മൂന്നാർ: താഴ്വാരത്തിൽനിന്നു നോക്കിയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിൽക്കുന്ന ആനമുടി സഞ്ചാരികളുടെ കണ്ണിനെ കുളിരണിയിക്കുന്നു. മഞ്ഞണിഞ്ഞു നനുനനുത്ത പാറക്കെട്ടിൽ സൂര്യന്റെ കതിർവെട്ടം തിളങ്ങുന്പോൾ ആ കാഴ്ച സഞ്ചാരികളെ ആനന്ദത്തിലാറാടിക്കുകയാണ്. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് സഞ്ചാരികൾക്കു വിരുന്നായി ഈ കൊടുമുടി നിലകൊള്ളുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരംകൂടിയ കൊടുമുടിയായ ആനമുടിക്ക് സമുദ്രനിരപ്പിൽനിന്ന് 8,842 അടി ഉയരമാണുള്ളത്. ഇരവികുളം ദേശീയോദ്യാനത്തിനു തെക്കായാണ് ആനമുടി സ്ഥിതിചെയ്യുന്നത്. ആനമലനിരകളും ഏലമലനിരകളും പളനിമലനിരകളും ചേരുന്ന ഭാഗമാണ് ആനമുടിയിലുള്ളത്. സാഹസിക മലകയറ്റക്കാർക്കു പ്രിയങ്കരമായ ആനമുടിയുടെ താഴ്വാരത്തിൽ ഇത്തവണ കുറിഞ്ഞി നീലവസന്തം തീർക്കുമെന്നാണ് കരുതുന്നത്. സഹ്യനിരകളുടെ തലയെടുപ്പുമായി ആനമുടിയും, അപൂർവതയുടെ തുടിപ്പുകളുമായി വരയാടുകളും പ്രകൃതിയുടെ കുറുന്പുമായി നീലക്കുറിഞ്ഞിയും കൈകോർക്കുന്പോൾ സഞ്ചാരികൾക്കു മനംകവരുന്ന കാഴ്ചകളാണ് ഒരുങ്ങുന്നത്.
Read MoreCategory: Travel
ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും..! പശുപ്രേമികൾക്കായി പശുസഫാരി
ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും ദിനം ചെലവഴിക്കാൻ താത്പര്യമുള്ളവർ വണ്ടി നേരേ രാജസ്ഥാനിലേക്കു വിട്ടോളൂ…ഇവിടെ ജയ്പുരിലുള്ള ‘ഗോശാല’ ഫാമിൽ പശുപ്രേമികളെ കാത്തിരിക്കുന്നത് പശുസഫാരിയാണ്. ഏക്കറുകണക്കിനുള്ള പശുഫാമിലൂടെ ഒരു ദിവസംമുഴുവൻ കാളവണ്ടിയിലൂടെ യാത്ര ചെയ്ത് പശുജീവിതം അടുത്തറിയാനുള്ള അവസരമാണ് പശുസഫാരിയിലൂടെ അധികൃതർ ഒരുക്കുന്നത്. വിവിധ തരം പശുക്കളുടെ ജീവശാസ്ത്രപരമായ സവിശേഷതകളും മറ്റു കന്നുകാലികളുടെ ജീവിതവുമൊക്കെ അറിയാനും അവസരമുണ്ട്. മലയാളചിത്രം ‘നാടോടിക്കാറ്റി’ലെ വിജയനപ്പോലെ, പശുവിന്റെ കരച്ചിൽ മനോഹരമായ സംഗീതം ആണെന്ന് അഭിപ്രായമുള്ളവർക്കു പശു സംഗീതം ആസ്വദിച്ച് ഒരു രാത്രി ചെലവിടാനും ഗോശാലയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. രാജ്യത്ത് ഇത്തരമൊരു സംരംഭം ആദ്യമാണെന്നും വിദ്യാർഥികൾക്കും മറ്റും ഏറെ വിജ്ഞാനദായകമായിരിക്കും പശുസഫാരിയെന്നും ഗോശാല കോ-ഓർഡിനേറ്റർ രാധാ പ്രിയദാസ് പറഞ്ഞു. നേരത്തെ രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഗോശാലയുടെ ഇപ്പോഴത്തെ ചുമതലക്കാർ അക്ഷയപാത്ര ഫൗണ്ടേഷനാണ്. 22,000 കന്നുകാലികളാണ് ഇവിടുള്ളത്.
