ബംഗളൂരു: സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്തി ഹിൽസിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന നന്തി ഹബ്ബ സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ നടക്കും. ടൂറിസം മന്ത്രി പ്രിയങ്ക് ഖാർഗെയാണ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് വേ ഓഫ് ബംഗളൂരു, ഡിസ്കവറി വില്ലേജ്, നന്തി വോക്സ് എന്നിവരുടെ സഹകരണത്തോടെയാണ് വിനോദസഞ്ചാര വകുപ്പ് പരിപാടി നടത്തുന്നത്. ഇതിനാവശ്യമായ ഒരു കോടി രൂപ വകുപ്പ് മുടക്കും. നന്തി മലനിരകളുടെയും താഴ്വരയുടെയും ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ അവിടുത്തെ വിനോദസഞ്ചാര സാധ്യതകൾ വിപുലമാക്കുന്നതിനായുള്ള പദ്ധതികൾ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പർവതാരോഹണം, മാരത്തണ്‍, സൈക്ലത്തോണ്‍ തുടങ്ങിയ കായികവിനോദങ്ങൾ ഒരുക്കുമെന്നും കേബിൾ കാർ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നന്തി ഹിൽസിൽ അമ്യൂസ്മെന്റ് പാർക്ക് വരുമെന്ന വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു. കേബിൾ കാറിനെതിരേ പ്രതിഷേധം നടത്തുന്നവർ പദ്ധതിയെക്കുറിച്ച് ശരിക്ക് അറിയാത്തവരാണെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: Travel
മഴക്കാലം: നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ വൻതിരക്ക്
നെല്ലിയാമ്പതി:മഴ ശക്തമായതോടെ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. നിരവധി വാഹനങ്ങളാണ് ഈ ദിവസങ്ങളിൽ നെല്ലിയാമ്പതിയിലെത്തിയത്. സീതാർകുണ്ട് വ്യൂപോയിന്റിലും കേശവൻപാറ, പലകപ്പാണ്ടി, ഗ്രീൻലാന്റ് ഫാം എന്നിവിടങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. മഴ പെയ്തു ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടതോടെ നെല്ലിയാമ്പതിയിലെങ്ങും മനോഹര കാഴ്ചകളാണുള്ളത്. നൂറടിപ്പുഴയുടെ ഒരു ഭാഗത്തുള്ള താമരതടാകവും പലകപ്പാണ്ടി ഗ്രീൻലാന്റ് ഫാമിലെ പക്ഷിമൃഗാദികളെയും വിനോദസഞ്ചാരികൾ സന്ദർശിച്ചു. താമസസൗകര്യക്കുറവും ശൗചാലയങ്ങൾ അടഞ്ഞുകിടക്കുന്നതും വിനോദസഞ്ചാരികളെ ഏറെ വലയ്ക്കുകയാണ്. പോത്തുണ്ടി–നെല്ലിയാമ്പതി റോഡിന് ഇരുവശവും പുല്ലും കാട്ടുചെടികളും പടർന്നു കയറിയതും വാഹനയാത്രക്കാർക്ക് ഭീഷണിയാകുകയാണ്.
