കൽപ്പറ്റ: തെക്കേവയനാട്ടിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിനു കീഴിലുള്ള പൂക്കോട് ഇക്കോ ടൂറിസം സെന്ററിൽ സന്ദർശകരുടെ തിരക്ക് വർധിച്ചു. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുറുവ, ചെന്പ്രമല, മീൻമുട്ടി, ബാണാസുരമല വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടച്ചതിനുശേഷം പൂക്കോട് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ 20 ശതമാനത്തിനടുത്ത് വർധനയുണ്ടായതായി ടൂറിസം സെന്റർ മാനേജർ എം.എസ്. ദിനേശ് പറഞ്ഞു. നൈസർഗിക തടാകവും പ്രകൃതിസൗന്ദര്യവുമാണ് പൂക്കോട് സെന്ററിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നത്. സെന്ററിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിൾ സവാരിക്കും പുതുതായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തടാകത്തിനു ചുറ്റുമായി നിർമിച്ച രണ്ടു കിലോമീറ്റർ നടപ്പാതയിൽ 1,750 മീറ്ററിലാണ് സൈക്കിൾ സവാരി അനുവദിക്കുന്നത്. 50 രൂപ ഫീസ് നൽകിയാൽ 20 മിനിറ്റ് തടാകതീരത്തു സൈക്കിളിൽ ചുറ്റിയടിക്കാം. 15 സൈക്കിളുകളാണ് സെന്ററിലുള്ളത്.…
Read MoreCategory: Travel
രാജമലയിൽ 72 വരയാടിൻകുട്ടികൾ പിറന്നു
വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ രാജമല സന്ദർശകർക്കായി തുറന്നു. ഇത്തവണ 72 വരയാടിൻ കുട്ടികൾ പിറന്നതായാണ് പ്രാഥമിക നിഗമനമെങ്കിലും എണ്ണം വർധിക്കാൻ സാധ്യതയുള്ളതായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി പറഞ്ഞു. മേയ് ആദ്യവാരത്തോടെ നടക്കുന്ന കണക്കെടുപ്പിലൂടെ മാത്രമേ മൂന്നാർ മേഖലയിൽ എത്ര വരയാടിൻ കുട്ടികൾ പിറന്നെന്ന് വ്യക്തമായി അറിയാൻ കഴിയൂ. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോല നാഷണൽ പാർക്ക്, മൂന്നാർ ടെറിട്ടോറിയൽ, മറയൂർ, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങളിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജമലയിൽ മാത്രം 69 കുട്ടികൾ പിറന്നിരുന്നു.
Read Moreസുഗന്ധം പരത്തുന്ന റോസ് പാർക്കിൽ ഉല്ലസിക്കാം; കുമളിക്കു പോരേ..
റോസ് പാർക്ക് ആകെ സുഗന്ധമയമാണ്. തേൻമധുരമുള്ള ചക്കയും മാങ്ങയും ഇവിടെ സുലഭം. ഇപ്പോൾ മാവും പ്ലാവും നിറയെ പൂത്തിരിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, ഓറഞ്ച് അടക്കം നിരവധി ഫലവൃക്ഷാദികൾ. ഒൗഷധ സസ്യങ്ങളുടെ നീണ്ട നിരതന്നെ പാർക്കിലുണ്ട്. കണ്ണും മനസും നിറയ്ക്കാൻ അൻപതിൽപരം അപൂർവയിനം റോസാച്ചെടികൾ പൂവിട്ടുനിൽക്കുന്നു. പ്രകൃതിയുടെയും വിജ്ഞാനത്തിന്റെയും കൂടാരമാണ് കുമളി അട്ടപ്പള്ളം റോഡിലുള്ള റോസ് പാർക്ക്. ഉല്ലാസ പരിപാടികൾ എല്ലാംതന്നെ ശബ്ദരഹിതമാണ്. പ്രകൃതിയെ അലോസരപ്പെടുത്താതെയുള്ള ഉല്ലാസങ്ങൾ. കല്യാണ ഫോട്ടോകൾ പകർത്താൻ സംസ്ഥാനത്തിനകത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും നിരവധി സംഘങ്ങൾ ഇവിടെയെത്തുണ്ട്. സ്കൈ സൈക്കിൾ, ബർമാ ബ്രിഡ്ജ്, സിപ് ലൈൻ, മൾട്ടിവൈൻ, വാലിക്രോസിംഗ്, കയാക്കിംഗ്, ബഞ്ച് ട്രംപോളിൻ, പെഡൽ ബോട്ടിംഗ്, ആർച്ചറി, ഷൂട്ടിംഗ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, സ്കിപ്പിംഗ് തുടങ്ങി ഒട്ടനവധി വിനോദോപാധികൾ പാർക്കിലുണ്ട്. അല്ലി ആന്പൽ അടക്കം വിവിധതരം ആന്പലുകൾ, താമരകൾ, മരുഭൂമിയിൽ കാണുന്ന ക്യാറ്റസ് ചെടികൾ, ഹോൾട്ടികൾച്ചർ നഴ്സറി…
Read Moreസൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നെരങ്ങാൻപാറ സഞ്ചാരികളെ വിളിക്കുന്നു
ആലത്തൂർ: കടൽക്കരയിലെന്നപോലെ സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന നെരങ്ങാൻപാറ കുന്ന് സഞ്ചാരികളെ ആകർഷിക്കുന്നു. ആലത്തൂരിൽനിന്നും നാലു കിലോമീറ്ററും എരിമയൂരിൽനിന്നും ഏഴുകിലോമീറ്ററും കുത്തനൂരിൽനിന്ന് അഞ്ചുകിലോമീറ്ററും റോഡ് മാർഗം സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രകൃതിരമണീമായ വശ്യസുന്ദരമായ വനപ്രദേശമാണിത്. കാവശേരി, ആലത്തൂർ, എരിമയൂർ, കുത്തന്നൂർ, തരൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയായ ഈ മലമുകളിൽനിന്നും സൂര്യാസ്തമയം കാണാൻ ഏറെ മനോഹരമാണ്. കടലിൽ സൂര്യൻ താഴ്ന്നപോലെ മലമുകളിൽനിന്നും സൂര്യൻ താഴോട്ട് പതിയെ പതിക്കുന്നത് കാണാൻ സഞ്ചാരികൾ ഇപ്പോൾതന്നെ ഇവിടെയെത്തുന്നുണ്ട്. വനംവകുപ്പിന്റെ അധീനതയിലാണ് അഞ്ചു പഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്ന ഈ സ്ഥലം. ഇന്ത്യയിലെ ഏക മയിൽ സങ്കേതമായ ചൂലന്നൂർ വനത്തിന്റെ കിഴക്കേ അറ്റമാണിത്.ഇവിടെ വിനോദകേന്ദ്രം, പാർക്ക്, കളിസ്ഥലം എന്നിവ നിർമിക്കാൻ പറ്റിയ ഇടമാണ്. അഞ്ചു പഞ്ചായത്തുകളിൽനിന്നും ഗതാഗത സൗകര്യവുമുണ്ട്. ഈ റോഡുകളുടെ സംഗമം ഇതേ പാറക്കൂട്ടത്തിലാണ് എന്നത് പ്രദേശത്തെ കുറെയേറേ മനോഹാരിയാക്കുന്നു.വിനോദകേന്ദ്രമോ പാർക്കോ ഒന്നുമാക്കിയില്ലെങ്കിൽ വശ്യ സുന്ദരമായ…
Read Moreമഞ്ഞിൻ പുതപ്പണിഞ്ഞ് മീശപ്പുലിമല! പ്രവേശനം ബുക്ക് ചെയ്തവർക്ക് മാത്രം