Read Moreവാട്ടർ സ്പോർട്സിൽ താത്പര്യപ്പെട്ട് ആരും ഉത്തരാഖണ്ഡിലേക്ക് വരേണ്ട
ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാന ആകർഷണം സാഹസിക കായിക സൗകര്യങ്ങളാണ്. പ്രത്യേകിച്ച് വാട്ടർ സ്പോർട്സ്. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ഇനിമുതൽ ഉത്തരാഖണ്ഡിൽ വാട്ടർ സ്പോർട്സ് വിനോദങ്ങൾ പാടില്ല. വാട്ടർ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾക്കാണ് വിലക്ക്. പരിസ്ഥിതിയുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ സുപ്രധാന വിധിയെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിരോധനം നടപ്പിലാക്കാൻ ഭരണകൂടം ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. അപകടകരമായ സാഹസിക വിനോദങ്ങൾക്ക് മികച്ച പരിശീലനം സിദ്ധിച്ചവരുടെ മേൽനോട്ടത്തിൽ മാത്രമേ അനുമതി നല്കാൻ പാടുള്ളൂവെന്നും കോടതി പറഞ്ഞു. ഉത്തരാഖണ്ഡിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത സ്വകാര്യ സാഹസികവിനോദകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതാണ് ഇത്തരത്തിലൊരു വിധി പ്രസ്താവിക്കാൻ കോടതിയെ പ്രേരിപ്പിച്ചത്. വൈറ്റ് റിവർ റാഫ്റ്റിംഗ് ഒരു ഗൗരവതരമായ സ്പോർട്സ് ഇനമാണ്, പാരാഗ്ലൈഡിംഗും സമാനമായ രീതിയിൽ അപകടം നിറഞ്ഞതുതന്നെ. തെഹ്റി ഡാം പോലുള്ള വലിയ തടാകങ്ങളിലെ ജലകായികവിനോദങ്ങൾ…
Read Moreഋഷികേശ്: സാഹസികതയുടെ വിളനിലം
മാസത്തില്‍ ഒരിക്കല്‍ ഒരു സിനിമ, പിന്നെ ഒരു ചെറിയ ഷോപ്പിംഗ്. കല്യാണമോ മറ്റ് ആഘോഷങ്ങളോ വരുമ്പോള്‍ ഒരൊത്തുകൂടല്‍. ഇതായിരുന്നു 10 വര്‍ഷം മുമ്പുവരെ ശരാശരി ഒരു മലയാളി കുടുംബത്തിന്റെ വീടിനു പുറത്തുള്ള ജീവിതം. വല്ലപ്പോഴും പുറത്തിറങ്ങിയിരുന്ന മലയാളിക്കുടുംബങ്ങള്‍ സോഷ്യല്‍ മീഡിയയുടെ വരവോടുകൂടി യാത്രചെയ്തു തുടങ്ങി. ഇന്ന് ആ യാത്രകള്‍ക്കു പുതിയ രൂപവും ഭാവവുമായി. വിനോദയാത്രകള്‍ സാഹസികയാത്രകളായി. സാഹസികത തേടി ഇന്ത്യക്ക് അകത്തും പുറത്തുമായി മലയാളി കുടുംബത്തോടെ സഞ്ചരിച്ചുതുടങ്ങി. യാത്രയ്ക്കുള്ള പണം സേവ് ചെയ്യാനായിത്തന്നെ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങി. ഇന്നു പലരുടെയും തെറ്റിധാരണ സാഹസികയാത്രയ്ക്ക് യോജിച്ച ഇടം ഇന്ത്യയില്‍ ഇല്ലായെന്നാണ്. എന്നാല്‍, ആ ധാരണ തെറ്റാണ്. എല്ലാത്തരം സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട ഇടം ഇന്ത്യയിലുണ്ട്. ഹിമാലയത്തിന്റെ കവാടനഗരമായ ഋഷികേശാണ് ആ ഇടം. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക വിനോദങ്ങള്‍ ഋഷികേശിലാണുള്ളത്. ബംഗീ ജംപിംഗ് ഉയരമുള്ള…
