മറയൂർ: പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവിലെ മഴനിഴൽ കാടായ ചിന്നാർവന്യജീവി സങ്കേതത്തിലെ രണ്ടു പ്രധാനികളാണ് നക്ഷത്ര ആമയും ചാന്പൽ മലയണ്ണാനും. മൂന്നു പതിറ്റാണ്ടു മുൻപുവരെ മറയൂർ റിസർവ് വനത്തിന്റെ ഭാഗമായിരുന്ന കേരളത്തിലെ ഏക മഴനിഴൽ കാടായിരുന്നു ചിന്നാർ വനം. മറയൂർ വനമേഖലയിലെ ചിന്നാർ ഭാഗത്തുള്ള സസ്യ-ജന്തു ജീവജാലങ്ങളുടെ വൈവിധ്യവും ആവാസവ്യവസ്ഥയും കണക്കിലെടുത്ത് 1984 ഓഗസ്റ്റിൽ 90.442 ചതുരശ്ര കിലോമീറ്റർ വനമേഖല വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ആനമലൈ കടുവാ സങ്കേതവും കേരളത്തിലെ ദേശീയ ഉദ്യാനങ്ങളായ ഇരവികുളം, ആനമുടി ചോല , മതികെട്ടാൻ, പാന്പാടുംചോല എന്നിവയും കുറിഞ്ഞിമല സങ്കേതം ഉൾപ്പെടുന്ന ചോലാ- നാഷണൽ പാർക്കുമാണ് ചിന്നാർ വന്യജീവി സങ്കേതവുമായി അതിർത്തിപങ്കിടുന്ന തലയെടുപ്പുള്ള സംരക്ഷിത വനമേഖലകൾ. രണ്ടു പ്രധാനികൾ ഓരോ ദേശീയ ഉദ്യാനങ്ങൾക്കും സങ്കേതങ്ങൾക്കും പ്രധാനി കാണും. ചിലപ്പോൾ ജന്തുക്കളാകാം. അല്ലെങ്കിൽ സസ്യങ്ങളും പ്രധാനികളായി മാറും. ഈ പ്രധാനിയെ ഫ്ളാഗ് ഷിപ്പ്…
Read MoreCategory: Travel
99 രൂപയ്ക്ക് ഇനി പറക്കാം
ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ബിഗ് സെയില്‍ ഓഫര്‍ അവതരിപ്പിച്ചു. ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ത്തന്നെ തുകയും അടയ്ക്കണം. ഇത് റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചു.
Read Moreലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാത ലഡാക്കിൽ, ഉയരം 19,300 അടി
ലോകത്തിൽ ഏറ്റവും ഉയരത്തിൽ വാഹനമോടിക്കാൻ സാധിക്കുന്ന റോഡ് ഇന്ത്യയിൽ തയാർ. ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖലയിലെ അതിർത്തി ഗ്രാമങ്ങളായ ചിസ്മൂളിൽനിന്നു ദേം ചോക്കിലേക്കാണ് പാത. ഹിമാംഗ് പദ്ധതിയുടെ ഭാഗമായുള്ള പാത ജമ്മു കാഷ്മീരിന്റെ ഭാഗമായ ഉംലിംഗ്ലാ മേഖലയിലാണ് നിർമിച്ചിട്ടുള്ളത്. സമുദ്ര നിരപ്പിൽ നിന്ന് 19,300 അടി ഉയരത്തിലാണ് ഈ പാത. 86 കിലോമീറ്റർ ദൂരമാണ് ഈ പാതയ്ക്കുള്ളത്. ലേയിൽനിന്നു 230 കിലോമീറ്റർ ദൂരമുണ്ട് ഈ അതിർത്തി ഗ്രാമങ്ങളിലേക്ക്. ചൈനയിൽനിന്നു കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിലാണ് ഈ പാത. ബോർഡർ റോഡ് ഓർഗനൈസേഷൻ(ബിആർഒ) ആണ് റോഡ് നിർമാണത്തിനു ചുക്കാൻ പിടിച്ചത്. നേരത്തെ, ലേയെ നോർബ താഴ് വരയുമായി ബന്ധിപ്പിക്കുന്നതിനായി 17,900 അടി ഉയരത്തിൽ ഖർഡാംഗു ലാ പാതയും 17,695 അടി ഉയരത്തിൽ ചംഗ്ല പാസും നിർമിക്കുന്നതിനു നേതൃത്വം നൽകിയതു ബിആർഒ ആയിരുന്നു.
