ന്യൂഡൽഹി: മെഡിക്കൽ കോളജിന്റെ അംഗീകാരത്തിനായി കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന സംഭവത്തിലുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് സിബിഐ കേന്ദ്ര സർക്കാരിനെ അറിയിച്ചതായാണ് സൂചന. മെഡിക്കൽ കൗണ്‍സിലുമായി ബന്ധപ്പെട്ടുണ്ടായ പല കേസുകളും നേരത്തെ സിബിഐ അന്വേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കേസും ഏറ്റെടുക്കുന്ന കാര്യം സിബിഐ ആലോചിക്കുന്നത്.
എന്നാൽ, സിബിഐ അന്വേഷണം നടത്തണോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അല്ലെങ്കിൽ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഉത്തരവിടേണ്ടി വരും.