ചെങ്ങന്നൂര്‍: കുഞ്ഞിന് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം യുവതിയായ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർതൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും തെളിവുകളുമായി യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്കി.
ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് സൂര്യന് നമ്പൂതിരിയുടെ ഭാര്യ അതിഥി(24), മകന് കല്‍ക്കി(4 മാസം) എന്നിവര്‍ മരിച്ച സംഭവത്തിലാണ് യുവതിയുടെ മാതാപിതാക്കള്‍ ഭർതൃ വീട്ടുകാര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
അതിഥിയുടെ മാതാപിതാക്കളായ ആലാ വടക്കുംമുറി വളവില്‍ വീട്ടില്‍ വി.ശിവദാസന്‍, ഭാര്യ ഇന്ദിരാദേവി അന്തര്‍ജനം എന്നിവരാണ് ചെങ്ങന്നൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഡയറിയിൽ എഴുതിയത്…
അതിഥിയുടെ ഭര്‍ത്താവ് സൂര്യന് നമ്പൂതിരിയും ഭർതൃമാതാവ് ശ്രീദേവി അന്തര്‍ജനവും കോവിഡ് ബാധിച്ച് മരിച്ച ശേഷം ഭർതൃ പിതാവ് ദാമോദരന്‍ നമ്പൂതിരി അതിഥിയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് ആക്ഷേപം.
ആത്മഹത്യക്ക് ശേഷം അതിഥിയുടെ മുറിയില്‍ നിന്നും ലഭിച്ച ഡയറിയില്‍ പീഡന വിവരം എഴുതിരുന്നതായും മൊബൈലില്‍ ഭതൃവീട്ടുകാരുടെ മാനസിക പീഡനം സഹാക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യുകയാണെന്ന വിവരം ചിത്രീകരിച്ചു വച്ചിരുന്നതായും മാതാപിതാക്കള്‍ പോലീസിനു കൊടുത്ത പരാതിയില്‍ പറയുന്നു.
ഇത് സംബന്ധിച്ച തെളിവുകളായ അതിഥിയുടെ ഡയറികുറിപ്പുകളും വീഡിയോ ദൃശ്യങ്ങളും ചെങ്ങന്നൂര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ചെങ്ങന്നൂര്‍ പോലീസ് അറിയിച്ചു.