സി​ബി​ഐ ഓ​ഫീ​സ​ർ ച​മ​ഞ്ഞ് ത​ട്ടി​പ്പ്: ആ​റ​ളം സ്വ​ദേ​ശി​യു​ടെ പ​ത്ത​ര​ല​ക്ഷം ക​വ​ർ​ന്നു; ത​ട്ടി​പ്പ് വാ​ട്സ് ആ​പ് കോ​ളി​ലൂ​ടെ

ഇ​രി​ട്ടി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​മ്പോ​ഴും മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ താ​മ​സ​ക്കാ​ര​നി​ൽ നി​ന്ന് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘം സി​ബി​ഐ ഓ​ഫീ​സ​ർ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ത​ട്ടി​യ​ത് പ​ത്ത​ര ല​ക്ഷം രൂ​പ.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വ്യ​ക്തി​യു​ടെ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ലെ അ​ക്കൗ​ണ്ടി​ൽ 10 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​തുപ​രി​ഹ​രി​ക്കാ​ൻ താ​ൻ പ​റ​യു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഫോ​ൺ കോ​ൾ.

ഫ​രീ​ദാ​ബാ​ദി​ൽ അ​ജ​യ് ഗു​പ്ത​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് വാ​ട്സാപ് കോ​ളി​ലൂ​ടെ​യാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

10 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം പ​ത്തു​ല​ക്ഷം തി​രി​കെ ല​ഭി​ക്കാ​ൻ പി​ഴ​യാ​യി അ​മ്പ​തി​നാ​യി​രം രൂ​പ കൂ​ടി അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം പ​ത്ത​ര ല​ക്ഷം രൂ​പ ന​ൽ​കി​യ​തോ​ടെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment