മൂന്നാർ: സഹ്യന്റെ നെറുകയിൽ ഹരിതകിരീടം ചൂടിനിൽക്കുന്ന മീശപ്പുലിമലയിലെ സൂര്യോദയം കാണാൻ യുവാക്കളുടെ ഒഴുക്ക്. രാത്രിയിൽ പെയ്തിറങ്ങുന്ന മഞ്ഞിൻകണങ്ങൾ പ്രഭാതത്തിൽ മലമുകളിൽ സൗന്ദര്യത്തിന്റെ പാൽക്കടൽ തീർക്കുകയാണ്. ഒപ്പം അതിശൈത്യത്തിന്റെ കുളിരും. പ്രഭാതത്തിന്റെ സൂര്യകതിരുകൾ മഞ്ഞിൽതട്ടി തങ്കപ്രഭ ചിതറിക്കുന്ന മനോഹരകാഴ്ച നിരവധിപേരെ ആകർഷിക്കുകയാണ്. പുറംലോകം ഇതുവരെ അധികമൊന്നും അറിയാതെയിരുന്ന സൗന്ദര്യം കൂടുതൽ അറിഞ്ഞുതുടങ്ങിയത് 2016ൽ പുറത്തിറങ്ങിയ ചാർളി എന്ന ചിത്രത്തിലൂടെയാണ്. ജീവിതത്തിലെ അപ്രതീക്ഷിതമായ തിരിച്ചടികളിൽ മനംനൊന്ത് ജീവനൊടുക്കാനൊരുങ്ങിയ കഥാപാത്രത്തോടു നവവത്സരദിനത്തിൽ നായകൻ ദൂരേക്കു മിഴികൾ പായിച്ചു ചോദിക്കുന്നുണ്ട് – മീശപ്പുലിമലയിൽ മഞ്ഞിറങ്ങുന്നതു കണ്ടിട്ടുണ്ടോ. അതിന്റെ കാര്യം അപ്പോൾ പിടികിട്ടിയില്ലെങ്കിലും കഥാപാത്രം ജീവിതത്തിലേക്കു മടങ്ങിവരുന്നുണ്ട്. ആ വർഷം മീശപ്പുലിമല കാണാനെത്തിയത് ആയിരക്കണക്കിനു യുവജനങ്ങളായിരുന്നു. മീശപ്പുലിമലയിലെ മഞ്ഞിറങ്ങുന്ന അതിമനോഹര ദൃശ്യം കാഴ്ചക്കാരുടെ കണ്ണിനോടൊപ്പം മനസിനും ചാഞ്ഞിറങ്ങുന്ന മഞ്ഞുപോലെ സുഖം പകരുകയാണ്.
Read MoreCategory: Travel
മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; കുളിരണിയാൻ സഞ്ചാരികളുടെ തിരക്ക്
അതിശൈത്യമെത്തിയ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ നൂറുകണക്കിനു സന്ദർശകർ മൂന്നാറിലെത്തുന്നു. മൈനസ് മൂന്നു ഡിഗ്രി വരെയെത്തിയ തണുപ്പ് ആസ്വദിക്കാൻ രാവിലെയും വൈകുന്നേരവും നിരവധി പേരാണ് എത്തുന്നത്. പുതുവർഷപ്പിറ്റേന്നു പുലർച്ചെയാണ് തണുപ്പ് ഇത്തവണ കൂടുതൽ അനുഭവപ്പെട്ടത്. മീശപ്പുലിമല, ഓൾഡ് ദേവികുളം, ഗൂഡാരവിള, ചെണ്ടുവര, സെലന്റ് വാലി, കുണ്ടള, കന്നിമല, നയമക്കാട് എന്നിവിടങ്ങളിൽ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മാട്ടുപ്പെട്ടി, ലക്ഷ്മി, സെവൻമല, ചൊക്കനാട്, പഴയ മൂന്നാർ, മൂന്നാർ ടൗണ് തുടങ്ങിയ സ്ഥലങ്ങളിൽ മൈനസ് രണ്ട് ഡിഗ്രിവരെ തണുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി. പഴയ മൂന്നാർ ഹെഡ്വർക്സ് ഡാമിലെ ജലാശയം പുൽമേടുകളിൽ മലനിരകളിലും തേയിലച്ചെടികൾക്കു മുകളിലും വീണുകിടക്കുന്ന മഞ്ഞുകണങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ചൊക്കനാട്, പഴയ മൂന്നാർ, ഹെഡ് വർക്സ് ഡാം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം സന്ദർശകരെത്തുന്നത്. കനത്ത മഞ്ഞുവീഴ്ചയും തുടർന്നുള്ള ശക്തമായ വെയിലും തേയിലച്ചെടികൾക്കു വിനയായി മാറുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇലകളിലെ ഐസ്…
Read Moreപ്രകൃതി ഭംഗിയുടെ ദൃശ്യവിരുന്നൊരുക്കി സഞ്ചാരികളെ മാടിവിളിച്ച് നാടുകാണി; അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യം
കുളമാവ്: ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി നാടുകാണിയും സമീപ പ്രദേശങ്ങളും. നാടുകാണി പവലിയനും കാനനം റിസോർട്ടിനും ഇടയിലുള്ള പ്രദേശമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെയെത്തിയാൽ പ്രകൃതിയുടെ വശ്യത നുകരാം. നാടുകാണി പവലിയനു സമീപത്തു നിന്നും 100 മീറ്റർ മാറിയാണ് പ്രകൃതി രമണീയമായ പ്രദേശം സ്ഥിതിചെയ്യുന്നത്. കുളമാവിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് ഇവിടം. ടൂറിസംമാപ്പിൽ ഈ പ്രദേശം ഇടം പിടിച്ച് വരുന്നതേയുള്ളു. തണുത്ത കാറ്റും കോടമഞ്ഞുമാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിക്കാനെത്തുന്നുണ്ട്. തൊടുപുഴ – പുളിയൻ മല സംസ്ഥാന പാതയിൽ നിന്നും 200 മീറ്റർ അകലെയാണ് ഈ പ്രദേശം സ്തിതി ചെയ്യുന്നത്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഇവിടെ കൂടുതൽ പേർ എത്തുന്നത്. അടുത്ത കാലത്താണ് പഞ്ചായത്ത് ഇവിടേക്ക് കോണ്ക്രീറ്റ് റോഡ് നിർമിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തും. കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം,…
Read Moreടൂറിസം രംഗത്ത് ചേതോഹര ദൃശ്യങ്ങളുമായി വണ്ണപ്പുറം
വണ്ണപ്പുറം: ടൂറിസം രംഗത്ത് അനന്തസാധ്യതകളുമായി വണ്ണപ്പുറം പഞ്ചായത്ത്. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇരട്ട മലകളാണ് കാറ്റാടിക്കടവും വാൽപ്പാറയും. വണ്ണപ്പുറം – കള്ളിപ്പാറ റൂട്ടിൽ സഞ്ചരിച്ചാൽ ഇവിടെയെത്താം. അഞ്ഞൂറ് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇരട്ട മലകൾ സഞ്ചാരികൾക്ക് നയനമനോഹരമായ ദൃശ്യാനുഭവമാണ് പകരുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാകും. കാറ്റാടിക്കടവിൽ നിന്ന് ബൈനോക്കുലറിലൂടെ നോക്കിയാൽ എറണാകുളം, കൊച്ചിൻ റിഫൈനറി, ഭൂതത്താൻകെട്ട് ഡാം, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത്, മീനുളിയാൻ പാറ, പാൽക്കുളം മേട്, എന്നിവിടങ്ങളിലെ ചേതോഹരമായ കാഴ്ചകൾ കാണാനാകും. കോട്ടപ്പാറയിലെ മഞ്ഞിന്റെ വസന്തം വിസ്മയ കാഴ്ചയാണ് ഒരുക്കുന്നതെങ്കിലും വനംവകുപ്പ് ഇവിടെ നിരോധന ബോർഡ് സ്ഥാപിച്ചതോടെ സഞ്ചാരികൾക്ക് ഈ ദൃശ്യം അന്യമായിരിക്കുകയാണ്. വണ്ണപ്പുറം – മുള്ളരിങ്ങാട് റൂട്ടിലുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ മീനുളിയാൻ പാറയിലെത്തിയാൽ ഐതിഹ്യപ്പെരുമ യാണ് മനസിലുണരുക. പട്ടയക്കുടി, പഞ്ചാലിമേട്, ആനക്കുഴി, പുളിക്കത്തൊട്ടി…
Read Moreനന്ദി ഹിൽസിലും പ്രവേശനനിരക്ക് ഉയർത്തി; പുതുക്കിയ നിരക്കുകൾ ഇങ്ങനെ…