Read Moreഎന്തു സുഖമാണീ യാത്ര… മനം മയക്കുന്ന കാഴ്ചകളുമായി കോട്ടയം- ആലപ്പുഴ ബോട്ട് യാത്ര
ബോണി മാത്യു കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് ഒന്നു പോയാലോ. വെറുതെയല്ല മനോഹരമായ കാഴ്ചകളൊക്കെ കണ്ട് ഒരു ബോട്ട് യാത്ര. ചുരുങ്ങിയ ചെലവിൽ മനം മയക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന കായൽ യാത്രക്കു അവസരമൊരുക്കി കോട്ടയംആലപ്പുഴ ബോട്ട് സർവീസ് വീണ്ടും ആരംഭിച്ചിരിക്കുന്നു. മറ്റു ബോട്ടുയാത്രകൾ പോലെയല്ല ഇത്. കോട്ടയത്തു നിന്നും ആലപ്പുഴയ്ക്കു പോയാൽ ജലനിരപ്പിൽ നിന്നും താഴ്ന്നു കിടക്കുന്ന പാടങ്ങളും പാടങ്ങളിലേക്കു വെള്ളം കയറാതെ സൂക്ഷിക്കുന്ന മടകളും ചാഞ്ഞുനിൽക്കുന്ന തെങ്ങുകളും അങ്ങനെ കണ്ണിനുകുളിര്മയേകുന്ന നിരവധി കാഴ്ചകളാണ് ഈ യാത്ര സമ്മാനിക്കുക. ചാടിത്തുള്ളിപ്പോകുന്ന കരിമീനുകളെയും ഇവയെ പിടിക്കാൻ കണ്ണുംനട്ടിരിക്കുന്ന നീലപ്പൊൻമാനുകളെയും ഇടയ്ക്കിടെ കാണാം. വെള്ളകൊക്കുകളും കുളക്കോഴികളും തലങ്ങും വിലങ്ങും പറക്കുന്നതും സുന്ദരമായ കാഴ്ച തന്നെ. പച്ചനിറഞ്ഞ പാടങ്ങളും കൊച്ചുകൊച്ചു വീടുകളും ഷാപ്പുകളും മീൻ പിടിക്കുന്നവരും കായലും കനാലും അങ്ങനെ കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ നിരവധി. വേന്പനാട്ടു കായലിന്റെ ഭാഗമായ ആർ…
Read Moreകൈതയില്‍ക്കെട്ട് മാടിവിളിക്കുന്നു
പാടശേഖരത്തിന്റെ കുളിർകാറ്റേറ്റ്, താമരക്കോഴിയുടെ സൗന്ദര്യമാസ്വദിച്ച്, പൂന്പാറ്റകളോടു കിന്നാരം ചൊല്ലി, മത്സ്യങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് കണ്ട് വിശ്രമവേള ആസ്വാദ്യകരമാക്കാൻ കൈതയിൽക്കെട്ട് പാടശേഖരം മാടിവിളിക്കുന്നു. കോട്ടയം നഗരത്തിൽത്തന്നെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് നടക്കാനും കുളിർകാറ്റേറ്റ് വിശ്രമിക്കാനും കൈതയിൽക്കെട്ടും തെരഞ്ഞെടുക്കാം. കെകെ റോഡിൽനിന്ന് എംസിറോഡിലേക്കുള്ള എളുപ്പവഴി കൈതയിൽക്കെട്ട് പാടശേഖരത്തിലെ ബണ്ടു റോഡിലൂടെയാണ് കടന്നുപോകുന്നത്. വടവാതൂർ മിൽമ ഡെയറിയുടെ എതിർ വഴിയിലൂടെ കയറിയാൽ ഇവിടേക്കെത്താം. 600 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെയും മീനന്ത്രയാറിന്റെയും നടുവിലൂടെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് പ്രകൃതിസൗന്ദര്യം ആസ്വദിക്കാനാകുന്നത്. എംസി റോഡിൽനിന്ന് മോസ്കോ കവല വഴി ഇവിടേക്കെത്താം. കൈതയിൽക്കെട്ട് പാടശേഖരം ബണ്ടുറോഡിനോട് ചേർന്നു കിടക്കുന്ന കൈതയിൽക്കെട്ട് പാടശേഖരം വർഷങ്ങളായി തരിശുനിലമാണ്. ഇപ്പോൾ 35 ഏക്കറോളം വെള്ളക്കെട്ടായി കിടക്കുന്നു. ഇവിടെ കൈതയിൽക്കെട്ട് കാർഷിക വികസന സംഘം കഴിഞ്ഞ വർഷം മുതൽ മത്സ്യക്കൃഷി നടത്തിവരുന്നു. ഇക്കഴിഞ്ഞ ഈസ്റ്റർ ആഴ്ചയിൽ ഇവിടെ മത്സ്യക്കൃഷി വിളവെടുപ്പും നടന്നു. 12 വർഷമായി…
Read Moreകാണാക്കാഴ്ചകളുടെ വിരുന്നൊരുക്കി കാറ്റാടിക്കടവ് കാത്തിരിക്കുന്നു
