ഏതു വലിയ സംഭവം നടന്നാലും അതിലൊരു മലയാളിയുടെ സാന്നിധ്യമുണ്ടാകും. രാജ്യത്തെ ഇളക്കിമറിച്ച ഗുര്‍മീത് റാം റഹീമിനെ പീഡനക്കേസില്‍ അകത്താക്കിയതിനു പിന്നിലും ഒരു മലയാളിയുടെ കരസ്പര്ശമുണ്ട. കാസര്‍ഗോഡ് സ്വദേശി സിബിഐ ഉദ്യോഗസ്ഥനായ നാരായണനാണ് ആ തന്ത്രജ്ഞന്‍. അക്കഥ ഇങ്ങനെ- സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന നിലയില്‍ ഏറ്റവും വെല്ലുവിളി നേരിട്ട കേസാണു ഗുര്‍മീതിന്റേതെന്നാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ നാരായണന്റെ നിലപാട്. 2002 സെപ്റ്റംബറിലാണ് ആള് െദെവത്തിനെതിരെയുള്ള ബലാത്സംഗ കേസ് പഞ്ചാബ് ഹരിയാന െഹെക്കോടതി സി.ബി.ഐയ്ക്കു െകെമാറിയത്. ആദ്യത്തെ അഞ്ചു വര്‍ഷക്കാലം ഒന്നും സംഭവിച്ചില്ല. ഉന്നതതല ഇടപെടലുകളുമായിരുന്നു കാരണം. ഇതോടെ കേസ് വീണ്ടും കോടതിയിലെത്തി. സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടു. അവസാനം അന്വേഷണം നാരായണന്റെ െകെകളിലെത്തി.
മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും വന്‍കിടക്കാരും സ്വാധീനങ്ങളുമായെത്തി. എല്ലാവരുടെയും ആവശ്യം അന്വേഷണവുമായി മുന്നോട്ടു പോകരുതെന്നായിരുന്നു. നേരിട്ടും ഗുര്‍മീതിന്റെ ഭീഷണിയെത്തി. അന്വേഷണം ഏല്‍പ്പിച്ചത് കോടതിയാണെന്ന വിശ്വാസമാണു കരുത്തായതെന്നു നാരായണന് പറയുന്നു. വര്‍ഷങ്ങളും നീണ്ട അന്വേഷണത്തിനിടയില്‍ പരാതിക്കാരിയായ മുന്‍ ആശ്രമവാസിയെ നാരായണന് കണ്ടെത്തി. അപ്പോഴേക്കും അവര്‍ കുടുംബ ജീവിതത്തിലേക്ക് കടന്നിരുന്നു. പിതാവിനെപ്പോലെയാണു യുവതി നാരായണനെ കണ്ടത്. സമ്മര്‍ദങ്ങള്‍ക്കിടെയിലും നാരായണനെ വിശ്വസിച്ചാണു യുവതി മജിസ്ട്രേറ്റിനു മുന്നിലെത്തി ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മൊഴി നല്‍കിയത്.
കേസ് ഭാവിയില്‍ ദുര്‍ബലപ്പെടാതിരിക്കാനായിരുന്നു ഇത്. ഗുര്‍മീതിനെ ചോദ്യം ചെയ്യുകയായിരുന്നു അടുത്ത കടമ്പ. ഏറെ സമ്മര്‍ദത്തിനുശേഷമാണ് അതു യാഥാര്‍ഥ്യമായത്. 38 വര്‍ഷമാണു നാരായണന് സി.ബി.ഐയില്‍ സേവനം അനുഷ്ഠിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധം, അയോധ്യ രാമക്ഷേത്ര കേസ്, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ കേസ് എന്നിവ അന്വേഷിച്ച സി.ബി.ഐ സംഘത്തില്‍ അംഗമായിരുന്നു. 2009ല്‍ സര്‍വീസില്‍നിന്നു വിരമിച്ച അദ്ദേഹത്തെ അതേവര്‍ഷം സി.ബി.ഐയുടെ ഉപദേഷ്ടാവായി നിയമിച്ചു.