടങ്ങിനിടെ വെളിച്ചപ്പാടായ യുവാവ് മൂന്ന് കുരു കഴിച്ചെന്ന് പോലീസ്
പട്ടാന്പി: പരുതൂർ കുളമുക്കിൽ ക്ഷേത്രാചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു(43)വാണ് മരിച്ചത്. ബുധനാഴ്ച ക്ഷേത്രച്ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളൽ) ഷൈജു കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. പരുതൂർ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിനു സമീപത്തെ ഷൈജുവിന്റെ കുടുംബക്ഷേത്രത്തിൽ അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. ദിവസങ്ങളായി ഇവിടെ കുടുംബക്കാർ ഒത്തുകൂടിയുളള ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. ഇതിൽ കോമരമായി ഷൈജുവും പങ്കെടുത്തിരുന്നു. ആചാരത്തിന്റെ ഭാഗമായി ഒരു തളികയിൽ ഫലമൂലാദികൾ നൽകും. വെളിച്ചപ്പാട് ഇതു കഴിക്കണം. സാധാരണഗതിയിൽ കടിച്ചുതുപ്പുകയാണ് പതിവെങ്കിലും ഷൈജു രണ്ടോ മൂന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണു പോലീസ് പറയുന്നത്. കോമരംതുള്ളുന്നതിന്റെ ഭാഗമായി വാളുപയോഗിച്ച് വെട്ടിയ പാടുകളും ഷൈജുവിന്റെ നെറ്റിയിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തിൽനിന്നു വീട്ടിലെത്തിയ ഷൈജുവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് പട്ടാന്പിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു.…
Read Moreദേഷ്യം കൊന്നിട്ടും തീർന്നില്ല; ഭാര്യയെ കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു; എന്നിട്ടും തീരാത്ത കലിപ്പിൽ മൃതദേഹത്തോടെ ചെയ്ത ക്രൂരത കേട്ട് ഞെട്ടി പോലീസ്
ഹൈദരാബാദിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം കഷണങ്ങളാക്കി നുറുക്കി പ്രഷർ കുക്കറിൽ വേവിച്ചെന്ന് മുൻ സൈനികന്റെ കുറ്റസമ്മതം. കാണാതായതിനെത്തുടർന്നു യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഗുരുമൂർത്തി (45) പോലീസിനോടു കുറ്റസമ്മതം നടത്തിയത്. ഈ മാസം 16ന് ആണ് വെങ്കിട മാധവി (35) യെ കാണാതാകുന്നത്. മാധവിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗുരുമൂർത്തി കുറ്റം ഏറ്റുപറഞ്ഞത്. മൂന്നു ദിവസത്തോളം ശരീരഭാഗങ്ങൾ വേവിക്കുകയും പൊടിയാക്കുകയും ചെയ്തശേഷം പൊതിഞ്ഞു മീർപേട്ട് തടാകത്തിൽ വലിച്ചെറിയുകയായിരുന്നു. മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡാണ്. ദമ്പതികൾക്കു രണ്ടു കുട്ടികളുണ്ട്. ഇരുവരും തമ്മിൽ അടിക്കടി വഴക്കുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreദേഷ്യം വന്നപ്പോൾ പറഞ്ഞ്പോയതാണ്, മാപ്പുനൽകണം… അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം സമവായത്തിൽ; വിദ്യാർഥിക്ക് തുടർപഠനത്തിന് അനുമതി നൽകി സ്കൂൾ
തൃത്താല: ആനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോണ്‍ പിടിച്ചെടുത്തതിനെത്തുടർന്ന് വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സമവായം. തൃത്താല പോലീസ് സ്റ്റേഷനിൽ അധ്യാപകരും വിദ്യാർഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു. പിഴവു പറ്റിയതാണെന്നും മാപ്പുനൽകണമെന്നും വിദ്യാർഥി അധ്യാപകനോടു പറഞ്ഞു. കേസുമായി ഇനി മുന്നോട്ടുപോകേണ്ടതില്ലെന്ന് അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥിക്കു കൗണ്‍സലിംഗ് നൽകാനും അടുത്ത ദിവസംമുതൽ ക്ലാസിൽ വരാൻ സൗകര്യമൊരുക്കാനും തീരുമാനമായി. കുട്ടിയെ തിരുത്താൻ നടപടി സ്വീകരിക്കുമെന്നു പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർഥിയുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അധ്യാപകർക്കോ സ്ഥാപനത്തിനോ ബന്ധമില്ല. കുട്ടിയെ ക്രിമിനൽ ആക്കാനില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ മാനസാന്തരമുണ്ടെന്നു വിദ്യാർഥി പോലീസിനോടു പറഞ്ഞിരുന്നു. തൃത്താല പോലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർഥി തന്റെ പിഴവ് തുറന്നുപറഞ്ഞത്. ഫോണ്‍ വാങ്ങിവച്ച് വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ചു മാപ്പുപറയാൻ തയാറാണെന്നുമാണ് വിദ്യാർഥി പോലീസിനെ അറിയിച്ചത്. തനിക്ക് അതേ സ്കൂളിൽതന്നെ തുടർന്നുപഠിക്കാനുള്ള അവസരം നൽകാൻ ഇടപെടണമെന്നും…
Read More