തൃശൂർ: തൃശൂരിന്റെ കോൾപാടങ്ങളിലൂടെ സഞ്ചരിച്ച് അപൂർവങ്ങളായ ദേശാടനപക്ഷികളെയും നാടൻകിളികളെയും കണ്ട് മറ്റ് അനവധി വ്യത്യസ്ത അനുഭവങ്ങളുമായൊരു യാത്രയ്ക്ക് അവസരം.കേരള ടൂറിസം വകുപ്പിനു കീഴിലുള്ള അതിരപ്പിള്ളി-വാഴച്ചാൽ-തുന്പൂർമുഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗണ്‍സിലാണ് ഇത്തരമൊരു യാത്രയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്. കോൾപാടങ്ങൾ കൂടാതെ, ചേറ്റുവ കായൽ, കാനോലി കനാലിൽ കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ടിംഗ്, ചാവക്കാട് ബീച്ച് എന്നിവയെല്ലാം ഉൾപ്പെടുന്ന പാക്കേജാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴിന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽനിന്ന് ആരംഭിച്ച് 7.30ന് തൃശൂരിൽ എത്തി കോൾപാടങ്ങളിലൂടെ സഞ്ചരിച്ച് പക്ഷികളെ അടുത്തറിഞ്ഞ് വയൽകാറ്റേറ്റ് നീങ്ങാം. ഇതോടൊപ്പം പ്രഭാതഭക്ഷണം പാടവരന്പത്തെ ചെറിയ നാടൻ ചായക്കടയിൽനിന്നാണ്. തുടർന്ന് ചേറ്റുവയിലേക്ക്. ഇവിടെ കായലിനോടു ചേർന്നുള്ള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ റസ്റ്റോറന്റിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. തുടർന്ന് ചേറ്റുവ കായലും കാനോലി കനാലും ഇഴചേരുന്ന പക്ഷികളുടെ പറുദീസയായ കണ്ടൽകാടുകൾക്കിടയിലൂടെ ബോട്ടിംഗ്. കേരളത്തിലെ കണ്ടൽ സൗന്ദര്യത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ബോട്ട് സവാരി. കണ്ടലുകൾക്കിടയിലുള്ള അപൂർവയിനം ജലജീവികളെയും…
Read MoreCategory: Travel
നീണ്ട കാത്തിരിപ്പിനൊടുവിൽ പോയാലിമല ടൂറിസം പദ്ധതിക്ക് ജീവൻവയ്ക്കുന്നു
മൂവാറ്റുപുഴ: നീണ്ട കാത്തിരിപ്പിനൊടുവിൽ പോയാലിമല ടൂറിസം പദ്ധതിക്ക് ജീവൻവയ്ക്കുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പായിപ്ര പഞ്ചായത്ത് ബജറ്റിൽ പദ്ധതിക്ക് 25 ലക്ഷം വകയിരുത്തിയതാണ് പ്രതീക്ഷ നൽകുന്നത്. പോയാലിമലയെ പ്രധാന വിനോദ സഞ്ചാര കേന്ദമാകുന്നതിനുളള എല്ലാ സാധ്യതകളും നിലവിലുണ്ട്. ഒരിക്കലും വറ്റാത്ത വെള്ളമുള്ള മലമുകളിലെ പാറയിലുള്ള ചെറുകിണർ കാണാൻ നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. പോയാലി മലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യമുയർന്നിട്ട് നാളുകളായി. മൂവാറ്റുപുഴയിൽ നിന്നു 10 കിലോമീറ്റർ മാത്രം അകലെയുള്ള പായിപ്ര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലാണ് പോയാലിമല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നു 250 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മല പാറക്കെട്ടുകളും മൊട്ടകുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന മലയിൽ ഏതു സമയവും വീശിയടിക്കുന്ന ഇളംകാറ്റും കൂട്ടിനുണ്ട്. ഐതീഹ്യങ്ങൾ ഏറെയുളള മലയുടെ മുകളിലുള്ള കിണറും, കാൽപാദവും നാട്ടുകാർ എന്നും അദ്ഭുതത്തോടെയാണ് നോക്കി കാണുന്നത്.…
