ചങ്ങരംകുളം: മഴക്കാലമായതോടെ അപകട സാധ്യതയുള്ള കടവുകളിൽ മുന്നറിയിപ്പ് ബോർഡുകളുകളുമായി പോലീസും വിദ്യാർഥികളും രംഗത്ത്. പെരുന്പടപ്പ് സ്റ്റേഷൻ പരിതിയിൽ കഴിഞ മാസം തുടർച്ചയായ രണ്ട് ദിവസങ്ങളിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചിരുന്നു.
മാറഞ്ചേരി സ്വദേശി അനന്തുരാജ്,ചെറുവല്ലൂർ സ്വദേശി അജ്മൽ എന്നിവരാണ് വെള്ളക്കെട്ടുകളിൽ മുങ്ങി മരിച്ചത്.
നന്നായി നീന്തൽ അറിയുന്ന യുവാക്കൾ ആണ് കടവുകളിൽ മുങ്ങി മരിച്ചത് എന്നത് കൊണ്ട് തന്നെ അടിയൊഴുക്കുള്ള കടവുകളിൽ കുളിക്കാനിറങ്ങുന്ന വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായാണ് പെരുന്പടപ്പ് സ്റ്റേഷൻ അതിർത്തിയിലെ പോലീസും സ്റ്റുഡൻസ് പോലീസും ചേർന്ന് അപകടം വിതക്കുന്ന കടവുകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.
കെഎം സ്കൂളിന്റെ സഹായത്തോടെ അപകടം നടന്ന രണ്ട് കടവുകളിലും പെരുന്പടപ്പ് എസ്ഐ വിനോദ് വലിയാട്ടേലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.