പേടിസ്വപ്നമായി സോംബി വൈറസ്! സൂര്യപ്രകാശമേറ്റ് പൊട്ടിത്തെറിക്കുന്ന ശലഭപ്പുഴുക്കള്‍; അപൂര്‍വ വൈറസ് ബാധിച്ച് ചിത്രശലഭപ്പുഴുക്കള്‍ കൂട്ടമായി ചാകുന്നു

അ​പൂ​ർ​വ വൈറസ് ബാ​ധി​ച്ച് ചി​ത്ര​ശ​ല​ഭപ്പുഴു​ക്ക​ൾ കൂ​ട്ട​മാ​യി ചാ​കു​ന്നു. ബ്രി​ട്ട​നി​ലാ​ണ് അ​ത്യ​പൂ​ർ​വ​മാ​യ ഈ ​പ്രതിഭാസം ന​ട​ക്കു​ന്ന​ത്. സോം​ബി വൈ​റ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​വൈ​റ​സ് ബാ​ധ കാ​ര​ണം ചി​ത്ര​ശ​ല​ഭപ്പുഴു​ക്ക​ൾ സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​രി​ക​യും ഉ​ട​ൻ ത​ന്നെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്യു​ന്നു. ശ​ത്രു​ക്ക​ളെ പേ​ടി​ച്ചൊ​ളി​ച്ചി​രി​ക്കു​ന്ന ഈ ​പു​ഴു​ക്ക​ളു​ടെ സ്വ​ഭാ​വ​ത്തി​ൽ ത​ന്നെ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ് ഈ ​വൈ​റ​സ്.

പക്ഷികളുടെയും മറ്റും കണ്ണിൽപ്പെടാതെ ഇലകൾ‌ക്കടിയിൽ ഒളിച്ചിരിക്കുകയാണ് പുഴുക്കളുടെ സ്വഭാവം. എന്നാൽ സോംബി വൈറസ് ഇവയെ നിയന്ത്രിക്കുന്പോൾ ഈ സ്വഭാവത്തിൽ നിന്നു വ്യതിചലിച്ച് ചെടികളുടെ മുകളിലേക്ക് സഞ്ചരിക്കാൻ ഇവർ പ്രേരിതരാകും. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്യും. ഇതേത്തുടർന്ന് മറ്റ് പുഴുക്കളിലേക്കും രോഗം ബാധിക്കും. ഇതിനാലാണ് വൈറസിനെ സോംബി എന്ന് വിശേഷിപ്പിക്കുന്നത്.

ബാ​ക്കു​ലോ വൈ​റ​സ് എ​ന്നാ​ണ് ഇ​തി​ന് ഗ​വേ​ഷ​ക​ർ ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ഈ ​വൈ​റ​സ് ല​ക്ഷ്യം വ​ച്ചി​രി​ക്കു​ന്ന​ത് ഓ​ക്ക് എ​ഗ്ഗ​ർ മോ​ത്ത് എ​ന്ന​യി​ന​ത്തി​ൽ പെ​ട്ട പു​ഴു​ക്ക​ളെ​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​സ്ഥ മ​റ്റ് പു​ഴു​ക്ക​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​ത് ഓ​ക്ക് എ​ഗ്ഗ​ര് മോ​ത്ത് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ മാ​ത്ര​മാ​ണ്. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലെ ജ​ലാം​ശ​ത്തി​ന്‍റെ വ​ർധ​നയാണ് ഇ​തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടു​പി​ടു​ത്തം.

ലാ​ർ​ജ് ഹീ​ത്ത് എ​ന്ന​യി​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ പു​ഴു​ക്ക​ളാ​ണ് ഓ​ക്ക് എ​ഗ്ഗ​ർ മോ​ത്തു​ക​ൾ. ലാ​ർ​ജ് ഹീ​ത്ത് ഇ​ന​ത്തി​ൽ പെ​ട്ട ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഗ​വേ​ഷ​ക​ർ കു​റെ നാ​ളു​ക​ൾ​ക്കു മു​ന്പേ ഈ ​പ്ര​തി​ഭാ​സം ക​ണ്ടു​പി​ടി​ച്ച​താ​ണ്.

Related posts