Read Moreസന്ദർശവിലക്കു നീങ്ങി! വരയാടുകളെ കാണാൻ രാജമലയിൽ സഞ്ചാരികളുടെ തിരക്ക്
മൂന്നാർ: സന്ദർശവിലക്കു നീങ്ങി. രാജമലയിലേക്കു സഞ്ചാരികൾ ഒഴുകിത്തുടങ്ങി. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് ഫെബ്രുവരിയിൽ അടച്ചിട്ട പാർക്ക് ബുധനാഴ്ചയാണ് തുറന്നത്. അന്നുമുതൽ നൂറുകണക്കിനാളുകളാണു രാജമലയിലെത്തിയത്. ഏപ്രിൽ ആദ്യ വാരം പതിവായി തുറക്കുമെങ്കിലും ഗർഭാവസ്ഥയിൽ വരയാടുകളെ കണ്ടെത്തിയതോടെ പാർക്ക് തുറക്കുന്നത് 25 ലേക്കു മാറ്റുകയായിരുന്നു. മൂന്നാർ ടൗണിലെ വനം വകുപ്പിന്റെ ഓഫീസിലും ടിക്കറ്റ് കൗണ്ടറുകൾ തുറന്നിരുന്നു. പുലർച്ചെ ആദ്യമെത്തുന്നവർക്ക് 11 മണി വരെ ടിക്കറ്റുകൾ ലഭിക്കും. ഇവർക്ക് രാജമലയിൽ ക്യൂ നിൽക്കേണ്ടതില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. പുതുതായി പിറന്ന വരയാട്ടിൻ കുട്ടികളുടെ എണ്ണം നൂറു കടന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ വരയാട്ടിൻ കുട്ടികൾ പിറന്നത്. വരയാടുകളുടെ അപൂർവത കണക്കിലെടുത്ത് വനം വകുപ്പ് 1978 മുതലാണ് കണക്കെടുപ്പ് ആരംഭിച്ചത്. നിൽഗിരി ട്രാജസ് ഹൈലോക്രിയൂസ് എന്ന ശാസ്ത്രീയ നാമമുള്ള വരയാടുകൾ ലോകത്തു തന്നെ അപൂർവമായാണുള്ളത്.
Read Moreവിനോദസഞ്ചാരികളുടെ ചിറകിലേറി ശ്രീനാരായണപുരം
രാജാക്കാട്: ഹൈറേഞ്ചിന്റെ ടൂറിസം വികസനത്തിന് പുത്തനുണർവേകി ശ്രീനാരായണപുരത്ത് ഒരുകോടി രൂപയുടെ വികസനപദ്ധതിക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ അംഗീകാരം നൽകി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി ശ്രീനാരായണപുരം മാറും. മൂന്നാറിനും രാജാക്കാടിനുമിടയിൽ മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന അഞ്ചു വെള്ളച്ചാട്ടങ്ങളെ കൂട്ടിയിണക്കി നടപ്പിലാക്കിയിരിക്കുന്ന ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് ടൂറിസം പദ്ധതി ഇന്ന് സന്ദർശകർ ഏറ്റവും കൂടുതലെത്തുന്ന കേന്ദ്രമായി മാറിയിട്ടുണ്ട്. തുച്ഛമായ തുകമാത്രം പ്രവേശനഫീസായി ഈടാക്കി സന്ദർശനം അനുവദിക്കുന്ന ശ്രീനാരായണപുരത്ത് കഴിഞ്ഞ സീസണിൽമാത്രം സന്ദർശനം നടത്തിയത് ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളാണ്. സഞ്ചാരികളുടെ കടന്നുവരവ് വർധിക്കുന്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഡിടിപിസി സന്ദർശകർക്കുവേണ്ട അടിസ്ഥാന സൗകര്യവും സുരക്ഷാസംവിധാനവും ഒരുക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയം, വെള്ളച്ചാട്ടം അടുത്തുനിന്ന് കാണുന്നതിനായി വെള്ളത്തിനു മുകളിലൂടെ മേൽപാലം, സഞ്ചാരികൾക്ക് പുഴയിൽ കുളിക്കുന്നതിനുള്ള സൗകര്യം,…