മഞ്ഞിൻ പുതപ്പണിഞ്ഞ് മലമുകളിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്വപ്നഭൂമിയുണ്ട് അതാണ് മീശപ്പുലിമല. വിരുന്നെത്തുന്നവരെ തണുപ്പുകൊണ്ടും ഉയരംകൊണ്ടും പുളകംകൊള്ളിക്കുന്ന മീശപ്പുലിമല. ഇടുക്കി ജില്ലയിലെ മൂന്നാറിൽനിന്നും 27 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല സ്ഥിതിചെയ്യുന്നത്. ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. ഉയരം 2,640 മീറ്റർ. സീസണിൽ മൈനസ് ഡിഗ്രിയായിരിക്കും പലപ്പോഴും മീശപ്പുലിമലയിലെ താപനില. സാഹസിക വിനോദത്തിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമായാണ് ഇവിടം കണക്കാക്കുന്നത്. മലമുകളിലെത്തിയാൽ മേഘക്കൂട്ടങ്ങളെ തൊട്ടടുത്തു കാണുന്ന പ്രതീതിയാണ് ഉണ്ടാകുക. മൂന്നാറിനോട് ചേർന്നുകിടക്കുന്ന ആനമുടി, കുണ്ടള ഡാം, കൊളുക്കുമല, ആനയിറങ്ങൽ ഡാം, പാണ്ടവൻ ഹിൽസ്, ടോപ്പ് സ്റ്റേഷൻ, തമിഴ്നാടിന്റെ പ്രദേശങ്ങൾ എന്നിവ മീശപ്പുലിമലയിൽ നിന്നാൽ കാണാം. മലയിലേക്കുള്ള ട്രെക്കിംഗിനിടയിൽ കുറിഞ്ഞിവാലി വെള്ളച്ചാട്ടം, റോഡോ ചെടികൾ, കാട്ടാനകൾ, വരയാടുകൾ എന്നിവയും കാണാം. ബേസ് ക്യാന്പിൽനിന്ന് 12 കിലോമീറ്റർ ദൂരമുണ്ട് മീശപ്പുലിമലയിലെത്താൻ. വനംവകുപ്പിന്റെ കീഴിലുള്ള കേരള ഫോറസ്റ്റ് ഡെവലപ്മെന്റ്…
Read Moreമീൻ വാങ്ങാം… അണക്കെട്ടും കാണാം!
അതിർത്തി ഗ്രാമത്തിൽ നീലജലാശയത്തിന്റെ പൊലിമയിൽ രണ്ടു പേരുകളിൽ അറിയപ്പെടുന്ന അണക്കെട്ടുകൾ സഞ്ചാരികൾക്ക് പ്രിയമായി മാറുന്നു. പട്ടണംകാൽ ഒന്നും പട്ടണംകാൽ രണ്ട് എന്നും വിളിക്കുന്ന ചിറ്റാർ അണക്കെട്ടാണിത്. ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ് ഇവിടെ. ഇവിടെ മൽസ്യവകുപ്പ് ഡാമിൽ വളർത്തുന്ന മീനുണ്ട്. അത് വിൽപ്പന നടത്തും . അതിനാൽ ശുദ്ധജല മൽസ്യം വാങ്ങാൻ വൻ തിരക്കുണ്ട്. മാത്രമല്ല മൽസ്യങ്ങളുടെ രുചി മേളം തീർക്കുന്ന നിരവധി ഭക്ഷണശാലകളും ഇവിടുത്തെ പ്രത്യേകതയാണ്. അതിനാലാണ് സഞ്ചാരികൾ ഇവിടെ എത്തുന്നത്. പശ്ചിമഘട്ട താഴ്വാരങ്ങളിലൂടെയാണ് ചിറ്റാർ ഒഴുകിയെത്തി കടുക്കറയ്ക്ക് സമീപം സംഗമിച്ച് പട്ടണംകാൽ ഒന്നും പട്ടണംകാൽ രണ്ടും എന്നും അറിയപ്പെടുന്ന അണക്കെട്ടുകൾ രൂപാന്തരപ്പെട്ടത്. ചങ്കിലി മുതൽ മണ്ണടി വരെ ഈ ജലാശയം വ്യാപിച്ച് കിടക്കുന്നു. കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിനാവശ്യമായ ജലമെത്തിക്കുകയാണ് ഈ അണക്കെട്ടിന്റെ പ്രധാന ലക്ഷ്യം.1960 കളിൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ ബുദ്ധിയിലുദിച്ച പദ്ധതിയായിരുന്നു അണ…
Read Moreവിനോദസഞ്ചാരികൾക്ക് ദൃശ്യവിസ്മയമൊരുക്കി ഇരുമ്പ കച്ചോല