Read Moreസുരക്ഷാസംവിധാനങ്ങളില്ലാതെ കക്കയം ഉരക്കുഴി വിനോദസഞ്ചാരകേന്ദ്രം; സുരക്ഷാ സംവിധാനം ഒരുക്കാത്തതിൽ വ്യാപക പ്രതിഷേധം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്കയം ഉരക്കുഴി മേഖലയിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താത്തത് സന്ദർശകർക്ക് ഭീക്ഷണിയാകുന്നുവെന്ന് ആക്ഷേപം. വേനൽ അവധിയാകുമ്പോൾ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യം മുന്നിൽകണ്ടാണ് ഈആവശ്യം ശക്തമായത്. കക്കയത്ത് എത്തിച്ചേരുന്ന സന്ദർശകർക്ക് ഏറെ കൗതുകമുണർത്തുന്ന വനം വകുപ്പിന്റെ അധീനതയിലുള്ള ഉരക്കുഴിമേഖലയിൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകാത്തത് അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലുള്ള ഉരക്കുഴി വ്യൂപോയിന്റിൽ നിന്നുള്ള കാഴ്ചകളാണ് സന്ദർശകരെ ഏറെ വിസ്മയിപ്പിക്കുന്നത്. എന്നാൽ ഈ ഭാഗങ്ങളിൽ സംരക്ഷണവേലികളോ മറ്റു സുരക്ഷാസംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. ഈ കാഴ്ചകൾ വീക്ഷിക്കാനായി വനംവകുപ്പ് ഇവിടെ നിർമ്മിച്ചിട്ടുള്ള തൂക്കുപാലം വർഷങ്ങളായി പ്രവർത്തനരഹിതമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പാലത്തിന് പ്രവർത്തനാനുമതി ലഭിക്കാത്തതാണ് കാരണം. തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയോ പുതിയപാലം സ്ഥാപിക്കുകയോ ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്. മാത്രമല്ല സന്ദർശകർക്ക് നിർദേശം നൽകാനായി ഇവിടെ നിയോഗിച്ചിട്ടുള്ള ഗൈഡുകൾക്കും യാതൊരു…
Read Moreഅസൗകര്യങ്ങളിൽ വീർപ്പുമുട്ടി പാവങ്ങളുടെ ഊട്ടി; വേനലവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നെല്ലിയാമ്പതി
ജോജി തോമസ് നെന്മാറ: പാവങ്ങളുടെ ഉൗട്ടിയെന്നറിയപ്പെടുന്ന നെല്ലിയാന്പതി മലനിരകൾ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. വേനലവധി അടുക്കുന്നതോടെ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്ന സഞ്ചാര കേന്ദ്രങ്ങളിലും ഒന്നാണ് ഈ പാവങ്ങളുടെ ഉൗട്ടി . പോത്തുണ്ടി അണകെട്ടു മുതലുള്ള കാഴ്ചകൾ മനസ്സിൽ കുളിർ പകരുന്നതാണെങ്കിലും വിനോദ സഞ്ചാരികൾക്ക് താമസമൊരുക്കുന്നതിനും പ്രാഥമിക സൗകര്യങ്ങളേർപ്പെടുത്തുന്നതിനും വേണ്ടുന്ന നടപടികൾ ഇന്നേവരെ അധികൃതർ സ്വീകരിച്ചിട്ടില്ല. ആയതിനാൽ സ്ത്രീകളും കുട്ടികളുമായി വരുന്ന സഞ്ചാരികൾക്ക് സ്വകാര്യ ഹോട്ടൽ ലുകളോ മറ്റോ ആശ്രയിക്കേണ്ടി വരുന്നതും ഏറെ ബുദ്ധിമുട്ടാകുന്നു. സർക്കാർ ഓറഞ്ച് ഫാമിന്റെ 10 ഏക്കർ സ്ഥലം ടുറിസ്റ്റ് വകുപ്പിനു 25 വർഷം മുന്പൻ നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ചെറിയ കോട്ടേജുകൾ പോലും നിർമ്മിക്കാൻ കഴിഞ്ഞില്ല. തൂത്തന്‍പാറ പറന്പിക്കുളം റോഡ് ഗതാഗതയോഗ്യമാക്കി തുറന്നു കൊടുക്കുവാണെങ്കിൽ നെല്ലിയാന്പതിയിൽ നിന്ന് പറന്പിക്കുളത്തേയക്ക് 18 കിലോമീറ്റർ മാത്രം യാത്ര…
Read Moreമണ്ണിലിറങ്ങിയ ചന്ദ്രനെ കാണണോ? കോൽക്കത്തയ്ക്കു പോന്നോളൂ..!
മണ്ണിലിറങ്ങിയ ചന്ദ്രനെ കാണണമെങ്കിൽ നേരെ കോൽക്കത്തയിലേക്കു പോകാം. അവിടെ ചരിത്രപേരുമയോടെ നിലകൊള്ളുന്ന വിക്ടോറിയ സ്മാരകഹാളിന്റെ അരികെയാണ് നിലാവെളിച്ചം വിതറി ചന്ദന്റെ ചെറുപതിപ്പുള്ളത്. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ബ്രിട്ടീഷ് കൗണ്‍സിലാണ് മ്യൂസിയം ഓഫ് മൂണ്‍ സംരംഭത്തിന്റെ ഭാഗമായി ചന്ദ്രന്റെ ചെറുപതിപ്പ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കലാകാരനായ ലൂക് ജെറാമാണ് ഇതിന്റെ ശില്പി. നാസയുടെ ബഹിരാകാശ കാമറകൾ ഒപ്പിയെടുത്ത ചന്ദ്രന്റെ ചിത്രങ്ങളുടെ ത്രിമാന പതിപ്പ് ഒരുക്കിയായിരുന്നു നിർമാണം. 23 അടി വ്യാസമുണ്ട് ഈ ചെറുചന്ദ്രന്‍. വിദ്യാർഥികളുൾപ്പെടെയുള്ള സന്ദർശകരിൽ ബഹിരാകാശ പഠനത്തിൽ താത്പര്യമുണർത്തുകയെന്നതാണ് ചന്ദ്ര മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നതെന്നു അധികൃതർ അറിയിച്ചു.
Read Moreകാട്ടുപോത്തും ആനകളും സിംഹവാലൻ കുരങ്ങുകളും! അഗസ്ത്യവനത്തിലെ കുളിരണിയിക്കുന്ന കാഴ്ചകൾ
കാട്ടാക്കട : അഗസ്ത്യവനത്തിലെ കുളിരണിയിക്കുന്ന കാഴ്ചകൾക്ക് പുറമെ സഞ്ചാരികൾക്ക് കൗതുകമായി കാട്ടുപോത്തും ആനകളും സിംഹവാലൻ കുരങ്ങുകളും. നാച്ചിയാർ മൊട്ടയിലും പാണ്ടിപത്തുമാണ് കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങി തുടങ്ങിയിരിക്കുന്നത്. ഒപ്പം ആനകൂട്ടങ്ങളും പുലികളും കരടികളും പിന്നെ സിംഹവാലൻ കുരങ്ങുകളും ഉണ്ട്. എപ്പോഴും മഞ്ഞു മൂടി കിടക്കുന്ന വനഭാഗം കാണാൻ സഞ്ചാരികൾക്ക് സൗകര്യമൊരുക്കുകയാണ് വനം വകുപ്പ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലാണ് ഇവ വരുന്നത്. പാണ്ടിപത്തിലും നാച്ചിയാർമൊട്ടയിലും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കഴിഞ്ഞാൽ കാണുന്നത് പുൽമേട്. പിന്നെ നിരവധി നദികളും തലസ്ഥാനത്തിന് കുടിവെള്ളം എത്തിക്കുന്ന കരമനയാറിന്റെ തുടക്കവും കാണാവുന്ന മലയിലേക്ക് സഞ്ചാരികൾ എത്തുന്നു. കാട്ടുപോത്തുകൾക്ക് ഇഷ്ടപ്പെട്ട പ്രദേശമാണിത്. ആനകൾ വെള്ളം കുടിക്കാൻ എത്തുന്നതും ഇവിടെയാണ്. സിംഹവാലൻ കുരങ്ങുകളെയും കാണാം. രാജ ഭരണ കാലത്ത് ഇന്നത്തെ കേരളവുമായും തമിഴ്നാടുമായും എളുപ്പം ബന്ധപ്പെടാൻ കഴിയുന്ന റോഡ് ഉണ്ടായിരുന്നു. അതായത് ബോണക്കാട്ട് നിന്നും പത്തുമൈൽ നടന്നാൽ…
Read Moreവിസ്മയക്കാഴ്ചകളൊരുക്കി ഇലവീഴാപൂഞ്ചിറ
