വളർത്തുമൃഗങ്ങൾ അവരുടെ ഉടമകളുടെ അരുമകളാണ്. അവയ്ക്ക് എന്തെങ്കിലും പറ്റിയാലോ അവയെ ഒന്നു കാണാതായലോ ഉടമകളുടെ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല.
അത്തരമൊരു ഉടമയുടെയും പൂച്ചയുടെയും കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ . ജിയാവാന എന്ന ടിക് ടോക് പ്രൊഫൈലിൽ നിന്നുമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പൂച്ചയെ കാണാനില്ല
കഴിഞ്ഞ തിങ്കളാഴിച്ച യായിരുന്നു സംഭവം.ജിയാവാനയുടെ അരുമയായ പൂച്ചയെ കാണാനില്ല. അവൾ കുറെയിടങ്ങളിൽ അന്വേഷിച്ചു.
പക്ഷേ, എവിടെയും കണ്ടെത്താനായില്ല. പൂച്ചയെ നഷ്ടപ്പെട്ടെന്ന് കരുതി സങ്കടപ്പെട്ടിരിക്കുകയായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഇടയ്ക്കൊക്കെ അവൾ പൂച്ചയെ അന്വേഷിച്ച് വീടിന് ചുറ്റും നടന്നു.
ആ ഒച്ച….
അങ്ങനെ വീടിനു ചുറ്റും നടക്കുന്നതിനിടയിലാണ് ജിയാവാന ഒരു ശബ്ദം കേൾക്കുന്നത്. തന്റെ അരുമയുടെ മ്യാവു മ്യാവു… എന്ന കരച്ചിൽ .
അടുത്ത അന്വേഷണം ഈ കരച്ചിൽ എവിടെ നിന്നാണെന്ന് അറിയാനായിട്ടായിരുന്നു. ആ അന്വേഷണവും അങ്ങനെ തുടർന്നു.
പക്ഷേ, ആളെ മാത്രം കണ്ടെത്താനായില്ല. എന്നാലും പൂച്ചയുടെ കരച്ചിൽ എവിടെ നിന്നാകുമെന്നു ചിന്തിച്ച ജിയാവാന അപ്പോഴാണ് ഒരു കാര്യം ഓർത്തത്.
ഭിത്തിക്കുള്ളിൽ
ജിയാവാനയുടെ വീടിന്റെ ബാത് റൂം പുതുക്കിപ്പണിതിരുന്നു. പൂച്ച ബാത് റൂമി ഭിത്തിക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടാകുമെന്ന് തോന്നി.
അവിടെ ചെന്ന് വിളിച്ചപ്പോൾ ഭിത്തിക്കുള്ളിൽ നിന്നും കരച്ചിൽ കേൾക്കാം. അതോടെ അരുമയെ കണ്ടു കിട്ടിയ സന്തോഷമായി.
പക്ഷേ എങ്ങനെ പുറത്തിറക്കും എന്നായി ചിന്ത. ജിയാവാനപെട്ടന്ന് ഒരു പണിക്കാരനെ വിളിപ്പിച്ചു. ആളെത്തി ഒരു മണിക്കൂർ കൊണ്ട് ടൈൽ പൊളിച്ചു.
ഒളിച്ചേ കണ്ടേ
ടൈൽ പൊളിച്ചപ്പോൾ പൂച്ച പതിയെ വന്ന് തല പുറത്തേക്കിട്ടു നോക്കി. ഇതു കണ്ടപ്പോൾ ജിയാവാനയ്ക്ക് പൂച്ച ഒളിച്ചേ കണ്ടേ കളിക്കുകയാണെന്നാണ് തോന്നിയത്.
എന്തായാലും അവസാനം സംഭവം വളര തമാശയായി തനിക്ക് തോന്നിയെന്നും പറഞ്ഞാണ് ജിയാവാന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എൺപത് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പലരും രസകരമായ കമന്റുകളും പങ്കു വെച്ചിട്ടുണ്ട്.