വണ്ണപ്പുറം: കാറ്റിനോട് കിന്നാരം ചൊല്ലി കാണാക്കാഴ്ചകളുടെ വിരുന്നൊരുക്കി കാറ്റാടിക്കടവ് സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാറ്റാടിക്കടവ.് ഉദയാസ്തമനങ്ങളുടെ മഴവിൽ ദൃശ്യവിസ്മയമൊരുക്കിയാണ് സന്ദർശകരെ വരവേൽക്കുന്നത്. മേഘങ്ങളെ നെഞ്ചോട് ചേർത്ത് പുൽകാൻ, മഞ്ഞു പെയ്യുന്ന ഈ താഴ്വരയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഏറി വരികയാണ്. വിടരും മുന്‍പേ കൊഴിഞ്ഞു പോയ ഒരു പ്രണയത്തിന്റെ നൊന്പരകഥ ഇവിടെ അലിഞ്ഞു കിടപ്പുണ്ട്. മഹാബലിയുടെ കാലത്ത് മായൻ രാജാവിന്റെ സേനാപതിയായ മാണിക്യൻ അദ്ദേഹത്തിന്റെ മകൾ മരതകത്തെ പ്രണയിച്ചിരുന്നു. ഇതറിഞ്ഞ മായൻ രാജാവ് മാണിക്യനെ വധിക്കുകയും ഇതിന്റെ നൊന്പരം പേറി മരതകം സ്വയം ജീവൻ വെടിയുകയും ചെയ്തു. തുടർന്ന് മരതകം ഈ മലയിൽ പുനർജനിച്ച് ശാപമോക്ഷം തേടിയെന്നാണ് ഐതിഹ്യം. സർ സിപി യുടെ കാലത്ത് 1946ൽ ഇവിടെ ആളുകളെ ഗ്രോമോർ ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി കുടിയിരുത്തുകയായിരുന്നു. കാറ്റാടിക്കടവിന്റെ പടിഞ്ഞാറായി…
Read Moreആനയിറങ്കൽ ജലാശയത്തിൽ തിരക്ക്
രാജകുമാരി: ശക്തമായ മഴയിൽ ആനയിറങ്കൽ ജലാശയത്തിൽ ജലനിരപ്പുയർന്ന് ബോട്ടിംഗ് പുനരാരംഭിച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ കടന്നുവരവും വർധിച്ചു. പച്ചവിരിച്ച തേയിലക്കാടുകൾക്കും മൊട്ടക്കുന്നുകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ജലാശയത്തിലൂടെയുള്ള ബോട്ടു യാത്രയിൽ കാഴ്ചയ്ക്ക് വിരുന്നൊരുക്കി കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെടുന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുവാൻ പ്രധാന കാരണമാണ്. ജില്ലയിലെ ഹൈഡൽ ടൂറിസം സെന്ററുകളിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് മൂന്നാർ – കുമളി റൂട്ടിൽ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്റർ. ഇത്തവണത്തെ കടുത്ത വരൾച്ചയിൽ ജലാശയത്തിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ഇവിടുത്തെ ബോട്ട് സർവീസ് നിർത്തിവച്ചിരുന്നു. ഇതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും നിലച്ചു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായി പെയ്യുന്ന മഴയിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്റ് വീണ്ടും ഇവിടെ ബോട്ടിംഗ് ആരംഭിച്ചു. ഇതോടെ അവധിദിവസങ്ങളിലടക്കം നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. നിലവിൽ രണ്ട് സ്പീഡ് ബോട്ടുകളും ഒരു ഹൗസ് ബോട്ടും…
Read Moreതെറ്റുചെയ്യാൻ കൂട്ടുനിന്നാലും അകത്താകും..! പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ കൂട്ടുകാരനെ സഹായിച്ച രജിനെ അറസ്റ്റു ചെയ്തു
പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ സഹായി അറസ്റ്റിൽ. കന്യാകുമാരി, പളുകൽ വില്ലേജിൽ പുല്ലുവിള പുത്തൻവീട്ടിൽ രജിൻ (26) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നാം പ്രതിയായ അജീഷ് പ്രണയം നടിച്ച് വശീകരിക്കുകയും തുടർന്ന് കൊല്ലത്ത് കൊണ്ടു പോവുകയും അവിടെ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് വാഹനം തരപ്പെടുത്തുകയും വാഹനം ഓടിക്കുകയും ചെയ്തത് രജിനാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം അറിയുന്നത്. മറ്റ് പ്രതികളെ പിടികൂടിയ വിവരമറിഞ്ഞ പ്രതി തമിഴ് നാട്ടിലേക്ക് കടക്കുകയും അവിടെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താസിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ചെക്കും മൂടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ ,പാറശാല സിഐ ബിനു പാറശാല എസ്ഐ…
