ഭക്ഷണം നൽകി മയക്കി വളർത്ത് പൂച്ചയെ സ്വന്തമാക്കാൻ ശ്രമിച്ച അയൽവാസിയെ കോടതിയിൽ കയറ്റി ദമ്പതികൾ. ലണ്ടനിലെ ഹാമ്മർസ്മിത്ത് ഗ്രോവിലാണ് സംഭവം. ജോണ് ഹോൾ, ജാക്കി ദമ്പതികളാണ് തങ്ങളുടെ പൂച്ചയെ തട്ടിയെടുക്കുവാൻ ശ്രമിച്ച അയൽവാസിയായ അയൽവാസിയായ നിക്കോള ലെസ്ബിരലിനെ നിയമപരമായി നേടിട്ടത്.
മെയ്ൻ കൂണ് വിഭാഗത്തിൽപ്പെട്ട ഇവരുടെ പൂച്ചയുടെ പേര് ഓസി എന്നാണ്. 2014ലാണ് ഇവർ ഒാസിയെ വാങ്ങിയത്. ഒരുവർഷത്തിന് ശേഷം 2015 മുതൽ ഓസിയെ തുടർച്ചയായി വീട്ടിൽ നിന്നും കാണാതാവുകയും തിരികെ വീട്ടിൽ എത്തുന്ന ഓസിയുടെ കഴുത്തിൽ ബെൽറ്റുകൾ കാണാൻ തുടങ്ങിയതോടെയാണ് ജോണിനും ജാക്കിക്കും സംശയം തോന്നിതുടങ്ങിയത്.
ഓസിയുടെ കഴുത്തിലെ ബെൽറ്റിൽ ജിപിഎസ് ഘടിപ്പിച്ചതോടെയാണ് ഓസി, നിക്കോളയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് ദമ്പതികൾക്ക് മനസിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർ ഓസിക്ക് മാംസാഹാരം നൽകി മയക്കിയെടുക്കുകയാണെന്ന് ദമ്പതികൾക്ക് മനസിലായി.
പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നത് നിർത്തണമെന്ന് ദമ്പതികൾ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാനിപ്പിക്കുവാൻ നിക്കോള തയാറായില്ല. തുടർന്നാണ് ഇവർ പരാതിയുമായി കോടതിയെ സമീപിച്ചത്.
ഏകദേശം നാല് വർഷം നീണ്ട നിയമപോരാട്ടത്തെ തുടർന്നാണ് പൂച്ചയ്ക്ക് ഭക്ഷണം നൽകില്ലെന്ന് നിക്കോള കോടതിയിൽ സമ്മതിച്ചത്. 18.47 ലക്ഷം രൂപയാണ് കേസ് നടത്താനായി ഇതുവരെ ചിലവിട്ട തുക.