Read Moreവേനൽക്കാല ആഘോഷം സന്തോഷകരമാക്കാൻ കായൽസൗന്ദര്യം നുകർന്ന് കന്നേറ്റിയിലൂടെ ഒരു വഞ്ചിയാത്ര
വർഗീസ് എം.കൊച്ചുപറമ്പിൽ കരുനാഗപ്പള്ളി : നയന മനോഹരമായ കായൽസൗന്ദര്യം നുകർന്ന് കന്നേറ്റി വഞ്ചിയാത്രയ്ക്ക് ജനകീയ സ്വീകാര്യത. അവധിക്കാലമായതോടെ ഇവിടെ തിരക്ക് ഏറിയിട്ടുണ്ട്. കൊല്ലം ഡിടിപിസി യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കന്നേറ്റി ശ്രീനാരായണഗുരു ട്രോഫി വള്ളംകളിയുടെ ഭാഗമായി നിർമിച്ച പവലിയനിൽ നിന്നുമാണ് കായൽ യാത്ര ആരംഭിക്കുന്നത്. 10 പേർ ഉൾപ്പെടുന്ന ഒരുദിവസത്തെ വഞ്ചിവീട് (ഹൗസ് ബോട്ട്) യാത്രയ്ക്ക് ഭക്ഷണം ഉൾപ്പെടെ 8500 രൂപയാണ്. രാവിലെ 11 ന് പുറപ്പെടുന്ന യാത്ര വൈകുന്നേര നാലോടെ തിരികെ എത്തിച്ചേരും. രണ്ട് വിഭാഗങ്ങളായിട്ടാണ് ഹൗസ് ബോട്ട് യാത്ര തിരിച്ചിരിക്കുന്നത്. പള്ളിക്കലാറ്റിലൂടെ കല്ലുക്കടവ് , ചാമ്പക്കടവ് , മാലുമേൽഎന്നിവിടങ്ങളിലും ടിഎസ് കനാലിലൂടെ ആയിരം തെങ്ങ്, അഴീക്കൽ ബീച്ച് , അമ്യതപുരി , വള്ളിക്കാവ്, ആലുംക്കടവ് , വട്ടക്കായൽ എന്നിവിടങ്ങളിലുമാണ് യാത്ര. ചാമ്പക്കടവിലേയ്ക്കുള്ള യാത്ര ചെറുതോടുകളിലൂടെയാണ്. ധാരാളം പക്ഷികളെയും ഗ്രാമ സുന്ദരമായ പ്രദേശങ്ങളെയും കാണുവാൻ സാധ്യമാകും.…
Read Moreഇടമലയാര്‍-വൈശാലി ഗുഹയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്
കുട്ടമ്പുഴ -കോതമംഗലം കെ എസ് ആര് ടി സി ഡിപ്പോയില്‍ നിന്നും പുതിയതായി വൈശാലി ഗുഹയിലേക്ക് ബസ് സര്‍വിസ് ആരംഭിക്കുന്നു. ബസ് സര്‍വിസ് ആരംഭിക്കുന്നതിനു മുന്നോടിയായി ടെസ്റ്റ് റണ്‍ നടത്തുകയുണ്ടായി. രാവിലെ 9.30 നു കോതമംഗലം നിന്നും ആരംഭിക്കുന്ന ബസ് ഇടമലയാര്‍ ഡാം വഴി വൈശാലി ഗുഹ വരെ പോകുകയും ഒരു മണിക്കൂര്‍ നേരത്തെ ഹോല്ടിന്ശേഷം തിരികെ കോതമംഗലത്ത് സമാപിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. താളും കണ്ടം , പൊങ്ങന്‍ചുവട് ആദിവാസി ഊരുകളിലേക്കു പോകുന്നതിനുള്ള ഏക വഴിയാണ് ഇടമലയാര്‍ ഡാം കൂടിയുള്ള ഈ റൂട്ട്. ഇടമലയാര്‍ ഡാം നിര്‍മാണ സമയത്ത് പാറമടയില്‍ നിന്നും ക്രെഷരിലെക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി നിര്‍മിച്ച ടണല്‍, വൈശാലി സിനിമയുടെ ഷൂട്ടിംഗ് നടന്നതോടെയാണ് വൈശാലി ഗുഹ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇടുക്കി ഡാമിലെ കുറവന്‍ മലയിലും മറ്റൊരു വൈശാലി ഗുഹ ഉണ്ട്, ഭരതന് സംവിധാനം…