ബംഗളൂരു: ലാൽബാഗിനു പിന്നാലെ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസിലും പ്രവേശനനിരക്കും വാഹനങ്ങളുടെ പാർക്കിംഗ് ഫീയും ഉയർത്തി. ജിഎസ്ടി ആണ് നിരക്ക് വർധനയ്ക്കു കാരണമെന്നാണ് ഹോർട്ടികൾച്ചർ വകുപ്പിന്റെ വിശദീകരണം. പ്രവേശന നിരക്ക് പത്തു രൂപയിൽ നിന്ന് 20 ആയി ഇരട്ടിച്ചു. ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് ഫീ 20 രൂപയിൽ നിന്ന് 30 ആയും കാറുകൾക്ക് 100 രൂപയിൽ നിന്ന് 125 രൂപയായും ഉയർത്തി. പുതുക്കിയ ചാർജ് പിരിക്കുന്നതിന് കരാറുകരെ കണ്ടെത്തുന്നതിനായി ഹോർട്ടികൾച്ചർ വകുപ്പ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നിരക്ക് വർധന പത്തുലക്ഷത്തോളം സഞ്ചാരികളെ ബാധിക്കുമെന്നാണ് കണക്കുകൾ. സ്വകാര്യവാഹനങ്ങൾ മലമുകളിലേക്ക് കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായാണ് നിരക്ക് വർധനയെന്ന് നന്ദി ഹിൽസ് സ്പെഷൽ ഓഫീസർ എൻ. രമേഷ് അറിയിച്ചു. മലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി മാർഗങ്ങൾ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ബാറ്ററി വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും വാടകയ്ക്ക് സൈക്കിൾ നല്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം…
Read Moreസിനിമയിൽ ടൂറിസമുണ്ടോ? കിട്ടും രണ്ടരക്കോടി
ബംഗളൂരു: കർണാടകയുടെ വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാൻ പുതിയ തന്ത്രവുമായി സർക്കാർ. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രാധാന്യത്തോടെ കാണിക്കുന്ന കന്നഡ ചിത്രങ്ങൾക്ക് രണ്ടരക്കോടി രൂപയോളം സാമ്പത്തികസഹായം നല്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ തീരുമാനം ഉൾക്കൊള്ളുന്ന കർണാടക ടൂറിസം നയത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്കിയിരുന്നു. അതേസമയം, അഞ്ചുകോടിക്കു മുകളിൽ ബജറ്റിൽ നിർമിക്കുന്ന ചിത്രങ്ങൾക്ക് മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ. കർണാടകയുടെ സംസ്കാരവും തനതുപാരമ്പര്യവും ഉയർത്തിക്കാട്ടുന്ന സിനിമകൾക്കായിരിക്കും മുൻതൂക്കം നല്കുക. സംസ്ഥാനത്തെ 319 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കുറഞ്ഞത് മൂന്നു സ്ഥലങ്ങളെങ്കിലും ചിത്രത്തിൽ കാണിച്ചിരിക്കണം. അതേസമയം, വനമേഖലയും സംരക്ഷിത പ്രദേശങ്ങളും ഇതിൽ പെടില്ല. സിനിമകൾ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ട് വിലയിരുത്തും. വിനോദസഞ്ചാരകേന്ദ്രങ്ങൾ എത്രസമയം കാണിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തികസഹായം നിശ്ചയിക്കുന്നത്. നൂറു മാർക്ക് ആണ് മാനദണ്ഡമാക്കുക. ഇതിൽ 90 മാർക്കിനു മുകളിൽ സ്വന്തമാക്കുന്ന ചിത്രങ്ങൾക്ക് രണ്ടരക്കോടി രൂപയും 75നും…
Read Moreഇവിടെ മഞ്ഞിന്റെ വസന്തം; കോട്ടപ്പാറ മാടിവിളിക്കുന്നു സഞ്ചാരികളെ…
