വെെവിധ്യങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. പല തരത്തിലുള്ള ആളുകളും സംസ്കാരങ്ങളും വേഷഭൂഷാതികളും ഭക്ഷണങ്ങളാൽ വ്യത്യസ്തമാണ് നമ്മുടെ ലോകം.
അത്തരത്തിൽ വ്യത്യസ്തമായ ഔരു ഭക്ഷണത്തെ കുറിച്ച് പറയാം. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള ഭക്ഷണമായി കണക്കാക്കുന്ന ഒന്നാണ്.
‘കാവിയാർ’ എന്നാണ് അതിന്റെ പേര്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ കാവിയാറിനെ പരിചയപ്പെടുത്തുന്ന വീഡിയോ വെെറലായി.
കാവിയാര്‍ എന്നത് മുട്ടയാണ്. അതിശയിച്ചു പോയോ? കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന തദ്ദേശീയ മത്സ്യമായ ബെലുഗ സ്റ്റർജൻ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാര്‍.
ഇന്ത്യയിൽ 30 ഗ്രാം കാവിയാറിന് 8,000 മുതൽ 18,000 രൂപയാണ് വില. ഏറ്റവും വിലകൂടിയ കാവിയാർ വിഭവങ്ങളിലൊന്നാണ് ബെലുഗ കാവിയാർ.
ഒരു പെൺ മത്സ്യം മുട്ട ഉത്പാദിപ്പിക്കാൻ എടുക്കുന്നത് കുറഞ്ഞത് 10-15 വർഷമാണ്. അതാണ് ഈ മുട്ടക്ക് ഇത്രയും വില വരാനുള്ള കാരണം.