Read Moreഗവി യാത്രികർക്ക് കൊച്ചാണ്ടിയിൽ കുട്ടവഞ്ചി സവാരി
സീതത്തോട്: അടവിക്കു പിന്നാലെ ഗവി യാത്രക്കാരെ ലക്ഷ്യമിട്ട് ആങ്ങമൂഴി കൊച്ചാണ്ടിയിൽ കുട്ടവഞ്ചി സവാരിക്കു ക്രമീകരണങ്ങളായി. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജനകീയ ടൂറിസം പദ്ധതിയിലുള്ള കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്ന കൊച്ചാണ്ടിയിൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തെ കക്കാട്ടാറിൽ കിളിയെറിഞ്ഞാൻകല്ല് വനാതിർത്തിയിലെ ജലാശയത്തിലാണ് സവാരിക്കു ക്രമീകരണങ്ങളൊരുക്കിയിരിക്കുന്നത്. സീതത്തോട് ഗ്രാമപഞ്ചായത്തിൽ തുഴച്ചിൽക്കാർക്കുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത 16 പേരെ തെരഞ്ഞെടുത്തു പരിശീലനം പൂർത്തീകരിച്ചു. ഹൊഗനക്കൽ സ്വദേശികളായ കുട്ടവഞ്ചി തുഴച്ചിൽ വിഗധരാണ് പരിശീലനം കൊടുക്കുന്നത്. സവാരിക്കാവശ്യമായ 16 കുട്ടവഞ്ചികളാണ് മൈസൂരിലെ ഹോഗനക്കലിൽ നിന്നുമാണ് കഴിഞ്ഞമാസം ഇവിടെ എത്തിച്ചത്. ഒരേസമയം നാല് സഞ്ചാരികൾക്കാണ് യാത്ര ചെയ്യാൻ കഴിയുക. വാർഷികപദ്ധതിയിൽ മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. സവാരിക്കായി കൊച്ചാണ്ടിയിൽ തടയണ നിർമിച്ചിട്ടുണ്ട്. ഒരു കിലോമീറ്ററോളം കുട്ടവഞ്ചിയിൽ…
Read Moreചേക്കാറാം, നെടുമ്പാശേരിയിലെ കുട്ടിവനത്തിൽ
നെടുന്പാശേരി: ദൈവത്തിന്റെ സ്വന്തം നാടുകാണാൻ എത്തുന്ന വിദേശികൾക്കും ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികൾക്കും ഇനി കാടിന്റെ കുളിർമയും മനോഹാരിതയും ശാന്തതയും ആസ്വദിക്കാൻ വിമാനത്താവളത്തിനരികെ ഒരു കുട്ടിവനം. അന്താരാഷ്ട്ര വിമാനത്താവളത്തിന് വിളിപ്പാടകലെ വനം വകുപ്പിന്റെ അഞ്ച് ഹെക്ടർ സ്ഥലത്താണ് സുവർണോദ്യാനവും ബയോളജിക്കൽ പാർക്കും തുറക്കുന്നത്. 18 വർഷം മുന്‍പ് അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി സിഗ്നൽ സ്റ്റേഷൻ നിർമിക്കാൻ കോടനാട് വനം വകുപ്പിന്റെ 2.5 ഹെക്ടർ ഭൂമി സിയാലിനു വിട്ടുനല്‍കിയതിന് പകരമായാണ് വിമാനത്താവളത്തിനു സമീപം അഞ്ച് ഹെക്ടർ ഭൂമി വനം വകുപ്പിനു നല്‍കിയത്. മുതിർന്നവർക്കും കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ബയോളജിക്കൽ പാർക്ക് നമ്മുടെ സംസ്കൃതിയുടെയും പുരാതന ആവാസ വ്യവസ്ഥകളുടെയും തനിമയാർന്ന ഗ്രാമീണ കാഴ്ചകളുടെയും ഉദാത്ത മാതൃകയാണ്. താമരപ്പൂക്കൾ വിരിയുന്ന തണ്ണീർത്തടങ്ങൾ, പശ്ചിമഘട്ടത്തിന്റെ തനതായ സസ്യവൈവിധ്യം, ഉൾവനങ്ങളിൽ നിന്ന് സമാഹരിച്ച ഓർക്കിഡ് ശേഖരം, നിത്യഹരിത വനങ്ങളിൽനിന്നുള്ള പന്നൽച്ചെടി ശേഖരം, ശാസ്ത്ര പഠനത്തിനുതകുന്ന…