വണ്ണപ്പുറം: അപൂർവ സൗന്ദര്യത്തിന്റെ മനംമയക്കുന്ന ചേതോഹരമായ കാഴ്ചകളുമായി കോട്ടപ്പാറ സഞ്ചാരികളെ മാടി വിളിക്കുന്നു. വണ്ണപ്പുറം – മുള്ളരിങ്ങാട് റൂട്ടിൽ മൂന്നു കിലോ മീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയായി. ഇവിടെയെത്തിയാൽ മഞ്ഞിന്റെ വസന്തം നമ്മെ വിരുന്നൂട്ടും. മരം കോച്ചുന്ന തണുപ്പും ഇളം തെന്നലുമുണ്ടിവിടെ. ഇവിടെനിന്നുള്ള സൂരോദ്യയ – അസ്തമയ ദൃശ്യങ്ങൾ കണ്കുളിർക്കെ കണ്ടാസ്വാദിക്കാൻ എത്തുന്നവർ ഏറെയാണ്. പുലർച്ചെ മൂന്നു മുതലാണ് സമീപജില്ലകളിൽ നിന്നുപോലും മഞ്ഞിന്റെ ദൃശ്യഭംഗി കാണാൻ സഞ്ചാരികൾ കോട്ടപ്പാറയിൽ എത്തുന്നത്. കോട്ടപ്പാറ കുരിശുപള്ളിക്കു സമീപത്തുനിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരം നടന്നാൽ ഇവിടെയെത്താം. എന്നാൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ മാത്രമേ സഞ്ചാരികൾക്ക് ഇവിടെയെത്താൻ സാധിക്കൂ. തിരക്ക് ക്രമാതീതമായി ഉയരുന്ന സമയങ്ങളിൽ പോലീസിന്റെ ഇടപെടൽ മൂലമാണ് തിരക്ക് നിയന്ത്രിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ജില്ലയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി കോട്ടപ്പാറയെ മാറ്റിയെടുക്കാൻ സാധിക്കുമെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തൊമ്മൻകുത്തിനേക്കാൾ…
Read Moreവിനോദസഞ്ചാര ഭൂപടത്തിൽ ഇടംതേടി കുറുന്പാലക്കോട്ട
കൽപ്പറ്റ: വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം തേടി കുറുന്പാലക്കോട്ട. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോടുനിന്നു ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് പ്രകൃതിയുടെ വിസ്മയക്കാഴ്ചകളൊരുക്കുന്ന കുറുന്പാലക്കോട്ട. ജില്ലയ്ക്കു അകത്തും പുറത്തുംനിന്നും സഞ്ചാരികളെത്തുന്നുണ്ടെങ്കിലും കുറുന്പാലക്കോട്ടയെ പരിസ്ഥിതി സൗഹൃദ സാഹസിക വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാൻ ടൂറിസം വകുപ്പിനു പദ്ധതിയില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ ജില്ലയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാര കേന്ദ്രമായി കുറുന്പാലോക്കോട്ട മാറുമെന്നു പ്രദേശത്തെ സാമൂഹിക പ്രവർത്തകൻ ഗഫൂർ വെണ്ണിയോട് പറഞ്ഞു. പ്രളയത്തിൽ തകർന്ന കോട്ടത്തറ പഞ്ചായത്തിന്റെ സാന്പത്തിക പുരോഗതിക്കു കുറുന്പാലക്കോട്ടയിലെ ടൂറിസം വികസനം ഉതകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. റവന്യൂ ഭൂമിയിലാണ് ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന കുറുന്പാലക്കോട്ട. വെണ്ണിയോടും സമീപങ്ങളിലുമെത്തുന്ന സഞ്ചാരികൾ സ്വകാര്യഭൂമികളിലൂടെയുള്ള എട്ടോളം കൈവഴികളിലൂടെയാണ് കോട്ടയിൽ എത്തുന്നത്. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കു പുറമേ ധാരാളം പ്രകൃതിസ്നേഹികളും കോട്ട സന്ദർശിക്കുന്നുണ്ട്. ആരെയും മയക്കുന്നതാണ് കുറുന്പാലക്കോട്ടയിൽനിന്നുള്ള ഉദയ, അസ്തമന ദൃശ്യങ്ങൾ. ശുദ്ധവായുവും നട്ടുച്ചയ്ക്കും അനുഭവപ്പെടുന്ന കുളിരും മറ്റാകർഷണങ്ങളാണ്. മഹാഭാരതത്തിലെ ഭീമനെയും…
Read Moreകൺകുളിർക്കെ കാണാം… റാണിപുരത്തെ വെള്ളച്ചാട്ടം
രാജപുരം: റാണിപുരത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിൽ വനാതിർത്തിയോട് ചേർന്ന് ഒരുക്കിയ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനും വെള്ളത്തിൽ ഇറങ്ങാനും കഴിയുന്ന വിധത്തിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. 35 അടി ഉയരത്തിൽ നിന്നും വീഴുന്ന വെള്ളച്ചാട്ടത്തിൽ അപകടമില്ലാതെ കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവിൽ റാണിപുരത്ത് വിനോദങ്ങൾക്കായി മറ്റു സൗകര്യങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സഞ്ചാരികൾ വനത്തിലൂടെ മാന്യ മലയിലേക്ക് സഞ്ചാരം നടത്തി പ്രകൃതിസൗന്ദര്യം കണ്ട് ആസ്വദിച്ച് തിരിച്ചു പോകുമായിരുന്നു. ഇതിലൂടെയുള്ള വനയാത്ര വയോധികർക്കും കുട്ടികൾക്കും ദുഷ്കരമായിരുന്നു അതിനാൽ ഇവർക്ക് മലകയറാൻ കഴിയാറില്ല. ഇതിന് പരിഹാരമെന്നോണം ആണ് പഞ്ചായത്തിന്റെ സഹകരണത്തോടെ വനാതിർത്തിയിൽ തന്നെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഒരുക്കിയത് എന്ന് സംരംഭകർ പറയുന്നു. ഇതോടൊപ്പം പൂന്തോട്ടം, ചിൽഡ്രൻസ് പാർക്ക് എന്നിവയുടെ നിർമാണവും ആലോചനയിലാണ്.
Read Moreമഴക്കാല കുളിർമയിൽ മനോഹരിയായി പേരുവാലി
കോന്നി: കോന്നിയിൽ നിന്നും കാടിന്റെ കുളിരു തേടി തണ്ണിത്തോട്ടിലേക്കുള്ള യാത്രയിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് പേരുവാലി ഇരുതോട് വെള്ളച്ചാട്ടം. കോന്നിയിൽ നിന്നും തണ്ണിത്തോട്ടിലേക്കുള്ള യാത്രയിൽ പേരുവാലിയിൽ നിന്ന് അരകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. പൂർണമായും കാനന പാതയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമാണ് ഇവിടം. കാഴ്ചകളും ഏറെയാണ്. വള്ളികളിൽ തൂങ്ങിയാടുന്ന കുരങ്ങനും, മയിലുമെല്ലാം സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്നു. കാമറയുമായെത്തിയാൽ പ്രകൃതിയുടെ സൗന്ദര്യം ഇവിടെ നിന്നും ഒപ്പിയെടുക്കാം. വഴുക്കലില്ലാത്ത കുഞ്ഞു പാറക്കൂട്ടങ്ങളിൽ കയറി നിന്നു വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാനാകും. നൂറടിയോളം ഉയരത്തിൽ നിന്നും നാല് തട്ടുകളായുള്ള പാറക്കെട്ടുകളിൽ തട്ടി താഴേക്കു പതിക്കുന്ന വെള്ളത്തുള്ളികൾ ഏതൊരു സഞ്ചാരിയുടേയും മനംകവരുന്നതാണ്. മഴക്കാലത്താണ് വെള്ളച്ചാട്ടം ആസ്വദിക്കാൻ ഏറെ രസകരം. എന്നാൽ മറ്റു സ്ഥലങ്ങളിലേതുപോലെ പ്രാഥമിക സൗകര്യങ്ങളും എത്തപ്പെടാനുള്ള പാതയും ദുർഘടം നിറഞ്ഞതാണ്. വെള്ളച്ചാട്ടത്തിനടുത്തേക്കെത്തുന്ന പാത കൂടുതൽ നവീകരിക്കേണ്ടതായിട്ടുണ്ട്. വാഹനങ്ങൾ…
Read More