കോട്ടയം ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന ഇലവീഴാപൂഞ്ചിറയിൽ ജലസേചനവകുപ്പിന്റെ മേൽനോട്ടത്തിൽ നടന്നുവന്നിരുന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ മേലുകാവ് പഞ്ചായത്തിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 225 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള അതിവിശാലമായ കുളവും ചെക്ക്ഡാമുകളുമടങ്ങിയ വികസനപ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കെ.എം. മാണി മന്ത്രിയായിരിക്കെയാണ് പദ്ധതികൾക്കായി നാലു കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയത്. മൊട്ടക്കുന്ന് പ്രദേശമായ ഇവിടെ മലഞ്ചെരിവുകൾക്കിടയിലാണ് വിശാലമായ ചിറ ഉണ്ടായിരുന്നത്. മരങ്ങൾ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാൽ ഇലവീഴാപൂഞ്ചിറ എന്ന പേരും ലഭിച്ചു. കാലാകാലങ്ങളായി ഉണ്ടായ മണ്ണൊലിപ്പും മറ്റു പ്രശ്നങ്ങളുംമൂലം ചിറ നശിക്കുകയായിരുന്നു. മലയിടുക്കുകളിൽ വേനൽക്കാലത്തും വറ്റാത്ത ഉറവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പ് ചിറ പൂർവസ്ഥിതിയിൽ കൊണ്ടുവന്നത്. വേനൽക്കാലത്ത് ഉറവയിലൂടെ ലഭിക്കുന്ന വെള്ളവും വർഷകാലത്തെ മഴവെള്ളവും സംഭരിക്കുകയാണ് ലക്ഷ്യം. അടിഞ്ഞുകൂടിയ മണ്ണ്…
Read Moreആനത്തിരണ്ടി, ഗിറ്റാർ മത്സ്യം… വരൂ കടലിന്റെ അടിത്തട്ട് കാണാം!
കൊച്ചി: കടലിന്റെ കാണാക്കാഴ്ചകൾ ഒരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) പ്രദർശനം. സിഎംഎഫ്ആർഐയുടെ 71-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദർശനത്തിൽ കടലറിവിന്റെ അദ്ഭുതങ്ങളും സമുദ്ര ജൈവ വൈവിധ്യങ്ങളുടെ വിസ്മയങ്ങളും കാണാൻ വിദ്യാർഥികളും പൊതുജനങ്ങളുമെത്തി. കൗതുകമുണർത്തുന്നതും വിജ്ഞാനപ്രദവുമായ കാഴ്ചകളും അറിവുകളുമാണു സന്ദർശകർക്കു പ്രദർശനത്തിലൂടെ ലഭിച്ചത്. വില കൂടിയ മുത്തുകളും മുത്തുച്ചിപ്പി കൃഷി ചെയ്ത് അവ വേർതിരിച്ചെടുക്കുന്ന രീതികളും പ്രദർശനത്തിൽ ശ്രദ്ധേയമായി. സിഎംഎഫ്ആർഐയിലെ കക്കവർഗ ഗവേഷണ വിഭാഗം കൃഷി ചെയ്തു വേർതിരിച്ചെടുത്ത ഒരു ഗ്രാമിന് 1,500 രൂപ വരെ വിലയുള്ള മുത്തുകളാണു പ്രദർശിപ്പിച്ചത്. അവയുടെ വില്പനയുമൊരുക്കിയിരുന്നു. സിഎംഎഫ്ആർഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണു പ്രദർശനം നടത്തിയത്. ആനത്തിരണ്ടി, ഗിറ്റാർ മത്സ്യം, വിവിധയിനം സ്രാവുകൾ തുടങ്ങി 54 ഇനം അടിത്തട്ട് മത്സ്യങ്ങളും 52ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീൻ- ഞണ്ട് വർഗങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. മീനുകളുടെ വയസ് കണ്ടെത്താനുള്ള പരീക്ഷണശാല…
Read Moreനീലഗിരിയുടെ തണുപ്പിലേക്ക് ഒരു യാത്ര