Read Moreമലപ്പുറത്തെ മിനി ഉൗട്ടിയുടെ മനോഹാര്യത
മലപ്പുറം: മലപ്പുറത്തെ മിനി ഉൗട്ടിയുടെ മനോഹാര്യത ആസ്വദിക്കാനെത്തുന്ന സന്ദർശകരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. പൂക്കോട്ടൂർ, ഉൗരകം, നെടിയിരുപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്ന് പോകുന്ന മിനി ഉൗട്ടി, ചെരുപ്പടി മല എന്നിവിടങ്ങളിലേക്ക് അവധിദിനങ്ങളിൽ ധാരാളം സന്ദർശകരെത്തി. പാറക്കൂട്ടങ്ങളും, കാട്ടരുവികളും, പാതയോരത്തും കുന്നിൻ ചെരുവുകളിലുമുള്ള ഹരിതാഭവുമാണ് വിനോദസഞ്ചാരികളുടെ മുഖ്യആകർഷണം. കരിപ്പൂർ വിമാനത്താവളത്തിന്റെ രാത്രിയിലെ ദൃശ്യവും ഇവിടത്തെ പ്രധാന കാഴ്ചയാണ്. ഒഴിവ് ദിവസങ്ങളിൽ ഇതര സംസ്ഥാനക്കാരും ഇവിടെ യെത്തുന്നുണ്ട്. വാഹനങ്ങളുമായി എത്തുന്ന സന്ദർശകരുടെ തിരക്ക് പലപ്പോഴും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാവുന്ന ഇവിടെ റോപ്പ് വേ സഞ്ചാരത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ടൗണിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഏകപ്രകൃതി കേന്ദ്രമാണിത്.പ്രദേശത്തേക്ക് കുടുംബ സമേതം സന്ദർശനത്തിന് എത്തുന്നവരുടെ തിരക്ക് കാരണം സുരക്ഷയൊരുക്കാൻ നിയമപാലകരും ജാഗ്രതപാലിക്കുന്നുണ്ട്. ഈ ഭാഗത്തെ റോഡരികിൽ മാലിന്യം തള്ളുന്നതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്.വിജനമായ പ്രദേശമായതിനാൽ സാമൂഹ്യ ദ്രോഹികൾ വിലസുന്നത്…
Read Moreകണ്ണവം കാട്ടിലെ മീൻമുട്ടിപ്പാറ കണ്ടിട്ടുണ്ടോ?
കൂത്തുപറമ്പ്: പ്രകൃതി ആസ്വാദകർക്ക് നയന മനോഹര കാഴ്ചയൊരുക്കി ചെറുവാഞ്ചേരിയിലെ മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം. പ്രകൃതി ഭംഗി ആസ്വദിക്കാനും പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന തെളിനീരിൽ നീരാടാനുമെല്ലാം ആഗ്രഹിക്കുന്നുവെങ്കിൽ ചെറുവാഞ്ചേരിക്കടുത്ത കൈതച്ചാലിലേക്ക് പോകാം.മീൻമുട്ടി പാറയ്ക്ക് ഡബിൾ പാറ എന്നും പേരുണ്ട്. കണ്ണവം വനത്തിനകത്താണ് അധികമാരും അറിയാതെ പ്രകൃതി ഈ മനോഹര കാഴ്ച ഒളിപ്പിച്ചു വച്ചിരിക്കുന്നത്.മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന കാട്ടരുവികൾ സംഗമിച്ച് ചെറുതോടായി മാറി പാറ കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന തെളിനീർ താഴ്ചയിലേക്കു പതിക്കുന്ന കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കുന്നതാണ്. ഇവിടത്തെ കൂറ്റൻ പാറയാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.ഈ പാറയുള്ളതിനാലാണ് മീൻമുട്ടി പാറയെന്ന് അറിയപ്പെടുന്നത്.ചെറുവാഞ്ചേരി ഭാഗത്ത് നിന്നും വരുന്നവർക്ക് കണ്ണവം റോഡിലൂടെ പൂവ്വത്തൂർ പാലത്തെത്തി വലത്തോട്ട് മാറി വെങ്ങളം റോഡിലൂടെ അല്പദൂരം മുന്നോട്ട് പോയാൽ മീൻമുട്ടി പാറയിലെത്താം. കണ്ണവം ഭാഗത്തു നിന്നാണെങ്കിൽ ചെറുവാഞ്ചേരി റോഡിലൂടെ സഞ്ചരിച്ച് വെളുമ്പത്ത് നിന്നും കണ്ണവം കോളനി റോഡിലൂടെ യാത്ര ചെയ്തും ഇവിടേക്ക്എത്താം.…
Read More