കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്നു സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ്. വൈത്തിരിയിലെ ഗവ. റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന സിബിഐ ഓഫീസിൽ സിബിഐ സംഘത്തിനു മുന്പാകെ മൊഴി നൽകാൻ എത്തിയതായിരുന്നു അദ്ദേഹം.
“എനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തിന് മുൻപാകെ പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നേരത്തേ പോലീസിനോട് ആവർത്തിച്ച അതേ കാര്യങ്ങൾതന്നെയാണ് എനിക്കു പറയാനുള്ളത്.
എന്റെ സംശയം മുഴുവനായും പറഞ്ഞു. കൊലപാതകമാണെന്ന സംശയം ആവർത്തിച്ചു. ചില പേരുകൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. കൂടുതൽ പ്രതികളെ ഒഴിവാക്കിയത് പോലീസിന്റെ കുറ്റം കൊണ്ടാണെന്നു കരുതുന്നില്ല.
ബാഹ്യസമ്മർദം അത്രയും കൂടുതലുള്ളതിനാലാകാം”- ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. അടുത്ത ദിവസംതന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം തുടങ്ങും.