Read Moreതേക്കടിയിൽ ബോട്ടിംഗ് നിരോധിച്ചു
കുമളി: തേക്കടി തടാകത്തിലെ ഉല്ലാസ ബോട്ടുസവാരി നിരോധിച്ചു. ഇന്നു മുതൽ അനിശ്ചിത കാലത്തേക്കാണ് ബോട്ടിംഗ് നിർത്തലാക്കിയത്. തടാകത്തിൽ ജലനിരപ്പ് കുറഞ്ഞതാണ് കാരണം. വനം വകുപ്പിനെ കൂടാതെ കെടിഡിസിയും തേക്കടിയിൽ ബോട്ടു സർവീസ് നടത്തുന്നുണ്ട്. ഇന്നു മുതൽ ബോട്ടിംഗ് നിർത്തുന്നതായി ഇന്നലെ വനം വകുപ്പ് കെടിഡിസിയെ അറിയിച്ചു. 108. 2 അടിയാണ് ഇന്നലത്തെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. സാധാരണയായി ജലനിരപ്പു താഴുന്പോൾ നിലവിലുള്ള ബോട്ടു ജട്ടിയിൽനിന്ന് ഒന്നര കിലോമീറ്ററോളം അകത്തേക്കു മാറി താത്കാലിക ബോട്ടു ജട്ടി സ്ഥാപിച്ച് ബോട്ടിംഗ് നടത്തുകയാണ് പതിവ്. ഇത്തവണ താത്കാലിക ബോട്ടു ജട്ടി നിർമിക്കാതെ സർവീസ് നിർത്തലാക്കുകയായിരുന്നു. ജലനിരപ്പു താഴുന്പോൾ സാധാരണ ഗതിയിൽ ചെറിയ ബോട്ടുകൾ സർവീസ് നടത്തിയിരുന്നു. ഇതിനിടെ, കടുവ സംരക്ഷണ കേന്ദ്രം കുറേനാളത്തേക്ക് അടച്ചിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ടൈഗർ റിസർവുകൾ ഏതാനും നാൾ അടച്ചിടണമെന്ന കേന്ദ്ര കടുവാ സംരക്ഷണ…
Read Moreട്രെയിനുകളുടെ മഹാരാജാവ് കേരളത്തിലേക്കും
കൊച്ചി: ആഡംബരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന മഹാരാജാസ് എക്സ്പ്രസ് ട്രെയിന്‍ ഇനി കേരളത്തിലേക്കും. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി) സതേണ്‍ ജ്യുവല്‍സ് എന്ന പേരിലാണ് ആഡംബര ട്രെയിനായ മഹാരാജാസ് എക്സ്പ്രസ് ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുന്നത്. ചരിത്രപ്രാധാന്യമുള്ളതും സഞ്ചാരികള്‍ക്കു പ്രിയങ്കരവുമായ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി എട്ടു പകലുകളും ഏഴു രാത്രികളും നീളുന്ന സമ്പൂര്‍ണ പാക്കേജാണു മഹാരാജാസ് സര്‍വീസിന്റെ പ്രത്യേകത. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പാക്കേജ് മുഖ്യമായും വിദേശസഞ്ചാരികള്ക്കുവേണ്ടി മാത്രമായിരുന്നു വടക്കേ ഇന്ത്യയില്‍ സര്‍വീസ് നടത്തിയിരുന്നത്. ദക്ഷിണേന്ത്യയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മഹാരാജാസ് എക്സ്പ്രസ് ഒരുപോലെ ആസ്വദിക്കാനാകുമെന്ന് ഐആര്‍സിടിസി സൗത്ത് സോണ്‍ ജിജിഎം എസ്.എസ്. ജഗന്നാഥന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 24നു മുംബൈയിൽനിന്നാണു മഹാരാജാസ് എക്സ്പ്രസ് കേരളത്തിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്നത്. മുംബൈയില്‍നിന്നു ഗോവ- ഹംപി – മൈസൂരു വഴി…
