കല്യാണപ്പിറ്റേന്ന് നാടിനെ നടുക്കി നവവധു കൂട്ടുകാരിയ്ക്കൊപ്പം ഒളിച്ചോടി. പോകുമ്പോള്‍ വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്റെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാനും ഇവര്‍ മറന്നില്ല. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവില്‍ മധുരയില്‍ നിന്നു പിടികൂടി. ഭാര്യ മുങ്ങിയ വിഷമത്താല്‍ ഹൃദയാഘാതം വന്ന നവവരന് ആശുപത്രിയിലാണ്. കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്. ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. തൃശൂരിലെത്തിയ ഇവര്‍ സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്സിയില്‍ കറങ്ങി. ടാക്സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് രണ്ടു ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്സിക്കാരനെ പുറത്തുനിര്‍ത്തി മറ്റൊരു വഴിയിലൂടെ…
Read MoreCategory: Women
കടക്കൂ പുറത്ത് ! കൂട്ടുകാരനെ രജിസ്റ്റര്‍ വിവാഹം ചെയ്ത ജാപ്പനീസ് രാജകുമാരിയെ കൊട്ടാരത്തില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ചു…
രാജകുടുംബത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പുകളെ മറികടന്ന് അധികാരവും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് ജപ്പാന് രാജകുമാരി മാകോയും കോളജ് സഹപാഠിയായിരുന്ന കാമുകന് കെയ് കൊമുറോവും ഒന്നായി. ചക്രവര്‍ത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി. ‘ഈ വിരലുകള്‍ ചേര്‍ത്തു പിടിക്കുവോളം വലുതല്ല, എനിക്കു മറ്റൊന്നും.”…. കൊമുറോവിന്റെ കൈ കോര്‍ത്തു പിടിച്ചു മാകോ രാജകുമാരി പറഞ്ഞു. രാജകീയ ആചാരങ്ങളോ സല്‍ക്കാരമോ ഇല്ലാതെ റജിസ്റ്റര്‍ ഓഫിസില്‍ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലെത്തി.സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപയും (14 കോടി യെന്‍) മാകോ വേണ്ടെന്നു വെച്ചു. എതിര്‍പ്പുകളുടെയും വിവാദങ്ങളുടെയും കൊടുങ്കാറ്റിനെ മറികടന്നാണ് ടോക്കിയോയിലെ ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ സഹപാഠികളായിരുന്ന ഇരുവരും വിവാഹിതരായത്.
Read Moreതെറ്റുചെയ്യാൻ കൂട്ടുനിന്നാലും അകത്താകും..! പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ കൂട്ടുകാരനെ സഹായിച്ച രജിനെ അറസ്റ്റു ചെയ്തു
പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ സഹായി അറസ്റ്റിൽ. കന്യാകുമാരി, പളുകൽ വില്ലേജിൽ പുല്ലുവിള പുത്തൻവീട്ടിൽ രജിൻ (26) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നാം പ്രതിയായ അജീഷ് പ്രണയം നടിച്ച് വശീകരിക്കുകയും തുടർന്ന് കൊല്ലത്ത് കൊണ്ടു പോവുകയും അവിടെ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് വാഹനം തരപ്പെടുത്തുകയും വാഹനം ഓടിക്കുകയും ചെയ്തത് രജിനാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം അറിയുന്നത്. മറ്റ് പ്രതികളെ പിടികൂടിയ വിവരമറിഞ്ഞ പ്രതി തമിഴ് നാട്ടിലേക്ക് കടക്കുകയും അവിടെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താസിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ചെക്കും മൂടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ ,പാറശാല സിഐ ബിനു പാറശാല എസ്ഐ…
Read Moreസുന്ദരി നീയും സുന്ദരന്‍ ഞാനും
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സൗന്ദര്യത്തോടെ ഇരിക്കാന്‍ പുരുഷനും ആഗ്രഹിക്കും. സാധാരണ എല്ലാ കണ്ണുകളും…
Read Moreരുചിയോടെ ചായകള്‍
മനസിനും ശരീരത്തിനും ഒരുപോലെ ഉണര്‍വു പകരാന്‍ ചായയ്ക്കു കഴിയും. എല്ലാ നാട്ടിലും ചായ…
Read Moreഗര്‍ഭാശയഗള കാന്‍സറിനെ കരുതിയിരിക്കാം
ഇന്ത്യയില്‍ സ്ത്രീകളിലെ കാന്‍സറുകളില്‍ ഒന്നാം സ്ഥാനത്താണ് ഗര്‍ഭാശയഗള കാന്‍സര്‍. കേരളത്തില്‍ രണ്ടാം സ്ഥാനത്തും. ഗര്‍ഭാശയഗള …
Read Moreഅമിതവണ്ണം കുറയ്ക്കാം
അമിതവണ്ണക്കാരില്‍ ജീവിതാവസാനം വരെ അതൊരു ശാപമായി തുടരുന്നു. ജീവിത സാഹചര്യങ്ങളടക്കം പല ഘടകങ്ങളും ഒരു വ്യക്തിയെ…
Read Moreഫേസ്ബുക്ക് കെണികള്‍
ജിജ്ഞാസയും സാഹസികതയും നിറഞ്ഞ പ്രായമാണ് കൗമാരം. നല്ലതും ചീത്തയുമായ ഒരുപാടു കാര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാധ്യതയുമുണ്ട്.
Read Moreസൗന്ദര്യം ഇനി അടുക്കളയില്‍ നിന്ന്
വീട്ടമ്മമാര്‍ പൊതുവേ സൗന്ദര്യസംരക്ഷണത്തിലൊന്നും ശ്രദ്ധിക്കാത്തവരാണ്. ജോലിക്കാരികളായ സ്ത്രീകളെ അപേക്ഷിച്ച് ബ്യൂട്ടിപാര്‍ലറില്‍…
Read Moreവീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്… മധുരവും സ്ത്രീരോഗങ്ങളും
പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേര്‍ത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ
Read More