നിലമ്പൂര്‍ മലമ്പാതയിലൂടെ തമിഴ്നാട്ടിലെ നാടുകാണി ചെക്ക് പോസ്റ്റില്‍, അവിടെനിന്ന് ചേരമ്പാടിയിലെ വെന്റ്വര്‍ത്ത് എസ്റ്റേറ്റില്‍ എത്തി. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ള വെന്റ്വര്‍ത്ത് എസ്റ്റേറ്റിലെ ഹോസ്പിറ്റാലിറ്റി വിഭാഗം പാക്കേജ് ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നറിഞ്ഞാണ് അവിടെ എത്തിയത്. ഉച്ചയോടെ എസ്റ്റേറ്റിലെത്തി, ചേരമ്പാടി ബംഗ്ലാവ്, ഗ്ലോള്സ് ലാന്‍ഡ് ബംഗ്ലാവ് എന്നിവിടങ്ങളിലാണ്് ടൂറിസ്റ്റുകള്‍ താമസൗകര്യം നല്‍കുന്നത്. ചേരമ്പാടി ബംഗ്ലാവ് തെരഞ്ഞെടുത്തു. 1900ല്‍ ബ്രിട്ടീഷ് സായിപ്പന്മാര് പണികഴിപ്പിച്ച ബംഗ്ലാവിന് ഇന്നും പുതുമോടി. ബംഗ്ലാവിനു പുറത്തുനിന്നുള്ള കാഴ്ചകള്‍ അതിഗംഭീരം. അഞ്ചു ദിവസത്തെ പാക്കേജ് ടൂര്‍ പ്രോഗ്രാമാണ് എസ്റ്റേറ്റിലെ ടൂറിസം വിഭാഗം വാഗ്ദാനം ചെയ്തത്. ഉച്ച ഭക്ഷണത്തിനുശേഷം തേയില ഫാക്ടറി സന്ദര്‍ശനത്തോടെയാണ് എസ്റ്റേറ്റ് ടൂര്‍ ആരംഭിക്കുന്നത്. കെട്ടുകളായി എത്തിക്കുന്ന തേയിലക്കൊളുന്തുകള്‍ പുള്ളിയുടെ സഹായത്തോടെ ഫാക്ടറിയുടെ മുകളില്നിലയില് എത്തിക്കുന്നതും വെതറിംഗും ഫെര്‍മന്റേഷനും ഹീറ്റിംഗും നടത്തി തേയില പൊടിയാക്കുന്ന രീതിയും ഫാക്ടറി മാനേജര്‍ വിശദീകരിച്ചു നല്കി. ഈ ഫാക്ടറിയില്‍ തായാറാക്കുന്ന…
Read Moreക്രിസ്മസിനെ വരവേൽക്കാൻ മൂന്നാറിൽ മഞ്ഞവസന്തം മിഴിതുറന്നു
മൂന്നാർ: ക്രിസ്മസ് വന്നണയാൻ ഒരുമാസം അകലെനിൽക്കെ ക്രിസ്മസ് കാൻഡിൽ എന്നു വിളിപ്പേരുള്ള മഞ്ഞപ്പൂക്കൾ മൂന്നാറിൽ മിഴിതുറന്നു. മൂന്നാർ ടൗണിന്റെ ഹൃദയഭാഗത്തുതന്നെയാണ് ഹൃദ്യമായ ഈ കാഴ്ചയൊരുങ്ങുന്നതും. മൂന്നാർ നല്ലതണ്ണി പാലത്തിനു സമീപമാണ് കണിക്കൊന്നയുടെ നിറത്തിലുള്ള പൂക്കൾ ധാരാളമായി വിടർന്നുനിൽക്കുന്നത്. മെഴുകുതിരി പോലെ തോന്നിപ്പിക്കുന്ന ആകാരമുള്ളതുകൊണ്ടും വിശ്വാസപരമായ ആചാരങ്ങൾക്ക് ക്രൈസ്തവർ മെഴുകുതിരി ഉപയോഗിച്ചുവരുന്നതിനാലുമാണ് ഇവയ്ക്ക് ക്രിസ്മസ് കാൻഡിൽ എന്ന പേരുവന്നത്. മെഴുകുതിരിയുടേതുപോലെ മേൽപ്പോട്ട് ഉയർന്നുനിൽക്കുന്ന ദളങ്ങളും അതിനു മുകളിലായി തിരിപോലെ തോന്നിപ്പിക്കുന്ന കറുത്ത കായ്കളുമാണ് ഒരു മെഴുകിതിരി പോലുള്ള ആകൃതി ഈ പൂക്കൾക്ക് സമ്മാനിക്കുന്നത്. സാധാരണമായി ഉഷ്ണമേഖലകളിലും സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലുംമാത്രം കണ്ടുവന്നിരുന്ന ഈ പൂക്കളാണ് തണുപ്പുനിറഞ്ഞ മൂന്നാർ പോലുള്ള പ്രദേശങ്ങളിൽ പൂത്തുലയുന്നത്. പേരിൽ ക്രിസ്മസിന്റെ ആഭിജാത്യമുണ്ടെങ്കിലും ക്രിസ്മസിന്റെ ചടങ്ങുകൾക്കും മറ്റും ഇവ വ്യാപകമായി ഉപയോഗിക്കാത്തതും വിചിത്രമാണ്. അത്ര സുഖകരമല്ലാത്ത മണമാണ് ഈ പൂക്കളെ അലങ്കാര…
Read More