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരുന്പകച്ചോല വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത ദൃശ്യവിസ്മയമൊരുക്കുന്നു. ഇരുന്പകച്ചോല കൊർണക്കുന്നിലുള്ള ഈ വിസ്മയം കാണുന്നതിനു നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.കാഞ്ഞിരപ്പുഴഡാമിന്റെ ഇടതുവശത്തായി കൊർണക്കുന്നുനിന്നും റിസർവോയറിലേക്കുള്ള കാഴ്ചയാണ് ഏറെ ആനന്ദകരം. കാഞ്ഞിരപ്പുഴ ഡാം, പ്രദേശത്തെ പുൽമേടുകൾ, പാലക്കയം മലനിരകൾ, വാക്കോടൻമല, നീലാകാശം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് വിസ്മയകാഴ്ചകൾ. കാഞ്ഞിരപ്പുഴഡാം സന്ദർശിക്കാനെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. തണുത്ത കാറ്റും ഡാമിൽനിന്നുള്ള കാറ്റുംമൂലമുണ്ടാകുന്ന തിരയിളക്കവും കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, ഒറ്റപ്പാലം, നിലന്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പതിവായി ഇവിടേയ്ക്കെത്തുന്നത്. കാഞ്ഞിരപ്പുഴ ഉദ്യാനം, ഡാം എന്നിവയ്ക്ക് ഒപ്പം ഇത്തരം മനോഹര കാഴ്ചകൂടി സാധ്യമാകുന്നതോടെ കാഞ്ഞിരപ്പുഴയിലേക്ക് സന്ദർശകരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. സർക്കാർ പ്രത്യേകപദ്ധതിയുടെ ഭാഗമായി പത്തുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പുഴയിൽ നടക്കുന്നത്. ഇതുകൂടി പൂർത്തിയാകുന്നതോടെ സന്ദർശകരുടെ തിരക്ക് ഇനിയും വർധിക്കും. മീൻവല്ലം, ശിരുവാണി ഇക്കോ ടൂറിസം എന്നിവയെല്ലാം കാഞ്ഞിരപ്പുഴയോടു ചേർന്നാണ്…
Read Moreകാന്തല്ലൂർ മലനിരകളിൽ സ്ട്രോബറിക്കാലം
മറയൂർ: കാന്തല്ലൂർ മലനിരകളിൽ സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു. വെട്ടുകാട് വാഴയിൽ ഷെൽജുവിന്റെ കൃഷിയിടത്തിലാണ് വിളവെടുത്തു തുടങ്ങിയിട്ടുള്ളത്. കാന്തല്ലൂർ, മറയൂർ മേഖലയിൽ വിനോദ സഞ്ചാരത്തിനായി എത്തുന്ന സഞ്ചാരികൾക്ക് ഈ കൃഷിയിടത്തിൽനിന്നും സ്ട്രോബറി പഴങ്ങൾ ഷെൽജു വിൽക്കുന്നുണുണ്ട്. ഒരുകിലോഗ്രാം പഴത്തിന് 300 രൂപയാണ് വില. കാന്തല്ലൂർ കൃഷിഭവനിൽനിന്നും ലഭിച്ച തൈകളാണ് രണ്ടുമാസം മുന്‍പ് ഷെൽജു നട്ടത്. ഷെൽജുവിന്റെ പുരയിടത്തിൽ ആപ്പിൾ, ഓറഞ്ച്, മാതളം, വെളുത്തുള്ളി, ഉരുളകിഴങ്ങ്, ഗ്രീൻപീസ്, കാരറ്റ്, കാബേജ്, മല്ലി എന്നിവയുമുണ്ട്. മറയൂരിൽനിന്നും കാന്തല്ലൂരിലേക്കുള്ള വഴിയിൽ വെട്ടുകാടിലാണ് കൃഷി സ്ഥലം. കാന്തല്ലൂർ മേഖലയിലെ മറ്റു കൃഷിയിടങ്ങളിൽ സ്ട്രോബറി വിളവായി വരുന്നതേയുള്ളു.
