പുറത്തു കത്തുന്ന ചൂടാണ്. ശരീരത്തുനിന്ന് ഏറെ വെള്ളം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പുറത്തുപോകുന്പോൾ കൈയിൽ ഒരു കുപ്പി വെള്ളംകൂടി കരുതണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.
എന്നാൽ പലരുടെയും കൈയിലുള്ളത് പ്ലാസ്റ്റിക് കുപ്പികളാണ്. ഗുണമേന്മയില്ലാത്ത പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ചാൽ അവ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും. ഇവിടെയാണ് ആസാംകാരനായ ദ്രിത്രിമൻ ബോറസ് നിർമിച്ചിരിക്കുന്ന പ്രകൃതി ദത്തവും പരിസ്ഥിതി സൗഹൃദവുമായ മുളക്കുപ്പികളുടെ പ്രസക്തി.
പൂർണമായും മുളയിൽ നിർമിച്ചിരിക്കുന്ന തടിയിൽതീർത്ത കോർക്ക് കൊണ്ടാണ് അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളം ഇതിനകത്തുനിന്ന് ചോർന്നു പോവില്ലെന്ന് ഉറപ്പിക്കാം. പല വലുപ്പത്തിലുള്ള മുളക്കുപ്പികളാണ് ദിത്രിമൻ നിർമിക്കുന്നത്. 400 മുതൽ 600 രൂപവരെയാണ് ഇവയുടെ വില. പ്രകൃതിദത്തമായ ഈ വാട്ടർ ബോട്ടിൽ വെള്ളത്തെ തണുപ്പിക്കുമെന്നും ദിത്രിമൻ അവകാശപ്പെടുന്നു.