തൊടുപുഴ: കൂടിന്റെ കന്പിയഴിക്കുള്ളിൽ തല കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ മണക്കാട് വിനീതാ ഭവനിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി ഗീതാ വിനയന്റെ വീട്ടിലെ പൂച്ചയുടെ തലയാണ് അഴിക്കുള്ളിൽ കുടുങ്ങിയത്.
അഴിക്കുള്ളിൽ കുടുങ്ങിയ പൂച്ചയുടെ തല പുറത്തെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി അഴികൾ മുറിച്ചുമാറ്റിയതോടെ പൂച്ച തലയൂരി രക്ഷപ്പെട്ടു. ഇവരുടെ വീട്ടിൽ പരിക്കേറ്റ് വന്ന പൂച്ചയെ ഗീത സംരക്ഷിക്കുകയായിരുന്നു.
മൃഗസ്നേഹിയായ ഗീതയുടെ വീട്ടിൽ 10 പൂച്ചകളും നാലു പട്ടികളുമുണ്ട്. എല്ലാവരും ഉപേക്ഷിക്കുന്ന പൂച്ചകളെയാണ് ഇവർ സംരക്ഷിക്കുന്നത്.