Read Moreകാടും മേടും കോളും കണ്ടലും കാണാം… അവധിക്കാലം അടിച്ചുപൊളിക്കാൻ വൈവിധ്യമാർന്ന ടൂറിസം പാക്കേജുമായി ടൂറിസം വകുപ്പ്
സ്വന്തം ലേഖകൻ തൃശൂർ: അവധിക്കാല വിനോദസഞ്ചാര യാത്രകളുമായി ടൂറിസം വകുപ്പിന്റെ ടൂർ പാക്കേജുകളൊരുങ്ങി. കാടും മേടും കോളും കണ്ടലും കണ്ട് അവധിക്കാലം അടിച്ചുപൊളിക്കാൻ വൈവിധ്യമാർന്ന പാക്കേജുകളാണ് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ളത്. ജംഗിൾ സഫാരി കേരളത്തിലെ ഏറ്റവും മനോഹരമായ വനപാതയിൽ കൂടിയുള്ള 90 കി.മീ നീളുന്ന മലക്കപ്പാറ ജംഗിൾ സഫാരിയാണ് ഇതിൽ പ്രധാനം. തുന്പൂർമുഴി ഡാം, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പെരിങ്ങൽകുത്ത്, ഷോളയാർ, ആനക്കയം, മലക്കപ്പാറ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളും വന്യമൃഗങ്ങളെയും നേരിട്ട് കാണുന്ന വിധമാണ് ജംഗിൾ സഫാരി. രാവിലെ എട്ടിന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി എട്ടിന് തിരിച്ചെത്തും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, പ്രവേശനപാസുകൾ, ശീതീകരിച്ച വാഹനത്തിൽ ഗൈഡിന്റെ സേവനം എന്നിവയെല്ലാമടക്കം ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്.താത്പര്യമുള്ളവർ തുന്പൂർമൂഴി ഡിഎംസിയുമായി 0480 -2769888 എന്ന നന്പറിൽ ബന്ധപ്പെടണം.…
Read Moreഡാർജിലിംഗ് മലനിരകളിൽ ഇനി കുളിരണിഞ്ഞ് യാത്ര ചെയ്യാം
ഏതൊരു യാത്രക്കാരനും മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്ന ട്രെയിൻ യാത്രയാണ് ഡാർജിലിംഗ് മലനിരകൾ സമ്മാനിക്കുന്നത്. 137 വർഷമായി ഇവിടെ സർവീസ് നടത്തുന്നത് കളിപ്പാട്ട ട്രെയിൻ വിഭാഗത്തിൽപ്പെട്ട ട്രെയിനാണ്. സിലിഗുരി മുതൽ ഡാർജിലിംഗ് വരെയുള്ള 2000 മീറ്റർ ദൂരമാണ് ഈ ചെറു ട്രെയിൻ സർവീസ് നടത്തുന്നത്. സർവീസ് തുടങ്ങി 14 പതിറ്റാണ്ട് പിന്നിടുന്പോൾ ആദ്യമായി ഈ കളിപ്പാട്ട ട്രെയിനിന് എയർകണ്ടീഷൻഡ് കംപാർട്ട്മെന്റുകൾ നല്‍കുകയാണ്. അടുത്ത മാസം മുതൽ ഈ സൗകര്യം ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാർക്കു ലഭിക്കും. ഡാർജിലിംഗ് പോലുള്ള ഉയർന്ന പ്രദേശത്ത് തണുപ്പുള്ള കാലാവസ്ഥയായതിനാൽ എസി കോച്ചുകളുടെ ആവശ്യം വരുന്നില്ല. എന്നാൽ, കാലാവസ്ഥാ വ്യതിയാനം ഇവിടത്തെ അന്തരീക്ഷാവസ്ഥയും മാറ്റിമറിച്ചതിനാലാണ് എസി കോച്ചുകൾ ഉപയോഗിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. എസി ബോഗികളാണെങ്കിലും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല.
Read More