Read Moreമനംകവരുന്ന കാഴ്ച്ചകൾ! റാണിപുരം വിളിക്കുന്നു
സഞ്ചാരികളുടെ പറുദീസയാവുകയാണ് റാണിപുരം. കർണാടകയിലെ പ്രശസ്തമായ മടിക്കേരി, തലക്കാവേരി വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു സമീപം ജൈവവൈവിധ്യങ്ങളുടെ കലവറയാണിവിടം. ബ്രഹ്മഗിരിയുടെ കൈവഴിയായും അറിയപ്പെടുന്നു. പ്രകൃതി രമണീയമായ റാണിപുരം സഞ്ചാരികളെ മാടി വിളിക്കുകയാണ്. അത്യാധുനിക രീതിയിൽ നിർമിച്ച കോട്ടേജുകൾ, ഫാമിലി റൂമുകൾ, റസ്റ്റോറന്റ്, ടോയ്ലറ്റുകൾ, പവലിയൻ, കോണ്‍ഫറൻസ് ഹാൾ എന്നിവകൊണ്ടെല്ലാം ഇവിടം സന്പന്നമാണ്. ഉത്തര കേരളത്തിന്റെ ഉൗട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് ഏതു കൊടുംവേനലിലും തണുത്ത കാലാവസ്ഥയാണ്. മാടത്തുമല എന്ന പേരിലറിയപ്പെടുന്ന ഉൗട്ടിയുടെ പ്രകൃതി സൗന്ദര്യത്തോടു കിടപിടിക്കുന്ന പ്രദേശം പനത്തടി പഞ്ചായത്തിലാണു സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് മാവുങ്കാലിൽ നിന്നും പാണത്തൂർ തലക്കാവേരി റൂട്ടിൽ പനത്തടിയിൽ നിന്ന് ഒൻപതു കിലോമീറ്റർ പുതുക്കി നിർമിച്ച റോഡിലൂടെ റാണിപുരത്തെത്താം. റാണിപുരത്തു നിന്ന് കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുടക്, കുശാൽ നഗർ, മൈസൂർ എന്നിവിടങ്ങളിലേക്കു എളുപ്പത്തിലെത്താം. കേരള അതിർത്തിയായ പാണത്തൂരിൽ നിന്നും തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 80…
Read Moreവേനലിൽ കുളിച്ചുല്ലസിക്കാൻ പാഴൂർ മണപ്പുറത്തേക്കു പോരൂ
ജോമോൻ പിറവം പിറവം: ചുട്ടുപൊള്ളുന്ന വേനലിൽ കിഴക്കൻ മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന തണുത്ത വെള്ളത്തിൽ ആസ്വദിച്ച് കുളിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പാഴൂർ മണപ്പുറത്ത് വന്നാൽ മതി. ദിവസവും രാവിലെ മുതൽ നിരവധിയാളുകളാണ് കുടുംബ സമേതം പുഴയിലെ വെള്ളത്തിൽ കുളിക്കാനായി എത്തിച്ചേരുന്നത്. പുഴവെള്ളത്തിന് ഒഴുക്കില്ലാത്തതും, ബീച്ചിന്റെ പ്രതീതി ജനിപ്പിക്കുന്ന മണൽത്തിട്ടകളുമെല്ലാം ആളുകളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ദൂര പ്രദേശങ്ങളിൽ നിന്നുപോലും കുടുംബസമേതം ആളുകൾ വരുന്നുണ്ട്. ഏകദേശം പുഴയുടെ മധ്യഭാഗത്തിനടുത്തുവരെ കൊച്ചുകുട്ടികൾക്ക് നടന്നുപോകാൻ സാധിക്കുമെന്നുള്ളത് ഏറെ രസകരമാണ്. കുട്ടികൾക്ക് അരയ്ക്കൊപ്പം വെള്ളത്തിൽ പുഴയിലേക്ക് ഏറെ ഇറങ്ങി നടക്കാൻ സാധിക്കും. വർഷകാലത്ത് ഒഴുക്കുള്ള സമയം പ്രദേശത്ത് അപകട സാധ്യതയുണ്ടെങ്കിലും, ഇപ്പോൾ തീർത്തും അപകടരഹിതമാണന്ന് സമീപവാസികൾ പറയുന്നു. ഇതിനാൽ കുട്ടികളും സ്ത്രീകളുമെല്ലാം പിറവം പുഴയിലെ തെളിഞ്ഞ വെള്ളത്തിൽ തിമിർക്കുകയാണ്. മണപ്പുറത്തേക്ക് എത്തുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മഴവിൽപാലം നിർമിച്ചതാണ് ഇതിനുള്ള വഴിതെളിച്ചത്. നാല് വശവും…
Read Moreലോകം പറയുന്നു: ബാലി തീർച്ചയായും കാണണം
ലോകത്തിൽ നമ്മൾ തീർച്ചയായും എത്തപ്പെടേണ്ട സ്ഥലമായി ഇന്തോനേഷ്യയിലെ റിസോർട്ട് ദ്വീപായ ബാലിയെ തെരഞ്ഞെടുത്തു. അമേരിക്കയിൽനിന്നുള്ള യാത്രാനിരൂപണ വെബ്സൈറ്റായ ട്രിപ് അഡ്വൈസറാണ് ബാലിക്ക് ഈ വിശേഷണം നൽകിയത്. ഏഷ്യയിൽനിന്ന് ഈ പട്ടം ലഭിക്കുന്ന ആദ്യത്തെ സ്ഥലമാണ് ബാലി. ലണ്ടൻ, പാരീസ്, റോം, ന്യൂയോർക്ക് എന്നീ സ്ഥലങ്ങളെ പിന്നിലാക്കിയാണ് ബാലി മുന്നിലെത്തിയത്.
Read Moreവിനോദസഞ്ചാരികൾക്ക് ഹരമായി ആനയിറങ്കൽ തൂക്കുപാലം
രാജാക്കാട്: മുന്നാറിനോടു ചേർന്നുകിടക്കുന്ന ആനയിറങ്കൽ ജലാശയത്തിലെ തൂക്കുപാലം വിനോദസഞ്ചാരികൾക്ക് ഹരമാകുന്നു. ബ്രിട്ടീഷ് എൻജിനിയർമാരുടെ കരവിരുതിൽ തിർന്ന ഈ പാലം സഞ്ചാരികൾക്ക് ഇന്നും അന്യമാണ്. കണ്ണൻദേവൻ കന്പനിയുടെ പെരിയകനാൽ ന്യു ഡിവിഷനിലാണ് ഈ തൂക്കുപാലം സ്ഥിതിചെയുന്നത്. ബ്രിട്ടീഷ് ഇസ്റ്റ് ഇന്ത്യ കന്പനി തേയില കൃഷി ആരംഭിച്ചപ്പോൾ മതികെട്ടാൻചോല, സുര്യനെല്ലി, ബി എൽ റാം തുടങ്ങിയ മലനിരകളിൽനിന്നും മഴവെള്ളം ഒഴുകിയെത്തുന്ന തോടുകൾക്കു കുറുകെ 200 വർഷം മുന്‍പാണ് ഈ പാലം നിർമിച്ചത്. കണ്ണൻദേവൻ മലനിരകളിൽനിന്നും നുള്ളിയെടുത്ത കൊളുന്ത് പെരിയകനാൽ ഫാക്ടറിയിലേക്ക് എത്തിക്കുന്നതിനുള്ള എളുപ്പമാർഗമായിട്ടാണ് ബ്രിട്ടീഷ് എൻജിനിയർമാർ ഈ പാലം നിർമിച്ചത്. കപ്പൽമാർഗം ഇന്ത്യയിലെത്തിച്ച ഉരുക്ക് വടത്തിലാണ് നൂറുമീറ്ററോളം നീളത്തിൽ തൂക്കുപാലം തീർത്തിരിക്കുന്നത്. കാട്ടാനശല്യം രൂക്ഷമായിരുന്ന കാലത്ത് തൊഴിലാളികൾക്ക് പെട്ടന്ന് ലയങ്ങളിലേക്ക് എത്തുന്നത്തിനുള്ള മാർഗംകൂടിയായിരുന്നു ഇത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകന്പനിയുടെ ഭരണം അവസാനിച്ചപ്പോൾ തേയിലത്തോട്ടങ്ങൾ കണ്ണൻദേവൻ കന്പനിയുടെ അധിനതയിലായി. 1963ൽ ആനയിറങ്കൽ…
Read More