Read Moreതലസ്ഥാനത്തുമുണ്ടൊരു മീശപ്പുലിമല
തിരുവനന്തപുരത്തിന്റെ മീശപ്പുലി മല -ഈ വാചകം സമൂഹമാധ്യമങ്ങളിൽ പടർന്നിട്ട് അധികം നാളായിട്ടില്ല. നെയ്യാർഡാമിനും പേപ്പാറയ്ക്കും അഗസ്ത്യമലയിലും ആനനിരത്തിയ്ക്കും മീൻമുട്ടിയ്ക്കും ഒപ്പം വിനോദ സഞ്ചാരികൾക്ക് പ്രിയമായി മാറുകയാണ് പരുത്തിപ്പള്ളി റേഞ്ചിലെ ചിറ്റിപ്പാറ. നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുത്ത സ്പർശമേൽക്കാനും ചിറ്റിപ്പാറപോലെ ഇതിലും പറ്റിയ മറ്റൊരു സ്ഥലമില്ലെന്നു തന്നെ പറയാം.ലോകം കാൽച്ചുവട്ടിൽ ആണെന്നു തോന്നും. മനസി ന്റെ ഭാരം മുഴുവൻ ആ കാറ്റിൽ പറത്തി, ആർത്തു വിളിക്കാൻ തോന്നും. ചിറ്റിപ്പാറ നെയ്യാറിനും പേപ്പാറയ്ക്കും ഇടയ്ക്കുള്ള പരുത്തിപ്പള്ളി വനം റെയ്ഞ്ചിലെ ചൂളിയാമല സെക്ഷൻ പരിധിയിലാണ് ചിറ്റിപ്പാറ . കുന്നിൻമുകളിൽ ഏതുനിമിഷവും അടർന്നുവീഴാവുന്ന സ്ഥിതിയിൽ ഒരു പാറയുടെ മുകളിൽ മറ്റൊരു പാറ എന്ന രീതിയിൽ ആണ് ഈ കൂറ്റൻ പാറ ഐതിഹ്യകഥകളോടെ നിലകൊള്ളുന്നത്. ആദിവാസി ഉൗരുകൾ ഉൾപ്പെടുന്ന മലയടി, ചിറ്റിക്കോണം, പൊൻപാറ തുടങ്ങിയ പ്രദേശങ്ങൾക്കു…
Read Moreതായ്ലന്ഡ് – ബാലി ഒരു ഒളിച്ചോട്ടക്കഥ! ഒറ്റയ്ക്കൊരു യാത്ര പോയ യുവതിയുടെ കുറിപ്പ്
യൂറോപ്പ് പോകുക എന്ന ആഗ്രഹം കൗണ്‍സലേറ്റ് തല്ലി കെടുത്തിയ ക്ഷിണം തീര്‍ക്കാന്‍ ഭര്‍ത്താവ് നിര്‍ദേശിച്ചതാന്നു തായ്ലന്ഡ് -ബാലീ യാത്ര. ലീവും മറ്റും കമ്പനിയില്‍ പറഞ്ഞുപറഞ്ഞു വെച്ച കാരണം ഒന്നും നോക്കിയില്ല ടിക്കറ്റ് ബുക്ക് ചെയ്തു. (കൊച്ചിന് -ബാങ്കോക്ക് , പട്ടയ – Phuket ,Phuket -ബാലീ, ബാലീ-കൊച്ചിന് –ടോട്ടല്‍ ടിക്കറ്റ് കോസ്റ്റ 38153.78 rps(ഐറഷ്യാ-batik എയര്‍ )’ബുക്കിംഗ്.കോം വഴി ഹോസ്റ്റല്‍ സ്റ്റേയ് 10 ദിവസത്തെക്ക് (8311 rps ). ഇനി എന്ത് കൊണ്ട് ഹോസ്റ്റല്‍ എന്നതിനു, സോളോ ട്രാവെല്ലിങ് ആയകൊണ്ടും ,അത് പോലെ ട്രാവല്‍ ചയുന്നവരെ പരിചയപ്പെടാനും എക്കണോമിക്കല്‍ ആയി ട്രാവല്‍ ചെയാനും പുതിയ സ്ഥലങ്ങളെ കുറച്ചു അറിയാനും ഒകെ സഹായകമാണ്. ഇത് വരെ പോയ ഒരു ഹോസ്റ്റലിലും സേഫ്റ്റി ഇസ്സുസ് ഉണ്ടായിട്ടില്ല. ഹോസ്റ്റല്‍ എല്ലാം കിടു ആരുന്നു, 2 സ്ഥലത്തു സ്വിമ്മിങ് പൂള് ഉണ്ടായിരുന്നു. ചില…
Read More